മലയാളം കവിതയും കവികളും

  • Home
  • India
  • Adoor
  • മലയാളം കവിതയും കവികളും

മലയാളം കവിതയും കവികളും മലയാളം കവിതകളും കവികളെയും മറക്കതിരിക്കുവാൻ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മെസ്സേജ് അല്ലെങ്കില്‍ ഫോണില്‍ അറിയിക്കു

🔴ഓർമ്മജനുവരി 17🟢നന്ദിത(1969-1999)ചരമദിനം⬛പ്രണയത്തിനും മരണത്തിനും മനോഹരമായ കാവ്യഭാഷ നൽകിയ കവയിത്രിയായിരുന്നു നന്ദിത. ഒഴിവ...
17/01/2026

🔴
ഓർമ്മ
ജനുവരി 17
🟢
നന്ദിത
(1969-1999)
ചരമദിനം

പ്രണയത്തിനും മരണത്തിനും മനോഹരമായ കാവ്യഭാഷ നൽകിയ കവയിത്രിയായിരുന്നു നന്ദിത. ഒഴിവുദിവസങ്ങളിലും കോളേജിലെത്തി പാഠഭാഗങ്ങൾ സമയബന്ധിതമായി പഠിപ്പിച്ച് തീർക്കുന്ന മികച്ച അധ്യാപിക. ലൈബ്രറിയിലെ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് കുറിപ്പുകൾ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, വിദ്യാർത്ഥികളുമായി നല്ലസൗഹൃദം പുലർത്തിയതിനാൽ ഇടയ്ക്ക് പിണങ്ങി ക്ലാസ്സിൽ നിന്നിറങ്ങി പോകുന്ന ടീച്ചർ. ഒടുവിൽ അപ്രതീക്ഷിതമായി ജീവിതത്തോട് പിണങ്ങി അവർ മരണത്തിലേക്ക് ഇറങ്ങിപ്പോയി.
🟣
മരണശേഷമാണ് നന്ദിത കവിയായിരുന്നെന്ന് ലോകം തിരിച്ചറിയുന്നത്. ഒരു ഡയറിയിൽ ആരേയും കാണിക്കാതെ കുറിച്ചിട്ടിരുന്ന കവിതകൾ അച്ഛനും അമ്മയുമാണ് കണ്ടെടുത്തത്. ആ കവിതകളെല്ലാം ഡോ.എം.എം.ബഷീർ മുൻകൈയെടുത്ത് പുസ്തകമായി പ്രസിദ്ധീകരിച്ചു.
🟤
കോളേജ് വരാന്തകളിലെ ചുവരുകളിൽ കോറിയിടുന്ന വരികളിൽ പലതും ഇന്ന് നന്ദിതയുടേത്. സോഷ്യൽമീഡിയയിലും നന്ദിതയുടെ കവിതകൾക്ക് ആരാധകരേറെ. നന്ദിയയുടെ കവിതകൾ എന്ന പേരിൽ നിരവധി ഫേസ്ബുക്ക് പേജുകളും കാണാം.
🔵
1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ശ്രീധരമേനോന്റെയും പ്രഭാവതി.എം.മേനോന്റെയും മകളായാണ് ജനനം. ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തിൽ മികവ് പുലർത്തിയ നന്ദിത വയനാട് മുട്ടിൽ ഡബ്ലു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ളീഷ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.
🟠
1999 ജനുവരി 17നാണ് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചത്.
അന്ന് കിടക്കാൻ പോകുന്നതിനു മുൻപ് അമ്മയോടു നന്ദിത പറഞ്ഞു: 'അമ്മേ ഒരു ഫോൺ വരും. ഞാൻ തന്നെ അറ്റന്റു ചെയ്തുകൊള്ളാം'.
ആ ഫോൺ കോൾ വന്നതായി അച്ഛനോ അമ്മയോ കേട്ടില്ല. അർദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേയ്ക്കു വന്നപ്പോഴേക്കും കോണിപ്പടിയിൽ സാരിത്തുമ്പിൽ തൂങ്ങി നന്ദിത ആത്മഹത്യചെയ്തു കഴിഞ്ഞിരുന്നു.
നന്ദിതയുടെ മരണകാരണം ഇന്നും അജ്ഞാതമായി തുടരുന്നു.
🔴
1985 മുതൽ 1993 വരെയുള്ള കാലയളവിൽ സ്വകാര്യ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്ന കവിതകളാണ് മരണശേഷം കണ്ടെത്തിയതും പ്രസിദ്ധീകരിച്ചതും.
നന്ദിതയുടെ കവിതകൾ - ഇതിന്റെ ആദ്യപ്രതി 2002ൽ പുറത്തിറങ്ങി. തുടർന്ന് നിരവധി പതിപ്പുകളുണ്ടായി.
🟢
ലളിതമായ ഭാഷയും സങ്കീർണ്ണമായ ബിംബങ്ങളുമാണ് നന്ദിതയുടെ കവിതയെ എത്ര വായിച്ചാലും മതിവരാത്ത ഒന്നായിത്തീർക്കുന്നത്.
കാത്തിരിപ്പും, നിദ്രയും, പ്രകൃതിയും, സ്വപ്നവും, ഒറ്റപ്പെടലും നന്ദിതയുടെ കവിതകളിൽ കാണാം. നന്ദിതയുടെ യാത്ര ജനിക്കും മൃതിക്കുമിടയിലായിരുന്നു. അതിനിടയിലൊരു വേള നന്ദിതയുടെ മുന്നിലെ വഴികൾ അവസാനിച്ചുവോ?
🫟
നീണ്ട യാത്രയുടെ ആരംഭത്തിൽ
കടിഞ്ഞാണില്ലാത്ത കുതിരകൾ കുതിക്കുന്നു,
തീക്കൂനയിൽ ചവുട്ടി വേവുന്നു.
ഇനി നമ്മളെങ്ങോട്ട് പോകാൻ...
എനിക്കിനി മടക്കയാത്ര.
-നന്ദിത(1992)
🔳
നന്ദി
✒️Prepared by
◼️Adv V V Jose Kallada◼️

ഓർമ്മകളിൽ എന്നും പ്രിയപ്പെട്ട നന്ദിത 💜
17/01/2026

ഓർമ്മകളിൽ എന്നും
പ്രിയപ്പെട്ട നന്ദിത 💜

ആദരാഞ്ജലികൾ 🙏
02/08/2025

ആദരാഞ്ജലികൾ 🙏

ആളെ മനസ്സിലായോ? നമ്മുടെ സുധി ചേട്ടൻ്റെ ഭാര്യ രേണു ചേച്ചി 🥰🥰 ചേച്ചിയുടെ ഏറ്റവും പുതിയ കവർ സോങ് പുറത്തിറങ്ങിയിട്ടുണ്ട്. ചാ...
20/02/2025

ആളെ മനസ്സിലായോ? നമ്മുടെ സുധി ചേട്ടൻ്റെ ഭാര്യ രേണു ചേച്ചി 🥰🥰 ചേച്ചിയുടെ ഏറ്റവും പുതിയ കവർ സോങ് പുറത്തിറങ്ങിയിട്ടുണ്ട്. ചാന്തുപൊട്ട് സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന ഗാനമാണ് റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണേ. 🥰❤️

പ്രഭയായി നിനച്ചതെല്ലാം
11/02/2025

പ്രഭയായി നിനച്ചതെല്ലാം

പണി സിനിമയിലെ  വാറന്റ് ഡേവി യെന്ന കഥാപാത്രത്തിലേക്ക് ബോബി കുര്യനെന്ന അഭിനേതാവ് വന്ന് കേറിയപ്പോഴുണ്ടായ പുതുമയും കഥാപാത്രത...
10/02/2025

പണി സിനിമയിലെ വാറന്റ് ഡേവി യെന്ന കഥാപാത്രത്തിലേക്ക് ബോബി കുര്യനെന്ന അഭിനേതാവ് വന്ന് കേറിയപ്പോഴുണ്ടായ പുതുമയും കഥാപാത്രത്തിനിണങ്ങിയ പുള്ളീടെ ശരീരഭാഷയും അനായാസമായ ഡയലോഗ് ഡെലിവറിയും കൊണ്ട് പ്രേക്ഷകർക്ക് കിട്ടിയത് ഒരു ഗംഭീര അനുഭവമാണ്.🔥

മാസം ലക്ഷങ്ങൾ വരുമാനം കിട്ടുന്ന ഇവന്മാരെ നോക്കി ഫെയ്സ്ബുക്കിലെ കോമാളി അമ്മാവന്മാർ, ഇവന്മാർക്കൊക്കെ വല്ല പണിയെടുത്തു ജീവി...
09/02/2025

മാസം ലക്ഷങ്ങൾ വരുമാനം കിട്ടുന്ന ഇവന്മാരെ നോക്കി ഫെയ്സ്ബുക്കിലെ കോമാളി അമ്മാവന്മാർ, ഇവന്മാർക്കൊക്കെ വല്ല പണിയെടുത്തു ജീവിച്ചു കൂടെ? എന്നൊക്കെ ചോദിക്കുന്നത് കാണുമ്പോൾ സത്യത്തിൽ ചിരി വരും. ഈ അമ്മാവന്മാർ കൂടിപ്പോയാൽ മാസത്തിൽ അമ്പതോ അറുപതോ ഒക്കെ ഉണ്ടാക്കുകയുള്ളൂ.. ഇവന്മാർ അതിൻറെ രണ്ടോ മൂന്നോ ഇരട്ടി കോമാളിത്തരം മാത്രം കാണിച്ചു ഉണ്ടാക്കുന്നുണ്ട്. 😃

യൂട്യൂബിലെ പ്രിയ താര ദമ്പതികൾ; ഇവരിൽ നിങ്ങൾക്ക് പ്രിയപ്പെട്ട ജോഡിയേത്
09/02/2025

യൂട്യൂബിലെ പ്രിയ താര ദമ്പതികൾ; ഇവരിൽ നിങ്ങൾക്ക് പ്രിയപ്പെട്ട ജോഡിയേത്

ബിഗ്‌ബോസ്സിലേക്ക് ആറാട്ടണ്ണനെ സപ്പോർട്ട് ചെയ്യുന്നുണ്ടോ ❤️‍🔥❤️‍🔥
09/02/2025

ബിഗ്‌ബോസ്സിലേക്ക് ആറാട്ടണ്ണനെ സപ്പോർട്ട് ചെയ്യുന്നുണ്ടോ ❤️‍🔥❤️‍🔥

വാവയെ ഇഷ്ടമാണോ? വാവയും പെണ്ണും ❤️
09/02/2025

വാവയെ ഇഷ്ടമാണോ? വാവയും പെണ്ണും ❤️

ബാലമോൾ (അക്ഷര കിഷോർ ) അന്നും ഇന്നും ❤️
09/02/2025

ബാലമോൾ (അക്ഷര കിഷോർ ) അന്നും ഇന്നും ❤️

Address

Adoor

Telephone

919999955500

Website

Alerts

Be the first to know and let us send you an email when മലയാളം കവിതയും കവികളും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category