President - Noolpuzha Grama Panchayath, Wayanad

President - Noolpuzha Grama Panchayath, Wayanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from President - Noolpuzha Grama Panchayath, Wayanad, Naikatty PO, Wayanad.

പ്രിയപ്പെട്ട സുഹൃത്തുക്കളെ എന്റെ പേരിൽ കഴിഞ്ഞ ദിവസം എന്റെ സുഹൃത്തിനോട് പണം ആവശ്യപ്പെട്ട് വന്ന മെസ്സേജ് ആണ്. ഇതുമായി എനിക...
24/07/2023

പ്രിയപ്പെട്ട സുഹൃത്തുക്കളെ എന്റെ പേരിൽ കഴിഞ്ഞ ദിവസം എന്റെ സുഹൃത്തിനോട് പണം ആവശ്യപ്പെട്ട് വന്ന മെസ്സേജ് ആണ്. ഇതുമായി എനിക്ക് യാതൊരു ബന്ധവും ഇല്ല. ഇത്തരം ചതിക്കുഴിയിൽ വീഴാതെ ഇരിക്കുക.

കാക്കത്തോട്,ചാടപ്പുര പുനരധിവാസം യാഥാർത്ഥ്യമാക്കിയ ജനപ്രതിനിധികൾക്കും അധികാരികൾക്കും കോളനി നിവാസികളുടെ അനുമോദനവും വയനാട്ട...
10/10/2019

കാക്കത്തോട്,ചാടപ്പുര പുനരധിവാസം യാഥാർത്ഥ്യമാക്കിയ ജനപ്രതിനിധികൾക്കും അധികാരികൾക്കും കോളനി നിവാസികളുടെ അനുമോദനവും വയനാട്ടിൽ നിന്നും സ്ഥലം മാറി പോവുന്ന സബ്ബ് കലക്ടർ ഉമേഷ് IAS-ന് യാത്രയയപ്പു നൽകുന്നതിനുമായി നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ കല്ലുമുക്ക് ഗവ: എൽ.പി. സ്കൂൾ അങ്കണത്തിൽ നടത്തിയ യോഗത്തിൽ നിന്നും ചില ദ്യശ്യങ്ങൾ.

നൂല്പ്പുഴ ഗ്രാമപഞ്ചായത്തിലെ കാട്ട്നായ്കർ അധിവസിക്കുന്ന വനഗ്രാമമായ കുറിച്യാടിൽ ....Photos By Jayan Niravath Prabhakaran.
24/09/2019

നൂല്പ്പുഴ ഗ്രാമപഞ്ചായത്തിലെ കാട്ട്നായ്കർ അധിവസിക്കുന്ന വനഗ്രാമമായ കുറിച്യാടിൽ ....Photos By Jayan Niravath Prabhakaran.

വടക്കനാട് ഗവ ഹോമിയോ ഡിസ്പൻസറി പ്രളയാനന്തര മെടിക്കൽ സന്ദർശനം കുറിച്യാട് നടത്തിജില്ലാ ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കുന്ന ...
21/09/2019

വടക്കനാട് ഗവ ഹോമിയോ ഡിസ്പൻസറി പ്രളയാനന്തര മെടിക്കൽ സന്ദർശനം കുറിച്യാട് നടത്തി
ജില്ലാ ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കുന്ന പ്രളയാനന്തര മെഡിക്കൽ പരിരക്ഷ ‘ആശ്രയ് 2019’ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നൂല്പ്പുഴ ഗ്രാമപഞ്ചായത്തിലെ കാട്ട്നായ്കർ അധിവസിക്കുന്ന വനഗ്രാമമായ കുറിച്യാടിൽ വടക്കനാട് ഗവ ഹോമിയോ ഡിസ്പൻസറി, ഹോമിയൊ മൊബൈൽ യൂണിറ്റ് സഹകരണത്തോടെ മെഡിക്കൽ സന്ദർശനവും ക്യാമ്പും നടത്തി.ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ കവിത പുരുഷോത്തമൻ ഔഷധ കിറ്റ് വിതരണോല്ഘാടനം നടത്തി.ഡോ കെ ജി രഞ്ജിത്,ഡോ ഷാജൻ,മെംബർ എം കെ മോഹനൻ,ലളിത(ട്രൈബൽ വകുപ്പ്),പദ്മിനി,ഷേർലി പി വി,അതുൽ,ശ്രീജിത,ബിജു,മനോജ് എന്നിവർ പങ്കെടുത്തു.

പ്രശസ്ത പത്രപ്രവര്ത്തകന് ശ്രീ വി ജെയ്ന്‌ നൂല്പുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം സന്ദര്ശിച്ചപ്പോള്...
17/09/2019

പ്രശസ്ത പത്രപ്രവര്ത്തകന് ശ്രീ വി ജെയ്ന്‌ നൂല്പുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം സന്ദര്ശിച്ചപ്പോള്...

Wishing everyone a happy and prosperous Onam...
10/09/2019

Wishing everyone a happy and prosperous Onam...

''കൺമണികളോടൊപ്പം''നൂല്പുഴ ഗ്രാമപഞ്ചായത്തിന്റെ നൂതന വിദ്യാഭ്യാസപദ്ധതിയായ കണ്മണി പ്രൊജക്ടിലെ കുട്ടികളോടൊപ്പം ഓണാഘോഷ പരിപാട...
10/09/2019

''കൺമണികളോടൊപ്പം''
നൂല്പുഴ ഗ്രാമപഞ്ചായത്തിന്റെ നൂതന വിദ്യാഭ്യാസപദ്ധതിയായ കണ്മണി പ്രൊജക്ടിലെ കുട്ടികളോടൊപ്പം ഓണാഘോഷ പരിപാടിയില്‍..

നൂല്പുഴ ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികളായവര്‍ക്കുള്ള പ്ളാസ്റ്റിക് കട്ടിലുകളുടെ വിതരണം നൂല്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
10/09/2019

നൂല്പുഴ ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികളായവര്‍ക്കുള്ള പ്ളാസ്റ്റിക് കട്ടിലുകളുടെ വിതരണം നൂല്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശോഭന് കുമാരര്‍ നിര്‍വ്വഹിച്ചപ്പോള്.

നൂല്പുഴ പഞ്ചായത്തിലെ 100 തൊഴില് ദിനങ്ങള് പൂര്ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്ക്കുള്ള സംസ്ഥാന സര്ക്കാറിന്റെ ഓണസമ്മാനം ...
10/09/2019

നൂല്പുഴ പഞ്ചായത്തിലെ 100 തൊഴില് ദിനങ്ങള് പൂര്ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്ക്കുള്ള സംസ്ഥാന സര്ക്കാറിന്റെ ഓണസമ്മാനം (1000 രൂപയുടെ ചെക്ക്) നൂല്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശോഭന് കുമാര് കേരള ഗ്രാമീണ് ബാങ്ക് കലൂര് ശാഖാ മാനേജര് ശ്രീ ഉണ്ണിക്കൃഷ്ണന് കൈമാറുന്നു

നൂൽപ്പുഴ ഗവ. ഹോമിയൊ ഡിസ്പെൻസറി ഫിറ്റ്നസ് ഗ്രൂപ്പ് -ഓണാഘോഷംനടത്തിഫിറ്റ്നസ്സ് പരിശീലന ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗവൂം ഓണാഘോഷ...
09/09/2019

നൂൽപ്പുഴ ഗവ. ഹോമിയൊ ഡിസ്പെൻസറി ഫിറ്റ്നസ് ഗ്രൂപ്പ് -ഓണാഘോഷം
നടത്തി
ഫിറ്റ്നസ്സ് പരിശീലന ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗവൂം ഓണാഘോഷവും
വടക്കനാട് സാംസ്കാരിക നിലയത്തിൽ വച്ചു നടത്തി.പ്രളയ ദുരിതത്തിൽ പെട്ട
ഗ്രാമവാസികൾക്ക് യോഗം ഐക്യദാർഠ്യം പ്രഖ്യാപിച്ചു.
സ്വാഗതം മെഡിക്കൽ ഓഫീസർ ഡോ കെ ജി രഞ്ജിത് പറഞ്ഞു.പഞ്ചായത്ത്
മെംബർ എം കെ മോഹനൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.മെംബർ ശ്രീ
അനീഷ് അദ്ധ്യക്ഷത വഹിച്ചു.ഫാദർ ജോബി ഓണസന്ദേശം നല്കി.
സർവ്വശ്രീ -കെ ടി കുര്യാക്കോസ്,കുമാരൻ ചെട്ടി,ജെയ്സൻ,ബെന്നി
കൈനിക്കൽ,ഭാസ്കരൻ,അബു,സജു,പദ്മിനി എന്നിവർ സംസാരിച്ചു.ഫിറ്റ്നസ്
കാര്യക്ഷമതാ മൽസരങ്ങൾ നടത്തി.വിജയികൾക്ക് സമ്മാനദാനം നല്കി.
ഓണസദ്യയും ഓണക്കളികളും ഉണ്ടായിരുന്നു.

04/09/2019

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ 2019ലെ പ്രളയവുമായി ബന്ധപ്പെട്ട് നടന്ന വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കാൻ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച വിവിധ മേഖലകളിൽ നിന്നുള്ളവരെ അനുമോദിക്കുന്നതിനായി ചേർന്ന യോഗത്തിലെ ചില ചിത്രങ്ങൾ .

കാടിന്റെ മക്കള്‍ക്ക് കടലിന്റെ മക്കളുടെ കൈത്താങ്ങ്കുമ്പള ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളിലെ കുട്ടികള്‍ സമാഹരിച്ച ഭക്ഷ്യ-പഠന-അവ...
23/08/2019

കാടിന്റെ മക്കള്‍ക്ക് കടലിന്റെ മക്കളുടെ കൈത്താങ്ങ്

കുമ്പള ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളിലെ കുട്ടികള്‍ സമാഹരിച്ച ഭക്ഷ്യ-പഠന-അവശ്യ വസ്തുക്കളടങ്ങിയ കിറ്റുകളള്‍ വയനാട് സുല്ത്താന്‍ ബത്തേരി നൂല്പുഴ പഞ്ചായത്ത് ഓഫീസിനു മുന്നില് നടന്ന ചടങ്ങില്‍ വച്ച് നൂല്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശോഭന്‍ കുമാര്‍ ഏറ്റുവാങ്ങി.തനിക്ക് മാത്രം അവകാശപ്പെട്ടതാണ് ഭൂമി എന്ന അഹങ്കാരത്തിന്റെയും ദുരയുടെയും കെടുതിയാണ് നാമിന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിസംരക്ഷണം ഓരോരുത്തരുടെയും സാമൂഹ്യബാധ്യതയാണെന്നും ഭരണാധികാരികളും ജനപ്രതിനിധികളും പൊതുസമൂഹവും ഈ ബാധ്യത തിരിച്ചറിയണമെന്നും അടിസ്ഥാന ആവശ്യങ്ങളള്‍ നിവര്‍ത്തിക്കുക എന്ന നിലയില്‍ നിന്നും ആര്‍ഭാടങ്ങളിലേയ്ക്ക് മാറിയപ്പോഴുണ്ടായ ഉപഭോഗാസക്തിയാണ് പ്രകൃതിയെ കൂടുതലായി ചൂഷണം ചെയ്യാനും അതുവഴി ഭീകരമായ പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉടലെടുക്കാനും കാരണമായതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജനസംഖ്യയുടെ 43% ആദിവാസികളായ നൂല്പുഴ പഞ്ചായത്തിലെ ഏറ്റവും ദുരന്തബാധിതര്‍ക്കു വേണ്ടി അവശ്യസാധനങ്ങള്‍ സമാഹരിച്ച കുമ്പള ഗവ. ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ കുട്ടികളുടെ ദുരിതാശ്വാസപ്രവര്ത്തനങ്ങള്‍ മാതൃകാപരവും സ്തുത്യര്‍ഹവുമാണെന്നും ഇത്തരം നന്മകളാണ് ഭാവിയിലേയ്ക്കുള്ള പ്രതീക്ഷയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.ഈ പ്രവര്‍ത്തനങ്ങളോട് സഹകരിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ചിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

Address

Naikatty PO
Wayanad
673592

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when President - Noolpuzha Grama Panchayath, Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share