23/07/2025
അന്ത്യാഭിവാദ്യങ്ങൾ സഖാവേ...
💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
കേരളത്തിലെ കർഷക തൊഴിലാളികളുടെയും, മറ്റിതര തൊഴിലാളി വർഗ്ഗങ്ങളുടെയും അവകാശങ്ങൾക്കായി ജീവിതവീഥികൾ മുഴുവൻ സമർപ്പിച്ചുകൊണ്ട്; അവരുടെ സംരക്ഷണത്തിനുവേണ്ടി ഒരുവന്മതിലായി നിലകൊണ്ട കരുത്തനായ ഞങ്ങളുടെ സഖാവേ....
തൊഴിലാളികളുടെ ശബ്ദമായ്, അവകാശങ്ങളുടെ പോരാളിയായി,
പക്ഷപാതമില്ലാത്ത രാഷ്ട്രീയ മനസ്സിന്റെ പ്രതീകമായ്,
നിത്യ ജാഗ്രതയുടെ പേരായിരുന്ന് ഞങ്ങളോടൊപ്പം എന്നും ചേർന്നുനിന്നിരുന്ന സഖാവ് വി.എസ്......
ഇരുളടഞ്ഞ ജീവിതങ്ങളുമായി മല്ലിട്ട് - ജീവശ്ചവങ്ങളായി ദിനങ്ങൾ തള്ളിനീക്കിയിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് - പൊൻവെളിച്ചമായി കടന്നുവന്ന് - അവരുടെ തോളോടുതോൾ ചേർന്ന് മുന്നോട്ട് നയിച്ച സഖാവെ...
നേരെ നിവർന്നുനിൽക്കാൻ പോലും ആവതില്ലായിരുന്ന കർഷകത്തൊഴിലാളികൾക്ക് താങ്ങായി പിടിച്ചുനിൽക്കാനും, അവകാശങ്ങൾ നേടിയെടുക്കുന്നതിന് കൂട്ടായ്‌നിന്ന് പൊരുതിക്കേറാനും "അവരുടെകയ്യിൽ ചെങ്കൊടി നൽകി" "വിപ്ലവവീര്യം നൽകി" "ലാത്തിക്കും, തോക്കിനും മുന്നിൽ അടിപതറാതെ" "നെഞ്ചുവിരിച്ചുമുന്നിൽനിന്ന് നയിച്ച സഖാവേ....."
അങ്ങേക്ക് മരണമില്ല....
നെഞ്ചിൽത്തട്ടി, അടിയുറച്ചുപറയുന്നു....
"ഇല്ലാ ഇല്ല മരിക്കില്ല....."
"സഖാവ് വിഎസ് മരിക്കില്ല...."
"ജീവിക്കുന്നു ഞങ്ങളിലൂടെ...."
"ഞങ്ങളിലൊഴുകും ചോരയിലൂടെ..."
💪🏼🚩💪🏼🚩💪🏼🚩💪🏼🚩💪🏼🚩
"ഇൻക്വിലാബ് സിന്ദാബാദ്"
"സിന്ദാബാദ്... സിന്ദാബാദ് "
💪🏼🚩💪🏼🚩💪🏼🚩💪🏼🚩💪🏼🚩
✊🏼 ലാൽ സലാം സഖാവേ...🚩
All Kerala Painters Welfare Association