മങ്കൊമ്പ് - Moncompu

മങ്കൊമ്പ് - Moncompu മങ്കൊമ്പ്.. കുട്ടനാടിന്റെ ഹൃദയഭൂമി 😍

മങ്കൊമ്പ് .. ഒരു കാലത്ത് കുട്ടനാടിന്റെ വ്യാപാര തലസ്ഥാനം .. പമ്പയാറിന്റെ തീരത്ത് , എന്നും ഗ്രുഹാതുരതയോടെ നാം ഓർമ്മിക്കുന്ന , ഓടിയെത്താനാഗ്രഹിക്കുന്ന നമ്മുടെ സ്വന്തം നാട് ..

മങ്കൊമ്പ് 14 -ആം വാർഡിൽ പുത്തേഴം മുട്ട് മുതൽ വടക്കോട്ട് കോൺക്രീറ്റിങ് പൂർത്തിയായ പുതിയ റോഡ് 👍ഇതിന്റെ പുറകിൽ പ്രവർത്തിച്ച...
07/02/2026

മങ്കൊമ്പ് 14 -ആം വാർഡിൽ പുത്തേഴം മുട്ട് മുതൽ വടക്കോട്ട് കോൺക്രീറ്റിങ് പൂർത്തിയായ പുതിയ റോഡ് 👍
ഇതിന്റെ പുറകിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങൾ 👏

അവസ്ഥ                          മങ്കൊമ്പ് 14 ആം വാർഡിലെ (അമ്പലം വാർഡ് ) കൊച്ചാലുംമൂട് മുതൽ കോന്തിയാട ജെട്ടിയിലേക്കുള്ള തോ...
24/01/2026

അവസ്ഥ

മങ്കൊമ്പ് 14 ആം വാർഡിലെ (അമ്പലം വാർഡ് ) കൊച്ചാലുംമൂട് മുതൽ കോന്തിയാട ജെട്ടിയിലേക്കുള്ള തോടിന്റെ അവസ്ഥ ആണ് ഇത്. ഇതിലെ കടകൽ മാറ്റി വൃത്തിയാക്കുവാൻ ജനപ്രതിനിധികൾക്കോ, അധികാരികൾക്കോ എന്തിന് നാട്ടുകാർക്ക്‌ പോലും താല്പര്യമില്ല. കുറച്ചു നാൾ മുൻപ് നല്ലവരായ കുറച്ചു ആളുകൾ മുൻകൈ എടുത്ത് കുറച്ചുഭാഗം വൃത്തിയാക്കിയിരുന്നു അപ്പോഴും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പർട്ടവർ തിരിഞ്ഞു നോക്കിയില്ല. മറ്റ് വാർഡുകളിൽ ജലാശയങ്ങൾ വൃത്തിയാക്കുമ്പോൾ ഇവിടെ മാത്രം എന്താണ് ഇങ്ങനെ?????
ഇതിനൊരു ശാപമോക്ഷം ആര് നടത്തും??
ആര് മുൻകൈ എടുത്താലും ഈ പേജിന്റെ പൂർണമായ പിന്തുണ ഉണ്ടാകും 👍

മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം 🥰Photo Credits Manoj Kakkalam
18/10/2025

മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം 🥰
Photo Credits Manoj Kakkalam


വല്ലതും നടന്നാൽ മതിയായിരുന്നു 🙏
12/09/2025

വല്ലതും നടന്നാൽ മതിയായിരുന്നു 🙏

ഇങ്ങനെയാവണം പഞ്ചായത്ത് ഭരണം ✊ഇലക്ഷൻ വരുവല്ലേ, ഞങ്ങൾക്ക് വേറെ എന്തെല്ലാം പണിയുണ്ട് അല്ലേ 🙏
01/09/2025

ഇങ്ങനെയാവണം പഞ്ചായത്ത് ഭരണം ✊
ഇലക്ഷൻ വരുവല്ലേ, ഞങ്ങൾക്ക് വേറെ എന്തെല്ലാം പണിയുണ്ട് അല്ലേ 🙏

പുന്നമടയുടെ ഓളപ്പരപ്പിൽ കരുത്തറിയിച്ച,  മൂന്നാം സ്ഥാനക്കാരിൽ ഒന്നാമതെത്തി സി ബി എൽ യോഗ്യത നേടിയ ചെറുതന ചുണ്ടൻ തുഴഞ്ഞ തെക...
30/08/2025

പുന്നമടയുടെ ഓളപ്പരപ്പിൽ കരുത്തറിയിച്ച, മൂന്നാം സ്ഥാനക്കാരിൽ ഒന്നാമതെത്തി സി ബി എൽ യോഗ്യത നേടിയ ചെറുതന ചുണ്ടൻ തുഴഞ്ഞ തെക്കേക്കര ബോട്ട് ക്ലബിനും സാരഥികളായ ബാബുക്കുട്ടൻ കറുകയിലിനും ലിനു ജോൺ പാലത്രക്കും അഭിനന്ദനങ്ങൾ 👏👏

പെരുന്നാൾ പ്രഭയിൽ മങ്കൊമ്പ് വി. പത്താംപീയൂസ് ദേവാലയം ❤️❤️
22/08/2025

പെരുന്നാൾ പ്രഭയിൽ മങ്കൊമ്പ് വി. പത്താംപീയൂസ് ദേവാലയം ❤️❤️

21/08/2025

മങ്കൊമ്പ് വി.പത്താംപീയൂസ് ദേവാലയത്തിലെ തിരുനാളിനോട് അനുബന്ധിച്ച് തിരുസ്വരൂപവുമായി നാടുകാഴ്ചയ്ക്കിറങ്ങിയപ്പോൾ മങ്കൊമ്പ് കണിയാൻമുക്കിൽ നടത്തിയ സ്വീകരണത്തിന് ശേഷമുള്ള കരിമരുന്ന് പ്രകടനം 🙏

കുഞ്ഞുങ്ങൾക്ക് പേവിഷബാധ ഉണ്ടാകാതിരിക്കണോ, ഉറപ്പാക്കാൻ ഒറ്റ മാർഗ്ഗമേയുള്ളൂ! Pre exposure Prophylaxis, അഥവാ പട്ടി കടി ഏൽക്...
21/08/2025

കുഞ്ഞുങ്ങൾക്ക് പേവിഷബാധ ഉണ്ടാകാതിരിക്കണോ, ഉറപ്പാക്കാൻ ഒറ്റ മാർഗ്ഗമേയുള്ളൂ!
Pre exposure Prophylaxis, അഥവാ പട്ടി കടി ഏൽക്കും മുമ്പ് തന്നെ 3 ഡോസ് വാക്സിൻ എടുക്കുക.

നിലവിൽ ഇന്ത്യ ഗവണ്മെൻ്റിൻ്റെ വാക്സിനേഷൻ പദ്ധതിയിൽ ഇത്തരമൊന്ന് ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ സർക്കാർ ആശുപത്രികളിൽ ചെന്ന് ചോദിച്ചാൽ എല്ലാവർക്കും ഇത് നൽകാൻ ആശുപത്രി അധികൃതർക്ക് കഴിയില്ല. എന്നാൽ പട്ടിയോ പൂച്ചയോ മാന്തുകയോ നക്കുകയോ ഒക്കെ ചെയ്താൽ ഗുരുതരമായ മുറിവ് അല്ലെങ്കിലും 4 തവണ വാക്സിൻ എടുക്കും. ഈ സൗകര്യം പ്രയോജനപ്പെടുത്താം.

പിന്നെ 1300 ₹ മുടക്കാൻ പ്രാപ്തിയുള്ളവർ എല്ലാം പ്രൈവറ്റാശുപത്രിയിൽ പോയി 350 ₹ Per dose വെച്ച് 3 ഡോസ് ( Day O, 3, 21 or 28 ദിവസം) എടുക്കണം.
ഇങ്ങനെ എടുത്താൽ വർഷങ്ങളോളം നിങ്ങൾക്ക് നല്ല രീതിയിൽ തന്നെ പ്രതിരോധ ശേഷി കാണും. അഥവാ മാര കമായ രീതിയിൽ ഒരു പേപ്പട്ടി തന്നെ നിങ്ങളെ കടിച്ചാലും നിങ്ങൾക്ക് പേ വിഷ ബാധ വരാനുള്ള സാധ്യത almost nil ആണ്.

എന്നാൽ കടിയ്ക്ക് ശേഷം മാത്രം വാക്സിൻ എടുക്കുമ്പോൾ മാരകമായ കടികളിൽ ഒക്കെ വാക്സിൻ എടുത്താലും രോഗം വരാൻ ഉള്ള സാധ്യത വളരെ നേരിയ രീതിയിൽ ഉണ്ടെന്നതാണ് വസ്തുത. ഈ വർഷം ഇത് വരെ പേവിഷ ബാധയേറ്റ 17 മരണം നമ്മുടെ നാട്ടിൽ ഉണ്ടായി എന്ന് ഓർക്കണം.

So better be aware, be careful, protect your kids with Pre Exposure Prophylaxis.

പ്രൈവറ്റ് ആശുപത്രിയിൽ ലഭ്യമാകുന്നത് മസിലിൽ എടുക്കുന്ന വാക്സിനാണ്, സർക്കാരിൽ നിന്നും ലഭിക്കുന്ന വാക്സിനൊപ്പം ഗുണഫലം ഉള്ള ഒന്നാണ് അതും. ഇതിലൊരു അമാന്തം ഇനി വേണ്ട, സർക്കാർ ഫ്രീ ആയി തരുന്ന കാലം നോക്കി ഇരിക്കേണ്ട.
✍️ Dr Deepu Sadasivan
ജനറൽ ഹോസ്പിറ്റൽ കോട്ടയം

Address

Moncompu
Alleppey
688502

Telephone

+96594925166

Website

Alerts

Be the first to know and let us send you an email when മങ്കൊമ്പ് - Moncompu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share