വി.എസ്. അച്യുതാനന്ദൻ പൊതുജന വായനശാല പാലാരി

  • Home
  • India
  • Alangad
  • വി.എസ്. അച്യുതാനന്ദൻ പൊതുജന വായനശാല പാലാരി

വി.എസ്. അച്യുതാനന്ദൻ പൊതുജന വായനശാല പാലാരി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വി.എസ്. അച്യുതാനന്ദൻ പൊതുജന വായനശാല പാലാരി, Library, Palari, Alangad, Alangad.

25/05/2026

യാത്രകൾ വെറും ദൂരങ്ങളെ അളക്കുകയല്ല, മറിച്ച് നമ്മുടെ ആത്മാവിലേക്കുള്ള കണ്ടെത്തലുകളാണ്. പുതിയ കാഴ്ചകളും അനുഭവങ്ങളും ഓരോ യാത്രയുടെയും ഹൈലൈറ്റുകളാണ്. ജീവിതം ഒരു വലിയ യാത്രയാണെങ്കിൽ, ഓരോ ചെറിയ യാത്രയും ആ ജീവിതയാത്രയിലെ അവിസ്മരണീയമായ അധ്യായങ്ങളാണ്. നമ്മെ സ്വപ്നം കാണാനും ലോകം എത്ര വലുതാണെന്ന് മനസ്സിലാക്കാനും യാത്രകൾ സഹായിക്കുന്നു. യാത്രകൾ നൽകുന്ന ഉന്മേഷവും അനുഭവസമ്പത്തും നമ്മുടെ mindset-നെ പോലും മാറ്റിമറിക്കാൻ കഴിവുള്ളവയാണ്. ഓരോ ചുവടുവെയ്പ്പും പുതിയൊരു പഠനമാണ്, ഓരോ ലക്ഷ്യസ്ഥാനവും പുതിയൊരു തുടക്കമാണ്.യാത്രകൾ അവസാനിക്കുമ്പോൾ ബാക്കിയാവുന്നത് കുറെ ചിത്രങ്ങളും ഓർമകളുമാണ്,
Vs വായനശാല പാലാരി സംഘടിപ്പിച്ച ഒരു കൊച്ചി കറക്കം 🤍

02/01/2026

പ്രകൃതിയിലേക്കൊരു യാത്ര, നമ്മളിലേക്കും...

കുട്ടികളേ, നിങ്ങൾ കാണണം... ചുറ്റുപാടിനെ, പ്രകൃതിയെ, മനുഷ്യനെ, അതിലുപരി നിങ്ങളെത്തന്നെ...

ആലങ്ങാട് പാലാരി വി.എസ്. അച്യുതാനന്ദൻ പൊതുജന വായനശാല ഒരുക്കിയ 'പാട്ടിമലയിൽ ഒരു പകൽ'. വെറുമൊരു യാത്രയായിരുന്നില്ല അത്; പ്രകൃതിയെ തൊട്ടറിഞ്ഞും പാട്ടിമലയുടെ ഐതിഹ്യങ്ങൾ കേട്ടറിഞ്ഞുമുള്ള ഒരു പഠനയാത്ര കൂടിയായിരുന്നു.

വിജയകേശവൻ മാഷിന്റെ വാക്കുകളിലൂടെ മലയുടെ വിശേഷങ്ങൾ അറിഞ്ഞപ്പോൾ അത് ഞങ്ങളുടെ ഭാവി തലമുറയ്ക്കും പുതിയൊരു അനുഭവമായി.

കൂടെ നിന്ന, സഹകരിച്ച എല്ലാ കൊച്ചു കൂട്ടുകാർക്കും രക്ഷിതാക്കൾക്കും നന്ദി. ♥️

21/10/2025
ഞങ്ങളൊരു വായനശാല രൂപീകരിക്കുന്നു. അതിന് വി. എസ് അച്യുതാനന്ദൻ എന്ന വലിയ മനുഷ്യസ്നേഹിയുടെ പേര് നൽകുന്നു. എല്ലാവരുടെയും പിന...
20/10/2025

ഞങ്ങളൊരു വായനശാല രൂപീകരിക്കുന്നു. അതിന് വി. എസ് അച്യുതാനന്ദൻ എന്ന വലിയ മനുഷ്യസ്നേഹിയുടെ പേര് നൽകുന്നു. എല്ലാവരുടെയും പിന്തുണ ഉണ്ടാവണം.

സഖാവിന്റെ പിറന്നാൾ ദിനത്തിൽ സ.ശശിധരൻ സഖാവ് എഴുതിയ കുറിപ്പിലെ ചില ഭാഗം.

ഒടുവിൽ നമ്മോടൊപ്പം ഇല്ലാത്ത ഒരാളുടെ 102 ആം പിറന്നാൾ.
പോരാട്ടവും ഭരണവും കണ്ണുനീരും ഒറ്റപ്പെടലും വേട്ടയാടലുമായി ഉരുകിയൊലിക്കുകയും, ഉണർന്നെഴുന്നേൽക്കുകയും ചെയ്ത ജീവിതം.

അതെ എല്ലാ ഓർമകളും നമ്മെ വികാരഭരിതമാക്കില്ല. ചിലത് നമ്മെ കോരിത്തരിപ്പിക്കും, ചിലത് നമുക്ക് മരണഭയമില്ലാതാക്കും, ചിലത് നമ്മെ തെറ്റിൽ നിന്ന് മാറ്റിഎടുക്കും. അത് ഓർമിക്കുന്നവന്റെ പരിഗണന പോലെയിരിക്കും.
നാം ഓർക്കുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന കർമയോഗിയെ എല്ലാ മനുഷ്യരുടെയും കണ്ണും കരളുമായ, ഇല്ലാത്തവനെ സ്നേഹിച്ചും, പ്രണയിച്ചും നടന്നു പോയ ആ കൃശഗാത്രനെ.
എങ്ങനെ ആണ് സഖാവെ ഞങ്ങൾ നിങ്ങളെ ഓർക്കേണ്ടത്,
ധാർമികതയുടെ നീതിയുടെ പരിച്ഛേദമായോ..?
രാഷ്ട്രീയ ജാഗ്രതയുടെ എന്നുമടയാത്ത മൂന്നാം കണ്ണായോ...!
ഇതാ,തൊട്ടടുത്ത് കേൾക്കുന്നു നെറികേടിനെ നെറുകേ പിളർത്തിയ വാരിക്കുന്തത്തിന്റെ ശീൽക്കാരം.

Address

Palari, Alangad
Alangad
678633

Website

Alerts

Be the first to know and let us send you an email when വി.എസ്. അച്യുതാനന്ദൻ പൊതുജന വായനശാല പാലാരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category