17/12/2018
നമുക്ക് ഓരോരുത്തർക്കും സപ്പോർട്ടു ചെയ്യാം.....
അടൂർ റെവന്യൂ ടവറിലെ വിവിധ സർക്കാർ സ്വകാര്യ ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും , പരിസരവും ശുചിയായി സൂക്ഷിക്കുവാനും സൗന്ദര്യവൽക്കരിക്കാനും ലക്ഷ്യമിടുന്ന ഒരു ബ്രിഹദ് പദ്ധതിക്ക് തുടക്കം കുറിയ്ക്കുക ആണ്. ഇതിനാവശ്യമായ ശുചീകരണ പ്രവർത്തനങ്ങളിലും , ബോധവൽക്കരണ ക്യാംപെയ്നുകളിലും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. ഇതിന്റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങളിൽ അടിയന്തിര ശ്രദ്ധ ഉണ്ടാകണം.
1. അതാത് ഓഫീസുകൾ/ കച്ചവട സ്ഥാപനങ്ങൾ സ്വയം മുൻകൈ എടുത്ത് തങ്ങളുടെ സ്ഥാപനങ്ങൾ പരമാവധി വൃത്തിയാക്കുക.
2. മാലിന്യ നിർമാർജ്ജനത്തിനായി ജൈവ, അജൈവ മാലിന്യങ്ങൾ തരം തിരിച്ചു നിക്ഷേപിക്കാൻ കളർ കോഡോട് കൂടിയ രണ്ടു വേസ്റ്റ് ബിന്നുകൾ എല്ലാ സ്ഥാപനങ്ങളിലും സ്ഥാപിക്കുക.ശേഖരിക്കുന്ന മാലിന്യങ്ങൾ യഥാസമയം റെവന്യൂ ടവർ പരിസരത്ത് സ്ഥാപിക്കുന്ന വലിയ ബിന്നുകളിൽ നിക്ഷേപിക്കുക. അവ അവിടെ നിന്നും നീക്കം ചെയ്യുന്നതിനുള്ള സുഗമമായ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുന്നുണ്ട്.
3. ഇടനാഴികൾ , ലിഫ്റ്റ്, ഗോവണി പടികൾ, ചുമരുകൾ, ടോയ്‌ലറ്റുകൾ, എന്നിവ ശുചിയായി സൂക്ഷിക്കുക.
4. മുറുക്കി തുപ്പുക, പുക വലിക്കുക, മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക , തുടങ്ങിയവ കർശനമായും ഒഴിവാക്കുക.
5. ശുചിത്വ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുക
6.സാധ്യമായ ഇടങ്ങളിൽ എല്ലാം ചെടിച്ചട്ടികൾ സ്ഥാപിക്കുക.
7. റവന്യൂ ടവർ പരിസരം വൃത്തിയാക്കി പൂന്തോട്ടം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുക.
8. പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുക, പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുക.
9. ഡിസംബർ 22 ന് രാവിലെ 8 മണിയ്ക്ക് നടത്തുന്ന ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികൾ ആകുക.
ആർ.ഡി. ഓ. തഹസീൽദാർ, വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായികൾ, തുടങ്ങി ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ ശുചീകരണ ബോധവൽക്കരണ ക്യാമ്പയിനിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകുമല്ലോ...