Edathua Police Station

Edathua Police Station Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Edathua Police Station, Government Organization, Edathua, Kuttanad, Alappuzha.

24/10/2020

*എടത്വ ടൗൺ കണ്ടെെൻമൈന്റ് സോൺ*
എടത്വ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മാർക്കറ്റ് ഉൾപെടുന്ന ടൗൺ പ്രദേശങ്ങൾ കണ്ടെെൻമൈന്റ് സോണായി ബഹു ജില്ലാ കലക്ടർ പ്രഖ്യാപിച്ചു .

12/09/2020

*ഡാം തുറന്നു: നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം*

മണിയാർ ഡാം തുറന്നു. മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കും. ഈ സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ നഗരസഭ, ചെറുതന,മാന്നാർ, തിരുവൻവണ്ടൂർ,പാണ്ടനാട്, എടത്വാ,ചെന്നിത്തല തൃപ്പെരുന്തുറ,വീയപുരം, കുമാരപുരം നിവാസികൾ ജാഗ്രത പാലിക്കണമെന്നും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ഒരുപാട് ഓണം ഉണ്ടവരോടും ,ഇനി ഒരുപാട് ഓണം ഉണ്ണാനുള്ളവരോടും ഈ ഓണം ഒന്ന് ശ്രദ്ധിച്ചോണം ... ഓണം ആഘോഷിക്കാം ജാഗ്രതയോടെ ഏറെ കരു...
30/08/2020

ഒരുപാട് ഓണം ഉണ്ടവരോടും ,ഇനി ഒരുപാട് ഓണം ഉണ്ണാനുള്ളവരോടും ഈ ഓണം ഒന്ന് ശ്രദ്ധിച്ചോണം ... ഓണം ആഘോഷിക്കാം ജാഗ്രതയോടെ ഏറെ കരുതല്ലോടെ ...

ഏവർക്കും ഓണാശംസകൾ

ഓണക്കാലത്ത് നമുക്ക് പൂട്ടിയിടേണ്ടേ  ?ആരൊക്കെയാ  അറിയില്ലേ നിങ്ങൾക്ക്. സമൂഹത്തിൽ സ്വൈര്യജീവിതത്തിന് വിഘാതമുണ്ടാക്കുന്നവർ....
30/08/2020

ഓണക്കാലത്ത് നമുക്ക് പൂട്ടിയിടേണ്ടേ ?

ആരൊക്കെയാ അറിയില്ലേ നിങ്ങൾക്ക്. സമൂഹത്തിൽ സ്വൈര്യജീവിതത്തിന് വിഘാതമുണ്ടാക്കുന്നവർ. നിയമത്തെ അനുസരിക്കാതെ എല്ലാവരേയും ധിക്കരിച്ചുനടക്കുന്ന ഇത്തരക്കാരെ വിലസിനടക്കാൻ നമ്മൾ അനുവദിക്കണോ?

അവരെ നിലക്കു നിർത്താൻ എടത്വാ പോലീസ് 24 മണിക്കൂറും ഉണർന്നിരിക്കുന്നുണ്ട്. ഇനി വേണ്ടത് നിങ്ങളുടെ സഹകരണമാണ്.

നിങ്ങൾക്ക് എങ്ങനെ സഹകരിക്കാനാകും ?

അനധികൃത മദ്യനിർമ്മാണം, മദ്യ വിതരണം, ചാരായം വാറ്റ്, ഉപയോഗം, വിതരണം തുടങ്ങിയവയെക്കുറിച്ചാണ് നിങ്ങൾക്ക് വിവരം നൽകാനുള്ളതെങ്കിൽ വിളിക്കാം - 04772212237

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ, ഗാർഹിക അതിക്രമങ്ങൾ തുടങ്ങിയവ നിങ്ങൾ അനുഭവിക്കേണ്ടിവരികയോ, നിങ്ങളുടെ ശ്രദ്ധയിൽപെടുകയോ ചെയ്താൽ അറിയിക്കുക.
9497980270

28/08/2020

*കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി* എടത്വാ പഞ്ചായത്ത് രണ്ടാം വാർഡ് നെറ്റിത്തറ ഭാഗം കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി ബഹു. കളക്ടർ ഉത്തരവിറക്കി

ഏറെ ആശ്വാസകരമായ ദിനം !! കഴിഞ്ഞ എട്ട് മാസ കാലമായ് നാം ഓരോരുത്തരും കോവിഡ് മഹാമാരിയുമായുള്ള ഒരു പോരാട്ടത്തില്ലാണ് ,പൊതു ജനങ...
27/08/2020

ഏറെ ആശ്വാസകരമായ ദിനം !!

കഴിഞ്ഞ എട്ട് മാസ കാലമായ് നാം ഓരോരുത്തരും കോവിഡ് മഹാമാരിയുമായുള്ള ഒരു പോരാട്ടത്തില്ലാണ് ,പൊതു ജനങ്ങളുടെ സഹകരണത്തോടെ ഒരു പരിധിവരെ നമുക്ക് പ്രതിരോധ വലയം തീർക്കാൻ കഴിഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് നമ്മുടെ പ്രദേശത്ത് ഒരു വാർഡ്‌ കൺടെയ്ൻമെയ്ൻ്റ് സോണായി മാറിയത്. കൃത്യമായ നീരിക്ഷണം സിഐ ദ്വിജേഷ് സബ് ഇൻസ്പെക്ടർ സിസിൽ രാജ് എന്നിവരുടെ നേതൃത്വത്തിൽ എടത്വാ പോലീസ് നടപ്പില്ലാക്കി. പ്രദേശവാസികളുടെ അടിയന്തരാവശ്യങ്ങൾ മുടങ്ങാതിരിക്കാനും ശ്രദ്ധിച്ചു.

പൊസിറ്റീവായ വ്യക്തിയുടെ പ്രൈമറി കോൺടാക്റ്റിലുള്ളവരുടെ റിസൽറ്റ് ഇന്ന് ലഭിച്ചപ്പോൾ എല്ലാവരും നെഗറ്റീവാണ്. ഈ വാർത്ത ഏറെ ആശ്വാസകരമാണ് പൊതുജനങ്ങൾ കൃത്യമായ് സർക്കാരിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും നിർദേശങ്ങൾ പാലിച്ചേ മതിയാകു.

കൺടെയ്മെൻറ് സോണിലുള്ളവരുടെ കുടിവെള്ള ദൗർലഭ്യം ഇന്ന് സൗഹൃദ വേദി സനദ്ധ സംഘടനയിലൂടെ പരിഹരിക്കാൻ കഴിഞ്ഞു. കൺടെയ്ൻമെൻ്റ് സോണിൽ പൊരിവെയിലിൽ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും വാളണ്ടിയേർസിനും താൽക്കാലിക ഡ്യൂട്ടി ഇടവും ക്രമികരിച്ച പ്രിയപ്പെട്ടവർക്ക് നന്ദി ...

ഈ വലിയ പോരാട്ടത്തിൽ ഞങ്ങൾ ഒപ്പമുണ്ട് ,കൃത്യമായ് നിർദേശങ്ങൾ പാലിക്കുക ,ജാഗ്രത കൈവിടാതിരിക്കാം

#ഭയം #വേണ്ട #ജാഗ്രത #മതി

#കേരള #പോലീസ്

#എടത്വാ #പോലീസ്

അകലെയല്ല... അരികിൽ തന്നെയുണ്ട്...ജാഗ്രത കൈവെടിയരുത്....ജീവന്റെ വിലയുള്ള ജാഗ്രത കണ്ടേയ്ൻമെൻറ് സോണുകളിൽ ബാരിക്കേഡുകൾ സ്ഥാപ...
25/08/2020

അകലെയല്ല... അരികിൽ തന്നെയുണ്ട്...
ജാഗ്രത കൈവെടിയരുത്....
ജീവന്റെ വിലയുള്ള ജാഗ്രത

കണ്ടേയ്ൻമെൻറ് സോണുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രധാന പാതയും പോക്കറ്റ് റോഡുകളും അടച്ചു. ഒരു കാരണവശാലും കണ്ടെയ്ൻമെൻ്റ് സോണുകളിലുള്ളവരെ പുറത്തേക്കും പുറത്ത് നിന്നുള്ളവരെ ഉള്ളിലേക്കും വിടാൻ നിർവാഹമില്ല.. നിതാന്ത ജാഗ്രതയോടെ സിഐ ദ്വീജേഷ് എസ് ഐ സിസിൽ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാവലുണ്ട്. കണ്ടെയ്‌ൻമെൻ്റ് സോണിലുള്ളവർക്ക് അടിയന്തര സേവനങ്ങൾ പോലീസ് ഉറപ്പ് വരുത്തും.ഇതിനോടകം തന്നെ കുടിവെള്ള ദൗർലഭ്യം പ്രദേശവാസികൾ ചൂണ്ടികാട്ടിയിട്ടുണ്ട്. സനദ്ധ സംഘടനകളുടെ സഹായത്തോടെ ഇത് പരിഹരിക്കാൻ കഴിയും.പൊതുജനങ്ങൾ ദയവായ് സഹകരിച്ചേ മതിയാവു .നമുക്ക് ഒറ്റക്കെട്ടായ് ഈ മഹാമാരിയേ നേരിടാം.

#ഭയം #വേണ്ട #ജാഗ്രത #മതി

#കേരള #പോലീസ് #എടത്വാ #പോലീസ്

 #വേലി_ചാടിയാൽ_പോലിസ്_പിടിക്കും....  #പോലീസിനെ_പറ്റിച്ചാൽ_കോവിഡ്_പിടിക്കുംഎടത്വാ പഞ്ചായത്തിലെ വാർഡ് 2 (നെറ്റിത്തറ ഭാഗം) ...
23/08/2020

#വേലി_ചാടിയാൽ_പോലിസ്_പിടിക്കും....
#പോലീസിനെ_പറ്റിച്ചാൽ_കോവിഡ്_പിടിക്കും

എടത്വാ പഞ്ചായത്തിലെ വാർഡ് 2 (നെറ്റിത്തറ ഭാഗം) കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചതിനാൽ ഈ വാർഡിലേയ്ക്കുള്ള വഴികൾ (വേഴപ്രാ - കൊടുപ്പുന്ന - എടത്വ റോഡ് (പള്ളിഭാഗത്ത്‌) കെട്ടിയടച്ചിട്ടുണ്ട്.. സഹകരിക്കുക...

#ഭയം #വേണ്ട #ജാഗ്രത #മതി

#കേരള #പോലീസ് #എടത്വാ #പോലീസ്

കോവിഡ് ജാഗ്രത പാലിക്കാതെ വെടിവട്ടത്തിനു ഒത്തു കൂടുന്നവർ ജാഗ്രതൈ;  മഫ്തിയിൽ പൊലീസെത്തും, പിടി വീഴും.  പൊലീസിന്റെ ശ്രദ്ധ പ...
23/08/2020

കോവിഡ് ജാഗ്രത പാലിക്കാതെ വെടിവട്ടത്തിനു ഒത്തു കൂടുന്നവർ ജാഗ്രതൈ; മഫ്തിയിൽ പൊലീസെത്തും, പിടി വീഴും.

പൊലീസിന്റെ ശ്രദ്ധ പെട്ടെന്നു പതിയാത്ത സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ആളു കൂടുന്നതായും പലരും കോവിഡ് ജാഗ്രത പാലിക്കാതെ പെരുമാറുന്നതായും ഉള്ള പരാതികൾ പെരുകിയതോടെയാണ് മഫ്തിയിൽ നിരീക്ഷണവും നടപടിയും കർശനമാക്കാൻ തീരുമാനിച്ചത്.

സൊറ പറയാൻ ഒത്തു കൂടുന്നവരിൽ പലരും മാസ്ക് വേണ്ട വിധത്തൽ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പെരുമാറുന്നത് എന്ന് പരാതിയുണ്ട്. കൂട്ടംകൂടിയിരുന്നു പുക വലിക്കുന്നതും പൊതു നിരത്തിൽ മുറുക്കിത്തുപ്പുന്നതും സമീപവാസികൾക്ക് ഉൾപ്പെടെ ആശങ്കയും ഉണ്ടാക്കുന്നുണ്ട്.

പോലീസിനെ കാണുമ്പോൾ മാത്രം മാസ്ക്ക് ധരിക്കുന്നവരോട് ഒരു വാക്ക് ,കോറണയാൽ നിങ്ങൾ പറ്റിക്കപ്പെടാതിരിക്കട്ടെ ...

കോവിഡ് ജാഗ്രത കൈവിടാതിരിക്കാം പോലീസ് ഒപ്പമുണ്ട് കഴിഞ്ഞ ദിവസം എടത്വാ തായങ്കേരിയിൽ ഒരു കോവിഡ് 19 പോസീറ്റിവ് കേസ് റിപ്പോർട്...
22/08/2020

കോവിഡ് ജാഗ്രത കൈവിടാതിരിക്കാം പോലീസ് ഒപ്പമുണ്ട്

കഴിഞ്ഞ ദിവസം എടത്വാ തായങ്കേരിയിൽ ഒരു കോവിഡ് 19 പോസീറ്റിവ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു ,ഇദേഹവും പ്രൈമറി കോൺഡാക്റ്റിലുള്ള മറ്റുള്ള ചിലരും പരിസരത്തെ കടകളിലും സന്ദർശിച്ചിരുന്നു .
ഇതിൻ്റെ അടിസ്ഥാനത്തിൽ എ ഡി ആർ എഫ് സനദ്ധ സംഘടനയോടൊപ്പം കടകളിൽ എസ് ഐ സിസിൽ രാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അണുനശീകരണം നടത്തി. ഇവർ എത്തിയെന്ന് മനസ്സില്ലാക്കിയ 2 കടകളും അടച്ചിടാൻ നിർദേശം നൽകി.

#ഭയം #വേണ്ട #ജാഗ്രത #മതി

#കേരള #പോലീസ്
#എടത്വാ #പോലീസ്

 #ജീവന്റെ  #വിലയുള്ള  #ജാഗ്രത.
15/08/2020

#ജീവന്റെ #വിലയുള്ള #ജാഗ്രത.

 വാണിജ്യ – വ്യവസായ സ്ഥാപനങ്ങളിലും ചില്ലറ വിൽപ്പനശാലകളിലും ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കും.  സൂപ്പർ മാർക്കറ്റുകൾ പോല...
15/08/2020

 വാണിജ്യ – വ്യവസായ സ്ഥാപനങ്ങളിലും ചില്ലറ വിൽപ്പനശാലകളിലും ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കും.

 സൂപ്പർ മാർക്കറ്റുകൾ പോലുള്ള വലിയ വിൽപ്പന ശാലകളിൽ 100 ചതുരശ്ര അടി തറവിസ്തൃതിയ്ക് ആറ് പേർ എന്ന നിലയിൽ ‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ.

 സ്ഥാപനങ്ങൾക്കകത്ത് അത്യാവശ്യം ജീവനക്കാർ മാത്രമേ ഒരു സമയം ഉണ്ടാകാവൂ.

 ഉപഭോക്താക്കൾ‍ക്ക് കാത്തുനില്‍ക്കേണ്ടിവരുന്ന സ്ഥാപനങ്ങൾക്കു മുൻപിൽ സാമൂഹിക അകലം പാലിക്കുന്നതിനായി സ്ഥലനിർണയം നടത്തണം.

 വാണിജ്യ – വ്യാപാര സ്ഥാപനങ്ങൾക്കകത്ത് ഉപഭോക്താവിന് ചിലവഴിക്കാവുന്ന പരമാവധി സമയം നിജപ്പെടുത്തേണ്ട ഉത്തരവാദിത്വം കടയുടമകൾക്കാണ്.

 ഉപഭോക്താക്കൾ‍ക്ക് അകത്തേക്ക് പ്രവേശനാനുമതിയില്ലാത്ത ചെറിയ കടകൾ‍ക്ക് മുൻവശത്ത് കൃത്യമായ സാമൂഹിക അകലത്തോടെ ഉപഭോക്താക്കളെ വരിയായി നിര്‍ത്തി വേണം ചില്ലറ വിൽപ്പന നടത്തുവാൻ.

 ബാങ്കുകൾക്കകത്തും ധനകാര്യ സ്ഥാപനങ്ങളിലും സാമൂഹിക അകലം ലംഘിക്കുന്ന യാതൊരു പ്രവൃത്തികളും പാടില്ല.

 പൊതുജനങ്ങളുടെ അറിവിലേക്കായി സ്ഥാപനങ്ങൾക്കും കടകൾക്കും മുൻപിൽ ഉചിതമായ സ്ഥലത്ത് പോലീസ് നൽകിയ നിർദ്ദേശങ്ങളടങ്ങിയ പോസ്റ്റർ പതിക്കണം. പോസ്റ്ററും സാമൂഹ്യ അകലം പാലിക്കേണ്ട മാതൃകയും സർക്കിൾ ഇൻസ്‌പെക്ടർ ദ്വീജേഷ് സബ് ഇൻസ്പെക്ട്ടർ സിസിൽ രാജ് എന്നിവർ നൽകി .







Address

Edathua, Kuttanad
Alappuzha
689573

Telephone

+919497980270

Website

Alerts

Be the first to know and let us send you an email when Edathua Police Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Edathua Police Station:

Share