21/04/2023
അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ കെഎംസിസി ഈദ് സംഗമം നടത്തി
അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പെരുന്നാൾ ദിനത്തിൽ ഈദ് സംഗമം സംഘടിപ്പിച്ചു.ഗ്രഹാദുര സ്മരണകൾ പങ്ക് വെച്ച പരിപാടിയിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.കണ്ണൂർ തനിമ നിലനിറുത്തിയ ഭക്ഷണവും Green Star Middle East ടീമിന്റെ കൈ മുട്ടി പാട്ടും പരിപാടിക്ക് കൊഴുപ്പേകി.പ്രസിഡന്റ് സാബിർ മാട്ടൂൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി യൂസുഫ് സി എച്ച് ഉത്ഘാടനം ചെയ്തു.അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി, ഹംസ നടുവിൽ, ശിഹാബ് പരിയാരം, ശറഫുദ്ധീൻ കുപ്പം, സുഹൈൽ ചെങ്ങരോത്, യു കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു. അനസ് എടയന്നൂർ സ്വാഗതവും അലി പാലക്കോട് നന്ദിയും പറഞ്ഞു.