20/08/2021
✍️ *പി എസ് സി ചോദ്യോത്തരങ്ങൾ*
▂▂▂▂▂▂▂▂▂▂▂▂▂▂
*ഒരു അറിവും ചെറുതല്ല*
▂▂▂▂▂▂▂▂▂▂▂▂▂▂
*വിറ്റാമിൻ*
*==============*
■ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങൾക്ക് അവശ്യം വേണ്ടവയാണ് വൈറ്റമിനുകൾ (ജീവകങ്ങൾ).
■ ഭക്ഷണപദാര്‍ഥങ്ങളെ ശരീരം ഊര്‍ജമാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിലെ പ്രധാന രാസനിയന്ത്രണ ഘടകങ്ങളാണ് വൈറ്റമിനുകൾ.
■ 'വൈറ്റമിന്‍' എന്ന വാക്ക് ആദ്യം ഉപയോഗിച്ചത്, പോളിഷ് ശാസ്ത്രജ്ഞനായ കാസ്സിമിർ ഫങ്കാണ്.
■ കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളാണ് എ, ഡി, ഇ, കെ എന്നിവ.
■ ജലത്തില്‍ ലയിക്കുന്നവയാണ് ബി. കോംപ്ലക്സ്, സി, വൈറ്റമിനുകൾ.
■ വൈറ്റമിന്‍ ബി-1 (തയാമൈന്‍), ബി-2 (റൈബോഫ്ലാബിന്‍), ബി-3 (നയാസിന്‍), ബി-5 (പാന്റോതെനിക്ക് ആസിഡ്), ബി-6 (പൈറിഡോക്സി൯), ബി-7 (ബയോട്ടിന്‍), ബി-9 (ഫോളിക് ആസിഡ് (ഫോളോസിന്‍)), ബി-12 (കോബാലമിന്‍) എന്നിവയാണ് വൈറ്റമിന്‍ ബി കോംപ്ലക്സുകൾ. ബയോട്ടിന്‍, 'വൈറ്റമിന്‍ എച്ച്' എന്നും അറിയപ്പെടുന്നു.
■ അഞ്ചു വൈറ്റമിനുകൾ മനുഷ്യശരീരത്തില്‍ നിര്‍മിക്കപ്പെടുന്നു - ബയോട്ടിന്‍, പാന്റോതെനിക്ക് ആസിഡ്, നയാസിന്‍, വൈറ്റമിന്‍ ഡി, കെ എന്നിവ.
■ റെറ്റിനോൾ എന്നറിയപ്പെടുന്നത് വൈറ്റമിന്‍ എ ആണ്. ജന്തുക്കളില്‍ പ്രകൃത്യാലുള്ള വൈറ്റമിനാണിത്.
■ കണ്ണുകളുടെ ആരോഗ്യത്തില്‍ വൈറ്റമിന്‍ -എ യ്ക്ക് പ്രധാന പങ്കുണ്ട്.
■ പച്ചിലക്കറികൾ, മുട്ടയുടെ മഞ്ഞക്കരു, കരൾ, പാൽ, കാബേജ്, കാരറ്റ്, വെണ്ണ, മീനെണ്ണ എന്നിവയാണ് വൈറ്റമിന്‍-എയുടെ പ്രധാന സ്രോതസ്സുകൾ.
■ കാർബോ ഹൈഡ്രേറ്റുകളെ ഊര്‍ജമാക്കി മാറ്റാന്‍ ശരീരത്തെ സഹായിക്കുന്ന വൈറ്റമിനാണ് ബി-1 (തയാമൈന്‍). അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്നത് വൈറ്റമിന്‍ ബി-1 ആണ്.
■ പച്ചക്കറികൾ, പന്നിയിറച്ചി, സോയാബീന്‍, ധാന്യങ്ങൾ, അണ്ടിപ്പരിപ്പ് എന്നിവയാണ് വൈറ്റമിന്‍ ബി-1൯െറ പ്രധാന സ്രോതസ്സുകൾ.
■ ശരീരകലകളുടെ പുനര്‍നിര്‍മാണത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും ഒഴിച്ചുകുടാനാവാത്തതാണ് വൈറ്റമിന്‍ ബി-2 (റൈബോഫ്ലാവിൻ), പാല്‍, കരൾ, മത്സ്യം, കോഴിയിറച്ചി, പച്ചിലക്കറികൾ എന്നിവയാണ് വൈറ്റമിന്‍ ബി-2ന്റെ പ്രധാന സ്രോതസ്സുകൾ.
■ നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റാല്‍ പാലിലെ റൈബോഫ്ലാബിൻ നശിക്കാനിടയാവും.
■ ത്വക്കിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതായ വൈറ്റമിന്‍ ബി-5 (നയാസിന്‍). പാല്‍, മുട്ട, മത്സ്യം, പച്ചിലക്കറികൾ, കോഴിയിറച്ചി, കരൾ, ധാന്യങ്ങൾ എന്നിവയിലാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്.
■ രക്തക്കുഴലുകൾ, അരുണരക്താണുക്കൾ, നാഡികൾ, മോണ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വൈറ്റമിന്‍ ബി-6 (പൈറിഡോക്സിന്‍). യീസ്റ്റ്, പച്ചക്കറികൾ, കോഴിയിറച്ചി, മത്സ്യം, ധാന്യങ്ങൾ എന്നിവയാണ് പ്രധാന സ്രോതസ്സുകൾ.
■ ചുവന്നരക്താണുക്കളുടെ നിര്‍മാണത്തിന് സഹായിക്കുന്ന ജീവകമാണ് ഫോളിക് ആസിഡ്.
■ കൊബാൾട്ട് അടങ്ങിയിട്ടുള്ള വൈറ്റമിനാണ് ബി-12 (കോബാലമീന്‍). വൈറ്റമിന്‍ ബി-12൯െറ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാവാറുണ്ട്.
◆━━━━━━━━━━━━━━━━━━━◆
ഇ-മിത്ര സേവാകേന്ദ്ര
അലനല്ലൂർ
ആശുപത്രിപ്പടി
*Whatsapp :* 8113 980 970
ഏറ്റവും പുതിയ സർക്കാർ, സര്‍ക്കാറിതര അറിയിപ്പുകൾക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...
👇👇👇👇👇👇
WhatsApp Group Invite