T K Madhavan

T K Madhavan Social Reformer

T.K. Madhavan on Social and Political ReformIn Deshabhimani, T. K. Madhavan wrote: “It is not my view that we should beg...
08/05/2026

T.K. Madhavan on Social and Political Reform

In Deshabhimani, T. K. Madhavan wrote: “It is not my view that we should begin striving for political reform only after remedies have been found for social shortcomings. My opinion is that efforts for both social and political reform must be carried out simultaneously and with equal strength.” Even while making the politics of Sanatana Dharma a subject of public discussion, T.K. Madhavan’s social positions were deeply rooted in its philosophical and ethical vision.

ദേശാഭിമാനിയില്‍ ശ്രീ ടി കെ മാധവൻ എഴുതി:”സാമൂഹികമായ കുറവുകള്‍ക്കു നിവാരണം ഉണ്ടായതിനു ശേഷം രാഷ്‌ട്രീയമായ പരിഷ്‌കരണത്തിന് ശ്രമം തുടങ്ങിയാല്‍ മതി എന്നുള്ള അഭിപ്രായമല്ല എനിക്കുള്ളത്. സാമൂഹികവും രാഷ്‌ട്രീയവുമായ പരിഷ്‌കരണത്തിനുള്ള ശ്രമങ്ങള്‍ ഒരേ സമയത്തു തന്നെ തുല്യശക്തിയോടു ചെയ്തുകൊണ്ടിരിക്കണമെന്നുള്ളതാണ് എന്റെ അഭിപ്രായം.” സനാതനധര്‍മത്തിന്റെ രാഷ്‌ട്രീയത്തെ സംവാദവിഷയമാക്കുമ്പോഴും, അതിന്റെ ദര്‍ശന ശക്തിയില്‍ അധിഷ്ഠിതമായിരുന്നു ടി.കെ. മാധവന്‍റെ സാമൂഹിക നിലപാടുകള്‍.

07/05/2026

T. K. Madhavan: The Visionary Who Reshaped the Course of the SNDP Yogam

T. K. Madhavan was a brilliant karmayogi who transformed the historical direction of the SNDP Yogam. Deeply inspired by the vision and teachings of Sree Narayana Guru, he played an unparalleled role in strengthening the very foundation of this great movement. As the organizational secretary of the Yogam, his work was far more than the duties of a position. It was an unwavering struggle to lead an oppressed people toward self-respect, dignity, and social rights. Through tireless dedication, he transformed the organization into a powerful force for social awakening across Kerala. He was one of the strongest voices behind the Vaikom Satyagraha, and he successfully connected India’s national political movement with Kerala’s social renaissance. T. K. Madhavan was also the key force behind bringing Mahatma Gandhi to Vaikom and introducing the greatness of Guru’s philosophy to the wider world. Although he was born into the wealthy and influential Alummoottil family household, he sacrificed all personal comforts and dedicated his life to expanding the movement from village to village. Overcoming physical hardships and the harsh realities of caste discrimination, he built an organizational structure whose strength continues to inspire generations even today. His extraordinary commitment to the mission he embraced, combined with his fearless leadership and sense of justice, has made T. K. Madhavan an immortal hero in history.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രഗതി മാറ്റിയെഴുതിയ ഉജ്ജ്വലനായ കർമ്മയോഗിയായിരുന്നു ടി.കെ. മാധവൻ. ശ്രീനാരായണ ഗുരുദേവ ദർശനത്തെ ഹൃദയത്തിലേറ്റിയ അദ്ദേഹം, എസ്.എൻ.ഡി.പി യോഗം എന്ന മഹാവൃക്ഷത്തിന്റെ അടിത്തറ ഭദ്രമാക്കുന്നതിൽ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. യോഗത്തിന്‍റെ സംഘടനാ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേവലം ഒരു പദവി എന്നതിലുപരി, അടിച്ചമർത്തപ്പെട്ട ഒരു ജനതയെ ആത്മ ഗൗരവത്തിലേക്കും അവകാശങ്ങളിലേക്കും നയിക്കാനുള്ള അചഞ്ചലമായ പോരാട്ടമായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ കരുത്തുറ്റ വക്താവായിരുന്ന അദ്ദേഹം, ഭാരതത്തിന്റെ ദേശീയ രാഷ്ട്രീയത്തെ കേരളത്തിലെ നവോത്ഥാന പ്രക്രിയയുമായി കോർത്തിണക്കി. മഹാത്മാഗാന്ധിയെ വൈക്കത്ത് എത്തിക്കുന്നതിനും ഗുരുദേവ ദർശനത്തിന്റെ മാഹാത്മ്യം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനും പിന്നിൽ പ്രവർത്തിച്ച പ്രധാന ഊർജ്ജം ടി.കെ.മാധവനായിരുന്നു. ആലുമ്മൂട്ടിലെ സമ്പന്നമായ തറവാട്ടുപശ്ചാത്തലത്തിൽ ജനിച്ചെങ്കിലും തന്റെ സുഖസൗകര്യങ്ങളെല്ലാം ത്യജിച്ച്, സംഘടനയെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അദ്ദേഹം ജീവിതം സമർപ്പിച്ചു. ശാരീരിക പ്രയാസങ്ങളെയും ജാതിവിവേചനത്തിന്റെ വെല്ലുവിളികളെയും അതിജീവിച്ച് അദ്ദേഹം പടുത്തുയർത്തിയ ആ സംഘടനാ സംവിധാനമാണ് ഇന്നും ഞങ്ങൾക്ക് കരുത്തായി നിലനിൽക്കുന്നത്. താൻ ഏറ്റെടുത്ത ദൗത്യത്തോടുള്ള അത്യപൂർവ്വമായ നീതിപുലർത്തലും അചഞ്ചലമായ നേതൃപാടവവും അദ്ദേഹത്തെ ചരിത്രത്തിലെ അനശ്വരനായ നായകനാക്കി മാറ്റുന്നു.

The 1921 Gandhi–Madhavan Meeting: A Turning Point in Kerala’s Social and National Awakening”The 1921 meeting between Mah...
06/05/2026

The 1921 Gandhi–Madhavan Meeting: A Turning Point in Kerala’s Social and National Awakening”

The 1921 meeting between Mahatma Gandhi and T. K. Madhavan was a निर्णായക (decisive) moment in history. At that time, the Indian National Congress had made little progress in Kerala. Although many Malayalis were part of the national movement at the all-India level, it had not created much impact within the region. Meanwhile, caste-based activities and divisions continued to thrive. At the national level, the Congress had adopted programs such as the eradication of untouchability, prohibition, communal harmony, and social reform, aiming to transform itself into a mass movement. However, implementing these ideals in practice proved difficult. On the other hand, the Sree Narayana Dharma Paripalana Yogam (SNDP Yogam) had already put forward several progressive and revolutionary ideas, including civil equality, abolition of untouchability, prohibition, social reform, temple entry, self-reliance, and the spread of education. Yet, these efforts yielded only limited results. Madhavan felt that progress in all these areas was too slow. He grew restless with the delays caused by waiting and pleading for change. He foresaw the momentum that the national movement was about to gain and successfully linked the programs of the Yogam with the agenda of the national movement. The Vaikom Satyagraha gave the Congress a strong foothold in Kerala. At the same time, the SNDP Yogam also gained remarkable momentum. What is particularly fascinating is that Madhavan was not even a member of the Congress, yet he was able to influence both Gandhi and the Congress so profoundly. Likewise, he held no high position within the SNDP Yogam, yet he significantly shaped its direction as well. This was possible only because he had earned the trust of two great souls: Sree Narayana Guru and Mahatma Gandhi, who stood as the guiding forces behind these movements.

1921-ലെ ഗാന്ധിജി - മാധവൻ കൂടിക്കാഴ്ച ഒരു നിർണ്ണായക സംഭവമാണ്. കേരളത്തിൽ കോൺഗ്രസ്സ് നട്ടപടി മുരടിച്ചു നിൽക്കുന്നു. ദേശീയധാരയിൽ പല മലയാളികളും ഉണ്ടായിരുന്നെങ്കിലും കേരളത്തിൽ ഒരു സ്വാധീനവും അതുകൊണ്ടുണ്ടായില്ല.! ജാതീയ പ്രവർത്തനങ്ങളാകട്ടെ തഴച്ചുവളരുകയും ചെയ്തു. അഖിലേന്ത്യാതലത്തിൽ, കോൺഗ്രസ്സിനെ ജനകീയ പ്രസ്ഥാനമാക്കുവാൻ അയിത്തോച്ചാടനം, മദ്യവർജനം, മതമൈത്രി, ആചാരപരിഷ്കരണം തുടങ്ങിയ പരിപാടികൾ തീരുമാനിച്ചിരുന്നെങ്കിലും അവ പ്രായോഗികമാക്കുന്നതിന് ബുദ്ധിമുട്ടുകളേറെയായിരുന്നു. SNDP യോഗമാകട്ടെ, പൗരസമത്വം, അയിത്തോച്ചാടനം, മദ്യവർജ്ജനം, ആചാര പരിഷ്കരണം, ക്ഷേത്രപ്രവേശനം, സ്വാശ്രയത്വം, വിദ്യാഭ്യാസ പ്രചരണം തുടങ്ങിയ വിപ്ളവകരമായ പലതും ആവിഷ്കരിച്ചെങ്കിലും നേരിയ ഫലങ്ങളേ ഉളവാക്കിയിരുന്നുള്ളു. ഒന്നിനും വേഗതപോരെന്നു മാധവനു തോന്നി.. കാലു പിടിച്ചും കാത്തിരുന്നും കാലം വൈകുന്നതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു... ദേശീയ പ്രസ്ഥാനത്തിന് ഇനിയുണ്ടാകാൻ പോകുന്ന മുന്നേറ്റത്തെ അദ്ദേഹം മുൻകൂട്ടി കണ്ടു. യോഗം ആവിഷ്കരിച്ച പരിപാടികൾ ദേശീയ പ്രസ്ഥാനത്തിന്റെ കാര്യപരിപാടികളുമായി ബന്ധിപ്പിക്കുന്നതിൽ മാധവൻ വിജയിച്ചു. വൈക്കം സത്യഗ്രഹം കോൺഗ്രസ്സിന് കേരളത്തിൽ മേൽവിലാസമുണ്ടാക്കി കൊടുത്തു. അമ്പരപ്പിക്കുന്ന ഗതിവേഗം SNDP യോഗത്തിനും കൈവന്നു.. കൗതുകകരമായ ഒരു കാര്യം- കോൺഗ്രസ്സ് അംഗമല്ലാതിരുന്ന മാധവനാണ് ഗാന്ധിജിയെയും കോൺഗ്രസിനെയും ഇതുപോലെസ്വാധീനിച്ചത്! SNDP യോഗത്തിലും ഉന്നത സ്ഥാനമൊന്നുമില്ലാതെയാണ് അദ്ദേഹം യോഗത്തെയും സ്വാധീനിച്ചത്..! ഇരു പ്രസ്ഥാനങ്ങളുടെയും പരമാത്മാക്കളായിരുന്ന ഗുരുദേവന്റെയും ഗാന്ധിജിയുടെയും വിശ്വാസമാർജിച്ചതിനാൽ മാത്രമാണ് ഇതിനു കഴിഞ്ഞത്...

05/05/2026

T.K. Madhavan’s Turning Point: From Social Reform to National Movement

T.K. Madhavan’s efforts through the SNDP Yogam, the legislative council, and the media—aimed at broad goals like civic equality and inter-community unity—were not yielding the desired results. It was during this time that the Congress began formulating major programs with Swaraj (self-rule) as the ultimate goal. As a preparatory step toward that, the Congress sought to unite all sections of people and shape them into a cohesive Indian identity, under the leadership of Mahatma Gandhi. Madhavan recognized the growing importance of the national movement. He believed that aligning with this mainstream movement was the only way to achieve his objectives. In 1921, with the symbolic holding of a Congress conference at Ottapalam, the national movement made its entry into Kerala. Although meetings were subsequently held in various places, there were only a few who possessed strong patriotic fervor. At that time, caste-based activities were still dominant. In 1921, upon learning about a Congress meeting at Mannanthala, Madhavan attended it. The meeting was rather ritualistic in nature. He requested an opportunity to speak and delivered a powerful speech. However, the response was lukewarm—suggesting that the time was not yet ripe and that they should wait. Disheartened, Madhavan returned. Soon after, he learned that Gandhi would be arriving in Tirunelveli, and he set out to meet him. Though not a Congress member, Madhavan took it upon himself to awaken the Congress. With that, history began to change its course…

_ Swami Guruprakasham

പൗരസമത്വം, ഭിന്നസമുദായ ഐക്യം തുടങ്ങിയ വിശാല ലക്ഷ്യങ്ങളോടെ ടി.കെ. മാധവൻ SNDP
യോഗത്തിലൂടെയും പ്രജാസഭയിലൂടെയും മാധ്യമങ്ങളിലൂടെയും നടത്തിവന്നിരുന്ന പരിശ്രമങ്ങൾ വേണ്ടപോലെ
ഫലവത്താകുന്നില്ല. അക്കാലത്താണ് സ്വരാജ്യം പരമ
ലക്ഷ്യമാക്കിക്കൊണ്ട്, അതിനു
മുന്നോടിയായി എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് ഭാരതീയരാക്കുവാൻ കോൺഗ്രസ്സ്
സുപ്രധാന പരിപാടികൾ ആവിഷ്കരിക്കുന്നത്. അതിന് ഗാന്ധിജിയുടെ നേതൃത്വവും ഉണ്ടാകുന്നു. ദേശീയപ്രസ്ഥാനത്തിന് കൈവരുന്ന പ്രാധാന്യം മാധവൻ മനസ്സിലാക്കി. ലക്ഷ്യം നേടുന്നതിന് ആ പൊതുധാരയുമായി ചേർന്നു പോകുകയേ മാർഗ്ഗമുള്ളുവെന്ന് അദ്ദേഹം കരുതി. 1921-ൽ ഒറ്റപ്പാലത്ത് നാമമാത്രമായെങ്കിലും ഒരു കോൺഗ്രസ്സ് സമ്മേളനം നടന്നതോടെ കേരളത്തിലേക്കും ദേശീയ പ്രസ്ഥാനം കടന്നുവന്നു. തുടർന്ന് പലയിടങ്ങളിലും അതു കൂടിയെങ്കിലും ദേശഭക്തിയുള്ളവർ കുറവായിരുന്നു. ജാതീയ
പ്രവർത്തനങ്ങൾക്കായിരുന്നു അക്കാലത്ത് പ്രാമുഖ്യം. 1921-ൽ മണ്ണന്തലയിൽ ഒരു കോൺഗസ് യോഗമുണ്ടെന്നറിഞ്ഞ് മാധവൻ അവിടെയെത്തി. വഴിപാടുപോലെ ഒരു യോഗം! ആ യോഗത്തിൽ മാധവൻ അവസരം ചോദിച്ചു വാങ്ങി ഗംഭീരമായ ഒരു പ്രസംഗം നടത്തി. പക്ഷെ, കാലമായില്ല,
കാത്തിരിക്കാം എന്ന തണുപ്പൻ പ്രതികരണമാണുണ്ടായത്. നിരാശയോടെ മാധവൻ മടങ്ങി. വൈകാതെ ഗാന്ധിജി തിരുനൽവേലിയിൽ എത്തുന്നതറിഞ്ഞതോടെ അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു.. കോൺഗ്രസ്സുകാരനല്ലാത്ത മാധവൻ കോൺഗ്രസ്സിനെ അടിച്ചുണർത്താൻ പുറപ്പെടുന്നു. ചരിത്രം അതോടെ ഗതിമാറുന്നു....

_ സ്വാമി ഗുരുപ്രകാശം

04/05/2026

Building a New Society: The Organizational Legacy of T. K. Madhavan

“The disciples and messengers of Sree Narayana Guru stood for the creation of a new society. Among those who worked tirelessly throughout their lives for this cause, T. K. Madhavan was a prominent figure. Through the temple entry movement, the civil rights agitation, and the Vaikom Satyagraha, he clearly understood that strengthening the SNDP Yogam was essential for building a new social order. As the organizing secretary of the Yogam, he traveled extensively across the land, enrolling nearly a hundred thousand members and establishing branches and unions—transforming the Yogam into a vast and powerful organization. Today, the Yogam stands as one of the largest social organizations in India, a result of his exceptional organizational vision and efforts.”

— K. K. Viswanathan

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാരും സന്ദേശ വാഹകരും പുതിയൊരു സമൂഹ സൃഷ്ടിക്കുവേണ്ടി നിലകൊള്ളുന്നവരായിരുന്നു. അതിനുവേണ്ടി ജീവിതകാലം മുഴുവനും ശക്തിയായി പ്രവർത്തിച്ചവരിൽ പ്രമുഖനായിരുന്നു ടി കെ മാധവൻ. ക്ഷേത്രപ്രവേശന പ്രക്ഷോഭണത്തിലൂടെയും പൗരസമത്വ പ്രക്ഷോഭണത്തിലൂടെയും വൈക്കം സത്യാഗ്രഹത്തിലൂടെയും പുതിയ ഒരു സമൂഹ സൃഷ്ടിക്കുവേണ്ടി എസ്എൻഡിപി യോഗത്തെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. യോഗത്തിന്റെ സംഘടന സെക്രട്ടറി എന്ന നിലയിൽ നാടോടിക്ക് സഞ്ചരിച്ച് അർബാനായിരത്തോളം അംഗങ്ങളെ ചേർക്കുകയും ശാഖകളും യൂണിയനുകളും സ്ഥാപിച്ച ബൃഹത്തായ ഒരു സംഘടനയാക്കി യോഗത്തെ മാറ്റുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യ സംഘടനയായി യോഗം ഇന്ന് നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ സംഘടന വൈഭവത്തിന്റെ പരിണതഫലമാണിത്. "

_ കെ കെ വിശ്വനാഥൻ

01/05/2026

T. K. Madhavan: The Self-Taught Intellectual Who Rose Above Adversity

T. K. Madhavan, though exceptionally brilliant in his studies, was denied the higher education he deeply desired. Despite being born into materially well-off maternal and paternal families, the untimely death of his father, along with the peculiar inheritance practices of the time and certain underlying family circumstances, left him in a state of helplessness. Yet, he rose above these limitations and surpassed even the most formally educated individuals—on every level. It is said that people so deeply immersed in reading were extremely rare. Alongside spiritual and secular texts, he read newspapers, journals, and magazines extensively, preparing notes, summaries, and even translations when the material was in English, often spending considerable amounts of money for this purpose. He maintained constant connections with libraries and literary societies, contributed writings to periodicals, and actively participated in cultural programs. Beginning as a speaker in local associations, he eventually evolved into a great orator; however, even then, he would meticulously study each topic and prepare detailed notes, though he delivered his speeches without referring to them. The strength and clarity of his arguments made them almost impossible to refute—thanks to such thorough and flawless preparation. What makes all this even more remarkable is that he accomplished it while enduring the hardships of severe tuberculosis.

പഠനത്തിൽ അതിസമർത്ഥനായിരുന്ന മാധവന് ആഗ്രഹിച്ച ഉന്നത വിദ്യാഭ്യാസം ലഭിച്ചില്ല. മാതൃ-പിതൃ കുടുംബങ്ങൾ സമ്പന്നമായിരുന്നെങ്കിലും പിതാവിന്റെ അകാല മരണത്തോടെ, അന്നത്തെ വിചിത്രമായ ദായക്രമവും കുടുംബപരമായ ചില അടിയൊഴുക്കുകളും അദ്ദേഹത്തെ നിസ്സഹായതയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഏതു വിദ്യാസമ്പന്നനെക്കാളും അദ്ദേഹം മികച്ചുനിന്നു- എല്ലാ തലങ്ങളിലും! ഇതുപോലെ വായനയിൽ മുഴുകിയിരുന്നവർ വിരളമായിരുന്നത്രെ! ആത്മീയ-ലൗകിക ഗ്രന്ഥങ്ങളും പത്രമാസികകളും മറ്റും വായിക്കുന്നതോടൊപ്പം നോട്ടുകളും ,സംഗ്രഹങ്ങളും ഇംഗ്ലീഷാണെങ്കിൽ പരിഭാഷയും തയ്യാറാക്കുമായിരുന്നു. ഇതിനായി വളരെ ധനവും ചെലവഴിച്ചു. വായനശാലകളുമായും സാഹിത്യ സമാജങ്ങളുമായും നിരന്തരം ബന്ധപ്പെട്ടു. പത്രമാസികകളിൽ എഴുതുകയും കലാപരിപാടികളിൽ സജീവമാകുകയും ചെയ്തു. പ്രാദേശിക സമാജങ്ങളിൽ പ്രസംഗിച്ചു തുടങ്ങിയ അദ്ദേഹം പിന്നീട് മഹാ വാഗ്മിയായി മാറിയിട്ടും ഓരോ വിഷയങ്ങളും പഠിച്ച്, നോട്ടുകൾ തയ്യാറാക്കുമായിരുന്നു. പക്ഷെ അദ്ദേഹം പ്രസംഗിക്കുന്നത് കുറിപ്പു നോക്കാതെ ആയിരുന്നു. അദ്ദേഹത്തിന്‍റെ വാദമുഖങ്ങളെ ആർക്കും ഖണ്ഡിക്കുവാൻ കഴിയാതിരുന്നത് ഇത്തരം പഴുതടച്ചുള്ള അവതരണം കൊണ്ടു മാത്രമാണ്. കഠിനമായ കാസരോഗം സഹിച്ചായിരുന്നു ഇതെല്ലാമെന്നോർക്കുമ്പോൾ.....

T. K. Madhavan’s Turning Point Toward the National MovementWith broad ideals such as civil equality and inter-community ...
30/04/2026

T. K. Madhavan’s Turning Point Toward the National Movement

With broad ideals such as civil equality and inter-community unity, T. K. Madhavan had been striving through the Sree Narayana Dharma Paripalana Yogam, the legislative assembly, and the press, but these efforts were not yielding the desired results. It was during this time that the Indian National Congress began formulating major programmes aimed at achieving Swaraj as the ultimate goal, and, as a preparatory step, uniting all sections of people into a single Indian identity under the leadership of Mahatma Gandhi. Madhavan clearly understood the growing importance of the national movement and realized that the only way to achieve his objectives was to align with this larger mainstream.
In 1921, even though only nominal, a Congress conference held at Ottapalam marked the entry of the national movement into Kerala. Although similar meetings followed in various places, there were few truly patriotic participants, and caste-based activities still dominated the social landscape of the time. When Madhavan learned of a Congress meeting at Mannanthala in 1921, he attended it. The meeting felt merely ritualistic. However, he requested an opportunity to speak and delivered a powerful speech. Yet, the response he received was lukewarm—“the time has not yet come; let us wait.”
Disheartened, Madhavan returned. Soon after, upon learning that Gandhi had arrived at Tirunelveli, he set out to meet him. A man who was not even a Congress member now moved forward to awaken the Congress itself—and with that, history began to change.

_ Swami Sathyapraksham

പൗരസമത്വം, ഭിന്നസമുദായ ഐക്യം തുടങ്ങിയ വിശാല ലക്ഷ്യങ്ങളോടെ ടി.കെ. മാധവൻ എസ്.എൻ.ഡി.പി യോഗത്തിലൂടെയും പ്രജാസഭയിലൂടെയും മാധ്യമങ്ങളിലൂടെയും നടത്തിവന്നിരുന്ന പരിശ്രമങ്ങൾ വേണ്ടപോലെ ഫലവത്താകുന്നില്ല. അക്കാലത്താണ് സ്വരാജ്യം പരമ ലക്ഷ്യമാക്കിക്കൊണ്ട്, അതിനു മുന്നോടിയായി എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് ഭാരതീയരാക്കുവാൻ കോൺഗ്രസ്സ് സുപ്രധാന പരിപാടികൾ ആവിഷ്കരിക്കുന്നത്. അതിന് ഗാന്ധിജിയുടെ നേതൃത്വവും ഉണ്ടാകുന്നു. ദേശീയപ്രസ്ഥാനത്തിന് കൈവരുന്ന പ്രാധാന്യം മാധവൻ മനസ്സിലാക്കി. ലക്ഷ്യം നേടുന്നതിന് ആ പൊതുധാരയുമായി ചേർന്നു പോകുകയേ മാർഗ്ഗമുള്ളുവെന്ന് അദ്ദേഹം കരുതി. 1921-ൽ ഒറ്റപ്പാലത്ത് നാമമാത്രമായെങ്കിലും ഒരു കോൺഗ്രസ്സ് സമ്മേളനം നടന്നതോടെ കേരളത്തിലേക്കും ദേശീയ പ്രസ്ഥാനം കടന്നുവന്നു. തുടർന്ന് പലയിടങ്ങളിലും അതു കൂടിയെങ്കിലും ദേശഭക്തിയുള്ളവർ കുറവായിരുന്നു; ജാതീയ പ്രവർത്തനങ്ങൾക്കായിരുന്നു അക്കാലത്ത് പ്രാമുഖ്യം. 1921-ൽ മണ്ണന്തലയിൽ ഒരു കോൺഗ്രസ്സ് യോഗമുണ്ടെന്നറിഞ്ഞ് മാധവൻ അവിടെയെത്തി. വഴിപാടുപോലെ ഒരു യോഗം! ആ യോഗത്തിൽ മാധവൻ അവസരം ചോദിച്ചു വാങ്ങി ഗംഭീരമായ ഒരു പ്രസംഗം നടത്തി. പക്ഷെ, കാലമായില്ല, കാത്തിരിക്കാം എന്ന തണുപ്പൻ പ്രതികരണമാണുണ്ടായത്. നിരാശയോടെ മാധവൻ മടങ്ങി. വൈകാതെ ഗാന്ധിജി തിരുനൽവേലിയിൽ എത്തുന്നതറിഞ്ഞതോടെ അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു. കോൺഗ്രസ്സുകാരനല്ലാത്ത മാധവൻ കോൺഗ്രസ്സിനെ അടിച്ചുണർത്താൻ പുറപ്പെടുന്നു. ചരിത്രം അതോടെ ഗതിമാറുന്നു.

_സ്വാമി ഗുരുപ്രകാശം

The Final Hours of T.K. MadhavanOn April 27, 1930, at 4:55 a.m., T. K. Madhavan passed away. Years of relentless organiz...
29/04/2026

The Final Hours of T.K. Madhavan

On April 27, 1930, at 4:55 a.m., T. K. Madhavan passed away. Years of relentless organizational and reform work had severely weakened him, as he was already suffering from chronic tuberculosis. He never paid much attention to his declining health. By early 1930, he also developed heart disease. What had once been occasional coughing of blood worsened into frequent vomiting of blood. When Sree Narayana Guru distributed certificates to the branch organizations formed through Madhavan’s efforts at Kottayam, Madhavan was too ill to attend and was resting in Pala. The Guru personally visited and consoled him. Gaining slight relief, Madhavan soon returned to his work. After his mother’s death, he had moved from his ancestral home in Peringara to a simple thatched house he built in Onattukara, named “Geetha Bhavan,” where he spent his final days. By March, he was bedridden with severe fever and cough. Though treated by a doctor, he ignored medical advice and went to Thiruvalla for organizational matters, which worsened his condition, leading to repeated vomiting of blood. On the night of April 23, he was further weakened by severe diarrhea, and doctors strictly advised complete rest. Two days passed, but his exhaustion did not lessen. On the midnight of April 25, he woke to loud commotion outside—people had arrived in anger over a dispute between the Kuttamperoor branch and the Devaswom. Despite being told of his illness, they insisted on seeing him. Madhavan had them brought in, listened patiently while leaning for support, and resolved the conflict. By dawn, as they left, the opposing group arrived, leading to renewed tension. Once again, Madhavan intervened, settled the dispute, and even served them breakfast together before sending them off. All the while, his relatives and locals watched with deep concern for his health. On April 26, he collapsed in exhaustion but still spoke with visitors from Thiruvalla and resolved their issues. That evening, he was carried to the courtyard and laid on a reclining chair under a badam tree. To prevent his wife from seeing the clotted blood he had spat, he covered it with dry leaves using his walking stick. Around this time, a poor family of six, facing eviction, approached him in distress. Madhavan not only allowed them to build a hut on his land but also arranged labor and money for them. Grateful villagers continued to visit him. Workers digging a well nearby would come and speak with him before leaving, respectfully addressing him as “Editor Sir.” At his request, his younger brother brought a traditional oil lamp that evening. By dusk, he was carried inside and laid down. Everyone grew anxious about his condition. His only son, as usual, lay beside him. Madhavan would recite verses from Balaramayanam by Kumaran Asan, asking the child to repeat them. That night, he held his son close and fell into a peaceful sleep, allowing others a brief sense of relief. In the early hours of April 27, around 4:30 a.m., an unusual coughing sound alarmed everyone. They rushed to find him struggling to vomit into a vessel while leaning on his stick. Thick blood poured out uncontrollably onto the floor. His neck slumped to one side, and as he looked toward Narayani Amma, his eyes closed forever before he could complete his gaze. The time was 4:55 a.m. The very lamp his brother had bought the previous day was lit beside his body… — Swami Guruprakasham

1930 ഏപ്രിൽ 27 - രാവിലെ 4-55-ന് ടി.കെ. മാധവൻ അന്തരിച്ചു.. വിശ്രമരഹിതമായ സംഘടനാ പ്രചരണ വേല നിത്യ കാസരോഗിയായ മാധവനെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. അനാരോഗ്യത്തെ അദ്ദേഹം അത്ര ഗൗനിച്ചിരുന്നില്ല. 1930 ആരംഭത്തിൽ അദ്ദേഹത്തിന് ഹൃദ്രോഗം കൂടി ഉണ്ടായി. മുമ്പ് ഇടയ്ക്കുണ്ടായിരുന്ന രക്തം തുപ്പൽ പിന്നീട് രക്തം ഛർദ്ദിക്കുന്ന നിലയിലെത്തി. മാധവന്റെ ശ്രമഫലമായി രൂപീകരിക്കപ്പെട്ട ശാഖായോഗങ്ങൾക്ക് കോട്ടയത്ത് വച്ച് ഗുരുദേവൻ സാക്ഷ്യപത്രം നൽകുമ്പോൾ, ആ ചടങ്ങിൽ പങ്കെടുക്കുവാനാകാതെ അദ്ദേഹം അവശനായി പാലായിൽ വിശ്രമിക്കുകയായിരുന്നു. ഗുരുദേവൻ അദ്ദേഹത്തെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. അല്പം ആശ്വാസം ലഭിച്ചതോടെ അദ്ദേഹം വീണ്ടും കർമ്മനിരതനായി.. തന്റെ മാതാവിന്റെ മരണാനന്തരം, അതുവരെ താമസിച്ചിരുന്ന പെരിങ്ങറയിലെ കുടുംബ വീട്ടിൽ നിന്ന് ഓണാട്ടുകരയിൽ പണിത ഗീതാ ഭവനം എന്ന ഓലപ്പുരയിലേക്ക് മാധവൻ താമസം മാറ്റിയിരുന്നു. ഈ ഗീതാഭവനത്തിലായിരുന്നു മാധവന്റെ അന്ത്യനാളുകൾ. മാർച്ച് മാസത്തോടെ പനിയും ചുമയും കലശലായി വീട്ടിൽ കിടന്ന മാധവനെ ഡോക്ടർ വന്ന് ചികിത്സിച്ചു. അൽപ്പം ആശ്വാസം കിട്ടിയപ്പോൾ ഡോക്ടറുടെ ഉപദേശം അവഗണിച്ച് അദ്ദേഹം സംഘടനാ കാര്യത്തിനായി തിരുവല്ലയ്ക്ക് പോയി. അതോടെ രോഗം മൂർച്ഛിച്ച് കൂടെക്കൂടെ രക്തം ഛർദ്ദിച്ച് തുടങ്ങി. ഏപ്രിൽ 23 ന് രാത്രി അതിസാരം കൂടി ബാധിച്ച് അവശത വർദ്ധിച്ചു. കുറെ ദിവസത്തേക്ക് പൂർണ്ണ വിശ്രമം വേണമെന്ന് ഡോക്ടർ കർശനമായി നിർദ്ദേശിച്ചു. അങ്ങനെ രണ്ട് ദിവസം കടന്നുപോയി. ക്ഷീണത്തിന് കുറവുണ്ടായില്ല. ഏപ്രിൽ 25 - അർദ്ധരാത്രി. പുറത്ത് ബഹളം കേട്ട് മാധവൻ ഉണർന്നു. കുട്ടംപേരൂർ ശാഖയും ദേവസ്വവും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിൽ എത്തിയതിന്റെ അമർഷത്തിൽ ഒരുകൂട്ടർ മാധവനെ കാണാൻ വന്നതിന്റെ ബഹളമാണ്. വീട്ടുകാരും ധർമ്മ ഭടൻമാരും മാധവന് സുഖമില്ലെന്ന് ആവുന്നവിധം പറഞ്ഞെങ്കിലും കണ്ടിട്ടേ പോവൂ എന്ന് വാശിപിടിക്കുകയാണ്. മാധവൻ അവരെ അകത്തേക്ക് വിളിപ്പിച്ച്, പരസഹായത്താൽ ചാരിയിരുന്ന് അവരെ കേട്ടും സംസാരിച്ചും സമാധാനം വരുത്തി. വെളുപ്പായപ്പോൾ അവർ പുറത്തിറങ്ങിയപ്പോഴുണ്ട് മറു വിഭാഗക്കാരും അവിടെയെത്തുന്നു! അവർ തമ്മിൽ വീണ്ടും സംഘർഷമായി. മാധവൻ വീണ്ടും അവരെ ഒരുമിച്ചിരുത്തി പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു. ഇരു കക്ഷികളെയും ഒരുമിച്ചിരുത്തി പ്രാതൽ കൂടി നൽകിയാണ് യാത്രയാക്കിയത്. ഈ സമയമെല്ലാം അവിടെ കൂടിയിരുന്ന ബന്ധുക്കളും നാട്ടുകാരും മാധവന്റെ ആരോഗ്യത്തെപ്പറ്റി ചിന്തിച്ച് ആകുലപ്പെടുകയായിരുന്നു... ഏപ്രിൽ 26 - അദ്ദേഹം തളർന്ന് മയങ്ങി. ഉച്ചയായപ്പോൾ എത്തിയ തിരുവല്ലക്കാരോടും സംസാരിച്ച് പ്രശ്ന പരിഹാരമുണ്ടാക്കി യാത്രയാക്കി. വൈകുന്നേരം വാടിത്തളർന്ന മാധവനെ താങ്ങി മുറ്റത്ത് ബദാം ചുവട്ടിൽ ചാരുകസേരയിൽ കിടത്തി. താൻ തുപ്പിയ കട്ടിച്ചോര, സൂപ്പുമായി വരുന്ന ഭാര്യ കാണാതിരിക്കുവാൻ അദ്ദേഹം ഊന്നുവടി കൊണ്ട് കരിയില കിള്ളി മൂടി. ഒരു കുടുംബവസ്തുവിൽ കുടികിടന്നിരുന്ന ആറംഗ സാധു കുടുംബത്തോട് കുടി ഒഴിയാൻ വസ്തുവിന്റെ അവകാശി ആവശ്യപ്പെട്ടതോടെ നിരാംലംബരായ അവർ മാധവനെ സമീപിച്ച് സങ്കടം പറഞ്ഞ് കരഞ്ഞിരുന്നു. അവർക്ക് തന്റെ വസ്തുവിന്റെ ഒരു ഭാഗത്ത് പുര കെട്ടുവാൻ അനുവദിക്കുക മാത്രമല്ല, അതിനു വേണ്ട ആളും പണവും കൂടി ഏർപ്പാടു ചെയ്തു മാധവൻ! ഇതിന്റെ നന്ദിയും സന്തോഷവും പങ്കിടാൻ നാട്ടുകാർ മാധവനെ സന്ദർശിച്ചു കൊണ്ടിരുന്നു. അന്ന് അവിടെ കിണർ കുഴിച്ചു കൊണ്ടിരുന്ന ജോലിക്കാരും പണി കഴിഞ്ഞ് പത്രാധിപർ സാറിന്റെ (മാധവനെ അവർ അങ്ങനെയാണ് വിളിച്ചിരുന്നത്) അടുത്ത് വന്ന് കുശലം പറഞ്ഞ് പിരിഞ്ഞു.. വൈകിട്ട് മാധവൻ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന്റെ അനുജൻ ഒരു നിലവിളക്ക് വാങ്ങിക്കൊണ്ടു വന്നു. സന്ധ്യയോടെ അദ്ദേഹത്തെ താങ്ങി മുറിയിൽ കൊണ്ടുപോയി കിടത്തി. മാധവന്റെ അവസ്ഥയിൽ എല്ലാവർക്കും ഉൽക്കണ്ഠയായി. ഏക മകൻ മാധവനോടൊപ്പം കിടക്കുന്ന പതിവ് അന്നും തെറ്റിച്ചില്ല. കിടക്കുമ്പോൾ മാധവൻ കുമാരനാശാന്റെ ബാലരാമായണം ചൊല്ലിക്കൊടുക്കും. കുട്ടി ഒപ്പം ചൊല്ലണം. അന്ന് മാധവൻ കുട്ടിയെ അണച്ചു ചേർത്ത് നല്ല ഉറക്കത്തിലായി. അല്പം ആശ്വാസത്തോടെ മറ്റുള്ളവരും കിടന്നു. ഏപ്രിൽ 27 - പുലർച്ച.... നാലരയോടെ മാധവന്റെ അസാധാരണ ചുമശബ്ദം കേട്ട് എല്ലാവരും ഓടിയെത്തി. ഊന്നുവടിയിൽ ഊന്നിയിരുന്ന് കയ്യിലുള്ള പാത്രത്തിലേക്ക് ഛർദ്ദിക്കുവാൻ അദ്ദേഹം ശ്രമിക്കുന്നു. കോരി ഒഴിച്ചതുപോലെ കട്ടിച്ചോര തറയിലേക്ക് തൂവുന്നു. കഴുത്ത് നേരെ നിൽക്കാതെ ഒരുവശത്തേക്ക് വീഴുന്നു. നാരായണിയമ്മയെ നോക്കിയ നോട്ടം മുഴുമിപ്പിക്കുവാൻ ആവാതെ അദ്ദേഹത്തിന്റെ കണ്ണുകൾ എന്നെന്നേക്കുമായി അടയുന്നു.... അപ്പോൾ സമയം 4.55. തലേന്ന് അനുജനെക്കൊണ്ട് വാങ്ങിപ്പിച്ച ആ വിളക്കാണ് മാധവന്റെ മൃതദേഹത്തിന് അരികിൽ കത്തിച്ച് വച്ചത്...

_ സ്വാമി ഗുരുപ്രകാശം

28/04/2026

The Alummoottil Family (T.K. Madhavan's Ancestral Home) : Power, Prosperity, and Philanthropy in Travancore

For generations, the Alummoottil family—renowned for their immense wealth, mastery in Kalaripayattu, and extensive kinship networks across Kayamkulam—remained virtually undefeatable. With each passing generation, their prestige continued to grow. By the closing years of the 19th century, the Alummoottil Tharavad owned tens of thousands of acres of land, including paddy fields and estates stretching from Suchindram in Kanyakumari to Paravur in Ernakulam. In addition, major markets such as Kayamkulam Market, Karthikappally Market, and Kollam Market were under their control. It was during the time of the family patriarch, Valiya Kunju Shankaran Channar, that the grand wooden Ettukettu mansion in front of Alummoottil Meda was dismantled from another location, transported, and reconstructed. The family had many distinguished members across two matrilineal branches, among whom Travancore kuthakakkaran Shekharan Channar, Velumpan Channar, and Padmanabhan Channar were prominent figures. Traditionally, the eldest member of the family assumed the position of Karanavar (family head). The title “Channar” was an honorific bestowed by the Travancore kings upon prominent members of the Ezhava community. The Alummoottil family were among the highest taxpayers in Travancore. Known for their generosity, the Alummoottil family contributed significantly to society. At a time when children from marginalized communities were denied education due to caste discrimination, they established schools for them. They also set up Oottupuras (feeding centers) to provide food for the poor. Promoting religious harmony, they built a mosque in Muttam for Muslims and even constructed temples for forward-caste Hindus, despite Ezhavas themselves being denied entry into such temples. Although they were willing to build a church for Christians in Muttam, it did not materialize due to practical difficulties expressed by the community. The first reading room in Muttam was also established by the Alummoottil family.

തലമുറകളായി അതിസമ്പന്നരും, കളരിഅഭ്യാസികളും, കായകുളം മുഴുവൻ ബന്ധുക്കളുമുണ്ടായിരുന്ന ആലുമൂട്ടിൽ തറവാട്ടുകാരെ ആർക്കും തോൽപ്പിക്കാൻ കഴിയുകയില്ലായിരുന്നു. ആലുമൂട്ടിൽ തറവാടിൻ്റെ പ്രതാപം ഓരോ തലമുറകൾ കഴിയുംതോറും വർദ്ധിച്ചുകൊണ്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനവർഷങ്ങളായപ്പോൾ ആലുമൂട്ടിൽ തറവാട്ടുകാർക്ക് കന്യാകുമാരിയിലെ ശുചീന്ദ്രം മുതൽ എറണാകുളത്തെ പറവൂർ വരെ നെൽവയലുകളും, പുരയിടങ്ങളുമായി പതിനായിരക്കണക്കിന് ഏക്കർ സ്ഥലങ്ങളുണ്ടായിരുന്നു. കൂടാതെ കായംകുളം മാർക്കറ്റ്, കാർത്തികപ്പള്ളി മാർക്കറ്റ്, കൊല്ലം മാർക്കറ്റ് എന്നിവയെല്ലാം ആലുമൂട്ടിൽ തറവാട്ടുകാരുടേതായിരുന്നു. വലിയ കുഞ്ഞുശങ്കരൻ ചാന്നാർ എന്ന കാരണവരുടെ കാലത്തായിരുന്നു ആലുംമൂട്ടിൽ മേടക്ക് മുന്നിലുള്ള തടിയിലുള്ള എട്ടുകെട്ട് വേറൊരു സ്ഥലത്തുനിന്നും പൊളിച്ചുകൊണ്ടുവന്ന് പുനർനിർമ്മാണം ചെയ്യ്ത് സ്ഥാപിച്ചത്. രണ്ട് തായ് വഴികളിലായി അനേകം പ്രഗത്ഭന്മാർ ആലുംമൂട്ടിൽ കുടുംബത്തിൽ ഉണ്ടായിരുന്നു. തിരുവിതാംകൂർ കുത്തകക്കാരൻ ശേഖരൻ ചാന്നാർ, വെളുമ്പൻ ചാന്നാർ, പത്മനാഭൻ ചാന്നാർ എന്നിവർ അവരിൽ പ്രമുഖരായിരുന്നു. കുടുംബത്തിൽ ഏറ്റവും മൂത്തയാളായിരിക്കും ആലുംമൂട്ടിൽ തറവാട്ടിലെ കാരണവരായി സ്ഥാനമേൽക്കുന്നത്. ‘ചാന്നാർ’ എന്നുള്ളത് ഈഴവരിലെ പ്രമാണിമാർക്ക് തിരുവിതാംകൂർ രാജാക്കന്മാർ നൽകിയിരുന്ന സ്ഥാനപ്പേരാണ്. തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ നികുതി നല്കികൊണ്ടിരുന്നത് ആലുംമൂട്ടിൽ തറവാട്ടുകാരായിരുന്നു. ദാനശീലരായ ആലുംമൂട്ടിൽ തറവാട്ടുകാർ നാട്ടിൽ ധാരാളം നല്ല കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്. അക്കാലത്ത് താണ ജാതിയെന്ന് മുദ്രകുത്തി വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കുട്ടികൾക്കായി വിദ്യാലയങ്ങൾ സ്ഥാപിച്ചു. സാധുക്കൾക്ക് ഭക്ഷണം നൽകാനായി ഊട്ടുപുരകൾ സ്ഥാപിച്ചു. മതസൗഹാർദ്ദത്തിനായി മുസ്ലീംങ്ങൾക്ക് മുട്ടത്ത് പള്ളി പണിതുകൊടുത്തു. ഈഴവർക്ക് പ്രവേശനം ഇല്ലാതിരുന്നിട്ടും സവർണ്ണ ഹിന്ദുക്കൾക്ക് വേണ്ടി ക്ഷേത്രങ്ങൾ പണിതുകൊടുത്തു. ക്രിസ്ത്യാനികൾക്ക് വേണ്ടി മുട്ടത്ത് പള്ളി പണിയാൻ ആലുംമൂട്ടിൽ തറവാട്ടുകാർ തയാറായിരുന്നെങ്കിലും അവർ അസൗകര്യം അറിയിച്ചതിനെത്തുടർന്ന് നടന്നില്ല. മുട്ടത്ത് ആദ്യമായി വായനശാല തുടങ്ങിയതും ആലുമൂട്ടിൽ തറവാട്ടുകാരായിരുന്നു.

T.K. Madhavan: Architect of Mass Mobilization and Champion of Civil Rights in KeralaT.K. Madhavan, who served as both th...
27/04/2026

T.K. Madhavan: Architect of Mass Mobilization and Champion of Civil Rights in Kerala

T.K. Madhavan, who served as both the messenger and practitioner of the ideals of Sree Narayana Guru, deserves to be remembered with deep gratitude not only by the Ezhava community but by all oppressed sections of Kerala. His imprint is clearly visible in every major milestone in the history of civil rights in the region—whether it be access to schools, freedom of movement, or temple entry. The period of T.K. Madhavan in the SNDP Yogam is known as its phase of organizational consolidation. It was he who transformed the SNDP Yogam from a body that initially functioned merely as a group submitting petitions into a powerful mass movement. After assuming office as the organization secretary on January 1, 1927, he expanded its popular base significantly by enrolling 50,684 new members within just four months. T.K. Madhavan firmly believed that the SNDP Yogam should have a strong and decentralized organizational structure. While Kumaran Asan laid the foundation of the SNDP Yogam, it was T.K. Madhavan who developed it into a well-structured and influential mass movement.

ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളുടെ സന്ദേശവാഹകനും പ്രയോക്താവുമായിരുന്ന ടി.കെ. മാധവനെ ഈഴവര്‍ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ അധഃസ്ഥിതവര്‍ഗക്കാരും എന്നും കൃതജ്ഞതയോടെ അനുസ്മരിക്കേണ്ടതുണ്ട്. സ്‌കൂള്‍പ്രവേശനം, സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം തുടങ്ങി ഈ നാട്ടിലെ പൗരാവകാശസമത്വസ്ഥാപന ചരിത്രത്തിലെ വീരേതിഹാസങ്ങളിലെല്ലാം തെളിഞ്ഞുനില്‍ക്കുന്നത് ടി.കെയുടെ കൈയൊപ്പുകളാണ്. എസ്​.എന്‍.ഡി.പി യോഗത്തിൽ ടി.കെ. മാധവ​​െൻറ കാലഘട്ടം യോഗത്തി​​െൻറ സംഘടനാകാലം എന്നാണറിയപ്പെടുന്നത്. ആരംഭകാലത്ത് ഒരു നിവേദക സംഘമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന എസ്.എന്‍.ഡി.പി യോഗത്തെ ബഹുജന സമര സംഘടനയാക്കി രൂപാന്തരപ്പെടുത്തിയത് അദ്ദേഹമാണ്. 1927 ജനുവരി ഒന്നിന് യോഗത്തി​​െൻറ സംഘടന സെക്രട്ടറിയായി ചുമതലയേറ്റശേഷം നാലുമാസംകൊണ്ട് 50,684 പുതിയ അംഗങ്ങളെ ചേര്‍ത്ത് യോഗത്തി​​െൻറ ജനകീയാടിത്തറ വിപുലീകരിച്ചു. എസ്.എന്‍.ഡി.പി യോഗത്തിന്​ സുശക്തവും വികേന്ദ്രീകൃതവുമായ സംഘടന സംവിധാനമുണ്ടാകണമെന്ന് ടി.കെ. മാധവന് നിര്‍ബന്ധമുണ്ടായിരുന്നു. എസ്.എന്‍.ഡി.പി യോഗത്തി​​െൻറ അസ്​തിവാരം ഉറപ്പിച്ചത് കുമാരനാശാനാണെങ്കില്‍ അതിനെ കെട്ടുറപ്പുള്ള ബഹുജന പ്രസ്ഥാനമാക്കി വളർത്തിയത് ടി.കെ. മാധവനാണ്.

Address

Alappuzha
688001

Website

Alerts

Be the first to know and let us send you an email when T K Madhavan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category