സി.പി ഐ-എം കുതിരപ്പന്തി ലോക്കൽ കമ്മറ്റി

  • Home
  • India
  • Alappuzha
  • സി.പി ഐ-എം കുതിരപ്പന്തി ലോക്കൽ കമ്മറ്റി

സി.പി ഐ-എം കുതിരപ്പന്തി ലോക്കൽ കമ്മറ്റി This is the official page of LDF KUTHIRAPPANTHY MEKHALA COMMITTIE

പരസ്പരം കണ്ടിട്ടോ കേട്ടിട്ടോ അറിഞ്ഞിട്ടോയില്ലാത്ത തീർത്തും അപരിചിതരായ മനുഷ്യർക്കുവേണ്ടി ഒരുനേരത്തെ ആഹാരം പൊതിഞ്ഞു നൽകുമ്...
19/07/2026

പരസ്പരം കണ്ടിട്ടോ കേട്ടിട്ടോ അറിഞ്ഞിട്ടോയില്ലാത്ത തീർത്തും അപരിചിതരായ മനുഷ്യർക്കുവേണ്ടി ഒരുനേരത്തെ ആഹാരം പൊതിഞ്ഞു നൽകുമ്പോൾ നമ്മൾ കൈമാറുന്നത് അതിരുകളില്ലാത്ത പാരസ്പര്യമാണ്. ആഹാരം പാകം ചെയ്യുന്നവരോ, അത് ശേഖരിക്കുന്നവരോ, അത് കഴിക്കുന്നവരോ ഇവിടെ എവിടെയും അവരവരുടെ രാഷ്ട്രീയം അറിയുന്നുമില്ല, പറയുന്നുമില്ല. അപരൻ്റെ വേദന സ്വന്തം വേദനയാകുന്ന സമത്വ ബോധത്തിൻ്റെ ഉദാത്തമായ മാതൃകയാണ് 'ഹൃദയപൂർവ്വം'.
അതിൽ രാഷ്ട്രീയം കാണുന്നവരുടെ മലീമസമായ ചിന്തയിൽ നിന്നുണ്ടാവുന്ന വാക്കുകൾ മനുഷ്യത്വരഹിതമാണ്. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ ഇതിനെ എതിർക്കുന്നത് അപക്വവും അസഹിഷ്ണുതയും നിറഞ്ഞ നിലപാടാണ്.

2017 ജനുവരി ഒന്നു മുതൽ തുടങ്ങിയ സമാനതകളില്ലാത്ത ഈ പ്രവർത്തനം 9 വർഷം പിന്നിടുമ്പോൾ 61 സർക്കർ ആശുപത്രികളിലെ രോഗികളും കൂട്ടിരിപ്പുകാരുമായ മനുഷ്യരുടെ നെടുവീർപ്പിന് സ്വാന്തനമേകുകയാണ്. ഒരു ദിവസം ഏതാണ്ട് നാല്പതിനായിരത്തിലധികം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നത്. രക്തം ആവശ്യമായിവരുന്ന രോഗികൾക്ക് രക്തം നൽകിക്കൊണ്ട് മാനവികതയുടെ ഹൃദയതാളം നിലയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള മഹത്തായ മറ്റൊരു ഇടപെടലാണ് പൊതിച്ചോർ വിതരണം. അതിനു തടയിടാൻ ശ്രമിക്കുന്നവരുടെ രാഷ്ടീയാന്ധത ജനങ്ങൾ തിരിച്ചറിയും.
​"നിങ്ങൾക്ക് നൂറുപേർക്ക് ഭക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ, ഒരാൾക്കെങ്കിലും നൽകുക." എന്ന മദർ തെരേസയുടെ വാക്കുകൾ നിങ്ങളെ ഓർമിപ്പിക്കട്ടെ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് നീക്കിയ നടപടി അപലപനീയമാണ്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലൂടെ ലക്ഷക്കണക്കിന് ...
18/07/2026

സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് നീക്കിയ നടപടി അപലപനീയമാണ്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലൂടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കിയവർക്കെതിരെ നടപടിയെടുക്കുന്നതിനും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ ഉത്തരവാദിയാക്കുന്നതിനും പകരം സമാധാനപരമായ ജനാധിപത്യ പ്രതിഷേധത്തെ മോദി സർക്കാർ അടിച്ചമർത്തുകയാണ്.

ഉത്തരവാദിത്വം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്നാണ് ഈ ഏകാധിപത്യ നടപടി വ്യക്തമാക്കുന്നത്. പൊലീസ് നടപടിക്ക് തൊട്ടുമുമ്പ് ഡൽഹി പൊലീസ് കമീഷണറെ അപ്രതീക്ഷിതമായി മാറ്റിയതും പൊലീസ് സംവിധാനത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയുടെ ഉപകമ്പനിയായ മുണ്ടി ലിമിറ്റഡും തമ്മിൽ വിഴി...
16/07/2026

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയുടെ ഉപകമ്പനിയായ മുണ്ടി ലിമിറ്റഡും തമ്മിൽ വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറുന്നതുമായി ബന്ധപ്പെട്ട് ജൂലൈ ആറിന്‌ നൽകിയ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. എന്നാൽ, കത്തിൽ സൂചിപ്പിച്ച പ്രശ്നങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നുമാത്രമല്ല, ഊഹാപോഹങ്ങളും കെട്ടുകഥകളും അടിസ്ഥാനപ്പെടുത്തി വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.

നിയമസഭാ സമ്മേളനം നടക്കുമ്പോൾ ജൂലൈ ഒന്നിന്‌ ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഞാൻ ചില ആശങ്കകൾ സഭയിൽ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയിൽ ഇതൊന്നും അറിയില്ല എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പിറ്റേദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പിലും ഓഹരിക്കൈമാറ്റം സർക്കാരിനെ അദാനി അറിയിച്ചത് സംബന്ധിച്ച് നിശ്ശബ്ദത പാലിച്ചു. എന്നാൽ, ജൂലൈ ഒന്നിനുതന്നെ അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നൽകിയ വിവരം സർക്കാരിനെ അറിയിച്ചതായി സ്ഥിരീകരിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സെബിയെ ഓഹരിക്കൈമാറ്റം അറിയിച്ചതിലെ അപാകവും കരാർലംഘനവും ഞാൻ സൂചിപ്പിച്ചതിനെ തുടർന്ന് മൂന്നിന്‌ അദാനി കമ്പനി ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് മറ്റൊരു കത്തുകൂടി നൽകിയതായി മുഖ്യമന്ത്രിയുടെ മറുപടിയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത്രയൊക്കെയായിട്ടും ജൂലൈ എട്ടുവരെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് ദുരൂഹമാണ്. എട്ടിന് ചേർന്ന മന്ത്രിസഭായോഗം വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് പ്രതിപക്ഷനേതാവ് അറിഞ്ഞില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഞാൻ ജൂലൈ ആറിന്‌ നൽകിയ കത്തിൽ എട്ടിന്റെ മന്ത്രിസഭാതീരുമാനത്തെ സംബന്ധിച്ച് എങ്ങനെ പരാമർശിക്കും? മന്ത്രിസഭ എടുക്കുന്ന തീരുമാനം രണ്ടുദിവസംമുമ്പ് എന്റെ ശ്രദ്ധയിൽ വരാനിടയില്ലല്ലോ?

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ വെബ്സൈറ്റിൽ പ്രോജക്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമാണ്. ടെർമിനൽ ഓപ്പറേറ്ററായിട്ടുള്ള (കൺസഷണയർ) അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് നിശ്ചിതകാലയളവിൽ പണി പൂർത്തിയാക്കണമെന്നും അനുബന്ധ പശ്ചാത്തലവികസനം സംസ്ഥാനവും കേന്ദ്രവും മുതൽമുടക്കി പൂർത്തിയാക്കണമെന്നുമാണ് നിശ്ചയിച്ചിട്ടുള്ളത്. ടെർമിനൽ വികസനം അദാനി ലിമിറ്റഡ് പൂർത്തിയാക്കുമ്പോഴും അതടക്കമുള്ള വിഴിഞ്ഞം തുറമുഖം സമ്പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണെന്ന വസ്തുത വിസ്മരിക്കരുത്. പിപിപി മാതൃകയിൽ (Design-Build- Finance -Operate-Transfer) അദാനി കമ്പനിക്ക്‌ നിർമാണച്ചുമതലയും നിശ്ചിത കരാർ കാലയളവിൽ തുറമുഖനടത്തിപ്പും പരിപാലന അധികാരവും മാത്രമാണുള്ളത്. കൺസഷണയർ കമ്പനിയിൽ സർക്കാർ ഓഹരിപങ്കാളിയല്ലെന്ന് സമർഥിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി വിഴിഞ്ഞത്തിന്റെ സർക്കാർ ഉടമസ്ഥതയും സർക്കാരിന് അതിലുള്ള താൽപ്പര്യവും തുറമുഖം കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കുമെന്ന നിലപാടും അസന്ദിഗ്ധമായി പറയുമെന്നാണ് കരുതിയത്.

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കുന്നതിൽ എൽഡിഎഫ് സർക്കാർ എടുത്ത ഓരോ ചുവടും സൂക്ഷ്മതയോടെയും സുതാര്യതയോടെയുമായിരുന്നു. വെല്ലുവിളികൾ തരണംചെയ്ത്‌ തുറമുഖം നാടിന് സമർപ്പിക്കാൻ കഴിഞ്ഞത് ആ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ദൃഷ്ടാന്തമാണ്. രാജ്യത്തിന് മുതൽക്കൂട്ടായ തുറമുഖം ഒരു കുത്തകശക്തിയുടെയും വലയത്തിൽപ്പെടാതെ നാടിനും ജനങ്ങൾക്കും ഉപകാരപ്രദമായി വളരണമെന്നതാണ് ഉറപ്പുവരുത്തേണ്ടത്. അതിന് ഭംഗംവരുത്തുന്ന ഏത്‌ ഇടപെടലും സ്വാധീനവും സംസ്ഥാനത്തിന് എതിരാണ്.

മുഖ്യമന്ത്രിയുടെ കത്തിലെ ചില ചോദ്യങ്ങൾ കൗതുകമുണർത്തി. 2025 ജനുവരിയിൽ തലസ്ഥാനത്ത്‌ സംഘടിപ്പിച്ച കോൺക്ലേവ് തുറമുഖത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും അനുബന്ധ വ്യാവസായികവളർച്ചയ്‌ക്കും വേണ്ടിയുള്ള ചർച്ചകൾ നടത്താനും ആശയങ്ങൾ സമ്പാദിക്കാനുമായിരുന്നുവെന്ന് അതിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പാർടിയിലെ ജനപ്രതിനിധികൾക്ക് ഉൾപ്പെടെ ബോധ്യമുണ്ട്‌.​

അദാനി കമ്പനിയുടെ ഓഹരിക്കൈമാറ്റം സംബന്ധിച്ച നടപടികൾ അവർ മുമ്പുതന്നെ ആരംഭിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എൽഡിഎഫ് സർക്കാർ 2025ൽ സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവിൽ എംഎസ്‌സി കമ്പനിയിലെ പ്രമുഖർ പങ്കെടുത്തിരുന്നതിനാൽ അന്നേ ഓഹരിക്കൈമാറ്റ ചർച്ചകൾ നടന്നുവെന്ന ദുരാരോപണം മുഖ്യമന്ത്രിയുടെ കത്തിൽ കണ്ടു. എൽഡിഎഫ് ഭരണകാലത്ത് ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. മുഖ്യമന്ത്രിതന്നെ ചുമതലവഹിക്കുന്ന തുറമുഖവകുപ്പിലെ ഫയലുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

മറ്റൊരു കാര്യംകൂടി ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ജനുവരി 26ന്‌ വിഴിഞ്ഞം രണ്ടാംഘട്ട നിർമാണോദ്ഘാടന വേദിയിൽ അദാനി പോർട്സിന്റെ മാനേജിങ്‌ ഡയറക്ടർ കരൺ അദാനി, രണ്ടാംഘട്ട വികസനം 2029ഓടെ 5.7 മില്യൺ ടിഇയു ശേഷിയിലേക്ക് വർധിപ്പിക്കുമെന്നും അതിന് 16,000 കോടി രൂപ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം നടക്കുമ്പോൾ അന്നത്തെ പ്രതിപക്ഷനേതാവ് എന്ന നിലയിൽ മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നു. അദാനി ഗ്രൂപ്പ് നേരിട്ട് 16,000 കോടി രൂപ ടെർമിനൽ വികസനത്തിനുവേണ്ടിയും മറ്റ്‌ അനുബന്ധ വികസനത്തിന് വൻ നിക്ഷേപം നടത്തുമെന്നും അടുത്ത മൂന്നുവർഷംകൊണ്ട് 30,000 കോടി മുടക്കുമെന്നുമാണല്ലോ അന്ന് പ്രഖ്യാപിച്ചത്. ഇതിൽ എവിടെയാണ് പോർട്ടിൽ എംഎസ്‌സിയുടെ ഓഹരിപങ്കാളിത്തം സംബന്ധിച്ച സൂചനയുള്ളത്?

കൺസഷൻ എഗ്രിമെന്റിൽ 5(9) ക്ലോസ് പ്രകാരം വിഴിഞ്ഞം തുറമുഖത്തിന് 250 കിലോമീറ്ററിനുള്ളിൽ മറ്റൊരു തുറമുഖത്തിലും 25 ശതമാനത്തിലധികം ഓഹരിയെടുക്കാൻ അദാനി കമ്പനിക്കോ സഹോദരസ്ഥാപനങ്ങൾക്കോ അധികാരമില്ല. മാത്രമല്ല, 250 കിലോമീറ്റർ ദൂരപരിധിക്കുള്ളിലെ സമീപ തുറമുഖങ്ങളിൽ 25 ശതമാനത്തിലധികം ഓഹരി ഉടമസ്ഥതയുള്ള കമ്പനിക്കോ വ്യക്തിക്കോ വിഴിഞ്ഞം തുറമുഖത്തിന്റെ 25 ശതമാനത്തിലധികം ഓഹരി വാങ്ങാനോ അധികാരമില്ല. എംഎസ്‌സി കമ്പനിക്ക് വിഴിഞ്ഞത്തുനിന്ന് 187 കിലോമീറ്ററകലെ തൂത്തുക്കുടിയിൽ ഒരു ടെർമിനലിന്റെ പൂർണ അവകാശമുണ്ട്. അതുകൊണ്ടുതന്നെ എംഎസ്‌സിയുമായി ഒരു നീക്കുപോക്കിനും അദാനി ഗ്രൂപ്പിന് കഴിയില്ല. അത്തരം നിയമപരമല്ലാത്ത ആവശ്യം മെയ് നാലിന്‌ സർക്കാർമാറ്റത്തിനുശേഷം മാത്രമാണ് മുന്നോട്ടുനീക്കിയതെന്ന് അദാനി ഗ്രൂപ്പ് സെബി മുമ്പാകെ സമർപ്പിച്ച രേഖകളിൽനിന്ന് വ്യക്തം. പക്ഷേ, അത്തരം ഗൂഢനീക്കങ്ങൾക്കെതിരായി സർക്കാർ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തത വരുത്താനും തയ്യാറായില്ല. കൺസഷൻ കരാറിലെ ക്ലോസ്‌ 5(9) പ്രകാരം ഓഹരിക്കൈമാറ്റം അനുവദിക്കാൻ കഴിയില്ലെന്ന് പറയാനും തയ്യാറല്ല. പകരം അടിസ്ഥാനരഹിതമായി മുൻസർക്കാരിന്റെ തലയിൽ ഇതെല്ലാം കെട്ടിവയ്‌ക്കാനാണ് ശ്രമം.

ഇത്തരമൊരു ആക്ഷേപം ഉന്നയിക്കുന്നതിന് മുഖ്യമന്ത്രി ആസ്പദമാക്കിയത് ജൂൺ അഞ്ചിന് ദേശാഭിമാനി പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ്. ജൂലൈ എട്ടിന്റെ വാർത്താസമ്മേളനത്തിലും ഇത് സമർഥിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ദേശാഭിമാനിക്ക് ഓഹരിക്കൈമാറ്റം മുൻകൂട്ടി അറിയാമായിരുന്നുവെന്നും ഇത് മുൻ സർക്കാർ വൃത്തങ്ങളിൽനിന്ന്‌ ലഭിച്ച വിവരമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേശാഭിമാനി വാർത്തയ്ക്കുംമുമ്പേ ജൂൺ ഒന്നിനും ജൂൺ മൂന്നിനും വന്ന ഇക്കണോമിക് ടൈംസിലെയും മാതൃഭൂമിയിലെയും സമാനമായ വാർത്തകൾ കാണാതെ ജൂൺ അഞ്ചിന്റെ ദേശാഭിമാനിമാത്രമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ വാർത്തകളെല്ലാം നാട്ടിൽ പാട്ടായിട്ടും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ബോർഡ് ചെയർമാനായ തുറമുഖവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ജൂലൈ ഒന്നിന് സഭയിലും അജ്ഞത നടിച്ചതും വിശദീകരിക്കേണ്ടതല്ലേ? ഈ അസ്വാഭാവികമായ ഡീലിനെക്കുറിച്ച് ജൂലൈ എട്ടിന്റെ വാർത്താസമ്മേളനത്തിൽപ്പോലും വ്യക്തത വരുത്തിയില്ല.

സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ, കരാർ ലംഘിച്ച്‌ നടക്കുന്ന ഏകപക്ഷീയമായ ഓഹരിവിൽപ്പന തടയാൻ സർക്കാർ എന്തു നടപടികളാണ് സ്വീകരിച്ചത് എന്നത് വ്യക്തമാക്കണം. കരാർപ്രകാരം ദേശീയസുരക്ഷയും പൊതുജനതാൽപ്പര്യവും കണക്കിലെടുത്തുമാത്രമേ അനുമതി നൽകാനാകൂ എന്നു നിഷ്‌കർഷിച്ചിട്ടുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലവിൽ ആർമി, നേവി, എയർഫോഴ്സ് തുടങ്ങി സായുധസേനകൾ വിഴിഞ്ഞത്ത് സാന്നിധ്യം ഉറപ്പുവരുത്താൻ അഭ്യർഥിച്ചിരിക്കുന്നതും അതിൽ അദാനി ഗ്രൂപ്പിന്റെ താൽപ്പര്യമില്ലായ്മയും ശ്രദ്ധിക്കണം. കൺസഷൻ എഗ്രിമെന്റ്‌ ക്ലോസ്‌ 5.8.1 നിഷ്‌കർഷിക്കുന്ന നോൺ ഡിസ്ക്രിമിനേറ്ററി അക്സസ്സ് എല്ലാവർക്കും ഉറപ്പുവരുത്തണം. കൺസഷണയർ കരാർപ്രകാരമുള്ള വ്യവസ്ഥകൾ സ്വകാര്യ കമ്പനി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും അവർക്ക് വഴിവിട്ട സൗജന്യങ്ങൾ നൽകി സംസ്ഥാനതാൽപ്പര്യം ബലികഴിക്കരുതെന്നുമാണ് ആവർത്തിച്ച് ആവശ്യപ്പെടാനുള്ളത്.​

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

സിപിഐ എം സ്ഥാപിത നേതാവും കേരളത്തിന്റെ സമരസൂര്യനുമായ സഖാവ് വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം സിപിഐ എം നേതൃത്വത്തി...
14/07/2026

സിപിഐ എം സ്ഥാപിത നേതാവും കേരളത്തിന്റെ സമരസൂര്യനുമായ സഖാവ് വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം സിപിഐ എം നേതൃത്വത്തിൽ ജൂലൈ 21ന്‌ സമുചിതമായി ആചരിക്കും. വി എസ്‌ അന്ത്യവിശ്രമംകൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ രാവിലെ 09.00 ന്‌ നടക്കുന്ന പുഷ്‌പാർച്ചനയിലും അനുസ്‌മരണത്തിലും പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കും. രാവിലെ 11.00 ന്‌ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. വൈകുന്നേരം 05:00 ന് അനുസ്‌മരണ പൊതുസമ്മേളനം പാർടി പോളിറ്റ്‌ ബ്യൂറോ അംഗം സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ആലപ്പുഴ, അമ്പലപ്പുഴ, മാരാരിക്കുളം, തകഴി, കുട്ടനാട്‌ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പൊതുപ്രകടനം തിരുവമ്പാടി, കളർകോട്‌ ജങ്‌ഷനുകളിൽ നിന്ന്‌ വൈകുന്നേരം 04:00 ന് ആരംഭിക്കും.

കനൽ വഴികളിൽ കരുത്തേകിയ പോരാട്ട വീര്യം - വി എസ് 💪ജൂലൈ 21 വൈകിട്ട് 5 മണിക്ക് പൊതുസമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സ ....
13/07/2026

കനൽ വഴികളിൽ കരുത്തേകിയ പോരാട്ട വീര്യം - വി എസ് 💪

ജൂലൈ 21 വൈകിട്ട് 5 മണിക്ക് പൊതുസമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സ .പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

രാവിലെ 8 മണിക്ക് നടക്കുന്ന പുഷ്പാർച്ചനയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി സ .എം വി ഗോവിന്ദൻ പങ്കെടുക്കും

CPIM Kerala
CPIM Alappuzha District Committee
Pinarayi Vijayan

സിപിഐ എം സ്ഥാപക നേതാവും, നാടിനെ സംരക്ഷിക്കാനുള്ള നിരവധി പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റുമായിരുന്ന സഖാ...
10/07/2026

സിപിഐ എം സ്ഥാപക നേതാവും, നാടിനെ സംരക്ഷിക്കാനുള്ള നിരവധി പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റുമായിരുന്ന സഖാവ് വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷികം ജൂലൈ 21 ന് സമുചിതമായി ആചരിക്കണം.

കയര്‍ ഫാക്ടറി തൊഴിലാളിയായ വിഎസിലെ നേതാവിനെ കണ്ടെത്തുന്നത്‌ പി കൃഷ്‌ണപിള്ളയാണ്‌. 1940 ല്‍ 17-ാമത്തെ വയസ്സില്‍ സഖാവ്‌ പാര്‍ടി അംഗമായി. സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു വിഎസ്‌. സ്വതന്ത്ര തിരുവിതാംകൂറിനെതിരെ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിലും സഖാവ് ഭാഗവാക്കായി. സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗമായും, കേരളത്തിന്റെ മുഖ്യമന്ത്രിയായും, പ്രവര്‍ത്തിച്ച വിഎസ്‌ അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ അണിനിരന്നു. സാമ്പത്തിക സമത്വത്തിനും, സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലും മുന്‍പന്തിയില്‍ തന്നെ അദ്ദേഹം അണിനിരന്നു. ഭൂസമരങ്ങളിലും സഖാവ് സജീവ സാന്നിദ്ധ്യമായി. ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു വിഎസിന്റേത്‌.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണെന്ന്‌ കണ്ടുകൊണ്ട്‌ അദ്ദേഹം ഇടപെട്ടു. സ്‌ത്രീ സമത്വത്തിന്റെ ആശയങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുകയും, അവരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊള്ളുകയും ചെയ്‌തു. മനുഷ്യാവകാശങ്ങളുടെ പക്ഷത്ത്‌ നിലയുറപ്പിച്ച്‌ ഭരണകൂടത്തിന്റെ മര്‍ദ്ദന സംവിധാനങ്ങള്‍ക്കെതിരെ നിരന്തരം പൊരുതിക്കൊണ്ടാണ്‌ വിഎസ്‌ പ്രവര്‍ത്തിച്ചത്‌. മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയ അജണ്ടകളെ തുറന്നുകാട്ടാനും വിഎസ്‌ മുന്‍പന്തിയില്‍ നിന്നു.
വിഎസിന്റെ ചരമ ദിനം ആചരിക്കുന്ന ഈ ഘട്ടത്തില്‍ ദേശീയ തലത്തില്‍ ഭരണഘടന മുന്നോട്ടുവെച്ചിട്ടുള്ള എല്ലാ ഗുണപരമായ മൂല്യങ്ങളേയും ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സംഘപരിവാര്‍ മുഴുകുകയാണ്‌. അഖിലേന്ത്യാടിസ്ഥാത്തില്‍ നടത്തുന്ന പരീക്ഷകള്‍ പോലും തുടര്‍ച്ചയായി അട്ടിമറിക്കപ്പെടുകയാണ്‌. എല്ലാ ജനകീയാവശ്യങ്ങളെയും ചവിട്ടി മെതിച്ചുകൊണ്ട്‌ മുന്നോട്ടുപോകുന്ന സമീപനമാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌.

കള്ളപ്രചാരവേലകള്‍ നടത്തിയും, എല്ലാ വര്‍ഗ്ഗീയതയേയും കൈകോര്‍ത്ത്‌ പിടിച്ചും യുഡിഎഫ്‌ അധികാരത്തില്‍ വന്നിരിക്കുകയാണ്‌. കേരളം നേടിയ എല്ലാ നേട്ടങ്ങളേയും തകര്‍ക്കുന്ന നടപടികളാണ്‌ കഴിഞ്ഞ ഒരു മാസക്കാലത്തിനിടയില്‍ കേരളത്തില്‍ നടന്നിട്ടുള്ളത്‌. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ അതേപോലെ നടപ്പിലാക്കുന്നതിനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. നയപ്രഖ്യാപനത്തിലും, ബജറ്റ്‌ പ്രസംഗത്തിലും കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മൗനം പാലിക്കുന്നത്‌ ഇതിന്റെ ഭാഗമാണ്‌. കേരളത്തിലെ സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കുന്നതിനുള്ള ബിജെപി അജണ്ടകള്‍ക്കും ഇവര്‍ കൂട്ടുനില്‍ക്കുകയാണ്‌.

ആഗോളവല്‍ക്കരണ നയങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന സ്വകാര്യവല്‍ക്കരണ അജണ്ടകള്‍ അതേപോലെ നടപ്പിലാക്കുന്നതിനാണ്‌ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്‌. കേരളത്തിന്റെ വികസനത്തിന്‌ കുതിപ്പ്‌ നല്‍കേണ്ട വിഴിഞ്ഞം പദ്ധതിയെ സംസ്ഥാന താല്‍പര്യങ്ങളെ ഹനിക്കുന്നവിധം മുന്നോട്ടുകൊണ്ടുപോകുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍. കള്ളക്കേസുകള്‍ സൃഷ്ടിച്ച്‌ പാര്‍ടി നേതാക്കളെ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്ന നടപടികളിലേക്ക്‌ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ അതിശക്തമായ ജനകീയ മുന്നേറ്റം ഉയര്‍ന്നുവരേണ്ട സാഹചര്യമാണ്‌ കേരളത്തില്‍ വളര്‍ന്നുവരുന്നത്‌. സംസ്ഥാനത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യത്തെ അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതസൗഹാര്‍ദത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടം കൂടിയാണത്‌.

ജീവിതം തന്നെ നാടിനെ സംരക്ഷിക്കാനുള്ള പോരാട്ടമായി മാറ്റിയെടുത്ത വിഎസിന്റെ ഓര്‍മ്മകള്‍ ഇത്തരം പോരാട്ടങ്ങള്‍ക്ക്‌ കരുത്ത്‌ പകരും. സംസ്ഥാനത്തെമ്പാടും ദിനാചരണം വൈവിദ്ധ്യമാര്‍ന്ന പരിപാടികളിലൂടെ നടത്തുന്നതിന്‌ എല്ലാ പാര്‍ടി ഘടകങ്ങളും മുന്നിട്ടിറങ്ങണം. പാര്‍ടി ഓഫീസ്‌ അലങ്കരിച്ചും, പതാക ഉയര്‍ത്തിയും, അനുസ്‌മരണ സമ്മേളനം നടത്തിയും വിഎസിന്റെ സ്‌മരണ പുതുക്കണം.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

മേപ്പാടി കള്ളാടിയിലെ മണ്ണിടിച്ചിൽ പ്രദേശം പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ ...
09/07/2026

മേപ്പാടി കള്ളാടിയിലെ മണ്ണിടിച്ചിൽ പ്രദേശം പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം വി ജയരാജൻ എന്നിവർ സന്ദർശിച്ചു.

അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്...
03/06/2026

അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ നാളെ (ജൂൺ o4 വ്യാഴാഴ്‌ച) സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലായിരിക്കും സമരം.

28/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
-------------
സിപിഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ. എം എ ബേബി, സഖാക്കള്‍ ബൃന്ദ കാരാട്‌, വിജു കൃഷ്‌ണന്‍ എന്നിവർ ഉള്‍പ്പെടെയുള്ള നേതാക്കളെ ബലം പ്രയോഗിച്ച്‌ അറസ്റ്റ്‌ ചെയ്‌ത നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഇഡി രാഷ്‌ട്രീയ പ്രേരിതമായി നടത്തിയ റെയ്‌ഡില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ ഇഡി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയതിന്റെ പേരിലാണ്‌ ഈ നടപടി സ്വീകരിച്ചത്‌. ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവകാശമുള്ള രാജ്യത്താണ്‌ സിപിഐ എം നേതാക്കള്‍ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്‌. എല്ലാവിധ ജനാധിപത്യപരമായ പ്രതിഷേധങ്ങളേയും അടിച്ചമര്‍ത്തുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ്‌ ഇതിലൂടെ വീണ്ടും പുറത്തുവന്നിരിക്കുന്നത്‌.

കേരളത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരെ വ്യാപകമായി കേസ്‌ എടുത്തതിലൂടെ കേന്ദ്രത്തിന്റെ ബി ടീമാണ്‌ കേരളത്തിലും അധികാരത്തിലുള്ളതെന്ന്‌ വ്യക്തമായി. ഇത്തരത്തിലുള്ള എല്ലാ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരേയും മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ അണിനിരക്കണം.

27/05/2026

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സി.പി.ഐ (എം) പോളിറ്റ്‌ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ സി.പി.ഐ (എം) സെക്രട്ടേറിയറ്റ്‌ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്‌. ഈ നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകര്‍ക്കാമെന്ന വ്യാമോഹം ബി.ജെ.പിക്ക്‌ വേണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ ചെയ്യും.

പിണറായിയെ വേട്ടയാടുന്നതില്‍ ബി.ജെ.പിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി നിരന്തരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചത്‌, എന്തുകൊണ്ട്‌ പിണറായി വിജയനെ ഇ.ഡി അറസ്റ്റ്‌ ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ ഈ നടപടികള്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ്‌ കെജരിവാളിന്‌ നേരെ കോണ്‍ഗ്രസ്‌ പിന്തുണയോടെ ബി.ജെ.പിയും, കേന്ദ്ര ഏജന്‍സികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന്‌ സമാനമായിരുന്നു.

പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്‌. അടിയന്തരാവസ്ഥാകാലം മുതല്‍ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നടന്ന എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ പകപ്പോക്കലുകളുടെ പുതിയ ഏടാണ്‌ ഇത്‌. ആ നീക്കങ്ങളെ തകര്‍ത്ത്‌ മുന്നേറിയ പിണറായി വിജയനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന്‌ ഉറപ്പാണ്‌.

സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട ഏത്‌ കേസും ഏത്‌ രൂപത്തില്‍ വേണമെങ്കിലും അന്വേഷിക്കുന്നതിന്‌ ഒരു തടസ്സവുമില്ല. എന്നാല്‍, രാഷ്ട്രീയ പ്രേരണയോടെയാണ്‌ നിരന്തരമായ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന്‌ ഉന്നത കോടതികളില്‍ പോലും വെളിപ്പെട്ടതാണ്‌. വിജിലന്‍സ്‌ കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെല്ലാം ഇത്‌ പറഞ്ഞതാണ്‌. അതേസമയം, ഇന്ന്‌ സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായ രണ്ട്‌ പേര്‌ സി.എം.ആര്‍.എല്ലില്‍ നിന്ന്‌ പണം പറ്റിയെന്ന്‌ ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌, അവരും സമ്മതിച്ചിട്ടുണ്ട്‌. എന്നിട്ടും ഒരു നടപടിയും ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല.

രാഷ്ട്രീയ എതിരാളികള്‍ക്ക്‌ നേരെയുള്ള പകപോക്കലിനായി കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ഉപയോഗിക്കുന്നത്‌ സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാട്ടിയതാണ്‌. ഇന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ എടുത്ത കേസുകളില്‍ ഒരു ശതമാനത്തില്‍ പോലും ശിക്ഷ ലഭിക്കുന്നില്ല എന്ന വസ്‌തുതയും ഈ രാഷ്ട്രീയവേട്ടയ്‌ക്ക്‌ അടിവരയിടുന്നു. ഈ സമീപനം തന്നെയാണ്‌ കോണ്‍ഗ്രസ്‌ പിന്തുണയോടെ കേരളത്തില്‍ സി.പി.ഐ (എം) നെതിരെ ബി.ജെ.പി ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌.

കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ നടക്കുമ്പോള്‍ ബി.ജെ.പി പാളയത്തില്‍ അഭയം തേടുന്ന കോണ്‍ഗ്രസ്‌ ഉന്നതനേതാക്കളെയാണ്‌ രാജ്യമെങ്ങും കണ്ടത്‌. ഹിമന്ത ബിശ്വ ശര്‍മയും, അശോക്‌ ചവാനും, നവീന്‍ ജിന്‍ഡാലും, ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗും, ദിഗംബര്‍ കാമത്തും മുതല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്‌ മുന്നിലെത്തിയ ഏതാണ്ട്‌ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളും ബി.ജെ.പിയിലെത്തി. ഇത്തരം ഭീഷണികള്‍ ഒരുകാലത്തും പക്ഷേ, സി.പി.ഐ (എം)ന്‌ മുന്നില്‍ വിലപ്പോയിട്ടില്ല. സംഘപരിവാറിന്റെ ഭീഷണിക്ക്‌ മുന്നില്‍ ജീവന്‍ കൊടുത്ത്‌ പോരാടിയവരാണ്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും.

പിണറായി വിജയന്‌ നേരെയുള്ള ഈ കടന്നാക്രമണത്തെ പാര്‍ട്ടിക്ക്‌ നേരെയുള്ള ആക്രമണമായാണ്‌ സി.പി.ഐ (എം) കാണുന്നത്‌. ഒരു ആഹ്വാനവുമില്ലാതെ ആയിരക്കണക്കിന്‌ പൊതുജനങ്ങളാണ്‌ ഇതിനകം തന്നെ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങിയത്‌. പാര്‍ട്ടിയുടെ എല്ലാ ജില്ലാ-ഏരിയ-ലോക്കല്‍ കേന്ദ്രങ്ങളിലല്‍ പ്രതിഷേധ പ്രകടനം നടക്കുകയാണ്‌. എല്ലാ ബ്രാഞ്ചിലും ഇന്ന്‌ വൈകിട്ട്‌ പന്തം കൊളുത്തി പ്രകടനം നടത്തും.

സി.പി.ഐ (എം) നെതിരെയുള്ള ഈ കടന്നാക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആഹ്വാനം ചെയ്യുന്നു.

Address

CPI(M) KUTHIRAPPANTHY LOCAL COMMITTIE
Alappuzha
688002

Website

Alerts

Be the first to know and let us send you an email when സി.പി ഐ-എം കുതിരപ്പന്തി ലോക്കൽ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share