31/03/2016
(ഈ വഞ്ചന അറിയാതിരിക്കരുത്) കൂത്തുപറമ്പിൽ വഞ്ചിക്കപ്പെട്ട രക്തസാക്ഷികൾ ========================== - 1994 നവംബർ 25 ന് കൂത്തുപറമ്പിൽ വച്ച് നടന്ന പോലീസ് വെടിവെപ്പിൽ 5 DYFI പ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. - സംഭവം നടന്ന് 22 വർഷം ആകുമ്പോഴും സംഭവത്തിന് നൂറുകണക്കിന് സാക്ഷികൾ ഉണ്ടായിട്ടും ഇന്ന് വരെ പ്രതികളിൽ ഒരാൾക്ക് പോലും ശിക്ഷ വാങ്ങിക്കൊടുക്കാൻ സിപിഎമ്മിന് സാധിച്ചില്ല എന്ന് പറയുമ്പോൾ അതിന് പിന്നിൽ കാര്യമായ ഗൂഢാലോചന നടന്നു എന്ന് വേണം അനുമാനിക്കാൻ. - ആദ്യം എതിർത്ത സ്വാശ്രയ വിദ്യാഭ്യാസ നയം ഇടത്പക്ഷം അധികാരത്തിൽ വന്നപ്പോൾ ചില്ലറ മാറ്റങ്ങൾ വരുത്തി നടപ്പിലാക്കിയതും അതേ രാഘവന്റെ സഹകരണ സ്ഥാപനത്തിൽ ഭരണം പിടിച്ച സിപിഎം കോഴ വാങ്ങി നിയമനം നടത്തിയതും ചരിത്രം. - ഇത്ര വലിയ അക്രമം നടന്നിട്ടും വഴി തടയലിന് നേതൃത്വം വഹിച്ച നേതാക്കൾക്കാർക്കും ചെറിയ പോറൽ പോലും പറ്റാഞ്ഞത് ഇന്നും അത്ഭുതം ആയി തുടരുന്നു. - അന്ന് കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തി രക്തസാക്ഷികളെ ഉണ്ടാക്കിയെടുക്കുകയായിരുന്നു എന്ന് കരുതുന്ന ആളുകൾ നിരവധി ആണ്. - ഇതിൽ അറിയാനുള്ള വസ്തുത ഇതേ ഉള്ളൂ കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയത് ആരൊക്കെ?നേതാക്കളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ എന്ത് നേടി? അരയ്ക്കു കീഴ്പോട്ടു തളർന്നു കിടക്കുന്ന പുഷ്പൻ ആർക്കു വേണ്ടി അനുഭവിക്കുന്നു?? - രക്തസാക്ഷികളെ സൃഷ്ടിച്ച് സഹതാപതരംഗം ഉണ്ടാക്കി സിപിഎമ്മിനെ അധികാരത്തിൽ എത്തിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെ? - അന്ന് രാഘവൻ ചെയ്തു കൊടുത്ത പ്രവർത്തികളുടെ പ്രത്യുപകാരമാണോ ഇന്ന് നികേഷ് കുമാറിന് സിപിഎം കൊടുക്കുന്ന നിയമസഭാ സ്ഥാനാർത്ഥിത്വം? - കൊലയാളി എന്ന് സിപിഎമ്മുകാർ തന്നെ വിളിച്ചു നടന്നിരുന്ന അതേ രാഘവന്റെ മകനെ സ്ഥാനാർഥിയാക്കി വോട്ട് തേടി ഇറങ്ങുവാനൊരുങ്ങുന്ന സിപിഎം ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയേണ്ടി വരും.