Edappalayam Bahrain Chapter

Edappalayam Bahrain Chapter Edappalayam Bahrain Chapter
Regd. No: MPM/CA/620/2019
(Registered under societies Act)

വായനാദിന ആശംസകൾ! 📖✨“ഒരു നല്ല പുസ്തകം ഒരു നല്ല സുഹൃത്തിനേക്കാൾ വിലപ്പെട്ടതാണ്; വായന ജീവിതത്തെ സമ്പന്നമാക്കുന്നു.”
19/06/2026

വായനാദിന ആശംസകൾ! 📖✨
“ഒരു നല്ല പുസ്തകം ഒരു നല്ല സുഹൃത്തിനേക്കാൾ വിലപ്പെട്ടതാണ്; വായന ജീവിതത്തെ സമ്പന്നമാക്കുന്നു.”

Rest in peace salim ikka!🙏🏽Edappalayam prays to wellness and healing for all in your family and friends!💐You were not a ...
06/06/2026

Rest in peace salim ikka!🙏🏽
Edappalayam prays to wellness and healing for all in your family and friends!💐

You were not a just an actor but bond that resides for every NRI to his home.
Thank you for everything!!!

Wishing all a World Environmental Day!
05/06/2026

Wishing all a World Environmental Day!

World environment day
05/06/2026

World environment day


🌙 ബലിപെരുന്നാൾ ആശംസകൾ 🌙പ്രിയപ്പെട്ട ഇടപ്പാളയം കുടുംബാംഗങ്ങൾക്ക്,ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സന്...
26/05/2026

🌙 ബലിപെരുന്നാൾ ആശംസകൾ 🌙

പ്രിയപ്പെട്ട ഇടപ്പാളയം കുടുംബാംഗങ്ങൾക്ക്,

ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നുനൽകുന്ന ഈ പുണ്യ ബലിപെരുന്നാൾ ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.

ഈദ് ഉൽ അദ്ഹാ ദിനത്തിൽ സമാധാനവും സന്തോഷവും ആരോഗ്യവും ഐശ്വര്യവും നിറയ്ക്കട്ടെ. .

ഈദ് മുബാറക്! 🌙✨

സ്നേഹപൂർവ്വം,
ഇടപ്പാളയം ബഹ്റൈൻ 🤝🌹

📢 *ഇടപ്പാളയം ബഹ്‌റൈൻ ഒരുക്കുന്ന 'ടീ ടോക്ക് - നമ്മടെ  നാട്ടാരൊത്ത്'!*പ്രിയ സുഹൃത്തുക്കളെ, കുടുംബാംഗങ്ങളേ... 🤝നമ്മുടെ പ്രി...
21/05/2026

📢 *ഇടപ്പാളയം ബഹ്‌റൈൻ ഒരുക്കുന്ന 'ടീ ടോക്ക് - നമ്മടെ നാട്ടാരൊത്ത്'!*

പ്രിയ സുഹൃത്തുക്കളെ, കുടുംബാംഗങ്ങളേ... 🤝

നമ്മുടെ പ്രിയപ്പെട്ട നാട്ടുകാർക്കായി ഒരുക്കുന്ന ഹൃദ്യമായ സൗഹൃദ ഒത്തുചേരൽ *'ടീ ടോക്ക് - നമ്മടെ നാട്ടാരൊത്ത്‘* അതിന്റെ മൂന്നാമത് എഡിഷൻ ഈ വരുന്ന മേയ് 22 വെള്ളി, വൈകുന്നേരം 4:30 ന് ഗുദൈബിയ അന്തലൂസ് ഗാർഡനിൽ വെച്ച് നടക്കുകയാണ്.

ചായ കുടിച്ച്, നാട്ടുവിശേഷങ്ങൾ പങ്കുവെച്ച്, ഈ മൂന്നാമത് സായന്തനം അതിമനോഹരമാക്കാൻ എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു...

മനാമ, ഗുദൈബിയ, ജുഫൈർ എന്നീ ഏരിയകളിൽ താമസിക്കുന്ന നമ്മുടെ മുഴുവൻ കുടുംബാംഗങ്ങളും, ഒപ്പം വരാൻ സാധിക്കുന്ന മറ്റ് ഏരിയകളിലെ എല്ലാ പ്രിയപ്പെട്ട അംഗങ്ങളും ഈ ഒത്തുചേരലിൽ പങ്കടുക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,

Membership and Privilege Team

16/05/2026

പ്രിയ ഇടപ്പാളയം കുടുംബാംഗങ്ങളേ, സുഹൃത്തുക്കളേ...🤝❤️

പ്രവാസത്തിന്റെ വിരസമായ തിരക്കുകൾക്കിടയിലും, കട്ടൻചായയുടെ മധുരത്തിനൊപ്പം ഗൃഹാതുരത്വം ഉണർത്തുന്ന നാട്ടുവിശേഷങ്ങളും പങ്കുവെച്ച് നമ്മുടെ 'ടീ Talk - നാട്ടാരൊത്ത്' രണ്ടാമത് ഒത്തുചേരൽ ഒട്ടേറെ മനോഹരമായ ഓർമ്മകൾ സമ്മാനിച്ച് വിജയകരമായി സമാപിച്ചു .

കടൽക്കാറ്റേറ്റ് ടുബ്ലി വാക്ക്‌വേയിൽ ഒത്തുകൂടിയ ആ കൊച്ചു സദസ്സിൽ നാട്ടിലെ പഴയ ചായക്കട ഓർമ്മകളും പ്രവാസത്തിലെ പലതരം അനുഭവങ്ങളും പങ്കുവെക്കാനും, ഒപ്പം ചൂടുചായയും പലഹാരങ്ങളും ഒന്നിച്ച് ആസ്വദിക്കാനും നമുക്ക് സാധിച്ചു.

ഈ പ്രോഗ്രാമിന്റെ ഭാഗമായി നമ്മുടെ മെമ്പർഷിപ്പ് ടീം ഇരുപതോളം (20) അംഗങ്ങളെ നേരിട്ട് വിളിച്ചിരുന്നു , ഇതിന്റെ പിന്നണിയിൽ ആത്മാർത്ഥമായി പ്രവർത്തിച്ച നമ്മുടെ മുഴുവൻ ടീം അംഗങ്ങൾക്കും, പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച പ്രിയ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ❤️🤝

കൂട്ടായ്മയുടെ ഈ ആവേശം ഒട്ടും ചോരാതെ തന്നെ, നമ്മുടെ അടുത്ത 'ടീ ടോക്ക്' ഒത്തുചേരൽ മനാമയിലെ മനോഹരമായ ഗുദൈബിയ അൻഡലൂസ് ഗാർഡനിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

തീയതി: 22/05/2026 (വരുന്ന വെള്ളിയാഴ്ച)

സമയം: വൈകുന്നേരം 4:30 മണി മുതൽ

ലൊക്കേഷൻ: അൻഡലൂസ് ഗാർഡൻ, ഗുദൈബിയ

മനാമ, ഗുദൈബിയ, ജുഫൈർ എന്നീ ഏരിയകളിൽ താമസിക്കുന്ന നമ്മുടെ മുഴുവൻ കുടുംബാംഗങ്ങളും, ഒപ്പം വരാൻ സാധിക്കുന്ന മറ്റ് ഏരിയകളിലെ അംഗങ്ങളും ഈ ഒത്തുചേരലിൽ പങ്കടുക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
നമ്മുടെ ഓരോരുത്തരുടെയും ഹൃദ്യമായ സാന്നിധ്യമാണ് ഈ കൂട്ടായ്മയുടെ യഥാർത്ഥ കരുത്തും ഭംഗിയും. ഈ ഒത്തൊരുമ നിലനിർത്താൻ, വരും ഒത്തുചേരലുകളിലും നിങ്ങളുടെ എല്ലാവരുടെയും സജീവമായ പങ്കാളിത്തം ഉണ്ടാകണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.

സ്നേഹത്തോടെ, ❤️

Membership and Privilege Team

Edappalyalam Tea Talk Chapter -2Tubli Walkway 15/5/2026 (Friday)
15/05/2026

Edappalyalam Tea Talk
Chapter -2

Tubli Walkway
15/5/2026 (Friday)

13/05/2026

പ്രവാസ ലോകത്ത് കുടുംബബന്ധങ്ങളിൽ പ്രത്യേകിച്ച് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം കുറയുന്ന സാഹചര്യത്തെക്കുറിച്ച് പ്രമുഖ മാനസികാരോഗ്യ വിദഗ്ധ ശ്രീമതി സ്വാതി ഇടപ്പാളയം അംഗങ്ങൾക്കായി തന്റെ അറിവുകളും നിർദേശങ്ങളും പങ്കുവെക്കുന്നു.

Address

Manama

Telephone

+97334539650

Website

Alerts

Be the first to know and let us send you an email when Edappalayam Bahrain Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Edappalayam Bahrain Chapter:

Share