KWASA INTUC Alappuzha

KWASA INTUC Alappuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KWASA INTUC Alappuzha, Political organisation, Kerala water authority staff Association (INTUC), Alappuzha.

25/03/2023
  go back  #
25/02/2023

go back #

സ്വകാര്യവൽക്കരണത്തിനെതിരെ തിരുവനന്തപുരം ജലഭവനിൽ നടക്കുന്ന പ്രതിഷേധ ധർണ   goback #
07/02/2023

സ്വകാര്യവൽക്കരണത്തിനെതിരെ തിരുവനന്തപുരം ജലഭവനിൽ നടക്കുന്ന പ്രതിഷേധ ധർണ goback #

കേരള വാട്ടർ അതോറിറ്റിയെ സ്വകാര്യ കുത്തകകൾക്ക്  തീറെഴുതി നൽകുന്നതിനെതിരെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി...
19/01/2023

കേരള വാട്ടർ അതോറിറ്റിയെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതി നൽകുന്നതിനെതിരെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ ആലപ്പുഴ ഡിവിഷൻ ഓഫീസിൽ ഇന്ന് നടന്ന പ്രതിഷേധ ധർണ്ണ ,

*എ.ഡി.ബി. വായ്പയുടെ മറവിൽ വാട്ടർ അതോറിറ്റി സ്വകാര്യ കുത്തകകൾക്ക് തീറെഴുതുവാനുള്ള നീക്കം ഉപേക്ഷിക്കുക* -  *കേരള വാട്ടർ അത...
18/01/2023

*എ.ഡി.ബി. വായ്പയുടെ മറവിൽ വാട്ടർ അതോറിറ്റി സ്വകാര്യ കുത്തകകൾക്ക് തീറെഴുതുവാനുള്ള നീക്കം ഉപേക്ഷിക്കുക* - *കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.റ്റി.യു.സി.)*
കേരള വാട്ടർ അതോറിറ്റിയുടെ സുപ്രധാന വരുമാന സ്ത്രോതസ്സായ തിരുവനന്തപുരം, എറണാകുളം കോർപ്പറേഷനുകളിലെ കുടിവെള്ള വിതരണവും റവന്യു പിരിവും, എ.ഡി.ബി. വായ്പയുടെ മറവിൽ സ്വകാര്യ കൺസൾട്ടൻസികൾക്ക് തീറെഴുതുവാനുള്ള ഗൂഢനീക്കം ഉപേക്ഷിക്കുവാൻ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.റ്റി.യു.സി.) ശക്തമായി ആവശ്യപ്പെടുന്നു.

ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ അട്ടിമറിച്ചും, തസ്തികകൾ വെട്ടിക്കുറച്ചും വാട്ടർ അതോറിറ്റിയെ അസ്ഥിരപ്പെടുത്തുന്ന നടപടികളാണ് ഗവൺമെൻ്റ് പിൻതുടരുന്നത്. കുടിവെള്ള വിതരണം എന്ന സുപ്രധാനമായ സേവന മേഖലയിൽ തുച്ഛമായ വെള്ളക്കരം മാത്രം ഈടാക്കി പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ സേവനങ്ങൾ പൊതുജന താൽപര്യാർത്ഥം വിപുലീകരിക്കുന്നതിന് പകരം ദീർഘവീക്ഷണമില്ലാത്തതും ജനദ്രോഹകരവുമായ പരിഷ്ക്കാരങ്ങളാണ് അടിച്ചേൽപ്പിക്കുന്നത്. തൽഫലമായി സ്ഥാപനം അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ജൽ ജീവൻ മിഷൻ പദ്ധതിയുടെ പേരിൽ ഉത്പാദനം വർദ്ധിപ്പിക്കാതെ അനിയന്ത്രിതമായി വാട്ടർ കണക്ഷൻ കൊടുത്തതിലൂടെ കേരളത്തിലെ ഗ്രാമീണ മേഖലയിലെ ശുദ്ധജല വിതരണം താറുമാറായി കഴിഞ്ഞു. വാട്ടർ അതോറിറ്റിയെ സാമ്പത്തികമായി നിലനിർത്തുന്ന പ്രധാന കോർപ്പറേഷനുകളിലെ ശുദ്ധജല വിതരണ ചുമതല കൂടി സ്വകാര്യ സംരംഭകരെ ഏൽപ്പിച്ചാൽ ഈ സ്ഥാപനത്തിൻ്റെ സംപൂർണ്ണ തകർച്ചയാകും ഫലം. വളരെ നാളുകളായി ആവശ്യപ്പെട്ടിട്ടും വർദ്ധിപ്പിക്കാത്ത വെള്ളക്കരം ഇപ്പോൾ കൂട്ടാൻ തീരുമാനമെടുത്തത് സ്വകാര്യ സംരംഭകരെ കൂടി സഹായിക്കാനാണ് എന്നത് ഇതിനോടുകൂടി കൂട്ടി വായിക്കേണ്ടതുണ്ട്.

മുൻപ് എ.ഡി.ബി. വായ്പാ സംഘത്തിന് മേൽ കരി ഓയിൽ ഒഴിക്കുകയും കരണത്തടിക്കുമെന്ന് പറയുകയും ചെയ്തവർ ഇന്ന് അവരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയും സേവന മേഖലയിൽ പ്രവർത്തിക്കുന്ന സുപ്രധാന പൊതുമേഖലാ സ്ഥാപനം ലാഭക്കൊതിയൻമാരായ സ്വകാര്യ മേഖലക്ക് കൈമാറാൻ കൂട്ട് നിൽക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ജീവനക്കാർ തിരിച്ചറിയേണ്ടതാണ് . ഭരണതലങ്ങളിൽ ഇടപെടൽ നടത്താൻ കഴിയുന്ന ഭരണ കക്ഷി സംഘടനകളുടെ പരാജയമാണ് ഇന്ന് ഈ മേഖലയിൽ അടിച്ചേൽപ്പിക്കുന്ന പ്രതിലോമകരമായ തീരുമാനങ്ങൾ ഉണ്ടാകുന്നത് .

മനുഷ്യ ജീവൻ നിലനിർത്തുന്നതിന് അവശ്യം വേണ്ട ശുദ്ധജലം സേവന മേഖലയിൽ നിന്നും അടർത്തിയെടുത്ത് സ്വകാര്യ മേഖലക്ക് ലാഭമുണ്ടാക്കാൻ വേണ്ടി തീറെഴുതുവാനുള്ള ഗൂഢ നീക്കം ചെറുത്ത് തോൽപ്പിക്കുവാൻ എല്ലാ വിഭാഗം ജീവനക്കാരുടേയും പിൻതുണ അഭ്യർത്ഥിക്കുന്നു.

പി ബിജു
ജനറൽ സെക്രട്ടറി
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ

Address

Kerala Water Authority Staff Association (INTUC)
Alappuzha

Website

Alerts

Be the first to know and let us send you an email when KWASA INTUC Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share