Unofficial: Joseph Vazhackan

Unofficial: Joseph Vazhackan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Unofficial: Joseph Vazhackan, Ernakulam.

ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം കെഎസ്‌യുവിലൂടെ തോളോട് തോൾ ചേർന്ന്, ഇന്നുകാണുന്ന നല്ലൊരു പുതിയ കോൺഗ്രസ് തലമുറയെ വാർത്തെടുത്...
02/06/2026

ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം കെഎസ്‌യുവിലൂടെ തോളോട് തോൾ ചേർന്ന്, ഇന്നുകാണുന്ന നല്ലൊരു പുതിയ കോൺഗ്രസ് തലമുറയെ വാർത്തെടുത്ത പ്രിയനേതാക്കൾ...

💙 പ്രിയപ്പെട്ട വാഴയ്ക്കൻ
💙 പ്രിയപ്പെട്ട പി.ടി

അന്നും ഇന്നും എന്നും കോൺഗ്രസ് 🧡🤍💚

Joseph Vazhackan As the Next KPCC President
01/06/2026

Joseph Vazhackan As the Next KPCC President

നമ്മെ വിട്ട് പിരിഞ്ഞ പ്രിയപ്പെട്ട കോൺഗ്രസ്‌ നേതാവ് ധനപാലന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ഒപ്പം പ്രിയങ്കരനായ എ ഐ സി ...
31/05/2026

നമ്മെ വിട്ട് പിരിഞ്ഞ പ്രിയപ്പെട്ട കോൺഗ്രസ്‌ നേതാവ് ധനപാലന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ഒപ്പം പ്രിയങ്കരനായ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും...

ഏത് രാഷ്ട്രീയ കാലഘട്ടത്തിലേക്കാണ് തിരികെ പോകേണ്ടത് എന്ന് ചോദിച്ചാൽ ഞാൻ പറയും കെ എസ് യൂ കാലത്തേക്ക് തിരികെ പോകണമെന്ന്... ...
30/05/2026

ഏത് രാഷ്ട്രീയ കാലഘട്ടത്തിലേക്കാണ് തിരികെ പോകേണ്ടത് എന്ന് ചോദിച്ചാൽ ഞാൻ പറയും കെ എസ് യൂ കാലത്തേക്ക് തിരികെ പോകണമെന്ന്... ആ കാലഘട്ടം തന്ന ആവേശവും ആത്മവിശ്വാസവും കരുത്തുമാണ് ഇത് വരെ എന്നെ വഴി നടത്തിയത്.

രാമപുരം സെന്റ് അഗസ്റ്റീൻസ് സ്കൂളിലെ എട്ടാം ക്ലാസുകാരനായ ജോസഫ് ആവേശത്തോടെ ഏറ്റു വാങ്ങിയ മെമ്പർഷിപ്പും ഇന്ദ്രനീല പതാകയുമാണ് ജോസഫ് വാഴയ്ക്കൻ എന്ന എന്നെ സൃഷ്ടിച്ചത്. ഏതാണ്ട് അൻപത് വർഷം പിന്നിടുന്ന രാഷ്ട്രീയ യാത്രയിൽ ഒരുപാട് പദവികൾ വഹിച്ചിട്ടുണ്ട് എങ്കിലും ഒൻപതാം ക്ലാസുകാരനായ എന്നെ വിശ്വസിച്ചു ഏല്പിച്ച ആദ്യ പദവിയായ കെ എസ് യൂ യൂണിറ്റ് സെക്രട്ടറി സ്ഥാനമാണ് ഏറ്റവും സന്തോഷം നിറച്ച പദവി.
സെന്റ് തോമസ് കോളേജിന്റെ വരാന്തകളിലും ക്ലാസ്സ് മുറികളിലും നീലക്കൊടിയുമേന്തി നടത്തിയ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമാണ് ഇന്നും തളരാതെ പിടിച്ചു നിർത്തുന്നത്.

വീടും വീട്ടുകാരെയും വിട്ട് പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനായി കോട്ടയത്തിന്റെ ഓരോ വഴികളും നടന്ന് തീർത്ത സ്കൂൾ കോളേജ് കാലത്തിന്റെ ഓർമ്മകൾ ഇന്നും മനസ്സിൽ നിറയുന്നുണ്ട്. കോട്ടയത്ത്‌ നിന്നും ആരംഭിച്ച ആ യാത്ര ജില്ലകൾ കടന്ന് പോകുമ്പോൾ ഈ പ്രസ്ഥാനം എന്നെ ഏല്പിച്ച ഉത്തരവാദിത്തങ്ങളാണ് എന്നിലെ രാഷ്ട്രീയ നേതാവിനെ വാർത്തെടുത്തത് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ സ്വാധീനിക്കാൻ ശേഷിയുള്ള മഹത്തായ പ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനം അലങ്കരിക്കാൻ അവസരം ലഭിച്ചത് വലിയ നേട്ടമായി ഇന്നും ഓർക്കുന്നു.

പണ്ട് കാലത്ത് രാഷ്ട്രീയ പ്രവർത്തനം എന്നാൽ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ദുരിത കഥകളായിരുന്നു. ഇന്നത്തെ ഭൂരിപക്ഷം മുതിർന്ന നേതാക്കളും പരസ്പരം സംസാരിക്കാൻ സമയം കിട്ടുമ്പോൾ ഒക്കെയും പങ്ക് വക്കുന്നത് കഷ്ടപ്പാട് സഹിച്ചു പണ്ട് കാലത്ത് നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തെ പറ്റിയായിരിക്കും. ഈ ആധുനിക കാലത്ത് സൗകര്യങ്ങളുടെ വേലിയേറ്റ കാലത്ത് പഴയ കാല കഥകൾക്ക് എന്ത് മാത്രം പ്രസക്തി ഉണ്ടെന്നോ ശ്രദ്ധയുണ്ടെന്നോ അറിയില്ല. പക്ഷെ, ഇന്ന് കേരളത്തിന്റെ ക്യാമ്പസുകളിൽ ഉയർന്നു പൊങ്ങുന്ന കെ എസ് യൂവിന്റെ നീലക്കൊടിക്ക് കരുത്ത് പകരുന്നത് പതിറ്റാണ്ടുകൾ നീണ്ട ദുരിതങ്ങൾക്ക് നടുവിലും പ്രതിസന്ധികൾക്ക് നടുവിലും നിശ്ചയദാർഢ്യത്തോടെ പോരാടിയ ഒരുപാട് തലമുറയുടെ പോരാട്ട വീര്യമാണ്.

കാലഘട്ടം മുന്നോട്ട് പോകുമ്പോഴും കരുത്ത് ചോരാതെ പടർന്നു പിടിക്കുന്ന കെ എസ് യൂ വികാരത്തിന്, എന്നിലെ രാഷ്ട്രീയക്കാരനെ പരുവപെടുത്തിയ രാഷ്ട്രീയ അടിത്തറക്ക്, നാലാൾക്ക് മുന്നിൽ നേരിന് വേണ്ടി നിലകൊള്ളാൻ പ്രാപ്തനാക്കിയ പ്രത്യയശാസ്ത്രത്തിനു, നഷ്ടങ്ങളുടെ മുന്നിലും അടിയുറച്ചു പാർട്ടിക്കൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുന്ന വിധം രക്തത്തിൽ പാർട്ടി വികാരം കലർത്തിയ എന്റെ കെ എസ് യൂവിനു ഹൃദയം നിറഞ്ഞ ആശംസകൾ.

ഇനിയും തലമുറകൾക്ക് വഴികാട്ടിയാകാൻ കഴിയട്ടെ.

ആദരാജ്ഞലികൾ 🌹
30/05/2026

ആദരാജ്ഞലികൾ 🌹

പ്രിയപ്പെട്ട സഹപ്രവർത്തകനും മുൻ എം പിയും രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ പി ധനപാലന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. പതിറ്റാണ്ടുകളുടെ ബന്ധമാണ് ധനപാലനുമായിട്ടുണ്ടായിരുന്നത്. യൂത്ത് കോൺഗ്രസ്‌ കാലം മുതൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിരുന്നു. സൗമ്യത നിറഞ്ഞ മുഖമായിരുന്നു അദ്ദേഹം. അത് കൊണ്ട് തന്നെ ഏവരുടെയും ഇഷ്ടവും സ്നേഹവും പിടിച്ച് പറ്റാൻ ധനപാലന് കഴിഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ പല അവഗണനകളും നേരിടേണ്ടി വന്ന കാലത്തും വളരെ പക്വതയോടെ മാതൃകാപരമായി പാർട്ടിയോടൊപ്പം നിലകൊണ്ട് നിലപാട് എടുത്ത രാഷ്ട്രീയ നേതാവായിരുന്നു ധനപാലൻ. കോൺഗ്രസ്‌ പാർട്ടിക്കും പ്രത്യേകിച്ച് എറണാകുളം ജില്ലയിലെ കോൺഗ്രസ്‌ പാർട്ടിക്ക് വേണ്ടിയും അദ്ദേഹം നൽകിയ സംഭാവനകൾ ആർക്കും വിസ്മരിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിനും കോൺഗ്രസ്‌ പാർട്ടിക്കും തീരാ നഷ്ടമാണ്. അസുഖം അദ്ദേഹത്തെ വേട്ടയാടുമ്പോഴും കഴിയുന്നത്ര പാർട്ടി വേദികളിൽ ഓടിയെത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രിയ സുഹൃത്തിനു ഹൃദയ വേദനയോടെ വിട ചൊല്ലുന്നു...

ശ്രീ. ജോസഫ് വാഴയ്ക്കൻ 1969 ൽ കോട്ടയം ജില്ലയിലെ രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 8-ാം ക്ലാസിൽ പഠിക്കുമ്പോൾ KSU വിൽ അം...
29/05/2026

ശ്രീ. ജോസഫ് വാഴയ്ക്കൻ 1969 ൽ കോട്ടയം ജില്ലയിലെ രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 8-ാം ക്ലാസിൽ പഠിക്കുമ്പോൾ KSU വിൽ അംഗത്വം സ്വീകരിച്ചതോടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു . 9-ാം ക്ലാസിൽ എത്തിയപ്പോൾ തന്നെ സ്കൂളിലെ KSU യൂണിറ്റ് സെക്രട്ടറിയായി.

1972ൽ പാലാ സെൻ്റ് തോമസ് കോളജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായി ചേർന്നപ്പോൾ മുതൽ അദ്ദേഹം KSU വിൻ്റെ യൂണിറ്റ് ഭാരവാഹിയായിരുന്നു. 1974 ൽ ഡിഗ്രി വിദ്യാർത്ഥി ആയിരിക്കുമ്പോൾ കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.

1975 ൽ മീനച്ചിൽ താലൂക്ക് പ്രസിഡൻ്റായി. തുടർന്നു കോട്ടയം ജില്ലാ സെക്രട്ടറി, KSU സംസ്ഥാന കലാവേദി കൺവീനർ , KSU മുഖപത്രമായ 'സ്റ്റുഡൻ്റ്സ് വ്യൂ' ചീഫ് എഡിറ്റർ, KSU സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലേക്ക് പടിപടിയായി ഉയർന്നു.

1982 ൽ (25-ാം വയസിൽ ) KSU സംസ്ഥാന പ്രസിഡൻ്റ് ആയി തിരഞ്ഞെക്കപ്പെട്ടു.

1983 ൽ പാരീസിൽ നടന്ന ലോക വിദ്യാർത്ഥി സമ്മേളനത്തിൽ രണ്ടംഗ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അംഗമായി രുന്നു.

1986-ൽ ഉത്തര കൊറിയയിലെ പ്യോംഗ് യാങ്ങിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിലും അംഗമായിരുന്നു.

ഇന്ന് ഭരണരംഗത്തും സംഘടനാ രംഗത്തും പ്രവർത്തിക്കുന്ന ഒട്ടനവധി കോൺഗ്രസ് നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവന്നതും പ്രോത്സാഹനം നൽകി ഉയർത്തിക്കൊണ്ടുവന്നതും ശ്രീ. ജോസഫ് വാഴയ്ക്കനാണ്.

ഇന്ന് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും നിറഞ്ഞുനിൽക്കുന്ന നൂറുകണക്കിന് നേതാക്കളെ വാർത്തെടുക്കുന്നതിൽ ജോസഫ്...
29/05/2026

ഇന്ന് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും നിറഞ്ഞുനിൽക്കുന്ന നൂറുകണക്കിന് നേതാക്കളെ വാർത്തെടുക്കുന്നതിൽ ജോസഫ് വാഴയ്ക്കൻ വഹിച്ച പങ്ക് അതുല്യമാണ്.

അനേകം യുവാക്കൾക്ക് രാഷ്ട്രീയത്തിൽ ആദ്യ അവസരം നൽകിയതും, സമരങ്ങളുടെ വഴികളിലൂടെ വളരാൻ പ്രചോദനമായതും അദ്ദേഹം തന്നെയാണ്. ഒരു നേതാവെന്നതിലുപരി പുതിയ തലമുറയെ വാർത്തെടുത്ത രാഷ്ട്രീയ ശിൽപിയും, പ്രവർത്തകരുടെ വഴികാട്ടിയുമാണ് വാഴയ്ക്കൻ. പാർട്ടിയെ നയിക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ളയാൾ.

Address

Ernakulam

Website

Alerts

Be the first to know and let us send you an email when Unofficial: Joseph Vazhackan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share