DYFI അർത്തുങ്കൽ മേഖല കമ്മിറ്റി

DYFI അർത്തുങ്കൽ മേഖല കമ്മിറ്റി DYFI അർത്തുങ്കൽ മേഖല

09/11/2026

ഒരുകാര്യം ഉറപ്പായി.

UDF വന്നത്കൊണ്ട് ലോകത്തിലൊരാൾക്കും ലാഭമുണ്ടായില്ലെങ്കിലും ഇൻവെർട്ടർ കച്ചവടക്കാർക്ക് കോളാണ് 😁

ഇന്ദിരാ കട്ട് പ്രവചന മത്സരം DYFI അർത്തുങ്കൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ 11/09/2026 വെള്ളിയാഴ്ച വൈകുന്നേരം പവർകട്ട് സമ...
09/11/2026

ഇന്ദിരാ കട്ട് പ്രവചന മത്സരം

DYFI അർത്തുങ്കൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ 11/09/2026 വെള്ളിയാഴ്ച വൈകുന്നേരം പവർകട്ട് സമയവും, എത്ര തവണ പവർ കട്ട് ഉണ്ടാവുമെന്നു പ്രവചിക്കുന്നവർക്ക് ഒരു കിലോ മെഴുകുതിരി സമ്മാനമായി ലഭിക്കും ഈ അവസരം ഉപയോഗപ്പെടുത്തുക❤️

09/09/2026

ഹൃദയപൂർവ്വം DYFI❤️
സ്നേഹത്തിൽ പൊതിഞ്ഞു നൽകിയ പത്തുവർഷം 💕
DYFI അർത്തുങ്കൽ മേഖലാ കമ്മറ്റിയുടെ പത്തൊൻപതാം ഘട്ടം 💕

ചോദ്യമൊന്നുമില്ല ന്യായീകരിച്ചോളൂ 😂
08/13/2026

ചോദ്യമൊന്നുമില്ല ന്യായീകരിച്ചോളൂ 😂

പവർ കട്ട് ആണെന്ന് മനസിലാക്കാതിരിക്കാൻ  ഇടക്ക് രണ്ടു വട്ടം കറന്റ് വന്നു പോകുന്നു....കറന്റിന് പോലും മനസിലാവാത്തവിധം 🥰വണ്ട്...
07/27/2026

പവർ കട്ട് ആണെന്ന് മനസിലാക്കാതിരിക്കാൻ
ഇടക്ക് രണ്ടു വട്ടം കറന്റ് വന്നു പോകുന്നു....
കറന്റിന് പോലും മനസിലാവാത്തവിധം 🥰

വണ്ട് തേൻ കുടിക്കുന്നത് പോലെ എന്ന് പറഞ്ഞപ്പോൾ ഇത്ര മിത്വത്വം പ്രതീക്ഷിച്ചില്ല രാമ 👍🏻

പൂക്കി എഫക്ട് 🥰❣️

06/24/2026

VD സത്യേശൻ 😂

🙏 #നന്ദി 🙏മരണം തൊട്ടുമുന്നിലെത്തിയ നിമിഷം... എല്ലാവരും സ്വന്തം ജീവൻ രക്ഷിക്കാൻ ഓടിയപ്പോൾ, ഒരു പെൺകുട്ടി രണ്ട് കുഞ്ഞുങ്ങള...
06/24/2026

🙏 #നന്ദി 🙏മരണം തൊട്ടുമുന്നിലെത്തിയ നിമിഷം... എല്ലാവരും സ്വന്തം ജീവൻ രക്ഷിക്കാൻ ഓടിയപ്പോൾ, ഒരു പെൺകുട്ടി രണ്ട് കുഞ്ഞുങ്ങളുടെ കൈപിടിച്ചാണ് ഓടിയത്. അതുകൊണ്ടാണ് ഇന്ന് ആ രണ്ട് കുഞ്ഞുങ്ങളും ജീവനോടെ ഉള്ളത്...! ❤️

കൊല്ലം കൊട്ടാരക്കരയിൽ നടന്ന ആ ഭീകര അപകടത്തിന്റെ വാർത്ത കേട്ട് കേരളം മുഴുവൻ കണ്ണീരിലായി. നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ടിപ്പർ ലോറി... മൂന്ന് ജീവനുകൾ പൊലിഞ്ഞു, നിരവധി പേർക്ക് പരിക്കേറ്റു. പക്ഷേ ആ ദുരന്തത്തിനിടയിൽ പ്രതീക്ഷയുടെ ഒരു മുഖവും ഉണ്ടായിരുന്നു. ആ മുഖത്തിന്റെ പേര് അഞ്ജലി.

അന്ന് രാവിലെ പതിവുപോലെ ക്ഷേത്രത്തിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു അഞ്ജലി. ബസ് സ്റ്റോപ്പിൽ സ്കൂളിലേക്ക് പോകാനെത്തിയ കുഞ്ഞുങ്ങളും ജോലിക്ക് പോകുന്നവരും ഉൾപ്പെടെ നിരവധി പേരുണ്ടായിരുന്നു. അപ്പോഴാണ് അമിതവേഗത്തിൽ നിയന്ത്രണം വിട്ട് ഒരു ടിപ്പർ ലോറി പാഞ്ഞുവരുന്നത് അഞ്ജലിയുടെ ശ്രദ്ധയിൽപ്പെട്ടത്. അപകടം വരുന്നതായി തിരിച്ചറിഞ്ഞ നിമിഷം, സ്വന്തം ജീവൻ മാത്രം രക്ഷിക്കാൻ അവൾ ഓടിയില്ല.

തൊട്ടടുത്ത് ഭയന്ന് നിൽക്കുന്ന രണ്ട് കുഞ്ഞുങ്ങളുടെ കൈകളിൽ മുറുകെ പിടിച്ച് അഞ്ജലി അവരെ വലിച്ചുകൊണ്ട് ഓടി. ആ ഏതാനും സെക്കൻഡുകൾ... അതായിരുന്നു ആ കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം. കാരണം അവർ മാറിനിന്ന തൊട്ടടുത്ത നിമിഷം തന്നെ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.

അപകടം കഴിഞ്ഞിട്ടും അഞ്ജലി തളർന്നില്ല. ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമാകുകയും ചെയ്തു. അപകടസ്ഥലത്ത് ഭയന്ന് നിൽക്കാതെ ചെയ്യേണ്ടത് ചെയ്ത ആ മനസ്സാന്നിധ്യവും ധൈര്യവും ഏവർക്കും മാതൃകയാണ്.

മൂന്ന് കുടുംബങ്ങളുടെ ജീവിതം കണ്ണീരിലാഴ്ത്തിയ ഈ ദുരന്തം നമുക്ക് വലിയൊരു ഓർമ്മപ്പെടുത്തലാണ്. റോഡിലെ അശ്രദ്ധയും അമിതവേഗവും ഒരു നിമിഷം കൊണ്ട് എത്ര ജീവനുകളെയാണ് ഇല്ലാതാക്കുന്നത്. അതേസമയം, ഒരു മനുഷ്യന്റെ സമയോചിതമായ ഇടപെടൽ എത്ര ജീവനുകളെയാണ് രക്ഷിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഞ്ജലി.

മൂന്ന് പേരെ നമുക്ക് തിരികെ കൊണ്ടുവരാൻ കഴിയില്ല... പക്ഷേ രണ്ട് കുഞ്ഞുങ്ങൾക്ക് ജീവിതം തിരികെ നൽകിയ ആ ധീര പെൺകുട്ടിയെ നാം ഒരിക്കലും മറക്കരുത്. അഞ്ജലി... നീ ആ നാടിന്റെ അഭിമാനമാണ്. ഹൃദയം നിറഞ്ഞ സല്യൂട്ട്!

സതീശൻ പറയുന്നത് നുണ.ഇടതുസർക്കാർ പിഎം ശ്രീ നടപ്പിലാക്കാൻ താല്പര്യം കാട്ടിയില്ലെന്ന കേന്ദ്ര സത്യവാങ്മൂലം സുപ്രീം കോടതിയിൽ.
06/18/2026

സതീശൻ പറയുന്നത് നുണ.
ഇടതുസർക്കാർ പിഎം ശ്രീ നടപ്പിലാക്കാൻ താല്പര്യം കാട്ടിയില്ലെന്ന കേന്ദ്ര സത്യവാങ്മൂലം സുപ്രീം കോടതിയിൽ.

ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചു DYFI അർത്തുങ്കൽ മേഖലാ കമ്മറ്റി സംഘടിപ്പിച്ച വൃക്ഷതൈ നടൽ DYFI കഞ്ഞിക്കുഴി ബ്ലോക്ക് കമ്...
06/05/2026

ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചു DYFI അർത്തുങ്കൽ മേഖലാ കമ്മറ്റി സംഘടിപ്പിച്ച വൃക്ഷതൈ നടൽ
DYFI കഞ്ഞിക്കുഴി ബ്ലോക്ക് കമ്മറ്റിയംഗം
സ : ലിജോ തോമസ് ഉൽഘാടനം ചെയ്തു..

"പാമ്പിനെ ചവിട്ടിയാൽ പാമ്പ് തിരിച്ചു കൊത്തും" - കേരള നിയമസഭ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ലോകമെമ്പാടുമുള്ള ശാസ്ത്രലോകം ...
06/05/2026

"പാമ്പിനെ ചവിട്ടിയാൽ പാമ്പ് തിരിച്ചു കൊത്തും" - കേരള നിയമസഭ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ലോകമെമ്പാടുമുള്ള ശാസ്ത്രലോകം ഞെട്ടലോടെ കേട്ട ഒരു വലിയ വെളിപ്പെടുത്തലിനാണ്. തൃശൂർ മെഡിക്കൽ കോളേജിൽ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് നമ്മുടെ സ്വന്തം ആരോഗ്യമന്ത്രി നിയമസഭയിൽ നൽകിയ ഈ വിശദീകരണം കേട്ട് കേരളജനത ഒന്നടങ്കം ആശ്വാസത്തിന്റെ നെടുവീർപ്പിടുകയാണ്.

ഇത്രയും കാലം മനുഷ്യരെ പാമ്പ് എന്തിനാണ് കടിക്കുന്നത് എന്നതിനെക്കുറിച്ച് നമ്മളൊക്കെ വലിയ അന്ധവിശ്വാസത്തിലായിരുന്നു. പാമ്പിന് ദേഷ്യം വന്നിട്ടാകും, അല്ലെങ്കിൽ അതിന് വിശന്നിട്ടാകും എന്നൊക്കെയായിരുന്നു സാധാരണക്കാരുടെ വിചാരം. എന്നാൽ ആ സംശയങ്ങൾക്കെല്ലാം ഒറ്റ വരിയിൽ മന്ത്രി ഉത്തരം നൽകിയിരിക്കുന്നു. ഇത്ര ലളിതമായി, ഇത്ര ശാസ്ത്രീയമായി കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കിത്തരാൻ കഴിവുള്ള ഒരു മന്ത്രിയെ ലഭിച്ചത് കേരളത്തിന്റെ വലിയൊരു പുണ്യം തന്നെയാണ്.

ചികിത്സ തേടിപ്പോകുന്ന മെഡിക്കൽ കോളേജുകൾ രോഗം മാറ്റാനുള്ള ഇടമാണെന്നും, അവിടെ കാടുപിടിച്ച് കിടക്കുന്നതും ഇരുട്ടത്ത് പാമ്പുകൾ സ്വൈര്യവിഹാരം നടത്തുന്നതും അധികാരികളുടെ വീഴ്ചയാണെന്നുമൊക്കെ ചിന്തിക്കുന്നവരാണ് യഥാർത്ഥത്തിൽ വിവരദോഷികൾ. സർക്കാർ ആശുപത്രികൾ ആകുമ്പോൾ അവിടെ രോഗികളും ഡോക്ടർമാരും മാത്രമല്ല, ചിലപ്പോൾ സർപ്പങ്ങളും ഉണ്ടാകും. അങ്ങനെയുള്ള പാമ്പുകളെ ടോർച്ചടിച്ച് നോക്കി നടക്കാതെ പോയി ചവിട്ടുന്നത് പൊതുജനങ്ങളുടെ തെറ്റല്ലേ. ഇതിൽ സർക്കാരിനോ ആശുപത്രി അധികൃതർക്കോ എന്ത് ചെയ്യാൻ കഴിയും. പാമ്പിന് മെഡിക്കൽ കോളേജ് ആണെന്നോ, സെക്രട്ടറിയേറ്റ് ആണെന്നോ തിരിച്ചറിയാൻ കഴിയില്ലല്ലോ. ആ വലിയ സത്യം നിയമസഭയിൽ വെച്ച് നമ്മെ ഓർമ്മിപ്പിച്ച ആരോഗ്യ മന്ത്രിക്ക് അഭിനന്ദനങ്ങൾ..!

Address

Charlotte, NC

Telephone

+19809521003

Website

Alerts

Be the first to know and let us send you an email when DYFI അർത്തുങ്കൽ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share