CPIM Thrikkakkara Area Committee

CPIM Thrikkakkara Area Committee സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

https://youtu.be/K2NovIUmo3U?si=OEPu7gqCRCXqNo0xPlease subscribe this channel
02/09/2026

https://youtu.be/K2NovIUmo3U?si=OEPu7gqCRCXqNo0x
Please subscribe this channel

നമ്മുടെ ചരിത്രത്തിൽ രക്തമുണ്ട് , സൗന്ദര്യം ഉണ്ട് , വിജയങ്ങളും പരാജയ...

തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ഓണാഘോഷത്തിൻ്റെ സമാപന സമ്മേളനത്തിൽ ഉമ തോമസ് എംഎൽഎ നടത്തിയ പരാമർശം വിവാദത്തിൽ. അധ്യക്ഷപ്രസംഗ...
01/09/2026

തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ഓണാഘോഷത്തിൻ്റെ സമാപന സമ്മേളനത്തിൽ ഉമ തോമസ് എംഎൽഎ നടത്തിയ പരാമർശം വിവാദത്തിൽ. അധ്യക്ഷപ്രസംഗത്തിനിടെ 'ഓണം വാമനമൂർത്തിയുടെ ഓർമയാണ്' എന്നായിരുന്നു എംഎൽഎ യുടെ പരാമർശം.

മഹാബലിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് മലയാളികളുടെ ഓണാഘോഷത്തിന്റെ പ്രധാന സാംസ്കാരിക പശ്ചാത്തലമായി പൊതുവെ കണക്കാക്കപ്പെടുന്നത്. ഇതിന് വിരുദ്ധമായി
ഓണത്തെ വാമനമൂർത്തിയുടെ ഓർമയായി കോൺഗ്രസ് എം എൽ എ വിശേഷിപ്പിച്ചത്. ഓണം വാമന ജയന്തിയായി കാണുന്ന ആർഎ സ്എസ് അനുകൂല സാംസ്കാരിക കാഴ്ചപ്പാടാണെന്ന വിമർശമാണ് ഉയരുന്നത്.

സാംസ്കാരികമന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് എംഎൽഎയു ടെ പരാമർശം. നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, വൈസ് ചെയർ പേഴ്സൺ ഷെജീന ഷുക്കൂർ തുടങ്ങിയവരെ വേദിയിൽ ഇരുത്തിയായിരുന്നു വിവാദ പരാമർശം.

01/09/2026

സ. പി രാജീവ് എറണാകുളം ലെനിൽ സെൻ്ററിൽ മാധ്യമങ്ങളെ കാണുന്നു.

ഭരണത്തിലേറി മൂന്ന് മാസം പിന്നിടുമ്പോഴേക്കും കടത്തിന് മേലെ കടമെടുത്ത് കൂട്ടി യുഡിഎഫ് സർക്കാർ. ആറു തവണകളിലായി വായ്‌പാ പരിധ...
31/08/2026

ഭരണത്തിലേറി മൂന്ന് മാസം പിന്നിടുമ്പോഴേക്കും കടത്തിന് മേലെ കടമെടുത്ത് കൂട്ടി യുഡിഎഫ് സർക്കാർ. ആറു തവണകളിലായി വായ്‌പാ പരിധിയുടെ ഭൂരിഭാഗവും ഇതിനോടകം സർക്കാർ എടുത്തു കഴിഞ്ഞു. ഏഴാമത്തെ കടമെടുപ്പ് തയ്യാറാവുന്നതോടെ സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് തങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആൾട്ടർനേറ്റീവ് ഉണ്ടെന്ന പറഞ്ഞ സതീശൻ ഓരോ മാസവും കടം വാങ്ങിക്കൂട്ടുകയാണ്. വരുമാനം വർധിപ്പിക്കാതെ പൂർണമായും കടമെടുപ്പിനെയാണ് സർക്കാർ ആശ്രയിക്കുന്നത്. പ്രതിമാസം ശരാശരി 3000 കോടി രൂപയുടെ മുകളിലാണ് കടമെടുപ്പ്.

മെയ് 18ന് അധികാരമേറ്റ് പത്ത് ദിവസം തികയും മുമ്പ് തന്നെ സതീശൻ സർക്കാർ ആദ്യകടമെടുപ്പ് നടത്തി. മെയ് 26ന് 1800 കോടി രൂപയാണ് കടമെടുത്തത്. തുടർന്ന് ജൂൺ ഒമ്പതിന് 2800 കോടി രൂപ കൂടി കടമെടുത്തു. ജൂൺ 26ന് വീണ്ടും 1800 കോടി രൂപ കടമായി വാങ്ങി. തുടർന്ന് എല്ലാം മാസവും രണ്ട് എന്ന നിലയിൽ കടം വാങ്ങിക്കൂട്ടുന്നത് സർക്കാർ തുടർന്നു. ജൂലൈ ഏഴ് 1800 കോടി രൂപ, ജൂലൈ 21ന് 2200 കോടി രൂപ, ആഗസ്‌ത്‌ നാലിന് 1800 കോടി രൂപ എന്നിങ്ങനെയാണ് കടമെടുത്തത്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച 1800 കോടി രൂപ കൂടി കടമെടുക്കാൻ പോവുന്നത്.

ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത്
മാസങ്ങളിലേക്ക് കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയ 32,464 കോടി രൂപയിൽ 30,462 കോടിയും ഇതിനകം കഴിഞ്ഞു. ഇനിയുള്ള നാലുമാസത്തേക്ക് 2,002 കോടിമാത്രമാണെന്ന ഗുരുതര സാഹചര്യമാണുള്ളത്. ഇതിന് പിന്നാലെയാണ് വീണ്ടും 1800 കോടി രൂപ കൂടി കടമെടുക്കുന്നത്. ശമ്പളം, പെൻഷൻ തുടങ്ങിയ വലിയ ചെലവുകൾകൂടാതെ വികസനാവശ്യങ്ങൾക്കും പണം കണ്ടെത്താതിരിക്കുമ്പോൾ സംസ്ഥാനം വലിയ ഭരണസ്‌തംഭനത്തെ നേരിടേണ്ടിവരും

നേരത്തെ കൃത്യമായ ധനമാനേജ്‌മെന്റിലൂടെ നികുതി വരുമാനം വർധിപ്പിച്ചും മറ്റുമാണ് എൽഡിഎഫ് സർക്കാർ പത്തുവർഷം മുന്നോട്ടുപോയത്. പക്ഷേ, അക്കാലത്ത് സംസ്ഥാനം നേടിയ സാമ്പത്തിക വളർച്ചയോ വികസനമോ കാണാതെ കടത്തിന്റെ കണക്കുമാത്രം പറഞ്ഞാണ് യുഡിഎഫ് അധിക്ഷേപിച്ചത്. എൽഡിഎഫ് അധികാരമൊഴിയുമ്പോൾ 6,000 കോടി ഖജനാവിൽ മിച്ചവുമുണ്ടായിരുന്നു.

27/08/2026

ഇതാണ് സത്യം......
ഇത് തന്നെയാണ് നിലപാടും ......

കാക്കനാട് :സുരക്ഷയും ക്ഷേമവും ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ നേരി...
20/08/2026

കാക്കനാട് :
സുരക്ഷയും ക്ഷേമവും ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക, ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ കെ എസ് കെ ടി യു
വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി
വാഴക്കാല വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന
പ്രതിഷേധ ധർണ .സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി ഉദ്ഘാടനം ചെയ്തു
ഏരിയ ജോയിൻ്റ് സെക്രടറി എം എം ഷെരീഫ് അദ്ധ്യക്ഷനായിരുന്നു.
സി പി സാജൽ ,വി ടി ശിവൻ,സി കെ ഷാജി,ഉമൈബ അഷ്റഫ് ,കെ എ നജീബ്,സി എ തങ്കച്ചൻ,എൻ എം ഷാജി എന്നിവർ സംസാരിച്ചു
കാക്കനാട് വില്ലേജ് ഓഫീസിനു മുന്നിൽ സിപിഐ എം ഏരിയ സെക്രട്ടറി എജി ഉദയകുമാർ ഉദ്ഘാടനം ചെയ്യ്തു. പി എ നൗഷാദ് അദ്ധ്യക്ഷനായി. സി എൻ അപ്പുക്കുട്ടൻ, ടി എ സുഗതൻ, സി കെ ശശി, വത്സല വിജയൻ,എം എം മുജീബ്, എൻ ആർ സുരാജ് ,എന്നിവർ സംസാരിച്ചു..
പൂണിത്തുറ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. എം എച് ഹനോഷ് അദ്ധ്യക്ഷനായി. പി ആർ സത്യൻ, എ എസ് ജബ്ബാർ, പി ബി സുധീർ എന്നിവർ സംസാരിച്ചു.
ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ കമ്മറ്റി അംഗം
അഡ്വ എ എൻ സന്തോഷ്‌ ഉത്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി ശ്യാംകുമാർ വർമ്മ അധ്യക്ഷനായി. സുരേഷ് ബാബു ,
അംബിക സുദർശൻ, എൻ എ മണി, പി വി ഷാജി, കെ കെ സുകുമാരൻ, കെ ഐ ജോസഫ് എന്നിവർ സംസാരിച്ചു.
ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ കൂട്ടായ്മകെ എസ് കെ ടി യു ഏരിയ സെക്രട്ടറി കെ വി അനിൽകുമാർ ഉത്ഘാടനം ചെയ്തു .
വെണ്ണല വില്ലേജ് പ്രസിഡന്റ്‌ വി ആർ അശോകൻ അധ്യക്ഷനായി. കെ ടി സാജൻ, പി എസ് സതീഷ്, വി കെ പ്രകാശൻ,കെ എസ് സലജൻ, പി കെ മിറാജ്, എം എച്ച് ലാലു, എന്നിവർ സംസാരിച്ചു.

20/08/2026
കാക്കനാട് :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെപദ്ധതി വിഹിതം വെട്ടിക്കുറച്ചയുഡിഎഫ്  സർക്കാരിൻ്റെ നടപടിക്കെതിരെ തൃക്കാക്കര നഗരസഭ...
14/08/2026

കാക്കനാട് :
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി വിഹിതം വെട്ടിക്കുറച്ച
യുഡിഎഫ് സർക്കാരിൻ്റെ നടപടിക്കെതിരെ തൃക്കാക്കര നഗരസഭയിലേക്ക് എൽ ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി.സി.പി.ഐ. (എം), എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്
ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ
സൻഷാ മിജു അധ്യക്ഷയായി.സിപിഐഎം ഏരിയ സെക്രട്ടറി
എ ജി ഉദയകുമാർ , നഗരസഭ പ്രതിപക്ഷ നേതാവ് സി പി സാജൽ ,ഒ എൻ
ഇന്ദ്രകുമാർ,കെ ആർ ജയചന്ദ്രൻ , ടി എ സുഗതൻ ,കുഞ്ഞൻ മരക്കാർ,പി കെ ജലീൽ എന്നിവർ സംസാരിച്ചു .

സി പി ഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി ആസ്ഥാന മന്ദിരം നിർമിക്കുന്നതിനായി 501 അംഗ നിർമാണ കമ്മിറ്റി രൂപീകരിച്ചു. പാലാരിവട്ടം...
13/08/2026

സി പി ഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി ആസ്ഥാന മന്ദിരം നിർമിക്കുന്നതിനായി 501 അംഗ നിർമാണ കമ്മിറ്റി രൂപീകരിച്ചു. പാലാരിവട്ടം മേൽപ്പാലത്തിന് സമീപമാണ് ആസ്ഥാന മന്ദിരം നിർമിക്കുന്നത്.

നിർമാണ കമ്മിറ്റി രൂപീകരണ യോഗം സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എൻ ദിനേശ് മണി ഉദ്ഘാടനം ചെയ്തു. കെ ആർ ജയചന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, ചമയ കലാകാരൻ പട്ടണം റഷീദ്, ഡോ ജോ ജോസഫ്, അഡ്വ അശോക് എം ചെറിയാൻ, സി എൻ അപ്പുകുട്ടൻ, എൻ വി മഹേഷ്, പി കെ ജലീൽ, എം ബി മുരളീധരൻ, വി കെ പ്രസാദ്, ബാബു ആന്റണി, വി ടി ശിവൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
സി കെ പരീത് (ചെയർമാൻ)
എ ജി ഉദയകുമാർ (കൺവീനർ)
കെ ആർ ജയചന്ദ്രൻ ( ട്രഷറർ)

Adresse

Democratic Republic Of The

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque CPIM Thrikkakkara Area Committee publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Raccourcis

Partager