CPIM Vengara

CPIM Vengara CPIM വേങ്ങര ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

മാറ്റം വരും...✊🏾
20/03/2026

മാറ്റം വരും...✊🏾

14/03/2026

സ. ഇ എൻ മോഹൻദാസ് അനുശോചന യോഗം:
ടൗൺ ഹാൾ, മലപ്പുറം

പ്രിയ സഖാവ് ഇ.എൻ മോഹൻദാസ് സർവ്വകക്ഷി അനുശോചന യോഗം
12/03/2026

പ്രിയ സഖാവ് ഇ.എൻ മോഹൻദാസ് സർവ്വകക്ഷി അനുശോചന യോഗം

CPIM മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ സഖാവ് ഇ.എൻ മോഹൻദാസ് അന്തരിച്ചു.ആദരാജ്ഞലികൾ 🌹
11/03/2026

CPIM മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ സഖാവ് ഇ.എൻ മോഹൻദാസ് അന്തരിച്ചു.

ആദരാജ്ഞലികൾ 🌹

പൊതുപണിമുടക്ക് തൊഴിലാളി ഐക്യത്തിന്റെ കരുത്ത് ✊🚩നാടിന്റെ നട്ടെല്ലായ തൊഴിലാളി സമൂഹം അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ ...
12/02/2026

പൊതുപണിമുടക്ക് തൊഴിലാളി ഐക്യത്തിന്റെ കരുത്ത് ✊🚩

നാടിന്റെ നട്ടെല്ലായ തൊഴിലാളി സമൂഹം അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ മേഖലയിൽ നടക്കുന്ന അനീതികൾക്കെതിരെ ശബ്ദമുയർത്താനും ഒരുമിച്ച് തെരുവിലിറങ്ങിയ ദിനം പൊതുപണിമുടക്ക്.

വ്യത്യസ്ത മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ കൈകോർത്തപ്പോൾ അത് വെറും സമരം മാത്രമല്ല, ഐക്യത്തിന്റെ ഉച്ചാരണമാകുന്നു

കൂലി, ജോലി സുരക്ഷ, സാമൂഹ്യ സുരക്ഷ, തൊഴിലവകാശങ്ങൾ ഇവ ഒറ്റപ്പെട്ട ആവശ്യങ്ങൾ അല്ല; ഓരോ കുടുംബത്തിന്റെയും ജീവിതാവകാശമാണ്.

തൊഴിലാളിയുടെ വിയർപ്പാണ് രാജ്യത്തിന്റെ സമ്പത്ത്. ആ വിയർപ്പിന് വില കിട്ടാൻ, അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ, തൊഴിലാളി ഐക്യം ശക്തമാകണം.

ഐക്യം ശക്തിയാകുമ്പോൾ സമരം വിജയമാകും.

തൊഴിലാളി ഐക്യം സിന്ദാബാദ്! 🚩

വികസന മുന്നേറ്റ ജാഥ വേങ്ങരയിൽ...
09/02/2026

വികസന മുന്നേറ്റ ജാഥ വേങ്ങരയിൽ...

LDF വേങ്ങര മണ്ഡലം വാഹന പ്രചരണ ജാഥയുടെ രണ്ടാം ദിനം ഊരകം സിനിമാ ഹാൾ പരിസരത്ത് നിന്നും ആരംഭിച്ചു....
05/02/2026

LDF വേങ്ങര മണ്ഡലം വാഹന പ്രചരണ ജാഥയുടെ രണ്ടാം ദിനം ഊരകം സിനിമാ ഹാൾ പരിസരത്ത് നിന്നും ആരംഭിച്ചു....

വേങ്ങര മണ്ഡലം LDF വാഹന പ്രചരണ ജാഥ അച്ചനമ്പലത്ത് സി.പി.ഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ: കെ.പി സുമതി ഉൽഘാടന...
04/02/2026

വേങ്ങര മണ്ഡലം LDF വാഹന പ്രചരണ ജാഥ അച്ചനമ്പലത്ത് സി.പി.ഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ: കെ.പി സുമതി ഉൽഘാടനം ചെയ്തു.

നവ കേരളപ്പിറവിക്കാണ് നാം ഇന്ന് സാക്ഷ്യംവഹിക്കുന്നത്. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും പ്രഥമ പരിഗണനയായി കണക്കാക്കുന്ന...
01/11/2025

നവ കേരളപ്പിറവിക്കാണ് നാം ഇന്ന് സാക്ഷ്യംവഹിക്കുന്നത്. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും പ്രഥമ പരിഗണനയായി കണക്കാക്കുന്ന ഒരു സർക്കാരിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത മുന്നേറ്റം കാഴ്ചവച്ച കാലമാണിത്. സംസ്ഥാനം കൈവരിച്ച ഈ നേട്ടങ്ങളുടെ എല്ലാം അടിസ്ഥാനം ഭരണത്തുടർച്ചയാണ്. വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുവാനും സമഗ്രമായ കാഴ്ചപ്പാടോടെ അവ പൂർത്തിയാക്കുവാനും സർക്കാരിന് സാധിച്ചു. കൂടുതൽ മികവോടെയും കരുത്തോടെയും നമുക്കിനി മുന്നോട്ടു കുതിക്കണം. സർക്കാർ നടപ്പാക്കുന്നതും ആവിഷ്കരിച്ചതുമായ പദ്ധതികളുടെ പൂർത്തീകരണവും തുടർ പ്രവർത്തനങ്ങളും ഏറ്റവും പ്രധാനപ്പെട്ടതാണ്. നമ്മുടെ കേരളം ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. ആധുനിക വികസിത സമൂഹമെന്ന നിലയിൽ നാം ഇതര നാടുകളെ അമ്പരപ്പിക്കുന്നു. ആ മുന്നേറ്റം ഇനിയും തുടരേണ്ടതുണ്ട്. ഏവർക്കും കേരളപ്പിറവി ആശംസകൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് സെപ്റ്റംബ...
22/09/2025

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് സെപ്റ്റംബർ 23. ഏവർക്കും പ്രിയപ്പെട്ട സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 53 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23ന്‌ രാത്രിയായിരുന്നു ആ അരുംകൊല. കൊല്ലപ്പെട്ട സമയത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്നു അഴീക്കോടൻ രാഘവൻ. പാർടി പരിപാടിയിൽ പങ്കെടുക്കാനായി സഖാവ് തൃശൂരിൽ എത്തുന്നുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയ രാഷ്ട്രീയശത്രുക്കൾ ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. വലതുപക്ഷശക്തികൾ ഇടതുപക്ഷ അരാജകവാദികളുമായി ചേർന്നുനടത്തിയ ആസൂത്രണമായിരുന്നു അരുംകൊലയ്ക്ക് ഇടയാക്കിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ എല്ലാവിധ പിന്തുണയും അതിന്‌ ഉണ്ടായിരുന്നു.
വളരെ സാധാരണമായ തൊഴിലാളി കുടുംബത്തിലാണ് അഴീക്കോടൻ ജനിച്ചത്. കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിന്‌ അടുത്തായിരുന്നു വീട്. ചെറുപ്രായത്തിൽത്തന്നെ ഉപജീവനത്തിന് ബീഡിത്തൊഴിലാളിയായി. ബീഡി തെറുപ്പിനൊപ്പം രാഷ്ട്രീയ ആദർശങ്ങളും വളർത്തി. അങ്ങനെ ബീഡിത്തൊഴിലാളികളുടെ സജീവ സംഘടനാ പ്രവർത്തകനായി. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി. തുടർന്ന് പാർടി സംഘടനാരംഗത്ത് വിവിധ ചുമതലകൾ വഹിച്ചു.
സമരപോരാട്ടങ്ങളിൽ ആവേശകരമായ സാന്നിധ്യമായിരുന്നു അഴീക്കോടൻ. പാർടിയെയും പ്രസ്ഥാനത്തെയും ബഹുദൂരം മുന്നോട്ടുനയിക്കുന്നതിൽ ത്യാഗനിർഭരമായ പ്രവർത്തനമാണ് അഴീക്കോടൻ നടത്തിയത്. തൊഴിലാളികളെയും കർഷകരെയും സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവരെയും ഒരുമിച്ച്‌ അണിനിരത്തി പ്രക്ഷോഭപാതകൾക്ക് അദ്ദേഹം കരുത്തുപകർന്നു. പ്രതിസന്ധി മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർടിക്ക് എന്നും മുതൽക്കൂട്ടായിരുന്നു.
സംഘർഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് 1956ൽ സഖാവ് പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. 1967ൽ ഐക്യമുന്നണി കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് സഖാവ് പ്രകടിപ്പിച്ചത്. എതിരാളികളുടെ ആക്രമണങ്ങളെ നിരവധി തവണ നേരിട്ടു. അശേഷം പതറാതെതന്നെ മുന്നോട്ടുപോയി. വിവിധ കാലങ്ങളിലായി നിരവധി പ്രാവശ്യം ജയിലിൽ അടയ്ക്കപ്പെട്ടു. 1948ൽ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മർദനത്തിന് വിധേയമാകേണ്ടിവരികയും ചെയ്തു. 1950, 1962, 1964 എന്നീ വർഷങ്ങളിലും ജയിൽവാസം അനുഭവിച്ചു.
കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ വിഷയങ്ങളിൽ ശരിയായ മാർക്സിസ്റ്റ് നിലപാടെടുക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. വലത് റിവിഷനിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടുകയുണ്ടായി. ശരിയായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും നയിച്ചു. ജീവിതത്തിന്റെ വിവിധതുറയിൽ അഴീക്കോടൻ തന്റേതായ സംഭാവനകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. സഹകരണമേഖലയിലും സജീവമായി ഇടപെട്ടിരുന്നു. ട്രാൻസ്പോർട്ട് മേഖലയിലെ തൊഴിലാളികളുടെ സംഘടനാ പ്രവർത്തനത്തിന് അദ്ദേഹം കൃത്യമായ ദിശാബോധം നൽകി. 1969ൽ ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. ദേശാഭിമാനിയെ ബഹുജന പത്രമാക്കുന്നതിനു നടന്ന പ്രവർത്തനങ്ങളിൽ സവിശേഷമായി ഇടപെട്ടു. എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തി.
സഖാവിന്റെ രക്തസാക്ഷിത്വ ദിനത്തിലാണ് സ്ഥിരംവരിക്കാരെ ചേർക്കുന്നതിനുള്ള ദേശാഭിമാനി പത്രപ്രചാരണ പ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപത്രമായി ദേശാഭിമാനിയെ വളർത്തിയെടുക്കുകയെന്ന അഴീക്കോടൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയാകട്ടെ ഇത്തവണത്തെ അഴീക്കോടൻ ദിനാചരണം.
സിപിഐ എം ഭരണത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും മുന്നണിയുടെ സംസ്ഥാന കൺവീനറായിരുന്ന പക്വമതിയും രാഷ്ട്രീയ നയതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവുമായി. സിപിഐ എമ്മിനെ താഴ്ത്തിക്കെട്ടാനും ഇടതുപക്ഷ ചേരിയെ ശിഥിലമാക്കാനും ഇല്ലാത്ത അഴിമതിക്കഥകൾ കമ്യൂണിസ്റ്റ് നേതൃത്വത്തിനെതിരെ ശത്രുപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചു. എന്നാൽ, തൃശൂർ ചെട്ടിയങ്ങാടി തെരുവിൽ കുത്തേറ്റുമരിച്ച സഖാവിന്റെ മൃതദേഹം ഓലമേഞ്ഞ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോഴാണ് അത്രമേൽ നിസ്വാർഥനായ നേതാവായിരുന്നു എന്നത് നാടറിഞ്ഞത്.

അമേരിക്കൻപിന്തുണയോടെഇസ്രായേൽ നടത്തുന്നകടന്നാക്രമണങ്ങൾക്കെതിരെസിപിഐഎംവേങ്ങരഏരിയ കമ്മിറ്റി വേങ്ങരയിൽ വെച്ച്സംഘടിപ്പിച്ച #സ...
15/09/2025

അമേരിക്കൻ
പിന്തുണയോടെ
ഇസ്രായേൽ
നടത്തുന്ന
കടന്നാക്രമണങ്ങൾ
ക്കെതിരെ

സിപിഐഎം
വേങ്ങര
ഏരിയ കമ്മിറ്റി
വേങ്ങരയിൽ വെച്ച്
സംഘടിപ്പിച്ച
#സാമ്രാജ്യത്വ_വിരുദ്ധ_സദസ്സ്

പാർടി
മലപ്പുറം
ജില്ലാ
കമ്മറ്റി അംഗം
കെ.ടി അലവിക്കുട്ടി
ഉദ്ഘാടനം ചെയ്തു

അഭിവാദ്യങ്ങൾ✊
15/09/2025

അഭിവാദ്യങ്ങൾ✊

Address

Vengara

Website

Alerts

Be the first to know and let us send you an email when CPIM Vengara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share