RSP Alappuzha DC

Directions

RSP Alappuzha DC സ്ഥാപിതമായത്: മാർച്ച് 19, 1940
തിരഞ്ഞെടുപ്പ് ചിഹ്നം: മൺവെട്ടിയും മൺകോരികയും

സ: എൻ ശ്രീകണ്ഠൻ നായർ ദിനം 20/07/2026
26/07/2026

സ: എൻ ശ്രീകണ്ഠൻ നായർ ദിനം
20/07/2026

RSP Aroor Mandalam 19/07/2026
26/07/2026

RSP Aroor Mandalam 19/07/2026

RSP Kayamkulam Mandalam
26/07/2026

RSP Kayamkulam Mandalam

കേരളത്തിന്റെ ചരിത്രം വെട്ടി തിരുത്തിയ സാഹസികനാണ് കെ സി എസ് മണി: ആർഎസ്പിഅപ്രമാദിത്വത്തിന്റെ പ്രതീകമായിരുന്ന, തികച്ചും  ഏക...
26/07/2026

കേരളത്തിന്റെ ചരിത്രം വെട്ടി തിരുത്തിയ സാഹസികനാണ് കെ സി എസ് മണി: ആർഎസ്പി

അപ്രമാദിത്വത്തിന്റെ പ്രതീകമായിരുന്ന, തികച്ചും ഏകാധിപതിയായിരുന്ന ദിവാൻ സി പി രാമസ്വാമി അയ്യരെ വെട്ടി പരിക്കേൽപ്പിച്ച് നാട് കടത്തിയ, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീര നായകനായിരുന്നു കെ സി എസ് മണിയെന്ന് ആർഎസ്പി ജില്ലാ കമ്മിറ്റി സെക്രട്ടറി സി കൃഷ്ണചന്ദ്രൻ അനുസ്മരിച്ചു. കേരളത്തിന്റെ വിപ്ലവ ചരിത്രത്തിൽ വേണ്ടത്ര പരിഗണനയോ അംഗീകാരമോ ലഭിക്കാതെ പോയ വീരഗാഥകളിലൊന്നാണ് ദിവാനെ വെട്ടിയ സംഭവം. കേരളത്തിന്റെ ചരിത്രം തന്നെ വെട്ടി തിരുത്തിയ കെ സി എസ് മണിയുടെ ധീരകൃത്യം വിസ്മൃതിയില്‍ മറയാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 25- സ: കെ സി എസ് മണി, സർ സിപി യെ വെട്ടി നാട് കടത്തിയ ചരിത്ര സംഭവത്തിന്റെ 79-മത് വാർഷികം
അമ്പലപ്പുഴയിലുള്ള സ: കെ സി എസ് മണി സ്മാരകത്തിൽ ആർഎസ്പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ബി രാജശേഖരൻ, പി രാമചന്ദ്രൻ, അനിൽ ബി കളത്തിൽ, ഗോവിന്ദൻ നമ്പൂതിരി, ആർ ചന്ദ്രൻ, പി മോഹനൻ, ആർ മോഹനൻ, സി എസ് രമേശൻ, പി കെ ഗണേഷ്ബാബു, എ ആർ ജോയി, കുരുവിള മാത്യു, അമ്മിണി വർഗ്ഗീസ്, സുഷമ ടീച്ചർ, കെ തുളസീധരൻ, എൻ സോമനാഥൻ, ഷാമോൻ സിദ്ധിഖ്, ആർ രതീഷ്, ടോമിച്ചൻ ആന്റണി, കെ ജി മന്മഥൻ നായർ,ജി ആനന്ദൻ,എ ആസാദ്, എൻ ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

25/07/2026

യുവാക്കളുടെ സമരാവേശം സ്ത്രീകളും മാതൃകയാക്കണം: കെ സണ്ണിക്കുട്ടി ഐക്യ മഹിളാ സംഘം ജില്ലാ തല പ്രവർത്തക യോഗവും, മെമ്പർഷിപ്പ് ...
26/07/2026

യുവാക്കളുടെ സമരാവേശം സ്ത്രീകളും മാതൃകയാക്കണം:
കെ സണ്ണിക്കുട്ടി

ഐക്യ മഹിളാ സംഘം ജില്ലാ തല പ്രവർത്തക യോഗവും, മെമ്പർഷിപ്പ് കാമ്പയിൻ ഉദ്‌ഘാടനവും നടന്നു.
പ്രവർത്തക യോഗം പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം
സ: കെ സണ്ണിക്കുട്ടിയും, മെമ്പർഷിപ്പ് കാമ്പയിൻ പാർട്ടി ജില്ലാ സെക്രട്ടറി സ: സി കൃഷ്ണചന്ദ്രനും ഉദ്‌ഘാടനം ചെയ്തു. നീറ്റ് പരീക്ഷ ക്രമക്കേടിൽ ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിയ സമരം നിശ്ചയദാർഢ്യത്തിന്റെയും, ഒത്തൊരുമയുടെയും മുന്നിൽ ഭരണകൂടത്തിന് വഴങ്ങേണ്ടി വരുമെന്നതിന് തെളിവാണ്.
സ്ത്രീകളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഐക്യ മഹിളാ സംഘം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ: സുഷമ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സഖാക്കൾ
പി രാമചന്ദ്രൻ, എ ആർ ജോയി, അമ്മിണി വർഗ്ഗീസ്, ഷാമോൻ സിദ്ധിഖ്, മായ ദിലീപ്, ഇന്ദു ഗണേഷ്, രജനി മേമ്മനാട്, സുമതി പരപ്പേൽ, വെറോണി മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു.

എസ് രമ (പ്രസിഡന്റ്), മായ ദിലീപ് (സെക്രട്ടറി),
രജനി മേമ്മനാട്, ജെൻസി ജയൻ, സുമതി പരപ്പേൽ (വൈസ് പ്രസിഡന്റുമാർ), അംബിക, അരുണിമ, തങ്കമണി (ജോ: സെക്രട്ടറിമാർ), ഇന്ദു ഗണേഷ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 21 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

26/07/2026

Address

Church Road, Pazhavangadi
Alappuzha
688011

Website

Alerts

Be the first to know and let us send you an email when RSP Alappuzha DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share