National Health Mission Alappuzha

National Health Mission Alappuzha Official page of National Health Mission - Arogyakeralam Alappuzha.

സ്കൂൾ തുറപ്പ്*ആദ്യപാഠം ആരോഗ്യപാഠം ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്*സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ കേന്ദ...
31/05/2026

സ്കൂൾ തുറപ്പ്
*ആദ്യപാഠം ആരോഗ്യപാഠം ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്*

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണത്തിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന *ആദ്യപാഠം ആരോഗ്യപാഠം* ക്യാമ്പയിന് തുടക്കമായി. സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി കായംകുളത്ത് നടന്ന ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ യോഗത്തിൽ വെച്ച് സഹകരണ-എക്സൈസ് മന്ത്രി എം. ലിജു ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജൂൺ 1 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ ശുചിത്വം, ആരോഗ്യ ഭക്ഷണ ശീലങ്ങൾ, ആരോഗ്യകരമായ ആശയവിനിമയം എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ, രക്ഷിതാക്കൾക്ക് പോസിറ്റീവ് പേരന്റിംഗ് ക്ലാസുകൾ, വയറിളക്ക രോഗപ്രതിരോധം, ക്ഷയരോഗ ബോധവൽക്കരണം എന്നിവയ്ക്കായി പ്രത്യേക സ്കൂൾ അസംബ്ലികൾ എന്നിവ സംഘടിപ്പിക്കും. ജൂൺ ആദ്യവാരം നടക്കുന്ന സ്കൂൾ അസംബ്ലിയിൽ ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ പുകയിലവിരുദ്ധ പ്രതിജ്ഞ എടുക്കും. കുട്ടികൾക്ക് കളികളിലൂടെ ആരോഗ്യപാഠങ്ങൾ പകർന്നു നൽകുന്നതിനായി ജില്ല എജ്യൂക്കേഷൻ മീഡിയ വിഭാഗം തയ്യാറാക്കിയ ഹെൽത്തി ജമ്പ്, ഹെൽത്തി കാർഡ് ഗെയിം സാമഗ്രികൾ ജില്ലയിലെ എല്ലാ ലോവർപ്രൈമറി സ്കൂളുകൾക്കും ക്യാമ്പയിന്റെ ഭാഗമായി ലഭ്യമാക്കും. ആരോഗ്യപാഠം എന്നപേരിൽ അധ്യാപകർക്കുള്ള റഫറൻസ് മെഡ്യൂളും തയ്യാറാക്കിയിട്ടുണ്ട്. ജില്ല മെഡിക്കൽ ഓഫീസർ ഡോ. വിദ്യ പി വി, ഡോ. വിപിൻ കെ രവി, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ചിത്ര ഐ, ഡോ. സേതുനാഥ് ആർ, ടെക്നിക്കൽ അസിസ്റ്റന്റ് ജയൻ കെ എന്നിവർ പങ്കെടുത്തു

മെയ് 31- ലോക പുകയില വിരുദ്ധ ദിനം (World No To***co Day)  പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, പുകയ...
31/05/2026

മെയ് 31- ലോക പുകയില വിരുദ്ധ ദിനം (World No To***co Day)
പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, പുകയില ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. .പുകയില ഉപയോഗം കാൻസർ (ശ്വാസകോശം, വായ, തൊണ്ട), ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നു.

എന്താണ് ഷിഗെല്ല ? അറിയാം , പ്രതിരോധിക്കാം
30/05/2026

എന്താണ് ഷിഗെല്ല ? അറിയാം , പ്രതിരോധിക്കാം

“തുടക്കം 2026” ന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശുചീകരണ യജ്ഞം ശ്രീ ജി സുധാകരൻ എം എൽ എ ഉൽഘാടനം ചെയ്...
30/05/2026

“തുടക്കം 2026” ന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശുചീകരണ യജ്ഞം ശ്രീ ജി സുധാകരൻ എം എൽ എ ഉൽഘാടനം ചെയ്യുന്നു.

ആശുപത്രി ശുചീകരണത്തിന് 'നമുക്കൊ'ന്നിച്ച് പ്രവർത്തിക്കാംആശുപത്രി ശുചീകരണം ആശുപത്രി ജീവനക്കാരുടെ മാത്രം ഉത്തരവാദിത്തമല്ലെന...
30/05/2026

ആശുപത്രി ശുചീകരണത്തിന് 'നമുക്കൊ'ന്നിച്ച് പ്രവർത്തിക്കാം

ആശുപത്രി ശുചീകരണം ആശുപത്രി ജീവനക്കാരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അതിനായി നമുക്കൊന്നിച്ച് പ്രവർത്തിക്കാമെന്നും ബഹു. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ലിജു. ആശുപത്രി ശുചീകരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ജനകീയ ക്യാമ്പയിനായ 'തുടക്ക' ത്തിന്റെ ജില്ലാതല ഉദ്ഘാടനം കായംകുളം താലൂക്ക് ആശുപത്രിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും ശുചിയായിരിക്കേണ്ട ഇടങ്ങളാണ് ആശുപത്രികൾ. അവിടെ നിന്നും ആരംഭിച്ച് മുഴുവൻ പൊതുഇടങ്ങളും ശുചിത്വമാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തുടക്കം ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30 ന് കായംകുളം താലുക്ക് ആസ്ഥാന ആശുപത്രിയിൽ വച്ച് നടത്തപ്പെടുന...
30/05/2026

തുടക്കം ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30 ന് കായംകുളം താലുക്ക് ആസ്ഥാന ആശുപത്രിയിൽ വച്ച് നടത്തപ്പെടുന്നു. ഏവർക്കും സ്വാഗതം

വയറിളക്കരോഗങ്ങൾ പകരാതിരിക്കുന്നതിന് വ്യക്തി ശുചിത്വം പാലിക്കണേ..
29/05/2026

വയറിളക്കരോഗങ്ങൾ പകരാതിരിക്കുന്നതിന് വ്യക്തി ശുചിത്വം പാലിക്കണേ..

ഇ-ടെണ്ടർ നോട്ടീസ്
27/05/2026

ഇ-ടെണ്ടർ നോട്ടീസ്

ഡോ. വിദ്യ പി.വി. ഡെപ്യൂട്ടി ഡയറക്ടർ, ആരോഗ്യ വകുപ്പ് ,ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു
26/05/2026

ഡോ. വിദ്യ പി.വി. ഡെപ്യൂട്ടി ഡയറക്ടർ, ആരോഗ്യ വകുപ്പ് ,ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു

വെള്ളമേതായാലും തിളപ്പിച്ചാറിയത് കുടിക്കുക....ജലജന്യരോഗങ്ങളെ പ്രതിരോധിക്കുക
26/05/2026

വെള്ളമേതായാലും തിളപ്പിച്ചാറിയത് കുടിക്കുക....
ജലജന്യരോഗങ്ങളെ പ്രതിരോധിക്കുക

Address

Kottaram Building, Genaral Hospital Compound
Alleppey
688011

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919946105778

Alerts

Be the first to know and let us send you an email when National Health Mission Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to National Health Mission Alappuzha:

Share