PKS Alappuzha DC

PKS Alappuzha DC PKS ALAPPUZHA DC

07/11/2025

ഉത്തർപ്രദേശിലെ ലക്നൗവിൽ ദളിത് വിഭാഗത്തിൽപ്പെട്ട കർഷക തൊഴിലാളിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ മനുഷ്യത്വരഹിതമായ നടപടിയെ ശക്തമായി അപലപിക്കുന്നു.
കൂലി ചോദിച്ചതിന് ഹോസില പ്രസാദ് എന്ന യുവാവിനെ ലക്നൗവിൽ ആക്രമിച്ച് കൊലപ്പെടുത്തിയത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, അന്തസ്സ്, ജീവിക്കാനുള്ള അവകാശം എന്നിവയുടെ നഗ്നമായ ലംഘനമാണ്. പട്ടികജാതി/വർഗ്ഗ അതിക്രമം തടയൽ നിയമം ഈ കേസിൽ കർശനമായി നടപ്പിലാക്കണം.
രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്ന ജാതീയമായ വിവേചനങ്ങളുടെയും സാമൂഹിക ഉച്ചനീചത്വങ്ങളുടെയും ദയനീയമായ ചിത്രമാണ് ഈ സംഭവം.
കണക്കുകൾ പ്രകാരം രാജ്യത്ത് ദളിതർക്ക് എതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന സംസ്ഥാനം ഉത്തർപ്രദേശ് ആണ്.സാമൂഹിക നീതി ഉറപ്പാക്കുന്നതിൽ യുപിയിലെ ബി ജെ പി ഭരണകൂടം തുടർച്ചയായി പരാജയപ്പെടുകയാണ്.

06/11/2025
PKS മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെആലപ്പുഴ ജില്ല തല ഉദ്ഘാടനംനാടക,ചലച്ചിത്ര കലാകാരൻപ്രമോദ് വെളിയനാടിന് ജില്ല സെക്രട്ടറിR. ര...
25/09/2023

PKS മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ
ആലപ്പുഴ ജില്ല തല ഉദ്ഘാടനം
നാടക,ചലച്ചിത്ര കലാകാരൻ
പ്രമോദ് വെളിയനാടിന് ജില്ല സെക്രട്ടറി
R. രാജേഷ് നൽകി നിർവ്വഹിക്കുന്നു.
സംസ്ഥാന കമ്മറ്റിയംഗം MD മോഹനൻ
ജില്ല കമ്മറ്റിയംഗങ്ങളായ
VK വേണുഗോപാൽ V ശശി എന്നിവർ
പങ്കെടുത്തു.

ജില്ലയിലെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ
സെപ്റ്റംബർ 25 നു ആരംഭിച്ച് ഒക്ടോബർ 5 ന് അവസാനിക്കും.

പികെഎസ് സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന...സഖാവ് എ കെ ബാലനെതിരായ അധിക്ഷേപത്തില്‍ പ്രതിഷേധിക്കുക ബഹുമാനപ്പെ...
03/08/2023

പികെഎസ് സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന...

സഖാവ് എ കെ ബാലനെതിരായ അധിക്ഷേപത്തില്‍ പ്രതിഷേധിക്കുക

ബഹുമാനപ്പെട്ട സ്പീക്കർ എ.എന്‍ ഷംസീർ വിശ്വാസത്തെ അപമാനിച്ചു എന്ന് ആരോപിച്ചുകൊണ്ട് നടത്തിവരുന്ന പ്രചാരണത്തിന്‍റെ ഭാഗമായി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സഖാവ് എ കെ ബാലനെ ആക്ഷേപിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിൽ പികെഎസ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.

ജനങ്ങളുടെ അംഗീകാരം നേടി പാർലമെന്‍റംഗമായും പലതവണ എംഎൽഎ ആയും രണ്ടുതവണ മന്ത്രിയായും പ്രവർത്തിച്ച് ആറു പതിറ്റാണ്ടോളം കേരളത്തിലെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന സഖാവ് എ കെ ബാലനെ യാണ് ചാതുർവർണ്ണ്യ സംസ്കാരത്തിൻറെ അവശിഷ്ടം പേറുന്ന സുകുമാരൻനായർ അപമാനിച്ചിരിക്കുന്നത്.
ദളിതരെ മനുഷ്യരായി പോലും പരിഗണിക്കാതിരുന്ന ഇരുണ്ട കാലത്തിന്‍റെ പ്രതീകമാണ് താനെന്ന് സുകുമാരൻനായർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ മഹത്തായ സംഭാവന നൽകിയ എൻ എസ് എസ് സിന്‍റെ നേതാവ് ഉപയോഗിക്കേണ്ട പദപ്രയോഗങ്ങളാണോ സുകുമാരന്‍ നായര്‍ നടത്തിയതെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണം. ഇടതു- തൊഴിലാളി പ്രസ്ഥാനത്തിന്‍റെ അനിഷേധ്യ നേതാവും മികച്ച ഭരണാധികാരിയുമായ സഖാവ് എ കെ ബാലനെ തൃണസമാനം കരുതി അധിക്ഷേപിച്ച സുകുമാരൻ നായർക്കെതിരെ ശക്തമായ പ്രതിഷേധം പികെഎസിന്‍റെ എല്ലാ ഘടകങ്ങളും പ്രകടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റെ വണ്ടിത്തടം മധുവും സെക്രട്ടറി കെ.സോമപ്രസാദും പ്രസ്താവനയിലൂടെ അറിയിച്ചു.

PKS കായംകുളം ഏരിയ പഠന ക്ലാസ്ജില്ല സെക്രട്ടറി R. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
04/11/2022

PKS കായംകുളം ഏരിയ പഠന ക്ലാസ്
ജില്ല സെക്രട്ടറി R. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

കേരള സംസ്ഥാന വനിത കമ്മീഷൻ അംഗമായി തെരത്തെടുക്കപ്പെട്ടPKS ജില്ല കമ്മറ്റിയംഗം മഹിള മണി ടീച്ചർക്ക് ജില്ല കമ്മറ്റിയുടെ അഭിവാ...
12/10/2022

കേരള സംസ്ഥാന വനിത കമ്മീഷൻ അംഗമായി തെരത്തെടുക്കപ്പെട്ട
PKS ജില്ല കമ്മറ്റിയംഗം മഹിള മണി ടീച്ചർക്ക് ജില്ല കമ്മറ്റിയുടെ അഭിവാദ്യങ്ങൾ ....

PKS സെക്രട്ടറിയേറ്റ് മാർച്ച്ഉജ്വലമായ ഈ മാർച്ചിൽ അണിനിരന്നമുഴുവൻ സഖാക്കളെയും സുഹൃത്തുക്കളെയും ആലപ്പുഴ ജില്ല കമ്മറ്റിയുടെഅ...
10/10/2022

PKS സെക്രട്ടറിയേറ്റ് മാർച്ച്
ഉജ്വലമായ ഈ മാർച്ചിൽ
അണിനിരന്ന
മുഴുവൻ സഖാക്കളെയും സുഹൃത്തുക്കളെയും
ആലപ്പുഴ ജില്ല കമ്മറ്റിയുടെ
അഭിവാദ്യം അറിയിക്കുന്നു.

ആദരാഞ്ജലികൾ...
01/10/2022

ആദരാഞ്ജലികൾ...

Address

Alappuzha
688001

Website

Alerts

Be the first to know and let us send you an email when PKS Alappuzha DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share