15/08/2026
ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ലക്ഷക്കണക്കിന് ധീരദേശാഭിമാനികളുടെ ചോരയും കണ്ണീരും കൊണ്ടെഴുതിയതാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ചരിത്രം.
മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെയും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെയും മൗലാനാ അബുൽ കലാം ആസാദിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും അങ്ങനെ അനവധി നിരവധി നേതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച ഐതിഹാസികമായ പോരാട്ടത്തിന്റെ ഫലമായാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം.
നാനാത്വത്തിൽ ഏകത്വവും, മതനിരപേക്ഷതയും, ജനാധിപത്യ മൂല്യങ്ങളുമാണ് ഈ നാടിന്റെ അടിത്തറ. നമ്മുടെ മഹത്തായ ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും നീതിയും സാഹോദര്യവും ഉയർത്തിപ്പിടിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകേണ്ട നിർണ്ണായകമായ ഒരു കാലഘട്ടമാണിത്.
വിദ്വേഷവും ഭിന്നിപ്പും ഇല്ലാത്ത, തുല്യതയും ഐക്യവും പുലരുന്ന ഒരു നവഭാരതം കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമയോടെ മുന്നേറാം.
നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും കാത്തുസൂക്ഷിക്കാൻ ഒരിക്കൽക്കൂടി പ്രതിജ്ഞയെടുക്കാം.
ജയ് ഹിന്ദ്... ജയ് കോൺഗ്രസ്