01/06/2026
കോഴിപ്പിള്ളി ഗവണ്മെന്റ് സ്കൂളിൽ പുതിയ ക്ലാസ്സ് ദിനത്തിൽ എല്ലാവർക്കും Dyfi കോഴിപ്പിള്ളിമേഖല കമ്മിറ്റിയുടെ നേത്രത്വത്തിൽ എല്ലാവർക്കും മധുരും കൊടുത്ത് സന്തോഷും പങ്കിട്ടു 🥰🥰🥰
നീണ്ട വേനലവധിക്ക് ശേഷം വീണ്ടും സ്കൂൾ മുറ്റത്തേക്ക് തിരിച്ചെത്തുന്ന എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ അധ്യയനവർഷ ആശംസകൾ!
പുതിയ ക്ലാസുകളും പുതിയ പുസ്തകങ്ങളും പുതിയ കൂട്ടുകാരുമൊക്കെയായി നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകളിലേക്കാണ് നിങ്ങൾ വീണ്ടും ചുവടുവെക്കുന്നത്. നന്നായി പഠിക്കുന്നതിനൊപ്പം തന്നെ നല്ല സ്വഭാവഗുണമുള്ളവരായും, മറ്റുള്ളവരെ സഹായിക്കുന്നവരായും വളരാൻ ഈ സ്കൂൾ കാലഘട്ടത്തിൽ നിങ്ങൾക്ക് സാധിക്കട്ടെ.
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനും, വലിയ സ്വപ്നങ്ങൾ കാണാനും, അവയൊക്കെ സ്വന്തമാക്കാനും ഈ പുതിയ അധ്യയനവർഷം നിങ്ങൾക്ക് കരുത്തേകട്ടെ എന്ന് ആശംസിക്കുന്നു. ഒട്ടും മടി കൂടാതെ, നിറഞ്ഞ സന്തോഷത്തോടെ
എല്ലാ കൂട്ടുകാർക്കും ഉജ്ജ്വലമായ ഒരു അധ്യയനവർഷം ആശംസിക്കുന്നു..