CPIM ചെറുകുന്നം തെക്ക് ബ്രാഞ്ച്

  • Home
  • India
  • Adoor
  • CPIM ചെറുകുന്നം തെക്ക് ബ്രാഞ്ച്

CPIM ചെറുകുന്നം തെക്ക്  ബ്രാഞ്ച് this is the official page of cpim cherukunnam south branch

02/12/2025
പ്രിയ സഖാവിന് ആദരാഞ്ജലികൾ
01/10/2022

പ്രിയ സഖാവിന് ആദരാഞ്ജലികൾ

ഹിന്ദുത്വ - കോര്‍പ്പറേറ്റ്‌ അജണ്ടകള്‍ രാജ്യത്ത് ശക്തമായി നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌. ഇത്തരം നയങ്...
10/09/2022

ഹിന്ദുത്വ - കോര്‍പ്പറേറ്റ്‌ അജണ്ടകള്‍ രാജ്യത്ത് ശക്തമായി നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌. ഇത്തരം നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളെ മറികടക്കാന്‍ ഹിന്ദുത്വ അജണ്ടകളും അമിതാധികാര പ്രവണതകളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്‌. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ആശയങ്ങള്‍ തകര്‍ക്കുന്നതിനുള്ള പദ്ധതികളും ബോധപൂര്‍വ്വമായി രാജ്യത്ത്‌ നടപ്പിലാക്കുകയാണ്‌. രാജ്യത്തിന്റെ സ്വാശ്രയത്വത്തിനും പരമാധികാരത്തിനും അടിസ്ഥാനമായ പൊതു ആസ്‌തികളെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക്‌ വിറ്റുതുലയ്‌ക്കാനുള്ള പദ്ധതികളും നടപ്പിലാക്കുകയാണ്‌. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചും സ്വാതന്ത്ര്യസമര കാലത്ത്‌ ഉയര്‍ന്നുവന്ന ഗുണപരമായ എല്ലാ മൂല്യങ്ങളെയും തകര്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ്‌. ക്ഷേമ പദ്ധതികളും പശ്ചാത്തല സൗകര്യ വികസനങ്ങളെയും തുരങ്കം വയ്‌ക്കുന്നതിനുള്ള പരിപാടികളും നടപ്പിലാക്കുകയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്‌. കേന്ദ്രം സ്വകാര്യവല്‍ക്കരിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്ന പ്രവര്‍ത്തനമാണ്‌ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്‌. ആരോഗ്യ വിദ്യാഭ്യാസാധി സംവിധാനങ്ങളെയെല്ലാം സര്‍ക്കാരിന്റെ ഇടപെടലുകള്‍ ശക്തിപ്പെടുത്തി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്‌. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെ തടയുന്ന വിധം കടുത്ത അവഗണനയാണ്‌ ധനകാര്യ മേഖലയിലുള്‍പ്പടെ സംസ്ഥാനത്ത്‌ നടന്നുകൊണ്ടിരിക്കുന്നത്‌. വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ട്‌ ജനാധിപത്യ സംസ്‌കാരത്തിന്റെ പുതിയ മുഖം സംസ്ഥാനത്ത്‌ സൃഷ്‌ടിക്കുകയാണ്‌. വൈജ്ഞാനിക സമൂഹ സൃഷ്‌ടിയിലൂടെ ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിച്ച്‌ അവ നീതിയുക്തമായി വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ മുഴുകുകയാണ്‌. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനും ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ക്കുവേണ്ടി പൊരുതിയും സിപിഐ എം ജനപക്ഷത്ത്‌ ഉറച്ചുനിന്നുകൊണ്ട്‌ മുന്നോട്ടുപോവുകയാണ്‌. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന പാര്‍ടി എന്ന നിലയില്‍ സാധാരണക്കാരയ ബഹുജനങ്ങളില്‍ നിന്നും ഫണ്ട്‌ ശേഖരിച്ച്‌ പ്രവര്‍ത്തിക്കുന്ന ശൈലിയാണ്‌ സിപിഐ എം സ്വീകരിച്ചിരിക്കുന്നത്‌. ആഗോളവത്ക്കരണ നയങ്ങള്‍ക്കും, കോര്‍പ്പറേറ്റ്‌വത്ക്കരണത്തിനും, വര്‍ഗ്ഗീയതയ്‌ക്കും, അഴിമതിക്കും എതിരായി പ്രവര്‍ത്തിക്കുന്നത്‌ സിപിഐ എം ആണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ കാലത്തും സഹായങ്ങള്‍ നല്‍കിയിട്ടുള്ളത്‌ ബഹുജനങ്ങളാണ്‌. എല്ലാ പാര്‍ടി മെമ്പര്‍മാരും അവരുടെ കഴിവനുസരിച്ച്‌ സംഭാവന നല്‍കണം. പാര്‍ടി ഘടകങ്ങളാവട്ടെ വീടുകളിലും തൊഴില്‍ സ്ഥാപനങ്ങളിലും ബഹുജനങ്ങളെ നേരിട്ട്‌ കണ്ട്‌ ഫണ്ട്‌ ശേഖരിക്കണം. ഫണ്ടിനായി പാര്‍ടി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ എല്ലാ വിധ സഹായസഹകരണങ്ങളും നല്‍കണമെന്ന്‌ മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിൽ കോവിഡ് പിടിമുറുക്കിയ കാലയളവിലാണ് ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്...
26/07/2022

കേരളത്തിൽ കോവിഡ് പിടിമുറുക്കിയ കാലയളവിലാണ് ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യ കിറ്റ് പ്രയോജനം ചെയ്തു. കോവിഡ് വ്യാപനശേഷി കുറഞ്ഞതോടു കൂടി കിറ്റ് വിതരണം അവസാനിപ്പിച്ചിരുന്നു. അതുകഴിഞ്ഞ് കഴിഞ്ഞ ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റ് വിതരണം നടത്തിയിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ഈ വര്‍ഷവും ഓണകിറ്റ് നല്‍കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത്തവണ 14 ഇനങ്ങള്‍ (തുണി സഞ്ചി ഉള്‍പ്പെടെ) ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. കിറ്റ് വിതരണം ചെയ്യുന്ന വകയില്‍ സര്‍ക്കാരിന് 425 കോടി രൂപയുടെ ചെലവ് സർക്കാർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലയളവിലടക്കം 13 തവണ കിറ്റ് വിതരണം നടത്തിയ വകയില്‍ 5500 കോടി രൂപയുടെ ചെലവുണ്ടായിട്ടുണ്ട്.

സഖാവ് എം.സ്വരാജ് ഇന്ന് 4 മണിക്ക് പത്തനംതിട്ടയിൽ LDF ബഹുജനറാലിയെ അഭിസംബോധന ചെയ്യുന്നു🚩
29/06/2022

സഖാവ് എം.സ്വരാജ് ഇന്ന് 4 മണിക്ക് പത്തനംതിട്ടയിൽ LDF ബഹുജനറാലിയെ അഭിസംബോധന ചെയ്യുന്നു🚩

Address

Adoor
690561

Alerts

Be the first to know and let us send you an email when CPIM ചെറുകുന്നം തെക്ക് ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share