DYFI Paravur Block Committee

DYFI Paravur Block Committee The page is maintained by DYFI Block Committee N.Paravur

The Secretary:CB Adarsh
President:Sajesh Kumar
Treasurer:Akhil Bavachan

വിശപ്പിന് ഭക്ഷണം ജീവന് രക്തം DYFI കോട്ടുവള്ളി വെസ്റ്റ് മേഖല കമ്മിറ്റി ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം കളമശേരി മെഡിക്കൽ കോളേ...
05/05/2026

വിശപ്പിന് ഭക്ഷണം ജീവന് രക്തം DYFI കോട്ടുവള്ളി വെസ്റ്റ് മേഖല കമ്മിറ്റി ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം കളമശേരി മെഡിക്കൽ കോളേജിൽ. ഫ്ലാഗ് ഓഫ് ബ്ലോക്ക് പ്രസിഡന്റ് സജേഷ് കുമാർ നിർവ്വഹിച്ചു…

“ലഹരിയാക്കാം_കളിയിടങ്ങളോട് " എന്ന മുദ്രാവാക്ക്യം ഉയർത്തി DYFI ചെത്ത്യാട്ടുകുടി യൂണിറ്റ് സംഘടിപ്പിച്ച അണ്ടർ-14 ഫുട്ബോൾ ടൂ...
03/05/2026

“ലഹരിയാക്കാം_കളിയിടങ്ങളോട് " എന്ന മുദ്രാവാക്ക്യം ഉയർത്തി DYFI ചെത്ത്യാട്ടുകുടി യൂണിറ്റ് സംഘടിപ്പിച്ച അണ്ടർ-14 ഫുട്ബോൾ ടൂർണമെന്റ് മുൻ മേഖലാ സെക്രട്ടറിയും ഗാന്ധി സ്മാരക ബാങ്ക് പ്രസിഡന്റുമായ സ:സജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. 16 ഓളം ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മെറ്റാലിക്ക എഫ്.സി ജേതാക്കളായി (5000 രൂപ+ട്രോഫി ), ബെയ്‌സ് വെൽക്കര റണ്ണർ അപ്പായി (2500+ട്രോഫി), മികച്ച താരമായി ആൽവിൻ തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സ: സി ബി ആദർശ് ഉദ്ഘാടനം ചെയ്ത് വിജയികളെ ആദരിച്ചു. മേഖല സെക്രട്ടറി നിവേദ് മധു, വാർഡ് കൗൺസിലർ വിഷ്ണു എം.പി, യൂണിറ്റ് സെക്രട്ടറി ഗോകുൽദാസ് ഫുട്ബോൾ കോച്ച് നിരജ്ഞൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

"സ്നേഹമൊരു കുമ്പിൾ "  Dyfi പുത്തൻവേലിക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാഹജല പന്തൽ പുത്തൻവേലിക്കര ബസാറിൽ ആരംഭിച്ചു. ...
03/05/2026

"സ്നേഹമൊരു കുമ്പിൾ "
Dyfi പുത്തൻവേലിക്കര
മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ദാഹജല പന്തൽ പുത്തൻവേലിക്കര ബസാറിൽ ആരംഭിച്ചു. ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക്‌ സെക്രട്ടറി സിബി ആദർശ് ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ്‌ റോബിൻ കല്ലറക്കൽ,സെക്രട്ടറി പിബി ഹൃദ്വിക്,ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം എആർ ശ്രീജിത്ത് ,ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി പിസി ലാലു ,അഖിൽ പുരുഷൻ,അഖിൽ മാധവ് ,വിഎസ് മധു എന്നിവർ സംസാരിച്ചു.

*DYFI പറവൂര്‍ ടൗണ്‍ വെസ്റ്റ് മേഖല കമ്മിറ്റിയുടെ* നേതൃത്വത്തിൽ 'കൊടും വേനലിൽ കുടിനീരുമായി സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ' ...
01/05/2026

*DYFI പറവൂര്‍ ടൗണ്‍ വെസ്റ്റ് മേഖല കമ്മിറ്റിയുടെ* നേതൃത്വത്തിൽ 'കൊടും വേനലിൽ കുടിനീരുമായി സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ' *മേഖല തല ഉദ്ഘാടനം തോന്ന്യകാവ് ബസ് സ്റ്റോപ്പില്‍ DYFI ബ്ലോക്ക് സെക്രട്ടറി സ.സി.ബി ആദര്‍ശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു...💪

DYFI വടക്കേക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടും വേനലിൽ കുടിനീരുമായി സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ അണ്ടിപ്പിള്ളികാവ...
30/04/2026

DYFI വടക്കേക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടും വേനലിൽ കുടിനീരുമായി സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ അണ്ടിപ്പിള്ളികാവ് ജംഗ്ഷനിൽ സ്ഥാപിച്ചു....DYFI പറവൂർ ബ്ലോക്ക് ട്രഷറർ സഖാവ് അഖിൽ ബാവച്ചൻ ഉദ്ഘാടനം നിർവഹിച്ചു

കൊടുംവേനലിൽ തണലായി DYFI ചിറ്റാറ്റുകര വെസ്റ്റ് കമ്മിറ്റിയുടെ മേഖലതല തണ്ണീർപന്തൽ ഉദ്ഘടനം DYFI പൂയപ്പിള്ളി യൂണിറ്റിൽ സിപിഐഎ...
28/04/2026

കൊടുംവേനലിൽ തണലായി
DYFI ചിറ്റാറ്റുകര വെസ്റ്റ് കമ്മിറ്റിയുടെ മേഖലതല തണ്ണീർപന്തൽ ഉദ്ഘടനം DYFI പൂയപ്പിള്ളി യൂണിറ്റിൽ സിപിഐഎം ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനം ചെയ്തു..

DYFI ചേന്ദംമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേന്ദംമംഗലം ഗ്രാമ പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെ പഞ്ചായത്ത് ഓഫീസിലേക...
20/04/2026

DYFI ചേന്ദംമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേന്ദംമംഗലം ഗ്രാമ പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു . പഞ്ചായത്ത്‌ ഉടമസ്ഥതയിൽ ഉള്ള പൊതുശ്മാശാനം ഒരു മാസത്തോളമായി പ്രവർത്തനംരഹിതമാണ്‌. ശ്മശാനത്തിന്റെ പ്രവർത്തനം ഉടനെ പുനരാരംഭിക്കുക വഴിവിളക്കുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് കരാർ പുതുക്കി നൽകുക.കുടിവെള്ളക്ഷാമം പരിഹരിക്കുക പഞ്ചായത്തിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം എന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു മാർച്ച്‌. പറവൂർ ബ്ലോക്ക്‌ കമ്മിറ്റി അംഗം സ. ആൽബർട്ടോ അംഗം അധ്യക്ഷത വഹിച്ച യോഗം സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി.സ.T V നിതിൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആൽറിൻ കെ ജോബോയ്,അഡ്വ അശ്വതി കെ എസ്, DYFI ബ്ലോക്ക്‌ പ്രസിഡന്റ്‌ സജേഷ് കുമാർ,ട്രഷറര്‍ അഖിൽ ബാവച്ചൻ, CPIM ചേന്ദമംഗലം ലോക്കൽ സെക്രട്ടറി സ.ജോർജ് ബസ്റ്റിൻ, ഏരിയ കമ്മിറ്റി അംഗം സ. എ എസ് അനിൽ കുമാർ. DYFI മേഖല ജോയിന്റ് സെക്രട്ടറി സായിജ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ശ്മശാനം ഉടൻ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ തുടർ പ്രക്ഷോഭവുമായി പോകുവാനാണ് DYFI യുടെ തീരുമാനം

DYFI ചിറ്റാറ്റുകര മേഖല പ്രസിഡന്റ് സഖാവ് ഷിയാസിന് നേരെ ലഹരി ഗുണ്ടാ സംഘത്തിന്റെ ആക്രമണം.സഖാവിന്റെ തലക്കുൾപ്പെടെ ഗുരുതരമായ ...
16/04/2026

DYFI ചിറ്റാറ്റുകര മേഖല പ്രസിഡന്റ് സഖാവ് ഷിയാസിന് നേരെ ലഹരി ഗുണ്ടാ സംഘത്തിന്റെ ആക്രമണം.സഖാവിന്റെ തലക്കുൾപ്പെടെ ഗുരുതരമായ പരിക്കുണ്ട്..
പ്രതിഷേധിക്കുക….

പുത്തൻവേലിക്കര ആവേത്ത് ശ്രീവല്ലീശമംഗലം ക്ഷേത്രോത്സവാശംസകളോടെ ഡിവൈഎഫ്ഐ കൊമരക്കേരിപ്പൊക്കം യൂണിറ്റ് കമ്മിറ്റി ഒരുക്കിയ തണ്...
03/04/2026

പുത്തൻവേലിക്കര ആവേത്ത് ശ്രീവല്ലീശമംഗലം ക്ഷേത്രോത്സവാശംസകളോടെ ഡിവൈഎഫ്ഐ കൊമരക്കേരിപ്പൊക്കം യൂണിറ്റ് കമ്മിറ്റി ഒരുക്കിയ തണ്ണീർപ്പന്തൽ

പിരിച്ച പണമെവിടെ കോൺഗ്രസ്സെ?പണിത വീടെവിടെ കോൺഗ്രസ്സേ?LDYF പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടിൽകെട്...
30/03/2026

പിരിച്ച പണമെവിടെ കോൺഗ്രസ്സെ?
പണിത വീടെവിടെ കോൺഗ്രസ്സേ?

LDYF പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടിൽകെട്ടി സമരം DYFI സംസ്ഥാന പ്രസിഡന്റ് സ:വി.വസീഫ് ഉദ്ഘാടനം ചെയ്തു..

住所

കനാൽ റോഡ്, മെയിൻ റോഡ്, നോർത്ത് പറവൂർ
Kochi-shi, Kochi

電話番号

+918129663401

ウェブサイト

アラート

DYFI Paravur Block Committeeがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

共有する

カテゴリー