THOTTAPPALLY

THOTTAPPALLY Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from THOTTAPPALLY, Public & Government Service, Thottappally p. o, Alleppey.

31/05/2026

#സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിക്കുന്നു. പുതുക്കിയ നിരക്ക് നാളെ മുതല്‍ പ്രബല്യത്തില്‍ വരും. ലിറ്ററിന് 4 രൂപയാണ് വര്‍ധിക്കാന്‍ പോകുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപയാണ് വര്‍ധിക്കുന്നത്. എന്നാല്‍ നിലവില്‍ പാല്‍ കവറുകളില്‍ പഴയവിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പായ്ക്കറ്റുകളില്‍ പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിച്ച് വരികയാണ്. ഒരുമാസം വരെ ഇത് തുടരുമെന്നാണ് മില്‍മ അറിയിക്കുന്നത്.

31/05/2026
31/05/2026

പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ്. റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും , അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയ നിയന്ത്രണം താഴെ പറയുന്ന രീതിയിൽ ക്രമപ്പെടുത്തിയിരുന്നു.

27/05/2026

തിരുവനന്തപുരത്ത് ഇഡി (ED) റെയ്ഡിനിടയിൽ ഉണ്ടായ അക്രമത്തിൽ തകർന്നത്, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കടം വാങ്ങിയും ലോണെടുത്തും കോൺട്രാക്ട് പെർമിറ്റിൽ വണ്ടിയോടിക്കുന്ന ഏതെങ്കിലും ഒരു പാവപ്പെട്ടവന്റെ ജീവനമാർഗ്ഗമായിരിക്കും. രാഷ്ട്രീയമോ നിയമപരമോ ആയ എന്ത് തർക്കങ്ങൾ ഉണ്ടായാലും, അതിന്റെ പേരിൽ തെരുവിൽ അക്രമം അഴിച്ചുവിട്ട് സാധാരണക്കാരന്റെ നെഞ്ചത്ത് അടിക്കുന്നത് എവിടുത്തെ ന്യായമാണ്?
അക്രമം കാണിച്ചവന്റെ കൈയിലെ ചോര ആ വണ്ടിയുടെ ഗ്ലാസിലുണ്ട്. ഒരു സാധാരണക്കാരന്റെ വണ്ടി തല്ലിപ്പൊളിച്ച ഈ നടപടി വളരെ മോശമായിപ്പോയി. ഒരു പാവപ്പെട്ടവന്റെ വിയർപ്പിന്റെ വിലയോ, സഹജീവികളോട് അല്പമെങ്കിലും വികാരമോ കാണിക്കാൻ പറ്റാത്തവരാണോ ഈ നാട്ടിലുള്ളവർ? രാഷ്ട്രീയപ്പോരുകൾക്കിടയിൽ ഇരയാക്കപ്പെടുന്ന ഇത്തരം പാവപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരവും നീതിയും ലഭിച്ചേ തീരൂ. 😔🙏ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ, പുലർച്ചെ വണ്ടി താക്കോലുമായി ഇറങ്ങുന്ന ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമായിരുന്നു അദ്ദേഹവും. വലിയ കോലാഹലങ്ങൾക്കോ രാഷ്ട്രീയങ്ങൾക്കോ ഇടയിലല്ല, സ്വന്തം കുടുംബം പുലർത്താനുള്ള നെട്ടോട്ടത്തിനിടയിലാണ് ആ പാവം മനുഷ്യന് ഇങ്ങനെയൊരു ദുരന്തം നേരിടേണ്ടി വന്നത്. തെറ്റുകാരനാര്, ശരിയെന്നാര് എന്ന ചോദ്യങ്ങൾക്കപ്പുറം, ആരുടെയും പക്ഷം പിടിക്കാതെ തന്റെ ജോലി മാത്രം ചെയ്ത ആ കൺകളിൽ ഇന്ന് ഇരുൾ പടരുമ്പോൾ തകരുന്നത് ഒരു വലിയ കുടുംബത്തിന്റെ പ്രതീക്ഷകളാണ്. മറ്റുള്ളവരുടെ തർക്കങ്ങൾക്കിടയിൽ, ഒന്നും അറിയാതെ ഇരയാക്കപ്പെടുന്ന ഇതുപോലുള്ള പാവങ്ങളുടെ വേദന കാണാൻ ആരും ഇല്ലാതെ പോകരുതേ എന്ന് മാത്രമേ പ്രാർത്ഥിക്കാനുള്ളൂ
.

27/05/2026

ഒരു വിവരവും ഇല്ലാത്തവൻമാർ ഇതും ഇട്ട് മിന്നിച്ചോണ്ടു പോകുന്ന തുകാണം എന്തിനുള്ളതാണ് എന്നറിയാത്തവിവര o ഇല്ലാത്ത 100% സാച്ചരത

Address

Thottappally P. O
Alleppey
688561

Website

Alerts

Be the first to know and let us send you an email when THOTTAPPALLY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share