CPIM Uae Commune

CPIM Uae Commune ലാൽ സലാം സഖാക്കളെ!

പതിനഞ്ച് വർഷം പാർട്ടി  സെക്രട്ടറിയും  പത്താം വർഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പദവും ,രണ്ടര പതിറ്റാണ്ടായി മാധ്യമങ്ങൾ ...
16/02/2026

പതിനഞ്ച് വർഷം പാർട്ടി സെക്രട്ടറിയും പത്താം വർഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പദവും ,രണ്ടര പതിറ്റാണ്ടായി മാധ്യമങ്ങൾ ഇല്ലാക്കഥകൾ പറഞ്ഞ് പിണറായി വിജയനെ ആക്രമിക്കുന്നു.

അദ്ദേഹത്തിന് കട്ടിൽ ഉണ്ടാക്കി എന്നാണ് പുതിയ കഥകൾ, ഇത് കേൾക്കുമ്പോൾ പഴയ കഥകൾ ഒന്ന് ഓർക്കുന്നത് നല്ലതാണ്.

പിണറായിയുടെ ആഡംബര വീട് എന്ന് പറഞ്ഞ് കുറേക്കാലം ഒരു പ്രവാസി വ്യവസായിയുടെ വീടിൻ്റെ ചിത്രം ഒരു ഉളുപ്പുമില്ലാതെ ഇവർ പ്രചരിപ്പിച്ചിരുന്നു എന്ന് കേട്ടാൽ ഇപ്പോൾ ചിരിവരും 😀

കമല ഇൻ്റർനാഷണൽ എന്ന പേരിൽ സിംഗപ്പൂരിൽ പിണറായിയുടെ കമ്പനി ഉണ്ടെന്ന് പറഞ്ഞു പാതിര ചർച്ചകൾ വരെ നടത്തി, അന്ന് ചർച്ച നടത്തിയ വിദ്വാൻമാർ ഇന്നും സമൂഹത്തിൽ ഇളിച്ചു നടക്കുന്നുണ്ട്.

പിണറായി ആളുകളെ കൊന്ന് പഞ്ചസാര ഇട്ട് കത്തിച്ചു എന്നായി മറ്റൊന്ന്

കൈതോല പായയിൽ പണം കടത്തി എന്ന് പറഞ്ഞയാൾ അവസാനം സതീശൻ പറഞ്ഞ പണം തരാത്തതിനാൽ കെറുവിച്ച് സതീശനെതിരെ എഫ്ബി പോസ്റ്റ് ഇട്ടു.

മകളുടെ പേരിൽ കള്ളക്കഥ ഇറക്കിയ വരെ കോടതി ഓടിച്ചു വിട്ടു.

ബിരിയാണി ചെമ്പ്, ഈത്തപ്പഴത്തിന്റെ കുരു, ഖുർആൻ അങ്ങനെ എന്തൊക്കെ കഥകൾ.

മലബാറിലെ ക്യാൻസർ രോഗികൾക്ക് ആശ്രയമായ മലബാർ ക്യാൻസർ സെൻ്റർ തുടങ്ങിയതിന് മാധ്യമങ്ങളും എതിരാളികളും അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു.

എന്നിട്ടും തൻ്റെ എൺപതാം വയസ്സിലും അദ്ദേഹം ഒരു പുഞ്ചിരിയോടെ ഇതിനെ നേരിടുന്നു.❤️ അദ്ദേഹത്തിൻ്റെ വാക്കുകൾ കടമെടുത്താൽ
" മടിയിൽ കനമുള്ളവനേ വഴിയിൽ ഭയമുള്ളൂ"

Address

Dubai

Website

Alerts

Be the first to know and let us send you an email when CPIM Uae Commune posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share