Nethaji Grandhalayam, Kannothumala

Nethaji Grandhalayam, Kannothumala നേതാജി ഗ്രന്ഥാലയം കണ്ണോത്തുമല
കണ്ണോത്തുമല ഗ്രാമത്തിലെ വായനശാല

05/07/2026
29/06/2026

മഴ പെയ്യുമ്പോൾ

മനം പെയ്യുമ്പോഴും
മാനം കറുക്കുമ്പോഴും
മൗനം കനക്കുമ്പോഴും
പാതിമുറിഞ്ഞ പാട്ടിൻ്റെ ഈണത്തിനായി
നെഞ്ചം കൊതിക്കുമ്പോഴും
മഴ ഇടതടവില്ലാതെ പെയ്തൊഴിയുകയാണ്...

കഴിഞ്ഞ മഴയ്ക്ക് കടപുഴകിയവയെയൊ ന്നും
വകവെക്കാതെ
തീരാനോവ് സമ്മാനിച്ച ദുരിതപ്പെയ്ത്തിൻ്റെ
പെയ്തൊഴിയാത്ത ഓർമകളായ്
കണ്ണീരിൻ്റെ ഉപ്പുരസം മായ്ക്കാനാവാതെ
കടലാസ് തോണികൾക്ക് പകരം
പൊട്ടിയ കളിക്കൊപ്പുകളുമായി
മലയിറങ്ങുന്ന മഴത്തുള്ളികൾ...

ഇരുണ്ട് കൂടിയ കാർമേഘത്തിനോ
ആർത്തുകരഞ്ഞ ഇടിമിന്നലിനോ
വേരറ്റു പോയവരുടെ
ഉള്ളിൽ മാപ്പില്ല...
ചിലർക്ക് മഴ പ്രണയമാവുമ്പോൾ
മറ്റു ചിലർക്ക് മഴ വ്രണമാവുന്ന കാഴ്ച...

മഴ ഇടതടവില്ലാതെ പെയ്തൊഴിയുകയാണ്...

ഷബാന കമാൽ എം

നേതാജി ഗ്രന്ഥാലയം കണ്ണോത്തുമലയുടെ നേതൃത്വത്തിൽ നടത്തിയ വായനാ വാരാചരണം, ഓൺലൈൻ കവിതാ രചന മത്സരത്തിൽ മൂന്നാം സമ്മാനം ലഭിച്ച കവിത

29/06/2026

*മഴ പെയ്യുമ്പോൾ*

തുന്നുപൊട്ടിയ
ഓർമ്മ പുസ്തകം
അലക്ഷ്യമായി
പാറുമ്പോൾ
മേഘഛായകൾ
ആകാശപ്പൊയ്കയിൽ
വിങ്ങിപ്പൊട്ടുന്നു.....

ഉപ്പു കൂടിപോയതിന്റെ
ഒച്ചയെടുക്കലിൽ
കണ്ണീർത്തുള്ളിയോടൊപ്പം
അവ പെയ്തിറങ്ങുന്നു......

ഇരച്ചു കയറുന്ന
വെള്ളക്കെട്ടിനൊപ്പം
കണ്ണീരുപ്പ്
കടലിൽ നിറയുമ്പോൾ
'ചിരിയടക്കുന്ന മഴ'.

നിറഞ്ഞുപൂത്തു
പിൻവാങ്ങുന്ന
മലവാകകൾ,
ബാക്കിവെച്ചു പോയ
' മരപ്പെയ്ത്തിൽ '
അവശേഷിപ്പുകൾ
ഒഴുകിയകലുന്നു....

' നമ്മൾ' എന്ന
ഒറ്റവാക്കിൽ നിന്നും
' നീ ' പടിയിറങ്ങുമ്പോൾ
വീണ്ടും' ഞാൻ'
തനിച്ചാകുന്നു.
വ്യാകരണ പുസ്തകം
നനഞ്ഞു കുതിരുമ്പോഴും
'മഴ '
നിർത്താതെ
പെയ്യുന്നു!

ബിന്ദു ഉദയൻ

നേതാജി ഗ്രന്ഥാലയം കണ്ണോത്തുമലയുടെ നേതൃത്വത്തിൽ നടത്തിയ വായനാ വാരാചരണം, ഓൺലൈൻ കവിതാ രചന മത്സരത്തിൽ രണ്ടാം സമ്മാനം ലഭിച്ച കവിത

29/06/2026

മഴ പെയ്യുമ്പോൾ
*********
ഈ മഴയുടെ സംഗീതമെൻ
ഏകാന്തതയ്ക്ക് കൂട്ടിരിക്കുന്നുണ്ട് ..
കാതിൽമൂളിയും, കെട്ടിപ്പിടിച്ചും,
ഇടയ്ക്കു പൊട്ടിത്തെറിച്ചും,
മിന്നിച്ചിരിച്ചും....

പറയുവാൻ കഥകളേറെ ചൊല്ലി,
ചിലമ്പിച്ചും ചിലപ്പോൾ ചിരിച്ചും
ചില നനവാർമകളായി നേർ
ചിത്രം വരച്ചും
എന്നിലേക്ക് പടരാൻ നീ ജാലക
വിടവിലൂടെ കാത്തു നിൽക്കുന്നുണ്ടെന്നറിയാം..

കൺമയക്കത്തിൽ,
നീ വരയ്ക്കുന്ന ജലഛായ
ചിത്രത്തിലെ നേർത്ത വരകൾ
കടും ചായമെല്ലാം ഒഴുക്കി, നേർത്ത്
മറഞ്ഞൊഴുകി പോകുന്നത് ഞാൻ
കാണുന്നുണ്ട്..

ബാല്യവും, യൗവനവും
കടഞ്ഞെടുത്ത ആ ചിത്രത്തിൽ,
മഴയായിരുന്നു എൻ്റെ കാമുകി.

ഇടയ്ക്കെപ്പോഴേ വന്നു,
കഥകൾ പറഞ്ഞു പാട്ടുകൾ പാടി
തലോടി കുളിര് പകർന്ന് പോകുന്നവൾ..

ഒറ്റമനസ്സായി നാം ഈ ഏകാന്തതയിൽ
ഇണചേർന്നിട്ടുണ്ട്....

സ്വർഗ്ഗീയപുഷ്പ്പത്തിന്നിതളുകൾ
വിടർന്നുമലരുമ്പോൾ, നിന്നിലെ
പെയ്തൊഴിഞ്ഞ തുള്ളിനനവുകൾ മാത്രം
എനിക്കു സ്വന്തം..

തോരാതെ പെയ്തും ,ഇടയ്ക്ക്
മേഘത്തൂവൽ കൊട്ടാരത്തിലൊളിച്ചും
നീ എന്നിൽ നിറഞ്ഞാടിയിരുന്നു..

നിന്റെ സാമീപ്യത്തിനും,
പരിരംഭണങ്ങൾക്കും, എന്നും
തണുപ്പുമാത്രമായിരുന്നു....

അന്ന്..
കാറ്റിലമർന്ന് നേർതുള്ളിയിൽ
രണ്ടെണ്ണം,
ഇടനെഞ്ചിലേക്കൊന്ന് ഇറ്റ് വീണപ്പോൾ
ഞാനറിഞ്ഞു,
മഴ കാറ്റുമായ് പ്രണയത്തിലായിരുന്നുവെന്ന്.

കാലാനുവർത്തിയായ അനുരാഗം.

ഇന്ന്.....
കാലമെന്നെയൊരു പഴുത്ത ഫലമാക്കിയിരിക്കുന്നു....
അടരുവാൻ ഞെട്ടിൽ നിമിഷങ്ങളെണ്ണി തൂങ്ങുന്നുണ്ട്...

കനവിൻ ജഢങ്ങളെ മണ്ണിട്ടുമൂടി,
വിധിയെന്നുപേർകൊണ്ട നഷ്ടവസന്തങ്ങളെ
നെഞ്ചിന്റെ തീയിലെരിച്ചുകൊന്നും..
ഇവിടെയെന്നേകാന്തതയിൽ ഞാൻമാത്രം..

ഗഗനാശ്രമത്തിലെ കന്യകേ ... മഴയെന്ന നിന്നെ
പ്രണയിച്ച തപോനിഷ്ഠൻ ഞാൻ...
കണ്ണുകളടയുവാൻ സമയമായി,
അതിനുമുൻപ് ഒരുവട്ടമെങ്കിലും നീ
എന്നിൽ പെയ്ത് നിറഞ്ഞിടുമെന്നും,
നിറഞ്ഞാടുമെന്നും ഒരിയ്ക്കൽകുടി മാത്രം
മോഹിച്ചിടുന്നു ...

ഗഗനാശ്രമത്തിലെ കന്യകേ... മഴയെന്ന നിന്നെ
പ്രണയിച്ചുപോയ തപോനിഷ്ഠൻ ഞാൻ...

സഞ്ജയ് വി എസ്

നേതാജി ഗ്രന്ഥാലയം കണ്ണോത്തുമലയുടെ നേതൃത്വത്തിൽ നടത്തിയ വായനാ വാരാചരണം, ഓൺലൈൻ കവിതാ രചന മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച കവിത

26/06/2026
22/06/2026

സെൽഫ് എന്യൂമറേഷൻ എല്ലാവർക്കും സ്വന്തം ചെയ്യാവുന്നത്ര ലളിതമാണ്.

സെൻസസ് സെൽഫ് എന്യൂമറേഷൻ ഇന്ന് തന്നെ ചെയ്യൂ എല്ലാവരും.

ഓരോ വീടും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ഡാറ്റയുടെ ഭാഗമാകുന്നു.

രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസായ സെൻസസ് 2027 ന്റെ ഭാഗമായി പൗരന്മാർക്ക് സ്വയം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള (Self Enumeration) സൗകര്യം ലഭ്യമാണ്. കൃത്യവും സമ്പൂർണവുമായ വിവരശേഖരണം വികസന പദ്ധതികൾ കൂടുതൽ ജനകീയവും ഫലപ്രദവുമാക്കാൻ സഹായിക്കും.
സെൽഫ് എന്യുമറേഷനായി സന്ദർശിക്കുക: https://se.census.gov.in⁠
എല്ലാ കുടുംബങ്ങളും സമയബന്ധിതമായി വിവരങ്ങൾ രേഖപ്പെടുത്തി സെൻസസ് പ്രവർത്തനത്തിൽ പങ്കാളികളാകുക. ഓരോ വിവരവും രാജ്യത്തിന്റെ ഭാവി നയങ്ങൾക്കും വികസന പദ്ധതികൾക്കും അടിത്തറയാകുന്നു.

Address

KANNOTHUMALA, KAMBETTY PO
Wayanad
670644

Telephone

+919847256979

Website

Alerts

Be the first to know and let us send you an email when Nethaji Grandhalayam, Kannothumala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nethaji Grandhalayam, Kannothumala:

Shortcuts

Share

Category