മഞ്ചേശ്വരം മണ്ഡലം കെഎംസിസി

മഞ്ചേശ്വരം മണ്ഡലം കെഎംസിസി Kerala Muslim Cultural Center Kerala Muslim Cultural Center popularly known as KMCC today is a global organisation of Kerala Muslims.

Affiliated to Indian Union Muslim League KMCC has its branches in UK, Kuwait, Kingdom of Saudi Arabia, Bahrain, Qatar, UAE, and Sultante of Oman. Within India in Bangalore it is known as KMCC and in Bombay and Madras it is known as Kerala Muslim Welfare league. Altogether tens of thousands of members and feelers are joined together for various Socio Cultural, Philanthropic and humanitarian activit

ies. KMCC global also undertake empower the Muslim Community with education is the main foray of KMCC global.

28/01/2025
19/05/2020

കോറോണയെന്ന മഹാമാരിക്കിടയിലും അശരണർക് ആശ്രയമായി ദുബായ് കെഎംസിസി ഏന്മകജെ പഞ്ചായത്ത്‌ കമീറ്റി

ലോകം മൊത്തം കൊറോണ എന്ന വൈറസ് നാശം വിതക്കുമ്പോൾ ദുബായിലുള്ള എന്മകജെയിലുള്ള കെഎംസിസി പ്രവർത്തകർ ഇവിടെ ദുരിതം അനുഭവിക്കുമ്പോളും നാട്ടിലുള്ള നിരാലംബർക് വേണ്ടി തങ്ങളുടെ കയ്യിലുള്ള നാണയത്തുട്ടുകൾ സ്വരൂപിച്ചു നാട്ടിൽ 75000 രൂപയുടെ റമളാൻ റിലീഫ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.. ഈ റമളാൻ റിലീഫ് നടത്താൻ വേണ്ടി കെഎംസിസി യെ സഹായിക്കാൻ മുന്നോട്ടു വന്നത് ഇവിടെ രണ്ടും മൂന്നും മാസമായി ജോലിയും കൂലിയുമില്ലാതെ റൂമിൽ ഇരിക്കുന്ന പാവപ്പെട്ട കുറച്ചു പ്രവാസികളാണ് എന്നതിൽ ഈ റിലീഫിന്റെ മഹത്വം കൂടുകയാണ് ഈ സംരംഭത്തിന് സാമ്പത്തികമായും ശാരീരികമായും സഹായിച്ച എല്ലാ സ്വമനസുകൾക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

ദുബായ് കെഎംസിസി ഏന്മകജെ പഞ്ചായത്ത്‌ കമീറ്റി

ചരിത്ര സംഗമത്തിന് സാക്ഷിയാകാൻ യു.എ.ഇയിലെ മുഴുവൻ നാട്ടുകാരെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു..മഞ്ചേശ്വരത്തിന്റെ പ്രിയപ്പ...
11/12/2019

ചരിത്ര സംഗമത്തിന് സാക്ഷിയാകാൻ യു.എ.ഇയിലെ മുഴുവൻ നാട്ടുകാരെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു..
മഞ്ചേശ്വരത്തിന്റെ പ്രിയപ്പെട്ട എം.എൽ.എ ജനാബ് എം.സി ഖമറുദ്ദീൻ സാഹിബ് നാളെ (വ്യാഴം) എട്ട് മണിക്ക് ദുബൈ കെ.എം.സി.സിയിൽ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഇൻതിസ്വാർ പരിപാടിയിൽ സംബന്ധിക്കുകയാണ്.. യു.എ.ഇയിലെ മഞ്ചേശ്വരം മണ്ഡലം പ്രവാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഗമത്തിന് വേദിയാകുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു..

03/12/2019
10/06/2019
ഇന്നലെ  തിരഞ്ഞെടുത്ത  ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ഒരു സഹ ഭാരവാഹി എന്ന നിലയ...
12/10/2018

ഇന്നലെ തിരഞ്ഞെടുത്ത ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഒരു സഹ ഭാരവാഹി എന്ന നിലയ്ക് ഈ കഴിഞ്ഞ കാലാവധിയിലെ ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ പ്രവർത്തനം അഭിനത്തനാർഹവും ചരിത്ര താളുകളിൽ തങ്കലിപികളാൽ എഴുതി ചേർക്കപ്പെടും എന്ന് ഉറച്ച് വിശ്വസിക്കുന്നു.

സഹോദര തുല്യം സ്നേഹിച്ച എന്റെ പ്രിയ അയൂബിച്ചന്റെയും ഇസ്മായിൽ ഡോക്ടറിന്റെയും കെതൂമ്പാടി അബ്ദുള്ള സാഹിബിന്റെയും നേതൃത്വത്തിന്ന് കീഴിൽ പ്രവർത്തിക്കുക എന്നത് എന്നെ പോലോത്തെ ഹരിത പതാകയെ നെഞ്ചിലേറ്റി നടക്കുന്ന ഒരു എളിയ സഹപ്രവർത്തകന്ന് അതൊരു പ്രചോദനമായിരുന്നു. അവർ എനിക്ക് തന്ന ആത്മവിശ്വാസം കുറച്ചൊന്നുമായിരുന്നില്ല

കുടുംബ ജീവിതം കര പറ്റിക്കാൻ കടലിന്റെ മറുകരയിലേക്ക് ജീവിതം പറിച്ചു നട്ട് ,പ്രവാസത്തിന്റെ പ്രയാസങ്ങളിൽ സ്വയം ജീവിക്കാൻ മറന്ന് വീട്ടിലും നാട്ടിലും സൗകര്യങ്ങളുടെ പറുദീസ പണിത് ,പാവപെട്ടവർക്കും ആശ്രയമറ്റവർക്കും ആശയുടെ കിരണങ്ങൾ സമ്മാനിച്ച് , മഹാരോഗങ്ങൾക്കടിമപെട്ടവർക്ക് സാന്ത്വനത്തിന്റേയും സമാധാനത്തിന്റേയും, സ്നേഹത്തിന്റേയും,ശാന്തിയുടേയും ആശ്വാസത്തിന്റേയും സഹായ ഹസ്തവുമായി ഒാടിയെത്തുന്ന കെ എം സി സി എന്ന പ്രവാസി ജീവകാരുണ്യ സാംസ്കാരിക കൂട്ടായിമ"യെന്ന നന്മയുടെ പൂമരത്തെ വിജയത്തിലെത്തിക്കുവാൻ പ്രവാസികൾ എന്ന നിലയിൽ പല വിധത്തിലുള്ള പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കും ഇടയിലും ഒരു ടീം ആയി ഒന്നിച്ചു നിൽക്കുവാൻ പ്രവർത്തക സമിതിയിലെ ഓരോ ഭാരവാഹികളും സ്വീകരിച്ച അച്ചടക്കവും പിന്തുണയും മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെ വിജത്തിന് കരുത്തേകി എന്ന് നിസംശയം പറയാം.....
ഒരിക്കൽ കൂടി നന്ദി. സഹകരിച്ചവർക്കും പിന്തുണച്ചവർക്കും അതിലുപരി നമ്മുടെ നന്മയാർന്ന പ്രവർത്തനങ്ങളെ ഇരു കയ്യുംനീട്ടി സ്വീകരിച്ച പൊതു സമൂഹത്തിനും ...
സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെയും നിരാലംബരെയും സഹായിക്കുന്നതിനും, സമൂഹത്തിന്റെ ഓരങ്ങളിലേക്ക് വഴുതി വീഴുന്നവരെ ,
ഇനിയും കണ്ടില്ലെന്ന് നടിച്ച് പോകാതെ ,
ഒന്നു കൈപിടിച്ചുയർത്തുവാൻ , അല്ലെങ്കിൽ നിങ്ങളും
ഈ സമൂഹത്തിന്റെ ഭാഗമാണു എന്ന് ഉറക്കെ പറയാനും നാട്ടില്‍ സൗഹൃദവും സാഹോദര്യവും വളര്‍ത്തുന്നതിനും വര്‍ത്തമാനകാല സാഹചര്യത്തില്‍ "ദുബായ് കെ എം സി സി " എന്ന ഈ ജീവകാരുണ്യ കൂട്ടായിമ "വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌, ഇത്തരം പ്രവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയില്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ അനുഭവപ്പെടുന്ന ദുരിതങ്ങളിലും , പ്രയാസങ്ങളിലും, ദുരന്തങ്ങളിലും അവരെ സഹായിക്കുവാന്‍ "മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സാധിച്ചു എന്നുള്ളതിൽ നമുക്ക് ഓരോരുത്തർക്കും
അഭിമാനിക്കാം .
ലോകത്തിന് എന്തെങ്കിലും നൽകുമ്പോഴാണ് ഒരാൾ യഥാർഥത്തിൽ സമ്പന്നനാകുന്നത്‌. നമ്മൾ നൽകുന്നത് ചെറുതായിപ്പോകുന്നു എന്ന ജാള്യത ആരും കൊണ്ടു നടക്കേണ്ടതില്ല. കാരണം, നമ്മളുടെ സഹായം കാത്തിരിക്കുന്നവർ അതിലും വലിയ ജാള്യതയും കണ്ണീരും കുടിച്ചാണ് കഴിയുന്നത് എന്ന ഓർമ ഞാനടക്കമുള്ള കെ എം സി സി പ്രവർത്തകർക്കുണ്ടാവണം
ഉള്ളത് കൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കുമ്പോൾ നമ്മൾ നൽകുന്നത് കൊണ്ട് ഒരുപക്ഷേ, ഒത്തിരി ജീവിതങ്ങൾ കെട്ടിപ്പടുത്തേക്കാം.
ബധിരന് കേൾക്കാനും അന്ധന് കാണാനും സാധിക്കുന്ന ഭാഷയാണ് ദയ എന്നാണ്. നിങ്ങൾ ഒരാൾക്ക് എന്തെങ്കിലും സഹായം ചെയ്യുമ്പോൾ, നിങ്ങളുടെ വാതിലിന് മുൻപിൽ നന്മയുടെ മാലാഖമാർ കാവൽനിൽക്കുന്നുവെന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു....

നമുക്ക് ഒന്നും തരാത്തവർക്ക് നമ്മളെന്തെങ്കിലും കൊടുക്കുക എന്നതാണ് നന്മയുടെ നീതിശാസ്ത്രം.
നമ്മൾ നമുക്ക് മാത്രം ചെയ്യുന്നത് നമ്മൾ ഇല്ലാതാകുന്നതോടെ തീരുന്നു. എന്നാൽ മറ്റുള്ളവർക്ക് ചെയ്യുന്നത് ലോകം സ്മരിക്കുക തന്നെ ചെയ്യും.
ഉള്ളവൻ തിന്നത് ദഹിക്കുന്നതിന് വേണ്ടി എക്സിർസൈസ് എന്ന ഓമന പേരിൽ മൈലുകൾ താണ്ടി നടക്കുമ്പോൾ
ഇല്ലാത്തവൻ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി അതിലും കൂടുതൽ നടക്കുന്ന വിചിത്ര ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഓർക്കണം .
നല്‍കലിൻ്റെ ആഡംബരമറിയണമെങ്കിൽ തീർച്ചയായും
നാം പാവപ്പെട്ടവൻ്റെ രുചിയറിയണം.
സ്വാർത്ഥതയുടെയും സുഖലോലുപതയുടേയും ആശയങ്ങള്‍ ആധിപത്യം നേടുന്ന ഒരു സമൂഹത്തിന് സഹജീവികളുടെ കണ്ണീരൊപ്പാനും അവരുടെ ഉന്നമനത്തിനും വേണ്ടി പ്രയത്‌നിക്കുന്നവരെ വേണ്ട രൂപത്തില്‍ അംഗീകരിക്കുകയും അവരുടെ മാതൃകകളെ സമൂഹ നന്മക്കായി പിന്തുടരുവാന്‍ ആഹ്വാനം ചെയ്യുകയുമാണ്
കഴിഞ്ഞ.വർഷങ്ങളിലെ അഭിമാനകരമായ പ്രവർത്തനങ്ങളിലൂടെ ദുബായ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പൊതുസമൂഹത്തിന് മുൻപിൽ ഓർമ്മപെടുത്തുവാനുള്ളത്.
ജീവകാരുണ്യപ്രവര്‍ത്തനമെന്നത് വിപുലമായ അര്‍ഥതലങ്ങളുള്ള ഒരാശയമാണ്. പേരിനും പെരുമക്കും അംഗീകാരങ്ങള്‍ക്കും വേണ്ടിയുള്ള കാട്ടികൂട്ടലുകളല്ലത്. മറിച്ച് ലോകത്തിന്റെ ഏത് ഭാഗത്തും സഹജീവികളുടെ സഹനങ്ങളും വേദനയും സ്വന്തം വേദനയായി അംഗീകരിച്ച് അവ ദൂരീകരിക്കുവാനുള്ള ആത്മാര്‍ഥമായ ഇടപെടലുകളാണ് ശരിയായ ജീവകാരുണ്യ പ്രവര്‍ത്തനം. അതാണ് ദുബായ് കെ എം സി സി എന്ന മഹിതമായ സംഘടനയുടെ മുഖ മുദ്ര. ഇവിടെ മതമോ, ജാതിയോ, വര്‍ണമോ ദേശമോ ഒന്നും അവരെ വേര്‍തിരിക്കുന്നില്ല ദുരിതങ്ങളും ദുരന്തങ്ങളും ഏറി വരികയാണ്. സ്വാഭാവികമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയുമേറുന്നു.
ഭൗതിക സുഖസൗകര്യങ്ങളുടെയും ലോകം വെട്ടിപ്പിടിക്കുവാനുള്ള ഓട്ടത്തിന്റേയുമിടയില്‍ കഷ്ടപ്പെടുന്ന തന്റെ സഹജീവിയുടെ കണ്ണീരൊപ്പുവാന്‍ നമുക്കൊക്കെ സമയമുണ്ടോ എന്നാണ് വാസ്തവത്തില്‍ ഈ കാലഘട്ടം ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ജീവിതത്തിലെ മുന്‍ഗണനാക്രമങ്ങളില്‍ മാനവികതക്കും സാഹോദര്യത്തിനും നാമോരോരുത്തരും എന്ത് വില കല്‍പ്പിക്കുന്നു എന്നതാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ജീവിതയാത്രയില്‍ ബാക്കിയാവുന്ന , മനസിനും ശാന്തിയും സായൂജ്വും നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനുമാണ് ഇനിയുള്ള പ്രവർത്തനങ്ങളിലൂടെ ഉപകരിക്കേണ്ടത്.
ജീവകാരുണ്യ രംഗത്ത് മാത്രമല്ല സാംസ്കരികരംഗത്തും മുൻപന്തിയിൽ തന്നെയാണ് കെ എം സി സി എന്ന നാലക്ഷരത്തിലറിയപെടുന്ന ഈ മഹിതമായ സംഘടന
മാനവരാശിയുടെ സമാധാനപൂര്‍ണമായ സഹവര്‍തിത്വമെന്ന മഹത്തായ ആശയമാണ് അതോടെ സാക്ഷാല്‍ക്കരിക്കപ്പെടുക. സമൂഹത്തിലെ താഴെക്കിടയിലുള്ള, അധസ്ഥിതരായ , പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സഹജീവികളെ ഓര്‍ക്കുകയും അവരുടെ പ്രയാസങ്ങളും ദുരിതങ്ങളുമകറ്റുകയും ചെയ്യുക.
ഒരു കാര്യം തീർച്ചയാണ് ദുബായ് കെ എം സി സി ഇനിയും പ്രയാണം തുടരുക തന്നെ ചെയ്യും...കാരണം ഒരു പാട് പേരുടെ പ്രാർത്ഥന "ദുബായ് മഞ്ചേശ്വരം മണ്ഡലം കെ എം സി സി ക്കൊപ്പം ഉണ്ട്.....അത് മാത്രം മതി ഞങ്ങൾക്ക് കരുത്തേകാൻ...!അതാണ്‌ നമ്മുടെ പൂർവ്വ സൂരികൾ അവരുടെ ജീവിതം കൊണ്ട് കാട്ടിതന്ന മാതൃകയും..

വെളിച്ചമുള്ളിടത്തു നിൽക്കാൻ എല്ലാവർക്കും കഴിയും.., നിൽക്കുന്നിടത്തു വെളിച്ചം പകരാൻ നമുക്ക് കഴിയണം..
സമൂഹത്തിനു നന്മയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ പുതിയ കമ്മിറ്റിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
പുതിയ കമ്മിറ്റിക്ക് എന്റെ എല്ലാ വിധ പിന്തുണയും അഭിനന്ദങ്ങളും നേരുന്നു ..നമ്മുടെ പ്രവർത്തങ്ങ്ൾ റബ്ബ് സ്വീകരിക്കട്ടെ. ആമീൻ

ജീവ കാരുണ്യ രംഗത്തെ തുല്യതയില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ഈ സംഘടന, കലർപ്പില്ലാത്ത ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക വഴി ഇരു ലോകങ്ങളിലേക്കും ഒരു മുതൽ കൂട്ടാവുമെങ്കിൽ വരൂ കൈകോർക്കൂ... സഹോദരരെ...

ദുആ വസ്സ്യത്തോടെ
നിങ്ങളുടെ സഹോദരൻ
സ്വാദിഖ് ചിനാല

03/02/2018

03/02/2018

😢😢😢😢😢😢😢😢😢😢👏🏻👏🏻
ഈ യുവാവിന്റെ ജിവൻ റക്ഷിക്കാൻ സഹായിക്കുമോ?

വാർത: സലാം വോർക്കാടി
മാധ്യമ പ്രവർതകൻ
മോ: 9633712192

കാസർകോട് ജില്ലയിലേ മഞ്ചേശ്വരം താലൂകിലേ മീംജ പഞ്ചായത്തിലേ തലേക്കള എന്ന വീട്ടിൽ ജിവൻമരണ വേദനയോടെ കഴിയുന്ന നമ്മുടെ ഈ ഹസൈനാർ (35) എന്ന
സഹോദരന്റെ ജിവൻ രക്ഷിക്കാൻ കരുണ ചോരിയുമോ.

😢😢👏🏻👏🏻👏🏻👏🏻
സഹോദരങ്ങളേ ,
ഈ യുവാവ് ചെറുപ്പം മുതൽ കൂലി പണി എടുത്തു ജീവിക്കുന്ന വ്യക്തിയാണ്.ബാര്യയും 2 കുട്ടികളുടെ കൂടെ ജിവിച്ചിരുന്നത്.എന്നാൽ രണ്ട് വർഷം മുംബ്
ഹസൈനാർ ന്റെ ബാര്യ മരിക്കുകയും, 2 മക്കൽ
ആനാഥാരാവുകയും ൈചയ്തു, പിന്നിട് ഈ രണ്ടു കുട്ടികളെ പോറ്റാൻ വേണ്ടി ഈ യുവാവ് കൂലി പണി എടുത്തു ജീവിക്കുന്ന ഇടയിൽ ഇദ്ധേഹത്തിന്റെ രണ്ടു കിഡ്‌നികൾ - നഷ്ടപേട്ടു,.അതോടെ ഈ കുടുംബത്തിേലേ ജിവിതം താറുമാറായി.ഈ യുവാവ് തന്റെ മക്കൽക്ക് വെണ്ടി വിടുണ്ടാകാൻ
മിംജ പഞ്ചയത്തിലേ മജിർപള്ളക്ക് സമിപം കളിയുർ നിറോളികെ എന്ന സ്ഥലത്ത് വിട് നിർമാണം അരംബിച്ചെങ്കിലും രോഗം മൂലം അതിന്റെ പണി പകുതിയാകി നിർതി.ഈ യുവാവ് തന്റെ പുന്നോമന മക്കൽക്ക് വേണ്ടി നിർമിക്കാൻ ഉദ്ധസിച്ച വിടെന്ന സ്വപ്നവും പുവണിഞ്ഞില്ല.
ആഴ്ചയിൽ 3 പ്രവിശ്യം ഡയലിസിസ് ചെയ്യണമെന്ന് ഡോക്ക്ടർമാർ പറഞ്ഞിട്ടുണ്ടെങ്കിലും, ഇതുവരെ കുടുംമ്പo സഹായിച്ചു.ഇപ്പോൽ
നിലവിൽ പണമില്ലാതിനാൾ ഈ യുവാവ് ചികിത്സ നിർതിയിരിക്കുകയാണ്. എനി ഡയലിസിസ് ചെയ്യണമെങ്കിൽ നിങ്ങളുടെ ൈകതാങ് ഉണ്ടെങ്കിൽ മാത്രം സാധിക്കും,. .. രണ്ട് കുട്ടികളെ മുഖത്ത് നോകി പോട്ടട്ടി കരയുന്ന ഈ യുവാവിന്റെ ജിവൻ രക്ഷിക്കുവാൻ ഈ സമുഹം ൈക കോർക്കുമെന്ന വിശ്വസത്തിലാണ് ഈ
മെസെജ് അയക്കുന്നത്.
പ്രിയ സുഹുർതുക്കളെ
നമ്മളെപ്പോലേ ജിവിക്കാൻ ആഗ്രഹിക്കുന്ന ഈ യുവാവിനെ സഹായിക്കുവാൻ അഗ്രഹിക്കുന്നവർ നേരിട്ട് അല്ലേങ്കിൽ അദ്ദേഹത്തിെന്റ ഈ താഴേ കാണിച്ചിരിക്കുന്ന ബാങ്ക് ആകൗണ്ടിലേക്ക് അയച്ച് സഹായിക്കുന്നതാണ്

HASSAINAR
BANK A/C No:3518101004090
Ifsc code:CNRB0003518
CANARA BANK
MANJESHWAR BRANCH

ഹസൈനാർ മോബൈൽ നബർ
9446170048

👏🏻 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ഈ മെസെജ് ഷേയർ ചെയ്ത് ഈ സഹോദരന്റെ ജിവൻ രക്ഷിക്കാൻ സഹായിക്കുക

ഇന്ന് ഞങ്ങൾ ഏറെ സന്തോഷത്തിലാണ് ഞങ്ങളുടെ സ്വപ്നം സഫലീകരിക്കപ്പെടാൻ പോവുകയാണ്...അങ് വടക്കേ ഇന്ത്യയിൽ ജാതിയുടെ പേരിൽ , കഴിക...
01/07/2017

ഇന്ന് ഞങ്ങൾ ഏറെ സന്തോഷത്തിലാണ് ഞങ്ങളുടെ സ്വപ്നം സഫലീകരിക്കപ്പെടാൻ പോവുകയാണ്...

അങ് വടക്കേ ഇന്ത്യയിൽ ജാതിയുടെ പേരിൽ , കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലാൻ കത്തിക്ക് മൂർച്ച കൂട്ടുമ്പോൾ ..
ഇങ് അതെ രാജ്യത്തിൻറെ തെക്കേ വശത്ത് നീലാംബരനാരായ മനുഷ്യരെ തേടി ജാതിയോ മതമോ നോക്കാതെ ഒരു കൂട്ടം മനുഷ്യർ കാരുണ്യ സൗധങ്ങൾ തീർക്കുകയാണ്..

സുകൃതങ്ങളുടെ സുഗന്ധവാഹിനിയായി അശരണർക്ക് ആശ്വാസ കേന്ദ്രമായി മലയാളക്കരയിൽ മത മൈത്രിയുടെ മഹാ മാതൃകയായി ഒരു ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തി മാഞ്ഞുപോയ നിലാവിന്റെ ഓർമയ്ക്കായി കേരളത്തിൽ അങ്ങോളം ഇങ്ങോളം തല ഉയർത്തി നിൽക്കുന്ന ''ബൈത്തുറഹ്മ "കളിൽ നാനാ മതസ്തർ അന്തിയുറങ്ങുമ്പോൾ
ഈ നന്മ നിറഞ്ഞ കൂട്ടായ്മയും ആഗ്രഹിച്ചിരുന്നു ഞങ്ങളുടെ നാട്ടിലും ആ മഹാനവറുകളുടെ സ്മരണാർത്ഥം ഒരു ''ബൈത്തുറഹ്മ" യെങ്കിലും വേണം എന്ന്
സർവ്വ ശക്തന്റെ അനുഗ്രഹത്താൽ
ഇതൊരു വീട്‌ മാത്രമല്ല. ഹരിത രാഷ്ട്രീയത്തിന്റെ സൈബർ മുന്നേറ്റങ്ങൾക്ക് കരുത്ത് പകർന്ന് മഞ്ചേശ്വരത്തിന്റെ മണ്ണിൽ പ്രവർത്തിച്ച് വരുന്ന ഗ്രീൻ ഹൌസ് എന്ന ഹരിത പ്രസ്ഥാനത്തിന്റെ മഞ്ചേശ്വരത്തിന്ടെ സൈബർ പോരാളികളുടെ കൂട്ടായ്മയുടെ സ്വപ്നത്തിന്റെ സാഫല്യം കൂടിയാണ്‌.
ഒരുപാട്‌ പേരുടെ പിന്തുണയും പ്രാർത്ഥനയുമാണ്‌.
ഗ്രൂപ്പ് അംഗങ്ങൾക്ക് ഒട്ടും പരിചയമില്ലായിരുന്ന ഒരു കുടുംബത്തിനു വേണ്ടി ഏറ്റെടുത്ത നിയോഗമാണ്‌. അതുകൊണ്ട്‌ തന്നെ എല്ലാം ദൈവ നിശ്ചയം മാത്രം.

കുംബള പഞ്ചായത്തിലെ ഉളുവാറിലെ ഒരു പാവപ്പെട്ട കുടുംബത്തിന്ന് വേണ്ടി നിർമ്മിച്ച ഈ വീട്‌ ഇൻഷാ അല്ലാഹ് നാളെ കൈമാറുകയാണ്‌.
ആ കുടുംബത്തിനു ഈ വീട്‌ എന്നെന്നും സമാധാനം നൽകട്ടെ എന്നാണ്‌ പ്രാർത്ഥന.

നന്ദിയെന്ന വാക്കിൽ ഒതുക്കാനുള്ളതല്ല അതൊന്നും. നൂറു കണക്കിനു കാരുണ്യ ഭവനങ്ങൾ ഉയരുന്ന നമ്മുടെ നാട്ടിൽ ഇതൊരു വലിയ കാര്യമായി എല്ലാവർക്കും തോന്നണമെന്നില്ല. എന്നാൽ എനിക്ക്‌ ഇത്‌ ഒരു മഹത്തായ കാര്യം തന്നെയാണ്‌.
ഞാനും കൂടി ഉൾപ്പെടുന്ന ഈ കൂട്ടായ്മ ഇതുവഴി കടന്നു പോയെന്നതിനുള്ള അടയാളം.
ഒട്ടും പരിചയമില്ലാത്ത ഒരുപാട്‌ നല്ല മനുഷ്യർ പല ഘട്ടങ്ങളിലായി കൂടെ നിന്നപ്പോൾ പൂർത്തിയാക്കാനായ സ്വപ്നം.

ഇത് ഒരു തുടക്കമാണ്..
ഇൻ ഷാ അള്ളാഹ് ഇത് ഇനിയും തുടരും
റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ

പ്രിയമുള്ളവരെ, നാളെ 3.30 മണിക്ക് ഉളുവാറിൽ വെച്ച് നടക്കുന്ന പൊതു സമ്മേളനത്തിൽ കുമ്പോൽ തറവാട്ടിലെ പൊന്താരകം സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ അവകാശികൾക്ക് കൈമാറും.

ഈ പുണ്യ മുഹൂർത്തതിന്ന് സാക്ഷികളാവാൻ വരാതിരിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് നിങ്ങളേവരേയും ഞങ്ങൾ ക്ഷണിക്കുകയാണ്
നാളെ ഉച്ചക്ക് 2 മണിക്ക്
കുമ്പളയിലെ ഉളുവാറിലേക്ക്.

15/02/2017
14/02/2017

AL FALAH MMPL SEASON -1
(Hard Tennis Ball Cricket Tournament)

Date & Time:
Friday, 24 Feb 2017, from 1.30pm to 10pm

Venue:
Zabeel Park, Gate # 7

Teams:
8 Panchayat’s of Manjeshwar Constituency...

Best Regards,
By Sports wing & Tournament committee of AL FALAHM MMPL

MMPL SEASON -2 (Hard Tennis Ball Cricket Tournament

Date & Time:
Friday, 30 March 2018, from 8:00 am Onwards

Place:
Dhaid Ground -Sharjah

Address

Dubai

Alerts

Be the first to know and let us send you an email when മഞ്ചേശ്വരം മണ്ഡലം കെഎംസിസി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to മഞ്ചേശ്വരം മണ്ഡലം കെഎംസിസി:

Share