CPIM Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM, Political Party, Chicago, IL.

07/04/2020

അന്തർദേശീയ സഹകരണ ദിനത്തോട് അനുബന്ധിച്ച് വിപുലവും നൂതനവുമായ ആഘോഷപരിപാടികളുമായി സഹകരണ വകുപ്പ്. കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന ഒരു ലക്ഷം സഹകാരികളുടെ ഓൺലൈൻ സംഗമം ഇത്തവണത്തെ അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ പ്രത്യേകതയാണ്. രാവിലെ 9.30 മുതൽ 11 വരെ നടക്കുന്ന ഓൺലൈൻ സംഗമത്തെ സഹകരണ വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഞാന്‍ അഭിസംബോധന ചെയ്യും. സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ വെച്ച് നടത്തുന്ന പരിപാടി തത്സമയം വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും സൂം/യൂട്യൂബ്&ഫേസ്ബുക്ക് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ ലഭ്യമാക്കും. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാവും സഹകാരി സംഘങ്ങളും, സ്ഥാപനങ്ങളും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുക.

സഹകരണ ദിനാഘോഷത്തോട് അനുബന്ധിച്ച് എല്ലാ സംഘങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജില്ല, താലൂക്ക് തല ഓഫീസുകളിലും കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സഹകരണ പതാക ഉയർത്തും. സഹകരണ ദിനാഘോഷ പ്രചാരണത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹാർദ്ദ വസ്തുക്കൾ ഉപയോഗിച്ചുള്ള ബാനറുകളും പോസ്റ്ററുകളും മാത്രമേ സംഘങ്ങൾ ഉപയോഗിക്കുകയുള്ളൂ.

സഹകരണ സംഘങ്ങളെ സംബന്ധിച്ച ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്തുക, സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥകൾ, അന്തർദേശീയ ഐക്യത്തിനും വികസനത്തിനും നൽകുന്ന മാതൃകകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് സഹകരണ ദിനാഘോഷത്തിന്റെ ലക്ഷ്യങ്ങൾ. കോ-ഓപ്പറേറ്റിവ്സ് ഫോർ ക്ളൈമറ്റ്‌ ആക്ഷൻ എന്നതാണ് ഇത്തവണത്തെ ആഘോഷത്തിന്റെ പ്രമേയം. കാലാവസ്ഥാ വ്യതിയാനം ഭൂമിക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനെതിരായ ചെറുത്ത് നിൽപ്പിൽ സഹകരണ സംഘങ്ങൾ കൂടുതലായി മുന്നിട്ടറങ്ങുക, കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന് സഹായമായ പദ്ധതികളും പ്രവർത്തികളും ആവിഷ്കരിക്കുക, എന്ന സന്ദേശമാണ് ഇത്തവണത്തെ പ്രമേയം മുന്നോട്ട് വെക്കുന്നത്.

സഹകരണ ദിനാഘോഷത്തോട് അനുബന്ധിച്ച് സഹകരണ വകുപ്പ് ആവിഷ്കരിച്ച പ്രളയ സഹായമായ കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച രണ്ടായിരാമത് വീടിന്റെ താക്കോൽ ദാനവും കെയർ ഹോം ഡോക്യുമെന്ററി പ്രകാശനവും നിർവഹിക്കും. തിരുവനന്തപുരത്തെ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാന സഹകരണ മന്ത്രി

06/06/2020
05/24/2020

കേരളം തകർന്നു കാണാൻ ആഗ്രഹിക്കുന്നവർ മുതൽ , പ്രകൃതി ദുരന്തങ്ങൾ, നിപ്പ, കൊറോണ ഉൾപ്പെടെ ഉള്ള രോഗങ്ങൾ എന്നിവ താണ്ഡവം ആടിയപ്പോഴും ഉലയാതെ അവയെ ഒക്കെ നിർഭയം നേരിട്ട് അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന നമ്മുടെ ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കു സഖാക്കളെ, സുഹൃത്തുക്കളെ.. ♥️♥️♥️

💪💪💪💪💪

നവയുഗം പേജ് ലൈക്ക് ചെയ്യാത്ത സഖാക്കൾ പേജ് ലൈക്ക് ചെയ്യുക.

https://m.facebook.com/navayugamgroupofficial

Address

Chicago, IL

Telephone

+17736769513

Website

Alerts

Be the first to know and let us send you an email when CPIM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share