We r Silent because we r SOUND

We r Silent because we r SOUND #വര്‍ഗ്ഗീയവാദികള്‍_തുലയട്ടെ
(1)

പഴയ ചെല്ലാനം ചെല്ലാനത്തുകാർ മറന്നാലും മലയാളികൾ മറക്കില്ല.. അത്രയേറെ ഭയാനകമായ ദൃശ്യങ്ങളാണ്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് വര...
08/05/2026

പഴയ ചെല്ലാനം ചെല്ലാനത്തുകാർ മറന്നാലും മലയാളികൾ മറക്കില്ല.. അത്രയേറെ ഭയാനകമായ ദൃശ്യങ്ങളാണ്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ദൃശ്യ മാധ്യമങ്ങൾ നമ്മുടെ സ്വീകരണമുറിയിലേക്കെത്തിച്ചിരുന്നത്.

കടലൊന്നിളകിയാൽ, കൈയിൽ കിട്ടിയ സാധനങ്ങളുമായി ജീവനുവേണ്ടി നെട്ടോട്ടമോടിയിരുന്ന ഒരു ജനത.. പ്രധാന റോഡും കടന്ന് കടൽ വീടുകളിലേക്കെത്തുമ്പോൾ നിസ്സഹായ നിലവിളികളുമായി, ചെറുത്ത് നിൽക്കാനാവാതെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പാവങ്ങളുടെ ദൃശ്യങ്ങൾ നമുക്കത്ര പെട്ടെന്ന് മറക്കാനാവില്ല...

അന്നൊക്കെ സംരക്ഷണം നൽകാനാവാത്ത ഭരണകൂടങ്ങളെ പഴിച്ച്, പോറ്റമ്മയായ കടലമ്മ നൽകുന്ന കണ്ണീർ നീന്തിക്കടക്കാൻ പെടാപ്പാടുപെടുകയായിരുന്നു ചെല്ലാനം...

ഇപ്പോൾ ചെല്ലാനത്തിന്റെ തലവര മാറി, അല്ല മാറ്റി... മനോഹരമായ കടൽ ഭിത്തിയുടെ സംരക്ഷണം അവർക്ക് ലഭിച്ചു.. കടലിളക്കം പലതു കഴിഞ്ഞിട്ടും, ഒരിഞ്ച് പോലും പതറാതെ, ചെല്ലാനത്തുകാരെ സംരക്ഷിച്ച് അവിടെയിപ്പോൾ നൂതനവും മനോഹരവൂമായ ഒരു കടൽ ഭിത്തിയുണ്ട്... നടപ്പാതയുൾപ്പെടെയുള്ള ആ മനോഹര കടൽ ഭിത്തികൊണ്ട് മാത്രം, ചെല്ലാനം സഞ്ചാരികളുടെ ഇഷ്ട പ്രദേശമായി മാറിയിരിക്കുന്നു.. അത്രയേറെ തിരക്കുണ്ട്, സഞ്ചാരികളുടെ, ഇപ്പോൾ ചെല്ലാനത്ത്...

ഈ മാറ്റത്തിന്റെ വേഗവർദ്ധനയ്ക്ക് കാരണക്കാരനായ ഒരു മനുഷ്യനെ, ചെല്ലാനത്തുകാർ മറന്നാലും, നമ്മൾ മലയാളികൾ മറക്കരുത്... രണ്ട് തവണയായി ആ നാടുകൂടി ഉൾപ്പെടുന്ന, കൊച്ചിയുടെ എംഎൽഎയായിരുന്ന കെ ജെ മാക്സി... പരമ്പരാഗത യുഡിഎഫ് മണ്ഡലമായ കൊച്ചി, രണ്ട് തവണ കെ ജെ മാക്സിക്കൊപ്പം ഇടതിന്റെ കൂടെയായിരുന്നു... ഈ കാലയളവിലാണ് ചെല്ലാനത്തുകാർക്ക് മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന വിധത്തിൽ കടൽ ഭിത്തി നിർമ്മാണം നടന്നത്....

ഇത്തവണ കെ ജെ മാക്സി പരാജയപ്പെട്ടു.. കോൺഗ്രസിന്റെ മുഹമ്മദ് ഷിയാസ് വിജയിച്ചു.. ഷിയാസിന്റെ ഭൂരിപക്ഷത്തിന്റെ തൊണ്ണൂറ് ശതമാനവും ചെല്ലാനത്ത് നിന്നാണെന്നും അറിയുന്നു.....

അതെ, ചെല്ലാനത്തിന്റെ പഴയ ഭീകരമായ അവസ്ഥ ചെല്ലാനത്തുകാർ മറന്നാലും, മലയാളികൾ മറക്കില്ല !!!

കോൺഗ്രസുകാരുടെ പാൽ-കരിഓയിൽ അഭിഷേക വഴിപാടുകൾ തുടരുകയാണ്.....കെ.സി.വേണുഗോപാലിന്‍റെ ഫ്ലക്സിന് മുകളിൽ കരിഓയിൽ ഒഴിച്ചു...കെപി...
08/05/2026

കോൺഗ്രസുകാരുടെ പാൽ-കരിഓയിൽ അഭിഷേക വഴിപാടുകൾ തുടരുകയാണ്.....

കെ.സി.വേണുഗോപാലിന്‍റെ ഫ്ലക്സിന് മുകളിൽ കരിഓയിൽ ഒഴിച്ചു...കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ച ഫ്ലക്സിന് മുകളിലാണ് കരി ഓയിൽ ഒഴിച്ചത്

07/05/2026

വോട്ട് ചെയ്തവരെ അപഹാസ്യരാക്കി ടീം യുഡിഎഫ്....

ഇനി എന്തെല്ലാം കലാ രൂപങ്ങൾ കാണണം!!!ചെയ്തുപോയില്ലേ... അനുഭവിച്ച് തീർക്കുക.. അത്ര തന്നെ !!!!
07/05/2026

ഇനി എന്തെല്ലാം കലാ രൂപങ്ങൾ കാണണം!!!

ചെയ്തുപോയില്ലേ... അനുഭവിച്ച് തീർക്കുക..
അത്ര തന്നെ !!!!

കോൺഗ്രസിൽ പതിവ് പോലെ അധികാരത്തിനായുള്ള അടി തുടരുകയാണ്...അതൃപ്തി പരസ്യമാക്കി സി ആർ മഹേഷ്...
07/05/2026

കോൺഗ്രസിൽ പതിവ് പോലെ അധികാരത്തിനായുള്ള അടി തുടരുകയാണ്...അതൃപ്തി പരസ്യമാക്കി സി ആർ മഹേഷ്...

07/05/2026

ചെറിയാൻ ഫിലിപ്പ് 🐒🐒🐒

മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ടിരിക്കുന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ സംഘടിത പ്രചരണവും ആക്രമണവ...
07/05/2026

മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ടിരിക്കുന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ സംഘടിത പ്രചരണവും ആക്രമണവും.. മുഖ്യമന്ത്രിയായി ഉപതെരഞ്ഞെടുപ്പുമായി വന്നാൽ തോല്പിക്കണമെന്ന പ്രചരണമാണ് പ്രധാനമായും നടക്കുന്നത്... മറ്റു സംസ്ഥാനങ്ങൾ ബിജെപിയ്ക്ക് ദാനം ചെയ്തിട്ടാണ് കേരളത്തിലെത്തിയിരിക്കുന്നത് എന്നുൾപ്പെടെ, അസഭ്യ വർഷങ്ങളടങ്ങിയ പ്രചരണങ്ങളും നടക്കുന്നുണ്ട്.. കൈപ്പത്തി, കോൺഗ്രസ് സൈബർ തുടങ്ങിയ ഒട്ടേറെ പുതിയ ഫേസ്ബുക്ക് പേജുകളും വേണുഗോപാലിനും ചെന്നിത്തലയ്ക്കുമെതിരെയുള്ള പ്രചരണത്തിനായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്..

തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ തിരുർ പോലീസ് കേ...
06/05/2026

തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ തിരുർ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് പെരുനല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കൾപടി മച്ചിങ്ങൽ റാഫി, ലീഗ് പ്രവർത്തകൻ പെരുന്തല്ലൂർ വാൽപറമ്പിൽ ഷുഹൈബ് എന്നിവർക്കെതിരെയാണ് കേസ്.

മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട ‌നിയമവും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ചത്. തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്നല്ലൂർ അങ്ങാടിയിലായിരുന്നു സംഭവം. പരസ്യമായി ആടിന്റെ അറുത്ത് ചോരയിറ്റുന്ന തല ലീഗിന്റെ കൊടിക്കമ്പിൽ കെട്ടി പ്രദർശിപ്പിക്കുകയായിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുകയുംചെയ്തു.

അസമിലെയും ബംഗാളിലെയും ജനവിധിയെ അട്ടിമറിച്ചത് ജനാധിപത്യം തകർക്കാനുള്ള ബിജെപിയുടെ നീക്കം - രാഹുൽ ഗാന്ധിബംഗാളിലും അസമിലും ത...
06/05/2026

അസമിലെയും ബംഗാളിലെയും ജനവിധിയെ അട്ടിമറിച്ചത് ജനാധിപത്യം തകർക്കാനുള്ള ബിജെപിയുടെ നീക്കം - രാഹുൽ ഗാന്ധി

ബംഗാളിലും അസമിലും തെരഞ്ഞെടുപ്പ് നടത്തിയ അതേ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയായിരുന്നു കേരളത്തിലും തെരഞ്ഞെടുപ്പ് നടത്തിയത്... ഇവിടെയും അട്ടിമറി നടന്നോ ആവോ!!!!

യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലീംലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകരുതെന്ന് ബിജെപി നേതാവ് വി മുരളീധരൻ...  യുഡിഎഫ് അല്ലെ മന്ത്രിമാ...
06/05/2026

യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലീംലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകരുതെന്ന് ബിജെപി നേതാവ് വി മുരളീധരൻ...

യുഡിഎഫ് അല്ലെ മന്ത്രിമാരെയും വകുപ്പുകളും നിശ്ചയിക്കേണ്ടത് !!!

ബിജെപി പ്രകടനത്തിന്റെ പിന്നാലെ നടന്ന് കൂക്കി വിളിച്ച മുസ്ലീംലീഗ് പ്രവർത്തകർക്കുനേരെ ഭീഷണിയും മുന്നറിയിപ്പുമായി യുവമോർച്ച...
06/05/2026

ബിജെപി പ്രകടനത്തിന്റെ പിന്നാലെ നടന്ന് കൂക്കി വിളിച്ച മുസ്ലീംലീഗ് പ്രവർത്തകർക്കുനേരെ ഭീഷണിയും മുന്നറിയിപ്പുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതി... ഫേസ്ബുക്കിലൂടെയാണ് അഥീനയുടെ ഭീഷണി മുന്നറിയിപ്പ്...

രണ്ടു കൂട്ടരും ചേർന്ന് നാടിന്റെ സമാധാനം തകർക്കരുത്...നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായിത്തന്നെ തുടരട്ടെ..

യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴെക്കെ വർഗ്ഗീയ വിഷ ജന്തുക്കൾ അഴിഞ്ഞാടി വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്... ഇത്തവണ അതുണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭരണനേതൃത്വം പുലർത്തണം..

അഥീന ഭാരതിയുടെ ഫേസ്ബുക്ക് കുറിപ്പ് 👇👇👇

നിങ്ങൾ 2003ലെ മാറാട് കലാപം ഓർക്കുന്നുണ്ടോ???...
ബെറുതെ ഒന്ന് ഓർമ്മിപ്പിച്ചു എന്നേ ഉള്ളു...
അതൊക്കെ ഒന്ന് ഓർക്കുന്നതും കരുതി ഇരിക്കുന്നതും നല്ലതാ...
ഭയം വേണ്ട ജാഗ്രത മതി 🙌🏻...

അഥീന ഭാരതി

Address

Cherthala
Alappuzha
688539

Website

Alerts

Be the first to know and let us send you an email when We r Silent because we r SOUND posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share