CPIM Alappuzha North Area Committee

CPIM Alappuzha North Area Committee CPI(M)

പങ്കെടുക്കുക.. വിജയിപ്പിക്കുക
18/03/2023

പങ്കെടുക്കുക.. വിജയിപ്പിക്കുക

സ:പി.കെ.സോമൻ വിടവാങ്ങിയിട്ട് മൂന്നാണ്ട്.....ഓർമകൾക്കു മുന്നിൽരക്താഭിവാദ്യങ്ങൾ..... #ത്യാഗനിർഭരജീവിതം #ബാക്കിവെച്ച് #പ്രി...
01/03/2023

സ:പി.കെ.സോമൻ വിടവാങ്ങിയിട്ട് മൂന്നാണ്ട്.....
ഓർമകൾക്കു മുന്നിൽ
രക്താഭിവാദ്യങ്ങൾ.....

#ത്യാഗനിർഭരജീവിതം
#ബാക്കിവെച്ച്
#പ്രിയസഖാവ് യാത്രയായിട്ട്
ഇന്നേയ്ക്ക് മൂന്നാണ്ട് തികയുന്നു,,,,

ഇത് സ.പി.കെ. സോമൻ ഞങ്ങളുടെ സോമൻ ചേട്ടൻ...... ഇത്രയേറെ ത്യാഗനിർഭരവും, ദുരിതപൂർണ്ണമായ ജീവിതം നയിച്ച ഒരു സഖാവും ആലപ്പുഴയിൽ ഉണ്ടാകില്ല, പാർട്ടിയെ കൊണ്ട് ഒന്നും ഉണ്ടാക്കാതെ കഴിഞ്ഞ നാലരപതിറ്റാണ്ട് ആയി പാർട്ടിയെ സേവിക്കുന്ന, ആലപ്പുഴയിൽ അവശേഷിക്കുന്ന നല്ല പാർട്ടിക്കാരിൽ ഒരാളാണ് സോമൻ ചേട്ടൻ.ദുരിതവും, യാതനയും നിറഞ്ഞ ജീവിതത്തെയും, പാർട്ടി പ്രവർത്തനത്തെയും മുന്നോട്ട് നയിച്ച സഖാവ്. പട്ടണക്കാട് പാറേൽ കുടുംബക്കാരായ സോമൻ ചേട്ടൻ 1962 ൽ 14-ാം വയസസിൽ നാട് വിട്ട് ആലപ്പുഴയിൽ എത്തി, ചിറ്റപ്പൻ ഗോപാലൻ ഡോക്ടറുടെ വീട്ടിൽ ൽ നിന്ന് 7 ക്ലാസ്സ് വരെ പഠിച്ചു.ആലപ്പുഴയിലെ ബോംബെ കമ്പിനിയിലെ ക്യാന്റീനിൽ ആദ്യം ക്ലീനിംഗ്ജോലിക്ക് നിന്നു,കണ്ടത്തിൽ വക്കച്ചന്റെ വീട്ടിൽ വീട്ട് ജോലിയക്ക് നിന്നു, കന്നിട്ടയ്ക്ക് സമീപം രണ്ട് കുട്ടുകാരോട് ഒപ്പം ചെറിയ ഹോട്ടൽ നടത്തിയ, കടം കയറിയപ്പോൾ കൊല്ലത്തേക്ക് പോയി,കൊല്ലത്തെ ടൗൺ ഹോട്ടലിൽ ജോലിയ്ക്ക് നിന്നു, അവിടെ നിന്നും പോളയത്തോട് ഹരിദാസിന്റെ കടയിൽ Night മാനേജരായി ജോലി ചെയ്യ്തു,, അവിടെ ലോഡ്ജിൽ താമസിച്ചിരുന്ന മാധവൻ നായർ ആറ്റിങ്ങൾകട എടുത്തപ്പോൾ അയാളോടൊപ്പംപോയി, തിരികെ ആലപ്പുഴയിൽ വന്ന് പരമേശ്വരൻ പിള്ളയുടെ ഹോട്ടലിൽ ജോലി ചെയ്യ്തു, ആ കടയിൽ കൂലിയക്ക് വേണ്ടി സമരംസംഘടിപ്പിച്ചു. ജീവിക്കാനും, വിശപ്പടക്കാനും ,വേണ്ടി തൊണ്ട് തല്ലിയിട്ടുണ്ട്, ചകിരി പിരിച്ചിട്ടുണ്ട്, കമ്പവല വലിക്കാൻ പോയിട്ടുണ്ട്, കയർ ചുമക്കാൻ പോയിട്ടുണ്ട്, ജീവിക്കാൻ വേണ്ടി നിരവധി ഹോട്ടലുകളിലെ എച്ചിൽപാത്രം വർഷങ്ങളോളം കഴുകിയിട്ടുണ്ട്,1972 ൽ CITUൽ ചേർന്നു, 1974ൽ പാർട്ടി അംഗമായി, അടിയന്തിരാവസ്ഥ കാലത്ത് പ്രകടനം നടത്തിയതിന് പോലീസ് കസ്റ്റഡിയിൽ ആയി, അടിയന്തിരാവസ്ഥസമയത്ത്
RK ആനന്ദൻ ആശ്രമം LCസെക്രട്ടറി ആയിരുന്നു,
സ.VK സോമൻ താലൂക്ക് സെക്രട്ടറി ആയിരുന്നു.
1976 ൽ സനാതനം ബ്രാഞ്ച് സെക്രട്ടറിയായി സ.ഗോപിയുടെ വീട്ടിലായിരുന്നുതാമസം. അടിയന്തിരാവസ്ഥ സമയത്ത് സ.പരമേശ്വരൻ CPI ൽ പോയി അന്ന് CPI.. CPIM സംഘർഷം പതിവായിരുന്നു. അതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ ആയി, അന്ന് മുല്ലയ്ക്കലും, കളർകോടും കോൺഗ്രസ്സ് ഗുണ്ടായിസം ആയിരുന്നു പല ഘട്ടങ്ങളും അവരുമായി ഏറ്റുമുട്ടേണ്ടിവന്നു, പലപ്പോഴും സഖാവ് കുഞ്ഞുപിള്ള ചേട്ടനായിരുന്നു അവിടെ നിന്ന് രക്ഷപ്പെടുത്തിയത്, പിന്നീട് ആലപ്പുഴ ACഓഫീസ് ആയ കൃഷ്ണപിള്ള ഭവനിൽ ആയിരുന്നു താമസം,
1980 ൽKSYF
മേഖലാസെക്രട്ടറിയായി,
1982ൽLCഅംഗമായി,
1984 ൽ കളർകോട് L C സെക്രട്ടറിയായി,
ആലപ്പുഴ AC രൂപീകരിച്ചപ്പോൾ ACഅംഗമായി
1985 ൽ മുല്ലയ്ക്കൽLCസെക്രട്ടറി ആയി. ഹോട്ടൽ ഷോപ്പ് യുണിയൻ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, മദ്യവ്യവസായി തൊഴിലാളി യൂണിയൻ സെക്രട്ടറി, പ്രസിഡന്റ്, ഹെഡ് ലോഡ് ' ഏരിയാ സെക്രട്ടറി ജില്ലാ വർക്കിംഗ് മെമ്പർ,
2008 ൽ പാർട്ടി ആലപ്പുഴ ഏരിയാ സെക്രട്ടറിയായി,
പാർട്ടി ജില്ലാ കമ്മിറ്റി അംഗമായി, നിലവിൽ ആലപ്പുഴ നോർത്ത്ഏരിയാകമ്മറ്റി അംഗവും,ഷോപ്പ് യൂണിയൻ ജില്ലാ പ്രസിഡന്റും ,മദ്യവ്യവസായ തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച് വരുന്നു,,,, സഖാവിന്റെ ത്യാഗനിർഭരമായജീവിതത്തെ
സ്മരിച്ചുകൊണ്ട് പ്രണാമം
അർപ്പിക്കുന്നു,,,,,
ആദരാഞ്ജലികൾ,,,,,,,,
CPIM ആലപ്പുഴഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
മൂന്നാം വാർഷിക അനുസ്മരണം

സഖാവ് കെ.ആർ.ഭഗീരഥൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു...

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ അതുല്യസംഘാടകരിൽ ഒരാളായ സഖാവ് എൻ ശ്രീധരൻ അനുസ്മരണ സമ്മേളനം പാർടി പോളിറ്റ് ബ്യൂറ...
17/02/2023

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ അതുല്യസംഘാടകരിൽ ഒരാളായ സഖാവ് എൻ ശ്രീധരൻ അനുസ്മരണ സമ്മേളനം പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടന്ന അനുസ്മരണ സമ്മേളനത്തിൽ മുതിർന്ന സിപിഐ എം നേതാവ് സ. പി കെ ഗുരുദാസൻ, പാർടി കൊല്ലം ജില്ലാ സെക്രട്ടറി സ. എസ് സുദേവൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി സ. ആർ നാസർ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് നേതൃഭരണം ചിറ്റാറിൽ സൃഷ്ടിച്ച പൊലീസ്–ഗുണ്ടാ തേർവാഴ്ചയ്‌ക്കെതിരായ പോരാട്ടം നയിച്ച് മടങ്ങുമ്പോൾ 1985 ഫെബ്രുവരി 17 ന് വാഹനാപകടത്തിലാണ് തന്റെ 57-ാം വയസ്സിൽ സഖാവ് എൻ ശ്രീധരൻ മരണമടഞ്ഞത്.

അഭിവാദ്യങ്ങൾ....ആലപ്പുഴ നോർ ഏരിയാ കമ്മറ്റി
16/02/2023

അഭിവാദ്യങ്ങൾ....
ആലപ്പുഴ നോർ ഏരിയാ കമ്മറ്റി

സഖാക്കളെ,പ്രമുഖ ട്രേഡ് യുണിയൻ നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമ...
15/02/2023

സഖാക്കളെ,

പ്രമുഖ ട്രേഡ് യുണിയൻ നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന സ: എൻ. ശ്രീധരൻ 1985 ഫെബ്രുവരി 17 ന് കൊട്ടാരക്കരയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ നമ്മെ വിട്ടു പിരിഞ്ഞു. പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ പൊതു വിപ്ലവ പ്രസ്ഥാനത്തിന് ജില്ലയിൽ നല്ല വേരോട്ടമുണ്ടാക്കുവാൻ സഖാവിന്റെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളെ വിസ്മരിക്കുവാൻ കഴിയുകയില്ല. സംഘ പരിവാറിന്റെയും കേന്ദ്ര - ബി.ജെ.പി സർക്കാരിന്റെയും നേതൃത്വത്തിൽ രാജ്യത്തിന്റെ സമസ്ത മേഖലയേയും കോർപ്പറേറ്റുവൽക്കരിക്കുകയും തൊഴിലാളി വർഗ്ഗതാത്പര്യങ്ങളെ തച്ചു തകർക്കുകയും ചെയ്യുകയാണ്. ജനകീയ ബദൽ നയങ്ങളുയർത്തി കേരളത്തെ ലോകത്തിന് തന്നെ മാതൃകയാക്കുന്ന ഇടത് പക്ഷ സർക്കാരിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ: എൻ.എസ്.ന്റെ ജ്വലിക്കുന്ന സ്മരണ കൂടുതൽ കരുത്ത് പകരും. 2023 ഫെബ്രുവരി 17ന് സ: എൻ.എസ്. അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ രാവിലെ 8:00 മണിക്ക് നടക്കുന്ന പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ: ആർ. നാസർ
(സി.പി.ഐ.(എം) ആലപ്പുഴ ജില്ലാ സെക്രട്ടറി)

ജനകീയ പ്രതിരോധജാഥയുടെ പ്രചരണചുവരെഴുത്തുകൾസജ്ജമായി ആലപ്പുഴയിൽ....
11/02/2023

ജനകീയ
പ്രതിരോധജാഥയുടെ
പ്രചരണചുവരെഴുത്തുകൾ
സജ്ജമായി ആലപ്പുഴയിൽ....

അഭിവാദ്യങ്ങൾ....ത്രിപുരയില്‍ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയ ഉറപ്പുവരുത്തണമെന്ന്‌ ആവശ...
07/02/2023

അഭിവാദ്യങ്ങൾ....

ത്രിപുരയില്‍ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയ ഉറപ്പുവരുത്തണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടും അര്‍ദ്ധഫാസിസ്റ്റ്‌ വാഴ്‌ചയ്‌ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടും ഫെബ്രുവരി 8 ന്‌ വൈകുന്നേരം 5 മണിക്ക് ആലപ്പുഴ ടൗൺ ഹാളിന് സമീപം ഐക്യദാര്‍ഢ്യ സദസ്സ്‌ സംഘടിപ്പിക്കുന്നു.

റെഡ് സല്യൂട്ട്..
06/02/2023

റെഡ് സല്യൂട്ട്..

09/12/2022
സി.പി. ഐ.(എം) മുതിർന്ന നേതാവ്സഖാവ് പി.തങ്കപ്പൻ ( ചാത്തൻ പറമ്പിൽ ) നിര്യാതനായി.ആശ്രമം മുൻ L  C  അംഗവും ,അഭിവക്ത കമ്മ്യൂണി...
08/12/2022

സി.പി. ഐ.(എം) മുതിർന്ന നേതാവ്സഖാവ് പി.തങ്കപ്പൻ ( ചാത്തൻ പറമ്പിൽ ) നിര്യാതനായി.
ആശ്രമം മുൻ L C അംഗവും ,അഭിവക്ത കമ്മ്യൂണിസ്റ്റ്പാർട്ടിയംഗവും
കർഷക സംഘം മുൻ നേതാവും , അടിയന്തിരാവസ്ഥ കാലത്ത് ജയിൽ വാസവും ക്രൂര മർദ്ദനവും ഏറ്റ് വാങ്ങിയ ജില്ലയിലെ തലമുതിർന്ന
പാർട്ടിയുടെ പോരാളിയുമായ
പ്രിയനേതാവിന്
ആദരവോടെവിട......

ശവസംസ്കാരം 9-12-2022 വെള്ളി ഉച്ചക്ക് 12 ന് വീട്ടു വളപ്പിൽ

Address

Alappuzha
688001

Website

Alerts

Be the first to know and let us send you an email when CPIM Alappuzha North Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share