10/08/2020
https://www.facebook.com/154254094714750/posts/1831800703626739/
സ്നേഹിതരെ,
കേരള കോണ്‍ഗ്രസ് എം 56-ാം വയസിലേക്ക് കടക്കുന്ന ദിനത്തില്‍ പ്രസ്ഥാനത്തിന്റെ താങ്ങും തണലുമായി എന്നും നിലകൊള്ളുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും പാര്‍ട്ടിയുടെ മിത്രങ്ങള്‍ക്കും അനുഭാവികള്‍ക്കും ആശംസകളും സ്‌നേഹവും അറിയിക്കുന്നു. നമ്മുടെ പ്രസഥാനത്തിന്റെ സര്‍വസ്വവുമായ മാണി സാറിന്റെ ചിരസ്മരണീയ സ്മൃതിക്കു മുന്നില്‍ ഈ സുദിനത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു. ഹരിതാഭമായ കാര്‍ഷിക കേരളവും നിറഞ്ഞ കര്‍ഷക മനസുകളുമാണ് എന്നും കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
കേരള കോണ്‍ഗ്രസിന്റെ ഈ ജന്മദിനത്തിലും കാര്‍ഷിക ലോകത്തോടുള്ള കടപ്പാടിന്റെ പ്രതിജ്ഞ നമുക്ക് പുതുക്കാം.56-ാം ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം പാര്‍ട്ടി ഓഫീസുകളിലും വീടുകളിലുമായി ഒരു ലക്ഷം വൃക്ഷതൈകൾ നടാനാണു തീരുമാനിച്ചിരിക്കുന്നത്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കണം ഇത്.
എന്നും കര്‍ഷകരുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി ആണ് കേരള കോണ്‍ഗ്രസ്സും നേതാക്കളും നിലകൊണ്ടിട്ടുള്ളത്. നമുക്ക് ഭക്ഷ്യവിഭവങ്ങള്‍ നല്‍കുന്ന കര്‍ഷകരോടുള്ള ആദരവും നന്ദിയും രേഖപ്പെടുത്താനും ജന്മദിനം സന്ദേശമാകണം.
കാര്‍ഷിക വ്യവസായങ്ങളെയെല്ലാം കോര്‍പറേറ്റുകള്‍ക്കു
തീറെഴുതികൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യമെങ്ങും അലയടിക്കുന്ന പ്രതിഷേധത്തില്‍ നമ്മളും കൈകോര്‍ത്തുകഴിഞ്ഞു. വൃക്ഷ തൈകള്‍ നടുന്നതിനൊപ്പം എക്കാലവും പാര്‍ട്ടിയുടെ അടിത്തറയായ കര്‍ഷക സമൂഹത്തെ സംരക്ഷിക്കാനുള്ള ഉത്തവരവാദിത്വവും നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്.ഒരു നല്ല നാളേക്ക് വേണ്ടി നമ്മുടെ പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാനമായ ഈ ദിനത്തില്‍ നമുക്ക് കര്‍മനിരതരാകാം.
ജന്മദിനാശംസകളോടെ