OCYM DUBAI UNIT

OCYM DUBAI UNIT Orthodox Christian Youth Movement - Dubai is a spiritual Organisation for Christian Youth, working u About us

A group of young members of the St.

Thomas Cathedral, Dubai or St. Thomas church as it was then known felt that it was crucial to form a unit of the Orthodox Christian Youth Movement in our parish to promote fellowship and to devote themselves more to their spiritual development. All members in the Church between the age of 18 and 45 are expected to participate in the OCYM. Regular Meetings are held on every Friday after Holy Qurban

a in the office complex. We are currently one of the biggest youth groups in the Malankara Orthodox church and make every effort to meet on a regular weekly basis.

യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പെന്തിക്കോസ്തി പെരുന്നാളിനോടനുബന്ധിച്ച് മെയ് 20, 21, 23 തീയതികളിൽ “കാത്തിരിപ്പ് ധ്യാ...
27/05/2026

യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പെന്തിക്കോസ്തി പെരുന്നാളിനോടനുബന്ധിച്ച് മെയ് 20, 21, 23 തീയതികളിൽ “കാത്തിരിപ്പ് ധ്യാനം” ഭക്തിനിർഭരമായി നടത്തപ്പെട്ടു. ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത് റവ. ഫാ. എബി ഫിലിപ്പ് (കാർത്തികപ്പള്ളി, മാവേലിക്കര ഭദ്രാസനം) ആയിരുന്നു.

വിശ്വാസപരമായ ആത്മീയ ഒരുക്കത്തിനും പരിശുദ്ധാത്മാവിന്റെ അനുഗ്രഹാനുഭവത്തിനുമായി സംഘടിപ്പിച്ച ഈ ധ്യാനയോഗങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. പ്രാർത്ഥന, വചനധ്യാനം, ആത്മീയ സന്ദേശങ്ങൾ എന്നിവ ധ്യാനത്തിന്റെ പ്രധാന ആകർഷണങ്ങളായി. സഭാംഗങ്ങൾക്ക് ആത്മീയ നവീകരണത്തിനും വിശ്വാസജീവിതത്തിൽ പുതുജീവൻ പകരുന്നതിനും ഈ ധ്യാനം സഹായകമായി.

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്ന "കാത്തിരിപ്പ് ധ്യാനം 2...
20/05/2026

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന "കാത്തിരിപ്പ് ധ്യാനം 2026" നയിക്കുന്നതിനായി റവ. ഫാ. എബി ഫിലിപ്പ് (കാർത്തികപ്പള്ളി, മാവേലിക്കര ഭദ്രാസനം) എത്തിച്ചേർന്നു.

ഷാർജ എയർപോർട്ടിലെത്തിയ ബഹുമാനപ്പെട്ട എബി അച്ചനെ കത്തീഡ്രൽ വികാരിയും യൂണിറ്റ് പ്രസിഡന്റുമായിരിക്കുന്ന റവ. ഫാ. അജു അബ്രഹാം, അസിസ്റ്റന്റ് വികാരി റവ. ഫാ. ചെറിയാൻ ജോസഫ്, ചർച്ച് ജോയിന്റ് സെക്രട്ടറി ശ്രീ. കുര്യൻ വർഗീസ്, മുൻ ട്രസ്റ്റി ശ്രീ. എബ്രഹാം പി.എ, കൂടാതെ യുവജനപ്രസ്ഥാനം പ്രവർത്തകരും ചേർന്ന് സ്നേഹത്തോടെ സ്വീകരിച്ചു.

"ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്യുക" (ഗലാത്യർ 5:25)
​എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി 2026 മേയ് 20, 21, 23 തീയതികളിൽ നടക്കുന്ന ഈ അനുഗ്രഹീത കാത്തിരിപ്പിന്റെ നാളുകളിലേക്ക് ഏവരെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു.

18/05/2026

പെന്തക്കോസ്തി പെരുന്നാളിനോടനുബന്ധിച്ച് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കാത്തിരിപ്പ് ധ്യാനം മേയ് 20, 21 & 23 തീയതികളിൽ..

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പെന്തിക്കോസ്തി പെരുന്നാളിനോടനുബന്ധ...
18/05/2026

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പെന്തിക്കോസ്തി പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കാത്തിരിപ്പ് ധ്യാനം മെയ്‌ 20, 21 & 23 തീയതികളിൽ വിശുദ്ധ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്, ഈ വർഷത്തെ പെന്തിക്കോസ്തി കാത്തിരിപ്പ് ധ്യാനത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

ഒ.സി.വൈ.എം യു.എ.ഇ സോണൽ എല്ലാമാസവും നടത്തിവരുന്ന പ്രാർത്ഥനായോഗം ഈ മാസം  ഒ.സി.വൈ.എം ദുബൈ ടീമിന്റെ നേതൃത്വത്തിൽ മെയ് 12 ചൊവ...
12/05/2026

ഒ.സി.വൈ.എം യു.എ.ഇ സോണൽ എല്ലാമാസവും നടത്തിവരുന്ന പ്രാർത്ഥനായോഗം ഈ മാസം ഒ.സി.വൈ.എം ദുബൈ ടീമിന്റെ നേതൃത്വത്തിൽ മെയ് 12 ചൊവ്വാഴ്ച സൂം പ്ലാറ്റഫോമിൽ 8.30pm നടത്തുവാനായി തീരുമാനിച്ചിരിക്കുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു.

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പെന്തിക്കോസ്തി പെരുന്നാളിനോടനുബന്ധ...
12/05/2026

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പെന്തിക്കോസ്തി പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കാത്തിരിപ്പ് ധ്യാനം മെയ്‌ 20, 21, 22, 23 & മെയ്‌ 24 തീയതികളിൽ വിശുദ്ധ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

🕊️ ചിന്താവിഷയം:
"ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക"
“If we live in the Spirit, let us also walk in the Spirit.”
- ഗലാത്യർ 5:25

🙏 ധ്യാനം നയിക്കുന്നത്:
റെവ. ഫാ. എബി ഫിലിപ്പ്

എല്ലാവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്, ഈ വർഷത്തെ പെന്തിക്കോസ്തി കാത്തിരിപ്പ് ധ്യാനത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

ലോക പുസ്തക ദിനാശംസകൾവായന നമ്മെ പുതിയ ലോകങ്ങളിലേക്കും അനുഭവങ്ങളിലേക്കും നയിക്കുന്ന മനോഹരമായ ഒരു യാത്രയാണ്. അറിവിന്റെ ആഴവു...
23/04/2026

ലോക പുസ്തക ദിനാശംസകൾ

വായന നമ്മെ പുതിയ ലോകങ്ങളിലേക്കും അനുഭവങ്ങളിലേക്കും നയിക്കുന്ന മനോഹരമായ ഒരു യാത്രയാണ്. അറിവിന്റെ ആഴവും ചിന്തയുടെ ചിറകും നൽകുന്ന വായനയെ നമുക്ക് ഹൃദയപൂർവ്വം നെഞ്ചിലേറ്റാം.....

FOOD FEST 2026 PART - 2
20/04/2026

FOOD FEST 2026 PART - 2

വിടവാങ്ങിയ ഇടയന് കണ്ണീരോടെ വിടഫാ. ടി. ജെ. ജോൺസൺ അനുസ്മരണ യോഗം ചേർന്നുദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ...
19/04/2026

വിടവാങ്ങിയ ഇടയന് കണ്ണീരോടെ വിട

ഫാ. ടി. ജെ. ജോൺസൺ അനുസ്മരണ യോഗം ചേർന്നു

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ മുൻ പ്രസിഡന്റുമായും (2011–2014), യു.എ.ഇ സോണൽ പ്രസിഡന്റുമായും, ഇടവക വികാരിയായും സേവനം അനുഷ്ഠിച്ചിരുന്ന ബഹുമാനപ്പെട്ട ഫാ. ടി. ജെ. ജോൺസൺ അച്ചന്റെ വേർപാടിനെ തുടർന്ന് ഒ.സി.വൈ.എം ദുബായ് യൂണിറ്റ് 19.04.2026-ന് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ജെബൽ അലി സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരിയും യു.എ.ഇ സോണൽ പ്രസിഡന്റുമായ റവ. ഫാ. എബ്രഹാം മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥന നടത്തി. ഇടവകയുടെ സഹവികാരി ഫാ. ചെറിയാൻ ജോസഫ് അച്ചൻ തന്റെ ഓർമ്മകൾ പങ്കുവെച്ചു.

അച്ചനോടൊപ്പം വിവിധ കാലയളവുകളിൽ ശുശ്രൂഷ ചെയ്തിരുന്ന 2026-ലെ ഇടവക ട്രസ്റ്റി ശ്രീ. ബാബു വർഗീസ് (2011-ലെ ഇടവക സെക്രട്ടറി), യു.എ.ഇ സോണൽ സെക്രട്ടറി
ശ്രീ. മനോജ് തോമസ് (2013), ശ്രീ. ആന്റോ എബ്രഹാം (2014 യൂണിറ്റ് സെക്രട്ടറി),
ശ്രീമതി ജിഷി ബിന്നി (2013 യൂണിറ്റ് സെക്രട്ടറി),
ശ്രീ. പോൾ ഈപ്പൻ (2012 യൂണിറ്റ് വൈസ് പ്രസിഡന്റ്), ശ്രീ. റെജു എസ്. ജോൺ (2011 യൂണിറ്റ് സെക്രട്ടറി) എന്നിവർ അച്ചനോടൊപ്പമുള്ള സ്നേഹനിർഭരമായ ഓർമ്മകൾ പങ്കുവെച്ചു.

2026-ലെ യുവജനപ്രസ്ഥാനം സെക്രട്ടറി ശ്രീ. ജോൺ ക്രിസ്റ്റി പോൾ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

അച്ചന്റെ പ്രവർത്തനകാലത്ത് യുവജനപ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു. വന്ദ്യ ടി. ജെ. ജോൺസൺ അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നും ഒ.സി.വൈ.എം ദുബായ് യൂണിറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു.

സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി അങ്കണത്തിൽ വെച്ച് ഫെബ്രുവരി 15 നു യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പേത്തുർത്ത ഭക്ഷ്യമേ...
16/04/2026

സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി അങ്കണത്തിൽ വെച്ച് ഫെബ്രുവരി 15 നു യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പേത്തുർത്ത ഭക്ഷ്യമേള നടത്തപ്പെട്ടു.

PART - 1

Address

St Thomas Orthodox Cathedral
Oud Metha

Alerts

Be the first to know and let us send you an email when OCYM DUBAI UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to OCYM DUBAI UNIT:

Share

Category