AbuDhabi KMCC OZHUR Panchayath

AbuDhabi KMCC OZHUR Panchayath AbuDhabi KMCC

1933 ആഗസ്റ്റ്‌ 15ന്‌ ഹാജി നൂര്‍ മുഹമ്മദിന്റെയും ആയിഷയുടെയും മകനായി ബോംബെയിലായിരുന്നു ഗുലാം മഹമ്മൂദ്‌ ബനാത്ത്‌വാലയെന്ന ബന...
25/06/2023

1933 ആഗസ്റ്റ്‌ 15ന്‌ ഹാജി നൂര്‍ മുഹമ്മദിന്റെയും ആയിഷയുടെയും മകനായി ബോംബെയിലായിരുന്നു ഗുലാം മഹമ്മൂദ്‌ ബനാത്ത്‌വാലയെന്ന ബനാത്ത് വാലയുടെ ജനനം.

എസ്‌ടി കോളേജ്‌, സിന്‍ഹാം കോളേജ്‌ എന്നിവിടങ്ങളിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം അദ്ദേഹം അധ്യാപനവൃത്തി തിരഞ്ഞെടുത്ത ബനാത്ത്‌ വാല 1961ല്‍ മുസ്ലീം ലീഗിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായാണ്‌ രാഷ്ട്രീയത്തില്‍ ചുവടു വെയ്‌ക്കുന്നത്‌.

1966 മുതല്‍ 77 വരെ മഹാരാഷ്ട്ര നിയമസഭയില്‍ അംഗമായിരുന്ന ബനാത്ത്‌വാലയുടെ പ്രധാന പ്രവര്‍ത്തന മേഖല കേരളമായിരുന്നു.
ലോക്‌സഭയില്‍ പൊന്നാന്നി മണ്ഡലത്തെ ഏഴു തവണ ബനാത്ത്‌വാല പ്രതിനിധീകരിച്ചിട്ടുണ്ട്‌. പ്രചരണത്തിനെത്തിയില്ലെങ്കിലും ഏണിപ്പടി ചിഹ്നവും ബനാത്ത്‌വാല സ്ഥാനാര്‍ഥിയുമാണെങ്കില്‍ മണ്ഡലത്തില്‍ ലീഗിന്റെ വിജയം ഉറപ്പായിരുന്നു.

അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ സുലൈമാന്‍ സേട്ട്‌ മുസ്ലീം ലീഗില്‍ നിന്നും വേര്‍ പിരിഞ്ഞ്‌ പോയതിനു ശേഷം മുസ്ലീം ലീഗ്‌ അഖിലേന്ത്യ നേതാവായി ഉയര്‍ത്തിക്കാട്ടിയത്‌ ബനാത്ത്‌വാലയെയായിരുന്നു.
രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം മദ്രാസ്‌ ഇസ്ലാമിക്‌ ഇന്‍സിസ്റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍, ഓള്‍ ഇന്ത്യ പേഴ്‌സണല്‍ ലോ ബോര്‍ഡ്‌ മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
--—-—------------------------
1999ൽ ഏഴാം തവണയും മഹാരാഷ്ട്രക്കാരനായ ഗുലാം മെഹമൂദ് ബനാത് വാലയെ പാർലമെന്റിലേക്കയച്ച പൊന്നാനിക്കാരെ അഭിനന്ദിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവർത്തകൻ ടി.എൻ ഗോപകുമാർ കലാകൗമുദിയിൽ എഴുതിയ കുറിപ്പിലെ ചില ഭാഗങ്ങൾ:

ബനാത് വാല എഴുന്നേറ്റ് ഒരു നിമിഷം ആവശ്യപ്പെട്ടാൽ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടയിൽ പോലും സ്പീക്കറും പ്രധാനമന്ത്രിയും അത് അംഗീകരിച്ച് അദ്ദേഹത്തിന് സമയം അനുവദിക്കുമായിരുന്നു. രാജീവ് അതു ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നരസിംഹറാവുവും അതേ ബഹുമാനം കാട്ടിയിരുന്നു. ഇന്ത്യയുടെ ലോക്സഭയിൽ വെറും രണ്ടംഗങ്ങളുടെ പാർട്ടിയുടെ പ്രതിനിധിയായിട്ടല്ല; പാർലമെന്ററി ജനാധിപത്യത്തിന്റെ വലിയ വക്താവായ മനുഷ്യനോട് കാട്ടിയ നിഷേധിക്കാനാവാത്ത ആദരവായിരുന്നു അത്. മധുദന്തവദെ, ഇന്ദ്രജിത് ഗുപ്ത, സോമനാഥ് ചാറ്റർജി, കെ.പി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ പ്രാവീണ്യം തികഞ്ഞ വലിയ അംഗങ്ങളും ബനാത് വാലയ്ക്ക് വേണ്ടി വീണ്ടും കസേരകളിൽ ഉപവിഷ്ഠരാകുമായിരുന്നു.
ബനാത് വാലയെ ഞാൻ ക്രൂദ്ധനായി കണ്ടത് രണ്ടു സന്ദർഭങ്ങളിലാണ്.

ഷാബാനോ കേസിൽ സുപ്രിംകോടതി വിധിയുണ്ടായപ്പോൾ സ്വകാര്യ ബില്ല് അവതരിപ്പിക്കപ്പെട്ടു. ന്യൂനപക്ഷാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായി കരുതപ്പെട്ട ആ വിധിക്കെതിരെ ബനാത് വാല നടത്തിയ പ്രസംഗത്തിന്റെ അവതരണ ഗാംഭീര്യം ഇനിയുണ്ടാകാൻ വഴിയില്ല.
ബനാത്വാലയുടെ വാദമുഖങ്ങള്ഡക്ക് മുന്നിൽ സർക്കാരിന് വഴങ്ങേണ്ടി വന്നു. അന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്നെ സഭയിൽ വന്ന് അഭ്യർത്ഥിച്ചു. നിങ്ങളുടെ സ്വകാര്യമെമ്പറുടെ ബില്ല് പിൻവലിക്കുക. സുപ്രിംകോടതി വിധിയുടെ ഭരണഘടനാ പ്രശ്നങ്ങൾ മറികടക്കാൻ സർക്കാർ തന്നെ ഔദ്യോഗിക ബില്ല് അവതരിപ്പിക്കാം. അങ്ങനെ ഉണ്ടായതാണ് മുസ്ലിം വനിതാ സംരക്ഷണ നിയമം. ‌
ജാമിഅ മില്ലിയ്യ സർവ്വകലാശാലയുടെ പ്രശ്നത്തിലും ബനാത് വാല പൊട്ടിത്തെറിച്ചു. ബാബരി മസ്ജിദ് പ്രശ്നമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പാർലമെന്റേറിയനെ പുറത്തുകൊണ്ടുവന്നത്.
ഇംഗ്ലീഷ് പാണ്ഡിത്യത്തിന്റെ ഇസ്ലാമികമായ അഹങ്കാരങ്ങളണിയാതെ മനോഹരനായ ഈ ജനപ്രതിനിധിയെ വീണ്ടും ലോക്സഭയിലേക്ക് അയച്ചതാണ് കേരളം കാണിച്ച വലിയ സാക്ഷരത. മലയാളിയല്ലാത്തത് കാര്യമല്ല, ബനാത് വാലയുടെ അടുത്ത തലമുറ കുറെയേറെ പഠിക്കണം.

--------------------------------------------
ഇന്ത്യന്‍ മുസ്ലീം ലീഗ്‌ അഖിലേന്ത്യ അധ്യക്ഷനും മുന്‍ പാര്‍ലമെന്റ്‌ അംഗവുമായി ജി.എം ബനാത്ത്‌വാല (2008 june 25)വിട പറയുമ്പോൾ 80 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യാശുപത്രിയില്‍ ആയിരുന്നു അന്ത്യം.

New committee 2023-2025Indian Islamic Centre Abudhabi AbuDhabi Abu Dhabi KMCC Musaffah Sector ABU DHABI KMCC Abu Dhabi K...
04/01/2023

New committee 2023-2025Indian Islamic Centre Abudhabi AbuDhabi Abu Dhabi KMCC Musaffah Sector ABU DHABI KMCC Abu Dhabi KMCC

21/11/2022

Address

AbuDhabi
Abu Dhabi

Website

Alerts

Be the first to know and let us send you an email when AbuDhabi KMCC OZHUR Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share