നീരുറവ

നീരുറവ A SPRING OF HIS GLORY

അവഗണന ഇന്ധനമാകുമ്പോൾ...🫤🫤🫤🫤🫤🫤🫤🫤🫤🫤🫤🫤🫤സഞ്ജു സാംസൺന്റെ  തകർപ്പൻ ബാറ്റിംഗ് അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുവാൻ തക്കവണ്ണം കാര്യത...
02/03/2026

അവഗണന ഇന്ധനമാകുമ്പോൾ...
🫤🫤🫤🫤🫤🫤🫤🫤🫤🫤🫤🫤🫤

സഞ്ജു സാംസൺന്റെ തകർപ്പൻ ബാറ്റിംഗ് അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുവാൻ തക്കവണ്ണം കാര്യത്തുറ്റതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തെ വലിയ പുച്ഛത്തോടെയും തികഞ്ഞ അവഗണനയോടും സംസാരിച്ചവർ താൻ കാഴ്ചവച്ച പ്രകടനത്തിന് മുൻപിൽ വണങ്ങേണ്ടി വന്നു.

താൻ ബഞ്ചിലിരുന്നു കളികാണേണ്ടി വന്ന നിമിഷങ്ങൾ തന്നിൽ ഉളവാക്കിയ ചിന്തകൾ എന്തായിരിക്കും.

ഓരോ പ്രാവശ്യം താൻ ടീമിൽ ഇടം പിടിക്കുമ്പോഴും എന്തെല്ലാം സ്വപ്നം അവനിൽ ഉരുവാക്കപ്പെട്ടിരിക്കാം..
എന്നാൽ അവസാന നിമിഷം ഒഴുവാക്കപ്പെടുമ്പോൾ പരിഭവം ഇല്ലാതെ തന്റെ ഊഴം കാത്തിരുന്ന അവന്റെ ഉള്ളിലെനിശ്ചയം എത്ര അചഞ്ചലം ആയിരുന്നു..

അവഗണനയും പരിഹാസങ്ങളും ഉറ്റപ്പെടുത്തലുകളും അനുഭവിക്കുമ്പോൾ നിന്നിൽ ആത്മബലം പകരുന്ന ഒരു ശക്തി പരിവർത്തിക്കുന്നു എങ്കിൽ അവഗണിച്ചു പുച്ഛത്തോടെ സംസാരിക്കുന്നവർക്ക് നിന്നെ ഒരിക്കൽ വണങ്ങേണ്ടി വരും എന്നതിന് ഉദാഹരണം ആണ് സഞ്ജുവിന്റെ ചരിത്രം...
ബൈബിൾ ഇങ്ങനെ പറയുന്നു.

"ഭയപ്പെടേണ്ട! ഞാൻ നിന്നോട് കൂടെയുണ്ട്.
ഞാൻ നിന്നെ ശക്തീരിക്കും"
ന്യായാധിപൻമാരുടെ പുസ്തകത്തിൽ യിഫ്താഹ് എന്ന് പറയുന്ന ഒരു ന്യായാധിപനെ കുറിച്ച് പറയുന്നു.. അവൻ സ്വന്തജനത്താൽ തള്ളപ്പെട്ടു അവനെ അവർ അംഗീകരിക്കാതെ പുറത്താകുന്നു.
എന്നാൽ അവൻ തന്റെ കഴിവുകളെ ചോർത്തി കളയാതെ സാധാരണക്കാരുടെകൂടെ സഹകരിച്ചു അവനെ തന്നെ ബലപ്പെടുത്തി ജീവിക്കുന്നു. പിന്നത്തേതിൽ തള്ളിക്കളഞ്ഞവർ അവന്റെ സഹായം തേടി രാജ്യത്തെ രക്ഷിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും....

"തള്ളികളഞ്ഞ കല്ലിനെ മൂലക്കല്ലാക്കാൻ നമ്മുടെ ദൈവത്തിനു കഴിയും"
പ്രീയരെ ഈ വിജയത്തിൽ നമ്മൾ ഇന്ത്യരാജ്യത്തോട്കൂടെ നാം സന്തോഷിക്കുമ്പോൾ തന്നെ ഒരു കാര്യം ഓർത്തുകൊള്ളുക.

നിന്നെ മറന്നു കളയുന്ന, തള്ളി കളയുന്ന നിന്നെ നോക്കി പുച്ഛത്തോടെ സംസാരിക്കുന്ന സമൂഹത്തിന്റെയും ചില മിടുക്കന്മാരുടെയും മുൻപിൽ നിന്നെ മാനിക്കുന്ന ദൈവം നിന്നോടുകൂടെ ഉണ്ട്..
ആയതിനാൽ നീ ഉറച്ചു നിൽക്ക! നിന്നാൽ എന്റെ ദൈവം വീര്യം പ്രവർത്തിക്കും.

Pr. ജെൻസൺ ജോസഫ്
മലയാളം ഗോസ്പൽ ചർച്ച്,
ബെൽജിയം

18/12/2025
പത്രോസേ.... നീ എന്താ ഇങ്ങനെ?🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻ആ നോട്ടത്തിൽ എല്ലാം ഉണ്ടാരുന്നു...അവന്റെ ഉള്ളം ചൂഴ്ന്നെടുക്കാനുള്ള തീഷ്ണത...ഒ...
16/11/2025

പത്രോസേ.... നീ എന്താ ഇങ്ങനെ?
🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻
ആ നോട്ടത്തിൽ എല്ലാം ഉണ്ടാരുന്നു...
അവന്റെ ഉള്ളം ചൂഴ്ന്നെടുക്കാനുള്ള തീഷ്ണത...

ഒരിക്കലെങ്കിലും ഞാൻ നിനക്ക് തന്ന സ്നേഹത്തിന്റെ ഒരിറ്റെങ്കിലും തിരിച്ചു തന്നിരുന്നെങ്കിൽ...

ഒരിക്കലെങ്കിലും ഞാൻ നിനക്ക് വേണ്ടി പറഞ്ഞ വാക്കുകൾക്ക് മറുപടിയെന്നോണം ഒരു വാക്കെങ്കിലും പറഞ്ഞിരുന്നെങ്കിൽ....

വല്ലാതെ താണപ്പോൾ ഞാൻ നീട്ടിയ കരം പോലെ എന്റെ വീഴചയിൽ നിന്റ കരം ഒന്ന് നീണ്ടിരുന്നെകിൽ....

രാത്രി മുഴുവൻ പട്ടിണി കിടന്നു അധ്വാനിച്ച നിന്റെ പടകിലെ ശൂന്യത മാറ്റാൻ ഞാൻ കൂടെ നിന്നെപ്പോലെ എന്റെ കഠിനതയിൽ ഒരിറ്റു വെള്ളമെകിലും തരാൻ നിനക്ക് മനസ്സ് വന്നിരുന്നെങ്കിൽ....

ഇടതും വലതും ഇരിക്കുന്നത് മാത്രമല്ലല്ലോ.... പത്രോസേ, നിന്റെ കൂടെ നടക്കുന്നവരെ അല്ലെങ്കിൽ നിനക്ക് എല്ലാമായി നിന്നവനെ ഒരു നിമിഷം കൊണ്ട് നിനക്കെങ്ങനെ മറക്കാനായി....

നഗ്നനയായി ഞാൻ അടിയേൽകുമ്പോഴും നിനക്കെങ്ങനെ പുതപ്പു പുതച്ചു ചൂട് കയാനായി....

നീ ചെയ്യാൻ പോകുന്നത് എന്തെ‌ന്നറിഞ്ഞു നിന്നോട് പറഞ്ഞു തന്നിട്ടും നീ എന്റെ മുൻപിൽ തന്നെ എന്നെ തള്ളിപ്പറഞ്ഞില്ലേ.....

മൂന്നര കൊല്ലം നിഴൽപോലെ നടന്നവൻ നാലാളുടെ മുൻപിൽ തള്ളിപറയുമ്പോൾ ഒരു മനസ്സ് എങ്ങനെ പിടഞ്ഞു നുറുങ്ങുമോ ആ നുറുക്കം അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു....

ഒരുപക്ഷെ പട്ടാളക്കാർ തുപ്പിയപ്പോഴും അടിച്ചപ്പോഴും ഉണ്ടായ മാനസിക ദുഖത്തേക്കാൾ അഴമേറിയ വേദന നീ എനിക്ക് സമ്മാനിച്ചല്ലോ എന്നുള്ള ചോദ്യം അവന്റെ പാതി അടഞ്ഞു ചതഞ്ഞു വീർത്ത ആ കണ്ണുകളിൽ ഉണ്ടായിരുന്നു....

ഒരുപക്ഷെ ചിലരുടെ ഒറ്റപ്പെടുത്തലും തള്ളിപ്പറച്ചിലും നാം നിർവികാരത്തോടെ നോക്കി നിൽക്കും കാരണം അവർ നമ്മയല്ലല്ലോ സ്നേഹിച്ചത് എന്നറിയുമ്പോൾ...

ചിലർക്ക് ആളാകാനുള്ള വേദിയായി നാം നിന്നു കൊടുക്കണം...

ചിലർക്ക് പണം ആണ് ആവശ്യം...

ചിലർക്ക് സ്ഥാനം.... ചിലർക്ക് മാനം...

നമ്മിലുള്ള എന്തിനെയോ അവർക്കും അവകാശമായി മറ്റുവാനുള്ള ആഗ്രഹം
ആണ് അവരെ നമ്മുടെ കൂടെ നിൽക്കാൻ പ്രേരിപ്പിക്കുന്നത്...

നമുക്ക് സ്ഥാനമാനങ്ങളിൽ ഉണ്ടെങ്കിൽ ചിലർ നമുക്ക് ചുറ്റും നിന്നു നമ്മെ പുകഴ്ത്തും ഇല്ല എങ്കിൽ നമ്മിൽ നിന്നും അകന്നു പോകും....

ഇന്നിന്റെ ലോകത്തും നമുക്ക് കാണാം ഇങ്ങനെ ഉള്ള പത്രോസുമാരെ....

പണത്തിനോ സൗകര്യങ്ങൾക്കോ നമ്മിൽ കുറവ് വന്നാൽ പൊതുസമൂഹത്തിൽ നമ്മെ പറയാൻ മടിക്കുന്നവരാണവർ..

അവർ കാണുന്നത് നമ്മുടെ നിസ്സഹായതയും വേദനയും വിരൂപതയു മാണ്. ഒരിക്കലും നമ്മോടുകൂടെ നടന്നിരുന്ന കാലമോ നമ്മൾ കൊടുത്ത സഹായമോ സ്നേഹമോ അവർ ഓർത്തെടുക്കുകയോ അതിനു വില തരികയോ ഇല്ല...

എന്നാൽ അവർ നഗ്നരും വിശന്നവരും ഒന്നുമില്ലാത്തവരായി ജീവിച്ചവരും ഉയരുവാൻ പോലും കഴിയാതെ ഇപ്പോഴും ആയിരിക്കുന്നവരും ആണ് കാര്യം അവർ സൗകര്യപൂർവ്വം മറക്കുന്നു..

ജീവിതത്തിൽ നമ്മൾ ഒരാളെ ചെറുതായി അഥവാ നിന്ദിതനായി പരിഹാസപാത്രമായി കുറച്ചു നാളെ കാണാൻ കഴിയൂ...
ദൈവത്താലും ദൈവഹിതപ്രകാരവും ആണ് അവന്റെ പ്രശ്നങ്ങൾ എങ്കിൽ അതിന്റെ ആയുസ്സ് ചില ദിവസങ്ങൾ മാത്രവും അതു ഏറിയാൽ മൂന്നു ദിവസം മാത്രമേ അടച്ചു വയ്ക്കാനും കഴിയുകയുള്ളൂ...

ക്രിസ്തുവിന്റെ നോട്ടം പത്രോസിൽ ദുഃഖം ഉളവാക്കി എങ്കിലും അവന്റെ ഉള്ളിൽ തന്റെ ആഗ്രഹകാര്യം നടക്കാത്തതിന്റെ വിഷമം ആവോളം ഉണ്ടായിരുന്നു....
അതുകൊണ്ടാണവൻ പിന്നീട് കൂട്ടുകാരെ കൂട്ടി കടയിലേക്ക് പോയതും....

നീ എത്ര മറന്നാലും തള്ളിക്കളഞ്ഞാലും ദൈവ സ്നേഹം നിന്നിൽ നിന്നും മാറുകയില്ല കാരണം അവന്റ പേര് "മാറ്റമില്ലാത്തവൻ " എന്നാണ് അത് ഇനി നിന്റെ ഇതു അവസ്ഥ ആയാലും യേശു നി നിന്നെ തള്ളി കളയുകയില്ല....
ക്രിസ്തുവിന്റെ ഭാവം ഉള്ളവരായ നമ്മളും നമ്മുടെ രക്ഷനായകനെ പോലെ മാറ്റമില്ലാത്തവരും ഏതൊരവസ്ഥയിലും ആരെയും തള്ളിക്കളയാത്തവരും സ്നേഹിക്കുന്നവരും ആയി മാറാൻ കർത്താവു ഇടവരുത്തട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു....

Ps ജെൻസൺ ജോസഫ്, ബെൽജിയം

നിന്നെയും നിൻ്റെ മക്കളെയും ചൊല്ലി കരയുക!!മുമ്പെങ്ങും കേട്ടിട്ടില്ലാത്തവണ്ണം കേരളത്തിൽ കൊലപാതകങ്ങളും അക്രമങ്ങളും  മയക്കുമ...
27/02/2025

നിന്നെയും നിൻ്റെ മക്കളെയും ചൊല്ലി കരയുക!!

മുമ്പെങ്ങും കേട്ടിട്ടില്ലാത്തവണ്ണം കേരളത്തിൽ കൊലപാതകങ്ങളും അക്രമങ്ങളും മയക്കുമരുന്നിൻ്റെ ഉപയോഗവും ക്രമാതീതമായി ഉയരുകയാണ്....

മാറുന്ന തലമുറയും അവരുടെ അഭിരുചികളും കേരളത്തിന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് നീങ്ങുകയാണോ?

നിയമപാലകർക്കും ഭരണകൂടത്തിനും അവരെ നിയന്ത്രിക്കാനോ സാമൂഹിക ജീവിതമാർഗ്ഗം പഠിപ്പിച്ചു കൊടുക്കുവാനോ കഴിയാത്ത സാഹചര്യം എങ്ങനെ സംജാതമായി?...

വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും ഉള്ള കേരളത്തിൻ്റെ ജനത ജീവിക്കാൻ ആഗ്രഹിക്കാതെ എന്തുകൊണ്ട് വൈരാഗ്യ ബുദ്ധിയോടെ കൊലപാതകങ്ങളും ആത്മഹത്യയും മയക്കുമരുന്നും തിരഞ്ഞെടുക്കുന്നു?

"ന്യൂ ജെൻ ViBe" അറിയാത്ത "തന്ത ViBe" ആണോ അപകടങ്ങൾ തുടർക്കഥ തുടർക്കഥ ആകുമ്പോൾ കുറ്റക്കാർ?..

ചിന്താഗതി മറ്റേണ്ടുന്ന സാഹചര്യം കേരളത്തിൽ അനിവാര്യമായിരിക്കുന്നു?

90കളിലെ കുടുംബപശ്ചാതലവും അനുസരണശീലവും ബഹുമാനവും സ്നേഹബന്ധങ്ങളും സമൂഹത്തിൽ നിന്നും തലമുറയിൽ നിന്നും അന്യം വന്നിരിക്കുന്നു...

കൂട്ടുകുടുംബവ്യവസ്ഥിതിയിൽ ചിന്തിച്ചിരുന്ന കാലഘട്ടത്തിൽ നിന്നും അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയപ്പോൾ കുടുംബത്തിലെ മറ്റുള്ളവരെ അംഗീകരിക്കാൻ പലപ്പോഴും അന്നത്തെ സമൂഹം ആഗ്രഹിച്ചിരുന്നില്ല... കാരണം തങ്ങൾക്ക് തങ്ങൾ മതി എന്നായിരുന്നു അന്നിൻ്റെ ചിന്തയും പറച്ചിലും.... അവർ പക്ഷേ ബന്ധങ്ങൾക്ക് വില കൽപ്പിച്ചിരുന്നു....

എന്നാൽ ഇന്നിൻ്റെ സമൂഹം തന്നിൽ തന്നെ ഒതുങ്ങി മാറി... അവർക്ക് കുടുംബങ്ങളിൽ തന്നെ വിശ്വാസം ഇല്ലാതെ ആയി....

കുഞ്ഞുനാളിലെ കിട്ടുന്ന സ്വാതന്ത്ര്യം അവരെ ആരാലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലത്തവർ ആണ് തങ്ങൾ എന്ന അഹങ്കാരമോ ധാർഷ്ട്യമോ ഉള്ളവരാക്കി മാറ്റുന്നു....

എന്നാൽ കുഞ്ഞുങ്ങളിൽ കൊടുത്ത അമിത വാത്സല്യം തങ്ങൾക്ക് തന്നെ വിനയാകും എന്നറിയാതെ കേരളത്തിലെ ഈ തന്ത വൈബുകാർ മണലാരണ്യത്തിലെചൂടിലും അധ്വാനത്തിലും തങ്ങളുടെ ജീവിതം പാഴാക്കി മക്കളുടെ ആഗ്രഹങ്ങൾ സാധികാൻ പാടുപെടുന്നു....

കുഞ്ഞുനാളിലെ പേടിപ്പെടുത്തുന്ന കുലപാതക യുദ്ധ രക്തകലുഷിതമായ വീഡിയോ ഗെയിമുകൾ കളിച്ച് എന്തും ചെയ്യാനുള്ള മാനസിക പരുവം നേടിയെടുക്കുന്ന കുട്ടികൾ തങ്ങളുടെ ആവശ്യങ്ങൾ നടത്തി തരാനുള്ളവരാണ് മാതാപിതാക്കൾ എന്ന ചിന്തയുമായി മുന്നോട്ടു പോകുമ്പോൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് നിന്ന് മാതാപിതാക്കളും ആ ചിന്ദഗതിക്ക് ആക്കം കൂട്ടികൊടുക്കുന്നു....

ബന്ധങ്ങളോ ജനിപ്പിച്ചവർ എന്ന പരിഗണനയോ അവരിൽ ഇല്ലാതെ പോകുന്നത്തിന് കാരണ അവൻ്റെ മുന്നിലുള്ള ആവശ്യങ്ങൾ ആണ് അവന് മറ്റരേക്കാളും അവന് വലിയത്....

കേരളത്തിൽ മാറേണ്ടുന്ന ചിലത്.

1. 15 വയസ്സ് മുതൽ പഠനത്തോടൊപ്പം ജോലി ചെയ്യണം എന്നുള്ളത് നിർബന്ധമാക്കുക..

2. പിതാവിൻ്റെയോ മാതാവിൻ്റെയോ സ്വത്തിൽ അവർ കൊടുക്കാതെ മക്കൾക്ക് അവകാശം ഇല്ല സ്കൂൾതലം മുതൽ പഠിപ്പിക്കുക.

3.18 വയസ്സ് മുതൽ മാതാപിതാക്കളോ ബന്ധുക്കളോ കുട്ടികളിൽ അവർ ചോദിക്കാത്ത പക്ഷം യാതൊരു ഇടപെടലുകളും നടത്താതിരിക്കുക. ഉപദേശങ്ങളിൽ ഇന്നിൻ്റെ തലമുറ അന്ന്യമാണ്.

4. സമൂഹത്തിൽ എങ്ങനെ ഇടപെടണം എന്നും നിയമങ്ങൾ എങ്ങനെ പാലിക്കണം എന്നും ചെറിയ ക്ലാസ് മുതൽ സ്കൂളുകളിൽ പഠിപ്പിക്കുക.

5. നമ്മുടെ കുഞ്ഞുങ്ങളുടെ ദൗർബല്യങ്ങൾ അറിഞ്ഞു സമൂഹത്തെ പേടിക്കാതെ തിരുത്തേണ്ടത് ആണെങ്കിൽ തിരുത്താനും ചികിത്സിക്കേണ്ടത് ആണെങ്കിൽ അങ്ങനെ ചെയ്യേണ്ടതും ആണ്... എല്ലാം കഴിഞ്ഞ് സമൂഹം ദുഷിക്കുന്നതിനേക്കൽ നല്ലത് അതു മാറ്റിയെടുക്കാൻ നാം ശ്രമിക്കുന്നുണ്ട് എന്ന് സമൂഹം അറിയുന്നത് അല്ലെ നല്ലത്.

6. അമിത ലാളന അരുത്.

7.അവരുടെ എല്ലാ നിർബന്ദങ്ങൾ ആവശ്യങ്ങൾ എന്നിവ നിർവഹിക്കാതെ നമ്മുടെ സാമ്പത്തികവും സാഹചര്യവും അവരെ പറഞ്ഞു മനസ്സിലാക്കുക.

8. മദ്യപാനം നടത്തുന്ന ആളുകൾ തങ്ങളുടെ മക്കളും അതു തങ്ങളേക്കാൾ കൂടുതൽ ആവർത്തിക്കും എന്നറിഞ്ഞു സാമൂഹിക മാര്യത ഭവനത്തിലും സമൂഹത്തിലും കാണിക്കുക....

ബൈബിൾ പറയുന്നു!!!

"ബാലൻ നടക്കേണ്ടുന്ന വഴി അവനെ അഭ്യസിപ്പിക്ക, വൃദ്ധനായാലും അതു വിട്ടുമാറുകയില്ല"

നാം സമൂഹത്തെ അഥവാ നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുക ആണെങ്കിൽ തീർച്ചയായും അവരെ അഭ്യസിപ്പിക്കേണ്ടതുണ്ട്. അതു നമുക്ക് ഭവനത്തിൽ, സ്കൂളുകളിൽ, തങ്ങൾ വിശ്വസിക്കുന്ന മതസ്ഥാപനങ്ങളിൽ നിന്ന് ആവാം... ഇവിടെ നിന്നായാലും ആരോഗ്യകരമായ ഒരു ചിന്താഗതി പുതിയ തലമുറയിലേക്ക് കൊടുത്തില്ല എങ്കിൽ അത് നമുക്ക് വലിയ തലവേദനയായി ഭാവിയിൽ സംഭവിക്കാം!!

പെന്തകോസ്തിലെ പുതിയ തലമുറയുടെ സ്വതന്ത്ര ചിന്താഗതി ഒരു പരിധി വരെ നല്ലതാണ് എങ്കിലും ഇപ്പോഴത്തെ കുഞ്ഞുങ്ങളെ സഭകളിലും ഭവനങ്ങളിലും എത്രത്തോളം നമ്മുടെ വിശ്വാസത്തിലൂന്നി സാമൂഹിക പ്രതിബദ്ധതയോടെ വളർത്തിക്കൊണ്ടു വരുന്നു എന്നുള്ളത് പരിശോധിക്കേണ്ടതാണ്...
സഭയും ഭവനങ്ങളിലും ജാഗരൂകരായി പ്രവർത്തിച്ചില്ല എങ്കിൽ എന്ന് കേൾക്കുന്ന പല ഭയാനക വാർത്തകളും നമ്മുടെ സമൂഹത്തിലും കേൾക്കേണ്ടി വരും....
യെരുശലേം പുത്രിയെ നിന്നെയും നിൻ്റെ മക്കളെയും ചൊല്ലി കരയുക!!!!!

Pr. Jenson Joseph

26/02/2025

സുവിശേഷം പുതുതലമുറയിലൂടെ.....

ഞാൻ എൻ്റെ പ്രിയനുള്ളവൾ!!!അന്നവൾ ഏറെ ചിന്തിച്ചു....വല്ലാത്ത അസ്വസ്ഥത അവളെ മൂടി....മനസ്സിന് വല്ലാത്ത ഭാരം....നെഞ്ചിൽ എന്തോ...
13/02/2025

ഞാൻ എൻ്റെ പ്രിയനുള്ളവൾ!!!

അന്നവൾ ഏറെ ചിന്തിച്ചു....
വല്ലാത്ത അസ്വസ്ഥത അവളെ മൂടി....
മനസ്സിന് വല്ലാത്ത ഭാരം....
നെഞ്ചിൽ എന്തോ കെട്ടി കിടക്കുന്നപോലെ....
അവരുടെ കളിയാക്കലുകൾ വല്ലാതെ തളർത്തിയിരിക്കുന്നു...
വരാമെന്ന് പറഞ്ഞ സമയവും കഴിഞ്ഞിരിക്കുന്നു....

ഞാൻ അവനെ അന്വേഷിച്ചിറങ്ങിയാലോ?...
അവനെ കണ്ടെത്താൻ എനിക്ക് കഴിയുമോ?
മലയിടുക്കിലും പർവ്വത ചെരുവുകളിലും ഞാൻ എങ്ങനെ ചെന്നെത്തും?....

അവൻ എന്നോട് വരാമെന്ന് പറഞ്ഞതല്ലേ....

കറുത്ത നിറമുള്ള എന്നെ അവനിഷ്ടപ്പെടുമോ?...

വെയിൽ മാറി നിഴലും കാണാതെ ആയി പക്ഷേ അവൻ ഇതുവരെ വരാത്തത് എന്താണ്?...
അവനെ കണ്ടമാത്രയിൽ എത്രത്തോളം അനുരാഗം എന്നിൽ എങ്ങനെ വന്നു....

അറിയില്ല...... ഒന്നും അറിയില്ല.... ഒരു വല്ലാത്ത വിങ്ങൽ.....

ഞാൻ എൻ്റെ പ്രണയത്തെ പറയുമ്പോൾ അവർക്കെന്താണ് കുഴപ്പം....

കാവൽക്കാർ എന്ന് സ്വയം ചമയുന്നവർക്ക് എന്നെ ഉപദ്രവിക്കാൻ കാരണം എന്താണ്?...

ഞാൻ എൻ്റെ പ്രാണപ്രിയനേ അന്വേഷിച്ചതോ?
എന്തു വന്നാലും....എന്തു സഹിച്ചാലും ആരൊക്കെ എനിക്കെതിരെ തിരിഞ്ഞാലും...വൈരികൾ നിരന്നാലും
ആക്ഷേപം പറഞ്ഞാലും ഞാൻ എൻ്റെ പ്രിയനുള്ളവൾ......

ഞങ്ങളെ പിരിക്കാൻ ലോകത്തിൽ ഒന്നിനും കഴിയില്ല.....

പ്രിയരേ,
ഇത് നമുക്ക് ഏവർക്കും പരിചിതമായ വേദപുസ്തകത്തിലെ പ്രേമകാവ്യത്തിൽ ശൂലേമിയുടെ ചിന്തകൾ എൻ്റെ ഭാവനയിലൂടെ ചിത്രീകരിച്ചു എന്നെ ഉള്ളൂ...

സ്നേഹം ഉടലെടുക്കാത്ത ഒരു മനസ്സും ലോകത്തിൽ കാണില്ല....
ബൈബിൾ അതിനെ തെറ്റായും കാണുന്നില്ല...

എന്നാൽ സ്നേഹത്തെ ആഘോഷിക്കപ്പെടേണ്ടതുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു...

ഇന്നിൻ്റെ ലോകം കച്ചവട ലാഭത്തിനുവേണ്ടി പല വേഷം കെട്ടി യുവാക്കളുടെ ഇടയിലേക്ക് പ്രേമ സന്ദേശവുമായി ഇറങ്ങുമ്പോൾ വിശ്വാസി സമൂഹം അതിനു കോടി പിടിക്കാതെ നമ്മുടെ യുവാക്കളെ എന്താണ് സ്നേഹം എന്നും ബൈബിൾ സ്നേഹത്തിനു കൊടുക്കുന്ന വില എന്താണ് എന്നും അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ടത് അല്ലെ....

അങ്ങനെ ബോധ്യപ്പെടുത്താത്തത് കൊണ്ടല്ലേ ഇന്നിൻ്റെ പല തലമുറകളും മാതാപിതാക്കളുടെ മൂല്യങ്ങൾക്ക് വിലകൊടുക്കാതെ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് പങ്കാളികളെ തിരഞ്ഞെടുക്കുന്നത്....

നീ ഈ ജാതികളിൽ നിന്നും നിനക്ക് പെണ്ണിനെ എടുക്കരുത് എന്ന് പറഞ്ഞു യാക്കോബിനെ പറഞ്ഞയയ്ക്കുന്ന യിസ്സഹക്കിൻ്റെ മനോഭാവം നമ്മളിൽ ഉണ്ടായിട്ടും നമ്മുടെ തലമുറ എന്തു കൊണ്ട് ജാതികളെ തിരഞ്ഞെടുക്കുന്നു... മാത്രമല്ല വീട്ടുകാർ എതിർക്കുമ്പോൾ ജീവൻ കളയതക്കവണ്ണം എന്തുകൊണ്ടവർ ചിന്തിക്കുന്നു...

വികാരങ്ങൾ എല്ലാവരിലും ഉണ്ട് എന്നാൽ ആ ഭാവങ്ങൾ തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ദൈവീക അനുഗ്രഹങ്ങൾക്ക് കാരണം അയിതീരണം എന്ന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചാൽ ഒരു പരിധി വരെ നമ്മുടെ യുവാക്കളെ ലോകത്തിൻ്റെ ചതിക്കുഴിയിൽ നിന്നും രക്ഷിക്കാൻ നമുക്ക് സാധിക്കില്ലെ?....

ലൂപ്പർകാലിയ എന്ന റോമൻ ആചാരം ക്രിസ്ത്യാനികളുടെ ഇടയിൽ വാലൻ്റൈൻ ഡേ ആയി പരിണമിച്ചപ്പോൾ അതിനെ താലോലിക്കാൻ പെന്തിക്കോസ്തു ലോകവും ദൈവമക്കളും തുടങ്ങിയാൽ വിദൂര ഭാവിയിൽ കുത്തഴിഞ്ഞ ഒരു സാമൂഹിക ജീവിതവും അതിൻ്റെ പരിണിത ഫലങ്ങളും നാം കാണേണ്ടിവരും....

നാം ലോകത്തിനുള്ളവർ അല്ല.... അവനുള്ളവർ.... പ്രിയനായ ക്രിസ്തുവിനുള്ള പ്രിയമണവാട്ടികൾ.....

Ps.Jenson Joseph, Belgium.

തല തിരിഞ്ഞ മക്കൾ!!എല്ലാം ശുഭം!!!ദൈവം എൻ്റെ രാജത്വത്തെ സ്ഥിരമാക്കിയിരിക്കുന്നു...ഇനിയെന്ത് പേടിക്കാൻ...രാജ്യവും രാജാധികാര...
11/02/2025

തല തിരിഞ്ഞ മക്കൾ!!

എല്ലാം ശുഭം!!!

ദൈവം എൻ്റെ രാജത്വത്തെ സ്ഥിരമാക്കിയിരിക്കുന്നു...

ഇനിയെന്ത് പേടിക്കാൻ...

രാജ്യവും രാജാധികാരങ്ങളും ദൈവിക അഭിഷേകവും പ്രാപിച്ചവനല്ലേ ഞാൻ....

ഇപ്പോൾ വല്ലാത്ത ക്ഷീണം...
അതിരാവിലെ ചെയ്യേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ വല്ലാത്ത മടി.... പിന്നീട് എണീക്കാം.... കര്യങ്ങൾ നോക്കാൻ അവിടെ മന്ത്രി മാരും സേവകരും ഉണ്ടല്ലോ?....
ഞാൻ രാവിലെ എണീറ്റിട്ടു കാര്യമെന്താ??
ചിന്തിച്ചു കിടക്കയിൽ തിരിഞ്ഞു കിടന്നു....
അലസമനോഭാവത്തോടെ ആഴ്ചകൾ കടന്നു പോയി...

ഓരോ ദിവസവും ജനങ്ങളിലുള്ള അസംതൃപ്തി അറിയാതെ ദാവീദ് രാജാവ് തൻ്റെ ഭരണം മുൻപോട്ടു കൊണ്ടുപോയി...

തന്നിൽ തന്നെയുള്ള അമിത വിശ്വാസത്താൽ അവൻ തൻ്റെ ചുറ്റും നടക്കുന്നത് ഒന്നും അറിയാതെയും

ജനത്തിന് ന്യായപാലനം നടത്താൻ കഴിയാതെയും..

ജനങ്ങളുടെ സങ്കടം കേൾക്കാൻ രാജാവിന് സമയമില്ലാതെയും...

അതികാലത്ത് പടിവാതിൽക്കൽ വഴിയരികിൽ നടക്കുന്നത് എന്തെന്ന് അറിയാൻ പോലും കഴിയാതേയയും താൻ മാറി...

കാരണം "എല്ലാം തികഞ്ഞവനായി" എന്ന ചിന്ത അവനെ വല്ലാതെ അലസൻ ആക്കിയിരുന്നു...

എന്നാൽ തൻ്റെ അലസതയ്ക്ക് അവൻ വലിയ വിലകൊടുക്കേണ്ടി വന്നു...
അതിരാവിലെ എണീറ്റ തൻ്റെ മകൻ അവനെതിരെ പ്രവർത്തിക്കാൻ തുടങ്ങി..

പടിവാതിൽക്കൽ നിന്ന് അധികാരത്തെ ചോദും ചെയ്യാനും...

ജനങ്ങൾക്ക് ന്യായപലനം നടത്താനും...

സാധാരണക്കാരെ കെട്ടിപ്പിടിച്ചു സ്നേഹം നടിക്കാനും തുടങ്ങിയപ്പോൾ

അവൻ്റെ ഉള്ളിലെ ചിന്ത എന്തെന്നറിയാതെ ജനം രാജാവിനെതിരെ തിരിയാൻ തുടങ്ങി....

അങ്ങനെ അബ്ശാലോം രാജാവിൻ്റെ ജീവന് ഭീഷണി ആയി...

ജീവനും കൊണ്ട് ദാവീദ് കൊട്ടാരം വിട്ടു ഓടേണ്ടി വന്നു.....

പ്രിയരേ,

ഇന്നിൻ്റെ വാർത്താ സഹചര്യത്തോട് ഈ സംഭവത്തിന് സാദൃശ്യം നിങ്ങൾക്ക് തോന്നുന്നുണ്ടോ?....

പെന്തകോസ്ത് സമൂഹത്തിൽ കൊലപാതകങ്ങളും മയക്കുമരുന്നിൻ്റെ ഉപയോഗങ്ങളും കൂടുന്നില്ലേ?....

ആദിമകാല ഭക്തന്മാർ എന്തിൽ നിന്നും വിടുതൽ നേടിയോ അതു ഈ സമൂഹത്തിലേക്ക് കടുന്നു വരുന്നു എന്നതിന് തെളിവല്ലേ ഇന്നിൻ്റെ സംഭവങ്ങൾ....

എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ വേർപെട്ട സമൂഹത്തിൽ കൂടി വരുന്നത്?.....

കാരണം ഇത്രേ ഉള്ളൂ,
" എല്ലാം തികഞ്ഞെന്ന തോന്നലും "
ഇങ്ങനെ കുറച്ചു കാര്യങ്ങളും....

ആളിനെ കൂട്ടാൻ ഓടിനടന്നു മാനസാന്തരത്തിൻ്റെ ഫലം പുറപ്പെടുവിക്കാതെ പെന്തകോസ്ത് മൂല്യങ്ങൾ ഉയർത്തി പിടിക്കാതെ ജാതീയതയക്ക് അടിയറവ് പറയുന്ന നേതൃത്വവും വിശ്വാസികളും.,.

ഇവിടെ ഒന്നും സംഭവിക്കില്ല നമ്മൾ സുരക്ഷിതർ ആണ് എന്ന തോന്നലിൽ ഉണ്ടാകുന്ന അലംഭാവം...

ബാലൻ നടക്കേണ്ടുന്ന വഴിയെ അവനെ അഭ്യസിപ്പിക്കുക എന്ന് വചനം പറയുമ്പോൾ....

നമ്മൾ വചനത്തേക്കാൾ ഉപരി സാമൂഹിക കാര്യങ്ങളിൽ മാത്രം കുഞ്ഞുങ്ങളെ ഉൾപെടുത്തുന്നു...

കുഞ്ഞുനാളിൽ ചോറിന് കൂടെ ബൈബിൾ കഥകൾക്ക് പകരം സത്താന്യ പ്രേരകമായ കാർട്ടൂണുകൾ കാണിച്ചു വളർത്തുന്നു....

ക്രിസ്തീയ പരിപാടികൾക്ക് നേതൃത്വം കൊടുത്തു കുഞ്ഞുങ്ങളെ വിളിച്ചു കൂട്ടുന്നവരെ കള്ളക്കഥകൾ മെനഞ്ഞു പരത്തി ആ ഉദ്യമത്തിൽ നിന്നും അവരുടെ മനസ്സ് മടുപ്പിച്ചു രസിക്കുന്ന വിശ്വസികൂട്ടങ്ങൾ...

കാലഘട്ടത്തിൻ്റെ മാറ്റം അറിയാതെ ഇന്നും പഴയ രീതിയിൽ കുറ്റം വിധിച്ചു ശുശ്രുഷിക്കുന്ന നേതൃത്വങ്ങൾ....

എന്തു നടന്നാലും വേണ്ടില്ല പത്ത് ആള് കൂടണം എൻ്റെ കാര്യം നടക്കണം എന്ന് ചിന്തിക്കുന്ന ശുശ്രൂഷകൻമാർ....

എഴുതിപോയാൽ ഒത്തിരി കാര്യങ്ങൾ ഉണ്ട്...
പെന്തകോസ്ത് വീണ്ടും ഉണർന്നു പ്രവർത്തിക്കേണ്ടി ഇരിക്കുന്നു.....

അല്ല എങ്കിൽ ദാവീദിനെപ്പോലെ പല കാര്യത്തിലും ഇനിയുള്ള നാളുകളിൽ പെന്തകോസ്ത് ലോകം ഓടേണ്ടിവരും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അകാതെ......
ഉപദേശ സത്യങ്ങളിലേക്ക് മടങ്ങി വരികയും അവയെ പിന്തുടരാൻ വിശ്വാസ സമൂഹത്തിനോട് ആഹ്വാനം ചെയ്യുകയും അതു ജീവിതത്തിൽ കാണിക്കുന്ന ഇടയന്മാരും അവരുടെ കുടുംബങ്ങളും വീണ്ടും ഇവിടെ ജനിക്കേണ്ടി ഇരിക്കുന്നു....

Pr. Jenson Joseph , Belgium

10/02/2025

Hi everyone! 🌟 You can support me by sending Stars .

Whenever you see the Stars icon, you can send me Stars.

Celebrating my 11th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
10/02/2025

Celebrating my 11th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

എൻ്റെ ശുശ്രൂഷ കാലത്തെ അനുഭവങ്ങൾ! ഭാഗം. 3ദൂതന്മാർ സഹായത്തിനെത്തുമോ?ഉത്തർ പ്രദേശിലെ സുവിശേഷ വേലയിൽ നേരിട്ട വലിയ പ്രശ്നങ്ങള...
04/02/2025

എൻ്റെ ശുശ്രൂഷ കാലത്തെ അനുഭവങ്ങൾ!
ഭാഗം. 3

ദൂതന്മാർ സഹായത്തിനെത്തുമോ?

ഉത്തർ പ്രദേശിലെ സുവിശേഷ വേലയിൽ നേരിട്ട വലിയ പ്രശ്നങ്ങളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു നാട്ടിൽ വന്ന് നിൽകുമ്പോൾ ആയിരുന്നു തിരുവനന്തുരത്തുള്ള ചർച്ചിൽ ശുശ്രൂഷയ്‌കായി കടന്നു പൊയ്ക്കൊണ്ടിരുന്നത്. അതെ കാലഘട്ടത്തിൽ കുമ്പനാടിനടുത്തുള്ള ഒരു വലിയ സഭയിലെ പാസ്റ്ററെ പരിചയപ്പെടുവനും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ അവിടെ എന്നെക്കൊണ്ടും ചില സഹായങ്ങൾ ചെയ്യാൻ കഴിയും എന്നുള്ളതും അദ്ദേഹം എന്നെ അറിയിച്ചു.. ആഴ്ചാവസാനം മൂന്ന് ദിവസം തിരുവനന്തപുരത്തുള്ള സഭയിലും ബാക്കി സമയം ഈ സഭയിലുമായി എൻ്റെ സമയം ചിലവഴിച്ചു...

നിങ്ങൾ ചോദിച്ചേക്കാം എങ്ങനെ ആണ് രണ്ട് പ്രസ്ഥാനത്തിൽ ഒരുപോലെ വർക്ക് ചെയ്യാൻ കഴിയുക എന്നത്... അതിനുത്തരം ഞാൻ അവരിൽ നിന്നും പ്രതിഫലം പറഞ്ഞു അല്ല സുവിശേഷവേലയിൽ പങ്കാളി അയത് എന്നുള്ളതാണ്..

കുമ്പനാടിനടുത്തുള്ള സഭയിൽ എല്ലാ വർഷവും നടക്കുന്ന 21 ദിവസ ഉപവാസ പ്രർത്ഥന നടക്കുകയാണ്... മാത്രവുമല്ല ഈ സഭ തുടങ്ങിയിട്ട് 10 വർഷവും തികയുകയാണ്...അതിൻ്റെ ഭാഗമായി അനേകം കാര്യങ്ങൾ ചെയ്തു തീർക്കുന്നതിനൊപ്പം അവരുടെ സുവനീരും ഇറക്കുന്നുണ്ടായിരുന്നു...
ഞാനും ഉപവസത്തോടൊപ്പം ഇതിൻ്റെ പണിയുമായി മുന്നോട്ടു പോകുക ആയിരുന്നു....
ഒരു ദിവസം രാവിലെ പാസ്റ്റർ ഏകദേശം ആയിരത്തി ഒരുനൂറോളം രൂപയുടെ 10 രൂപ നോട്ട് എൻ്റെ കയ്യിൽ തന്നു ശേഷം ചർച്ചിലെ ഇലക്ട്രിസിറ്റി ബില്ലും..

"നീ പോകുന്ന വഴി ഈ കറൻ്റ് ബില്ലും അടചേക്കൂ. ഇനി ആരാ ഇവിടുന്നു പോകാൻ!!"

എൻ്റെ ചെറിയ പേഴ്സിൽ കൊള്ളുന്ന ഒരു തുക ആയിരുന്നില്ല അത് കാരണം തുകയുടെ വലിപ്പം അല്ല 10 രൂപയുടെ പെരുപ്പം ആയിരുന്നു.... ആ ആഴ്ചയിലെ സ്തോത്രകാഴ്ചയുടെ നോട്ടുകളുടെ പകുതിയും എൻ്റെ കയ്യിൽ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു...

പക്ഷേ ഇന്ന് അതല്ല സ്ഥിതി!!!

ഞാൻ വല്ലവിധേനയും ഈ പണവും ബില്ലും എൻ്റെ പേഴ്സിൽ തിരികി കയറ്റി എൻ്റെ പഴയ CT 100 ൽ തിരുവല്ലയ്ക്ക് തിരിച്ചു. വഴിയിലെ ഇലക്ട്രിസിറ്റി ഓഫീസിൽ പണം അടയ്ക്കാൻ ചെല്ലുമ്പോൾ അതു തുറന്നിട്ടുണ്ടായിരുന്നില്ല...
തിരിച്ചു വരുമ്പോൾ അടക്കാം എന്ന് കരുതി ഞാൻ തിരുവല്ലയ്ക്ക് പോയി...
തിരുവല്ലയിലെ ജോലി ഒക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോൾ മഞ്ഞാടിയ്ക്കടുത്ത് വച്ച് ഒരു വെള്ളം കുടിക്കാനായി ഞാൻ എൻ്റെ ബൈക്ക് നിർത്തി...
വെള്ളം കുടിച്ചു പൈസ കൊടുത്ത് പേഴ്സ് പാൻ്റിൻ്റെ പോക്കറ്റിൽ വച്ചു ഞാൻ യാത്ര തുടർന്നു...

പാൻ്റിൻ്റെ സൈഡ് പോക്കറ്റിൽ നിന്നും പേഴ്സ് താഴെ പോയത് ഞാൻ അറിഞ്ഞിരുന്നില്ല....

ഇലക്ട്രിസിറ്റി ആപ്പീസിൽ ചെന്നു പൈസ കൊടുക്കാൻ പേഴ്സ് എടുക്കുമ്പോൾ എൻ്റെ പോക്കറ്റിൽ പേഴ്സ് ഉണ്ടായിരുന്നില്ല...

ഒരുപക്ഷേ നിങ്ങൽ ചിന്തിക്കുന്നുണ്ടാകാം തുച്ഛമായ ഒരു പൈസയ്ക്ക് എന്തിനാണ് ടെൻഷൻ എന്ന്.... എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അതു വലിയ ഒരു തുകയാണ്...

ഞാൻ ഒരു മാസം തിരുവനന്തപുരം ചർച്ചിൽ ശുശ്രുഷിച്ചാൽ എനിക്ക് അന്ന് കിട്ടുന്ന തുക ആയിരം രൂപയിൽ താഴെ ആണ്...
അവിടെ നിന്ന് ഞാൻ ദൈവത്തോട് എങ്ങനെ പ്രാർത്ഥിച്ചു.

" ദൈവമേ ഞാൻ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട് ദൂതന്മാർ നമുക്ക് വേണ്ടി പ്രവർത്തിക്കും എന്ന്... അവർ നമ്മുടെ സേവകത്മാക്കളായി പ്രവർത്തിക്കും എന്നതും ആയതിനാൽ എനിക്കുവേണ്ടി നിൻ്റെ ദൂതന്മാരെ അയച്ചു എൻ്റെ പേഴ്സ് എനിക്ക് മടക്കി തരണമേ!"

അതിനു ശേഷം ഞാൻ തിരിച്ചു ഞാൻ വണ്ടി നിർത്തിയ സ്ഥലം വരെ തിരിച്ചു പോയി... പക്ഷേ നിരാശ ആയിരുന്നു ഫലം.
മടങ്ങിവന്നു ഉപവസപ്രാർഥനയിൽ വിഷയം പറഞ്ഞു എല്ലാവരും ചേർന്ന് പ്രാർത്ഥിച്ചു. വെള്ളിയാഴ്ച ഞാൻ തിരുവനന്തപുരത്തേക്ക് പോയി...
പോകുമ്പോൾ മുഴുവൻ എൻ്റെ ചിന്ത ഞാൻ എങ്ങനെ പൈസ മടക്കി കൊടുക്കും....ഒരു സഭയുടെ പൈസ അല്ലെ.... എന്നതായിരുന്നു മാത്രമല്ല എൻ്റെ എല്ലാവിധ കാർഡുകളും...
ഞായറാഴ്ച ആരാധന കഴിഞ്ഞു പിറ്റെ ദിവസം ഞാൻ വീണ്ടും കുമ്പനാടിനടുത്തുള്ള ആ സഭയിൽ എത്തി ഞാൻ ബാങ്ക് അക്കൗണ്ടിൽ എന്ന് മിനിമം ബാലൻസ് മാത്രം ഇട്ടു അതിൽനിന്നും 700 രൂപ കൊണ്ടുവന്നു ആ സഭയിലെ ദൈവദസനെ ഏല്പിച്ചു.
ദിവസങ്ങൾ കടന്നുപോയി... പതിവുപോലെ ഞാൻ വീണ്ടും ശുശ്രൂഷയ്ക്കായ് കടുന്നുപോകുമ്പോൾ വഴിയിൽ വച്ച് തിരുവല്ലയിൽ ബുക്ക് സ്റ്റാൾ നടത്തുന്ന ഈ സഭയിലെ ഒരു വിശ്വാസി എന്നെ വിളിച്ചു....

അദ്ദേഹം പറഞ്ഞു " എന്നെ പോലിസ് സ്റ്റേഷനിൽ നിന്നും വിളിച്ചു താങ്കളുടെ ഒരു പേഴ്സ് കളഞ്ഞു പോയിട്ടുണ്ടോ?

ഞാൻ പറഞ്ഞു ഉണ്ട്... പോലിസ് എങ്ങനെ താങ്കളെ വിളിച്ചു.?...

പാസ്ററെ താങ്കളുടെ പേഴ്സിൽ എൻ്റെ വിസിറ്റിംഗ് കാർഡ് ഉണ്ടായിരുന്നു അതിനാൽ അവർ വിളിച്ചു താങ്കളെ അറിയുമോ എന്ന് ചോദിച്ചു.... ഞാൻ പറഞ്ഞു അറിയാം എന്ന് അങ്ങനെയാ...
താങ്കൾ ചെന്നാൽ തിരുവല്ല പോലിസ് സ്റ്റേഷനിൽ നിന്നും അതു തരും....

എംസി റോഡിൻ്റെ അരികിൽ നിന്ന് ഞാൻ എൻ്റെ ദൈവത്തെ സ്തുതിച്ചു....
തിങ്കളാഴ്ച തിരുവല്ല പോലിസ് സ്റ്റേഷനിലെ പോലിസ് ചില കാര്യം പറഞ്ഞപ്പോൾ ആണ് ഞാൻ ശരിക്കും ദൈവത്തെ മഹത്വപ്പെടുത്തിയത്....

റോഡിന് നടുക്ക് വീണു കിടന്ന പേഴ്സ് എടുക്കാൻ ഒരുവൻ ഓടി വരുമ്പോൾ ആണ് ഒരു ബൈക്കിൽ പോലിസ് അവിടെ എത്തുന്നത്.. അവൻ അതു എടുത്ത് മുന്നോട്ട് ആയുമ്പോൾ പോലിസിനെ കണ്ട് അവൻ ഒന്നു പമ്മി. ആദ്യം അവൻ്റെ ആണെന്ന് പറഞ്ഞ അവൻ പോലിസ് പേഴ്സ് കണിക്കാൻ പറഞ്ഞപ്പോൾ അവൻ്റെ അല്ല ഇവിടെ വീണു കിടന്നതാണ് എന്ന് പറഞ്ഞു അവരെ ഏൽപ്പിക്കുക ആയിരുന്നു....

റോഡിൽ പേഴ്സ് വീണു ഏകദേശം അരമണിക്കൂറിനു ശേഷം ആണ് ഞാൻ പ്രാർത്ഥിക്കുന്നത് എന്നാൽ ഞാൻ അങ്ങനെ പ്രാർത്ഥിക്കും എന്നും അതു നടത്തികൊടുക്കേണ്ടത് എൻ്റെ ആവശ്യമാണന്നും അറിഞ്ഞ കർത്താവ് എൻ്റെ പ്രാർഥനയ്ക്ക് മുൻപേ അവിടെ ആളിനെ എത്തിച്ചു സുരക്ഷിതം ആക്കിയിരുന്നു.... പോലിസ് സ്റ്റേഷനിൽ നിന്നും പേഴ്സ് വാങ്ങി ഇലക്ട്രിസിറ്റി ആപ്പീസിൽ പോയി പൈസ അടച്ചു തിരിച്ചു വരുമ്പോൾ എനിക്ക് നഷ്ടം എൻ്റെ ബാങ്കിൽ കിടന്ന പൈസ എടുത്തത് മാത്രമായിരുന്നു.... ആ നഷ്ടത്തിന് കാരണം എൻ്റെ അവിശ്വാസം ആയിരുന്നു....ദൈവദൂതന്മാർ എനിക്ക് വേണ്ടി ദൈവം അയച്ചിട്ടുണ്ട് എന്നും ഞാൻ അതിനു വേണ്ടി അല്പം കാത്തിരിക്കണം എന്നും ചിന്തിച്ചിരുന്നു എങ്കിൽ ഞാൻ എന്ന് എൻ്റെ ബാങ്കിൽ ആകെ ഉണ്ടായിരുന്ന 700 രൂപ എടുത്തു പാസറ്റർക്ക് കൊടുക്കേണ്ട കാര്യം ഇല്ലാരുന്നു....

പലപ്പോഴും നമ്മൾ പ്രാർത്ഥ്ക്കും എന്നാല് അതു ദൈവം നമുക്കുവേണ്ടി ചെയ്യും എന്ന് വിശ്വസിക്കുന്നത് അതു നടന്നതിന് ശേഷം ആണ്...
പ്രിയരേ, നമുക്ക് വേണ്ടി കർത്താവ് തൻ്റെ ദൂതന്മാരെ അയയ്ക്കും അത് എൻ്റെ അനുഭവം ആണ്.... നിങ്ങൾക്കും ദൈവം ദൂതനെ അയച്ചു കാര്യങ്ങൾ സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

Ps. Jenson Joseph

Adres

Brussels
8000

Telefoon

+916235453393

Website

Meldingen

Wees de eerste die het weet en laat ons u een e-mail sturen wanneer നീരുറവ nieuws en promoties plaatst. Uw e-mailadres wordt niet voor andere doeleinden gebruikt en u kunt zich op elk gewenst moment afmelden.

Contact De Organisatie

Stuur een bericht naar നീരുറവ:

Delen