Erathu Grama Panchayat

Erathu Grama Panchayat Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Erathu Grama Panchayat, Adoor.

നമ്മുടെ ഏറത്ത് പഞ്ചായത്തില്‍ പണ്ടുകാലത്ത് കളരിമുറകളും, മാന്ത്രികവിദ്യകളും ഇവിടെ പരിശീലിപ്പിച്ചിരുന്നുവെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കളരികള്‍ ഈ പ്രദേശത്ത് ധാരാളമായുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മാന്ത്രികവിദ്യ ശീലിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്ന പ്രശസ്തമായ ഒരു മഠത്തിന്റെ പിന്‍തലമുറക്കാര്‍ ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ട്. മന്ത്രവിദ്യയുടെ ആചാര്യന്‍മാരുടേതെന്ന

് കരുതുന്ന മന്ത്രവാദിമഠവും ഈ ഗ്രാമത്തിലുണ്ട്. അതിപ്രാചീനമായ പതിനഞ്ചിലധികം ക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിന്റെ പത്തു വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്നു. കൂത്താരൊടി ക്ഷേത്രം (കൂത്താര്‍+ഒടി) ഒരു വലിയ സാംസ്കാരിക കേന്ദ്രമായിരുന്നു. ഏതാണ്ട് മുന്നൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്ത് ചിട്ടയായി നാടകം (കൂത്താര്) പരിശീലിപ്പിച്ചിരുന്നുവെന്നും പരിശീലനം സിദ്ധിച്ചവര്‍ കേരളമൊട്ടാകെ (തിരുവിതാംകൂര്‍+മലബാര്‍) തമിഴു നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നുവെന്നുമാണ് ചരിത്രം. വെള്ളാരംകുന്നില്‍ ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് പണ്ടു വളരെ വലിയ ക്ഷേത്രമുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്ത് 5 അടിയോളം കുഴിച്ചാല്‍ പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാവും. വെള്ളാരംകുന്ന് ക്ഷേത്രത്തില്‍ വളരെ വലിയ കുതിരകള്‍ കെട്ടിയെഴുന്നള്ളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ നിയന്ത്രണംവിട്ടു നിരങ്ങിയിറങ്ങിയ കുതിര അതിലേറിയിരുന്ന ആളുകളോടൊപ്പം താഴെയുള്ള ചതുപ്പുനിലത്തില്‍ താണുപോയി എന്നും പിന്നീട് ക്ഷേത്രം ക്ഷയോന്മുഖമായിയെന്നുമാണ് ഐതിഹ്യം. ഹൈന്ദവക്ഷേത്രങ്ങള്‍ മാത്രമല്ല നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രൈസ്തവദേവാലയങ്ങളും ഈ പ്രദേശത്തുണ്ട്. വെള്ളക്കുളങ്ങരയുള്ള മാര്‍ത്തോമ്മാപള്ളി ശതവാര്‍ഷികം ആഘോഷിച്ചുകഴിഞ്ഞു. വയലാ രക്ഷാസൈന്യപള്ളിയും അതിപുരാതനമാണ്. ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും തമ്മില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. വടക്കടത്തുകാവ് ക്ഷേത്രത്തില്‍ നിന്നും അടൂര്‍ കണ്ണംകോട് പള്ളിയില്‍ ദീപം തെളിയിക്കാന്‍ വെളിച്ചെണ്ണ പതിവായി കൊടുത്തയക്കാറുണ്ടായിരുന്നത്രെ. മുത്തശ്ശിക്കഥയുടെ ഭാഗമാണ് എണയ്ക്കാട്ട് ഏല. നോക്കെത്താദൂരത്തോളം ഒരു പുഴപോലെ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വയലുകള്‍, അതിന്റെ നടുവില്‍ സമചതുരത്തിലുള്ള വിശാലമായ ഒരു തറ, തറയുടെ നടുവില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട ഞാറ, ഇതാണ് അമ്മൂമ്മതറ. വിശ്വാസങ്ങളുടെ പിന്‍തുടര്‍ച്ചയായി കൊയ്ത്തിനുമുമ്പ് നേര്‍ച്ചയായി കള്ളും, വെറ്റിലയും നേദിക്കുന്നു. ശുദ്ധമല്ലാത്ത ദിനങ്ങളില്‍ സ്ത്രീകള്‍ കൊയ്ത്തിനിറങ്ങില്ലായിരുന്നു. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള വടക്കടത്തുകാവ് സര്‍ക്കാര്‍സ്കൂള്‍ ഈ താലൂക്കിലെ ആദ്യസ്കൂളുകളിലൊന്നാണ്. ഹാസ്യസാഹിത്യകാരനായ ഇ.വി.കൃഷ്ണപിള്ള വടക്കടത്തുകാവില്‍ താമസിച്ച് ഈ സ്കൂളിലാണ് പഠിച്ചത്. മുന്‍ഷി പരമുപിള്ളക്കും, ആര്‍.ശങ്കറിനും ഒക്കെ അക്ഷരലോകത്തിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്തതും ഇതേ സ്കൂള്‍ തന്നെയാണ്. കൊട്ടാരത്തിലെ ആസ്ഥാന കലാകാരനായിരുന്ന ഇറവങ്കര നീലകണ്ഠനുണ്ണിത്താന്റെ നേതൃത്വത്തില്‍ മൌട്ടത്ത് വെച്ച് ദീര്‍ഘകാലം കഥകളി പരിശീലിപ്പിക്കുകയും മേജര്‍സെറ്റ് കഥകളിസംഘം രൂപീകരിക്കുകയും ചെയ്തു. മൌട്ടത്ത് ഗോപാലനുണ്ണിത്താന്റെ കഥകളിസ്നേഹത്തിന്റെ ഗുണഭോക്താവാണ് താനെന്ന് പ്രശസ്തചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്‍.പി.ഫിലിപ്പോസ് മുതലാളി (നെല്ലിമൂട്ടില്‍) 1948 മുതല്‍ 1953-വരെ തിരു-കൊച്ചി നിയമസഭയിലെ എം.എല്‍.സി ആയിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ സജീവപങ്കാളിത്തം വഹിച്ച കഴിഞ്ഞ തലമുറയിലെ ധീരസേനാനിയും ഐ.എന്‍.എ ഭടനുമായിരുന്ന കുഴിക്കല്‍ വാസുദേവനുണ്ണിത്താന്‍ 1972 ആഗസ്റ്റ് 15-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയില്‍ നിന്നും സ്വാതന്ത്ര്യ-സമരസേനാനികള്‍ക്കുള്ള താമ്രപത്രം ഏറ്റുവാങ്ങുകയുണ്ടായി. വിശ്വവിഖ്യാതനായ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ജനിച്ചത് ഈ ഗ്രാമത്തിലാണ്. ഏറത്ത് പഞ്ചായത്ത് 1962 വരെ അടൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന് രൂപം കൊണ്ട ഏറത്ത് പഞ്ചായത്ത് പ്രവര്‍ത്തനമാരംഭിച്ചത് ഒരു വാടകക്കെട്ടിടത്തിലായിരുന്നു. അഞ്ചു രൂപയായിരുന്നു വാടക. മൌട്ടത്ത് കെ.ഗോപാലനുണ്ണിത്താനായിരുന്നു ആദ്യപ്രസിഡന്റ്. ആദ്യ ഭരണസമിതി 1963 ഡിസംബര്‍ മാസം 23-ന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. 1973-ല്‍ പഞ്ചായത്തിന് സ്വന്തമായി കെട്ടിടം ഉണ്ടായി. ഇപ്പോള്‍ ഏറത്ത് പഞ്ചായത്തിന്റെ ആസ്ഥാനമായ വടക്കടത്തുകാവ് ആയിരുന്നു പഴയകാലത്ത് അടൂര്‍ പ്രദേശത്തിന്റെ സാംസ്കാരികതലസ്ഥാനം. സമീപപ്രദേശങ്ങള്‍ ഇരുളടഞ്ഞ മേഖലയായി നിലനിന്നിരുന്ന കാലത്തുപോലും ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ അറിവിന്റെ വെളിച്ചവും സാംസ്കാരികമുന്നേറ്റവും കൊണ്ട് വേറിട്ടുനിന്നു.

😌😌
11/05/2025

😌😌

04/01/2025
30/07/2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒറ്റയ്ക്കോ കൂട്ടായോ സംഭാവന ചെയ്യുന്നത് വളരെ പ്രധാനമാണ്. നമുക്ക് നമ്മളേ ഉള്ളൂ. ഏറ്റവും മികച്ച സേവനം നമ്മുടെ ജനതയ്ക്ക് ലഭിക്കുമെന്ന് ഉറപ്പ് വേണം. നല്ല വസ്ത്രങ്ങളും ആഹാരവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും ആവശ്യമാണ്. നമ്മുടെ അടുത്തുള്ള ഇടങ്ങളിലെ രക്ത ദാനവും അവിടെ വരെ എത്തുമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് തന്നിട്ടുണ്ട്. സഹായിക്കുക, സഹായിക്കുന്നവരെ സഹായിക്കുക. അതാണ് ദൂരെ നിന്ന് നമുക്ക് ചെയ്യാനാവുക.

നമുക്ക് നമ്മളുണ്ട്.

30/07/2024

ചില സമയത്ത് ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതാണ് ഏറ്റവും വലിയ സഹായം.

ദുരന്ത മേഖലയിലേക്ക് കാഴ്ച കാണാൻ പോവാതെയിരിക്കുക.

പോവുന്ന വഴി നിങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതതടസം ദുരന്തമേഖലയിലേക്ക് സഹായമെത്തിക്കുന്ന വാഹനങ്ങളെ തടയും.

അവിടെ ചെല്ലുന്ന സമയത്ത് നിങ്ങളുണ്ടാക്കുന്ന തിരക്ക് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തും.

പ്രവചിക്കാൻ കഴിയാത്ത അപകടങ്ങളുള്ളിടമായിരിക്കും ഓരോ ദുരന്തമേഖലയും. നിങ്ങൾ അപകടത്തിൽ പെട്ടാൽ നിങ്ങൾ കൂടി രക്ഷാപ്രവർത്തകരുടെ ചുമതലയായി മാറും

രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ക്രൗഡ് മാനേജ്മെൻ്റിൽ ശ്രദ്ധിച്ച് അവരുടെ ഊർജവും സമയവും പാഴാകും.

അങ്ങനെ നിങ്ങളായിട്ട് നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്.

ചില സമയത്ത് വെറുതെ വീട്ടിലിരിക്കുന്നതാവും ഏറ്റവും വലിയ സഹായം

ആദരാഞ്ജലികൾ......
23/05/2024

ആദരാഞ്ജലികൾ......

നിങ്ങൾ പഠിച്ച സ്കൂളിൽ ആർക്കൊക്കെ വോട്ടുണ്ട്..
26/04/2024

നിങ്ങൾ പഠിച്ച സ്കൂളിൽ ആർക്കൊക്കെ വോട്ടുണ്ട്..

വടക്കടത്തുകാവ് ഹൈസ്കൂൾ പൂർവ്വ അദ്ധ്യാപക സംഗമം...
02/04/2024

വടക്കടത്തുകാവ് ഹൈസ്കൂൾ പൂർവ്വ അദ്ധ്യാപക സംഗമം...

17/03/2024
 # Take A Break  #‘മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര, അതൊരു വല്ലാത്തൊരു എക്സ്പീരിയൻസാണ്’ എന്ന് കേൾക്കുമ്പോൾ ഒരു യാത്ര...
16/02/2024

# Take A Break #

‘മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര, അതൊരു വല്ലാത്തൊരു എക്സ്പീരിയൻസാണ്’ എന്ന് കേൾക്കുമ്പോൾ ഒരു യാത്ര പോയാലോ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ദീര്‍ഘദൂര യാത്രയിൽ നമ്മെ വിഷമിപ്പിക്കുന്നത് വൃത്തിയുള്ളതും, ശുചിത്വമുള്ളതുമായ ശുചിമുറികളുടെ അഭാവമാണ്. ഈയൊരു പ്രശ്നത്തിന് പരിഹാരമായാണ് Take A Break- വഴിയോര വിശ്രമകേന്ദ്രങ്ങൾ കേരള സർക്കാരിന്‍റെ നവകേരളം കർമ്മ പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്നത്.

കേരളത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നായ MC Road (Main Central Road) എന്ന് അറിയപ്പെടുന്ന കേരള സംസ്ഥാന പാത-1 ന്‍റെ വശത്തിൽ കിളിവയൽ ജംഷന് സമീപത്തായാണ് ഏറത്ത് ഗ്രാമപഞ്ചായത്തിന്‍റെ Take A Break കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്‍റെ ജനകീയാസൂത്രണം പദ്ധതിയിലുൾപ്പെടുത്തി 32 ലക്ഷം രൂപ വകയിരുത്തി അസി. എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥയായിട്ടാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

Take A Break വഴിയോര വിശ്രമകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സന്തോഷ് ചാത്തന്നൂപ്പുഴ നിർവ്വഹിച്ചു. പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിന് കെട്ടിടം പൂർണ്ണമായും സജ്ജമായിട്ടുണ്ടെന്നും, കെട്ടിടത്തിന്‍റെ പരിപാലനം കുടുംശ്രീയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഫി ഷോപ്പും, റിഫ്രഷ്മെന്‍റ് സൌകര്യങ്ങളും ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ഉപയോഗിക്കത്തക്കവിധമാണ് കെട്ടിടം രൂപകൽപന ചെയ്തതെന്നും, ഭിന്നശേഷി സൌഹൃദമായാണ് നിർമ്മാണം പൂർത്തിയായതെന്നും അസി. എഞ്ചിനീയർ ശ്രീമതി. സുനില എന്‍.എസ്സ് പറഞ്ഞു.

‘Live life with no excuses, travel with no regret’ - Oscar Wilde
ശുഭയാത്ര.........

Address

Adoor

Website

Alerts

Be the first to know and let us send you an email when Erathu Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share