Kerala Association Kuwait

Kerala Association Kuwait കലാ,കായിക,കാരുണ്യ, സാമൂഹിക,സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന കുവൈറ്റിലെ കേരളത്തിന്റെ മുഖം...

കേരള അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ മേഖല സമ്മേളനം ചേർന്നു; പ്രഫിൻ ദാസ് കൺവീനർ, ബിനോയ് രാഘവൻ ജോയിന്റ് കൺവീനർ   കുവൈറ്റ് സിറ്റി...
29/05/2026

കേരള അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ മേഖല സമ്മേളനം ചേർന്നു; പ്രഫിൻ ദാസ് കൺവീനർ, ബിനോയ് രാഘവൻ ജോയിന്റ് കൺവീനർ

കുവൈറ്റ് സിറ്റി :

കേരള അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ മേഖല സമ്മേളനം മംഗഫിൽ ചേർന്നു. പ്രഫിൻ ദാസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആനന്ദ് ബി എസ് രക്തസാക്ഷി പ്രമേയവും,ബിനോയ് രാഘവൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. കേരള അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് ബിവിന് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ അനിൽകെജി, ജോയിന്റ് സെക്രട്ടറി അമൃത്‌സൻ ,കേന്ദ്ര എക്സിക്യൂട്ടീവ് അംഗം വിനോദ് വലൂപ്പറമ്പിൽ,കേന്ദ്ര കമ്മിറ്റി അംഗം ഉണ്ണിമായ ഉണ്ണികൃഷ്‍ണൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഫഹാഹീൽ മേഖല കമ്മിറ്റി ഭാരവാഹികളായി പ്രഫിൻ ദാസ് കൺവീനർ, ബിനോയ് രാഘവൻ ജോയിന്റ് കൺവീനർ എന്നിവരെ തെരെഞ്ഞെടുത്തു.സമ്മേളനത്തിന് ബിനോയ് രാഘവൻ സ്വാഗതവും സ്റ്റാൻലി ജോർജ് നന്ദിയും പറഞ്ഞു.
#മേഖല സമ്മേളനം

സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ നിവ്യ ജോസഫിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു – News | cbse exam | KeralaAssoci...
29/05/2026

സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ നിവ്യ ജോസഫിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു – News | cbse exam | KeralaAssociation Kuwait | Kuwait Malayalis | Latest News Updates | Janayugom Online Malayalam News https://janayugomonline.com/kerala-association-kuwait-honored-nivya-joseph-for-her-high-achievement-in-the-cbse-examinations/?utm_source=zeeker&utm_medium=share_whatsapp&utm_campaign=zeeker_janayugomonline.com_66b1cf707370a0329196d09c

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നിവ്യ ജോസഫിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു. ....

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആര്യ ദയാനന്ദിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു https://janayugomonlin...
29/05/2026

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആര്യ ദയാനന്ദിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു https://janayugomonline.com/kerala-association-kuwait-honours-arya-dayanand-cbse-plus-two-success/

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആര്യ ദയാനന്ദിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു https://www.sathyamonline.com/pravasi/kuwait/gulf-11872763
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആര്യ ദയാനന്ദിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു
https://colorsnewslive.com/cbse-exam-4/

🏆 വിജയത്തിളക്കത്തിൽ നമ്മടെ മക്കൾ! അഭിനന്ദനങ്ങൾ!! 🏆കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച്, ഇക്കഴിഞ...
29/05/2026

🏆 വിജയത്തിളക്കത്തിൽ നമ്മടെ മക്കൾ! അഭിനന്ദനങ്ങൾ!! 🏆

കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച്, ഇക്കഴിഞ്ഞ SSLC, DHSE (Plus Two), CBSE (X & XII) പരീക്ഷകളിലും, MG University B.Com പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയ കേരള അസോസിയേഷൻ കുവൈറ്റ് അംഗങ്ങളുടെ പ്രിയപ്പെട്ട മക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉👏

പ്രവാസലോകത്തെ പ്രതിസന്ധികളെയും അതിജീവിച്ച്, പഠനരംഗത്ത് മികവിന്റെ പുതിയ ചരിത്രം കുറിച്ച നമ്മുടെ കുട്ടികൾ ഓരോരുത്തരും കേരള അസോസിയേഷന്റെ അഭിമാനമാണ്. നിങ്ങളുടെ ഈ വലിയ വിജയം വരുംതലമുറയ്ക്ക് ഒരു വലിയ പ്രചോദനമാണ്.✨

തുടർപഠനത്തിലും ജീവിതത്തിലും ഇതിലും വലിയ വിജയങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം മക്കളുടെ വിജയത്തിനായി കൂടെനിന്ന പ്രിയപ്പെട്ട മാതാപിതാക്കൾക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ! ❤️

ഭാവിയിലെ നിങ്ങളുടെ എല്ലാ സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും കേരള അസോസിയേഷൻ കുവൈറ്റിന്റെ എല്ലാവിധ ഭാവുകങ്ങളും, പ്രാർത്ഥനകളും! 💐🌟

അധ്വാനിക്കുന്നവന്റെ വിയർപ്പിന് ആദരം... ഏവർക്കും മെയ് ദിനാശംസകൾ! ⚒️⚙️       #
30/04/2026

അധ്വാനിക്കുന്നവന്റെ വിയർപ്പിന് ആദരം... ഏവർക്കും മെയ് ദിനാശംസകൾ! ⚒️⚙️
#

ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പത്താം  ക്ലാസ് പരീക്ഷയിൽ 90% മാർക്കോടെ തിളക്കമാർന്ന വിജയം നേടിയ  കേരള അസോസിയേഷൻ കുവൈറ്റ് എക്സിക്യൂ...
19/04/2026

ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 90% മാർക്കോടെ തിളക്കമാർന്ന വിജയം നേടിയ കേരള അസോസിയേഷൻ കുവൈറ്റ് എക്സിക്യൂട്ടീവ് അംഗം ജോസഫ് കെ തോമസിന്റെ മകൾ നിവ്യ ജോസഫിന്(യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ) അഭിനന്ദനങ്ങൾ!

ഈ മിന്നും വിജയത്തിൽ നിവ്യയെ ഞങ്ങൾ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. ഭാവിയിൽ കൂടുതൽ വിജയങ്ങൾ നേടാൻ എല്ലാവിധ ആശംസകളും നേരുന്നു.

സ്നേഹത്തോടെ,
കേരള അസോസിയേഷൻ കുവൈറ്റ്

ഏപ്രിൽ 18കണിയാപുരം രാമചന്ദ്രൻ ദിനം മലയാള സിനിമയ്ക്കും നാടകത്തിനും രാഷ്ട്രീയത്തിനും ഒരുപോലെ വിപ്ലവകരമായ മാറ്റങ്ങൾ സമ്മാനി...
18/04/2026

ഏപ്രിൽ 18
കണിയാപുരം രാമചന്ദ്രൻ ദിനം

മലയാള സിനിമയ്ക്കും നാടകത്തിനും രാഷ്ട്രീയത്തിനും ഒരുപോലെ വിപ്ലവകരമായ മാറ്റങ്ങൾ സമ്മാനിച്ച പ്രതിഭയായിരുന്നു കണിയാപുരം രാമചന്ദ്രൻ. വരികളിലൂടെയും വാക്കുകളിലൂടെയും സാമാന്യ ജനങ്ങളുടെ ശബ്ദമായി മാറിയ അദ്ദേഹം, നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 21 വർഷങ്ങൾ തികയുന്നു.

ഒരു ജനപ്രതിനിധിയായും തിരക്കഥാകൃത്തായും പ്രഭാഷകനായും അദ്ദേഹം ചെലുത്തിയ സ്വാധീനം ഇന്നും മങ്ങാതെ നിൽക്കുന്നു. രാഷ്ട്രീയ ബോധ്യങ്ങളും കലയും എങ്ങനെ ഒരേരേഖയിൽ സഞ്ചരിക്കുമെന്ന് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 🙏
#സ്മരണാഞ്ജലി

               #ആദരാഞ്ജലികൾ
17/04/2026

#ആദരാഞ്ജലികൾ

14/04/2026

Address

Kuwait City

Website

Alerts

Be the first to know and let us send you an email when Kerala Association Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share