30/05/2026
ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ
ഇതുവരെ 190 പേർക്ക് വയറിളക്കരോഗം സ്ഥിരീകരിച്ചു. ഒന്നാം വാർഡിൽ 8 പേർക്ക് രോഗ ബാധയുണ്ട്.
രോഗം ഭേദമായതിന് ശേഷം 14 ദിവസം വരെ ആ വ്യക്തിയിൽ നിന്നും രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്.
രോഗം ഭേദമായതിന് ശേഷവും ആ വ്യക്തി ഉപയോഗിച്ച പാത്രങ്ങൾ, ഗ്ലാസുകൾ, ടോയ്ലറ്റുകൾ, എന്നിവ ഓരോ പ്രാവശ്യവും സോപ്പ് ഉപയോഗിച്ച് കഴുകിയല്ലാതെ മറ്റൊരു വ്യക്തി ഉപയോഗിച്ചാൽ രോഗബാധയ്ക്കുള്ള സാധ്യത നിലനിൽക്കും. ആയതിനാൽ
അതീവ ജാഗ്രത വേണം. കോവിഡ് കാലത്തെ ക്വാറന്റീൻ ഏവർക്കും ഓർമ്മയിൽ ഉണ്ടാകും. സമാനമായ Quarantine വാസം രോഗം ഭേദമായ വ്യക്തിയും കുടുംബവും ഇക്കാര്യത്തിലും 14 ദിവസം പാലിക്കാൻ സ്വമേധയാ തയ്യാറാകണം.
ശക്തമായ ബോധവൽക്കരണം ഇക്കാര്യത്തിൽ ഉണ്ടാകണം. മിക്കവാർഡുകളിലും പൊതുജനാരോഗ്യപ്രവർത്തകരും
ആശപ്രവർത്തകരും, ഹരിതകർമ്മസേന പ്രവർത്തകരും മാത്രമാണ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുള്ളൂ.
പ്രാദേശികമായ ബോധവൽക്കരണ പരിപാടികളിലും പ്രതിരോധ പ്രവർത്തനങ്ങളിലും
സന്നദ്ധപ്രവർത്തനം നടത്താൻ പൊതുജനങ്ങളും സമയലഭ്യതക്ക് അനുസൃതമായി രംഗത്ത് ഇറങ്ങേണ്ടതുണ്ട്.
പഞ്ചായത്ത് അധികൃതരുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ താറുമാറായതും, വാട്ടർ അതോറിറ്റിയുടെ സർവ്വീസ് പൈപ്പ് ലൈനുകൾ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താതെ പോയതും രോഗപ്പകർച്ചയ്ക്ക് കാരണം ആയിട്ടുണ്ട്. സർക്കാർ തലത്തിലെ ഇത്തരം കെടുകാര്യസ്ഥതയ്ക്ക് എതിരെ ശക്തമായ പ്രതിഷേധവും അധികൃതരുടെ കണ്ണുതുറപ്പിക്കുന്ന വിധമുള്ള ഇടപെടലുകളും ഉണ്ടാകണം.
ദുരന്തങ്ങളെയും മഹാമാരികളെയും ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ച നമ്മുടെ മഹത്തായചരിത്രം ഈ സന്ദർഭത്തിലും നമുക്ക് വഴികാട്ടിയായി മുന്നിലുണ്ട്.