05/03/2026
അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ ലീലയുടെ അദ്ധ്യക്ഷതയില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് വൈസ്പ്രസിഡന്റ് ശ്രീമതി. രമ്യ കരോടി അവതരിപ്പിച്ചു.. 32,16,90,047/- രൂപ പ്രാരംഭബാക്കി ഉള്‍പ്പെടെയുള്ള വരവും 25,65,70,000/- രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത് . ഭവനപദ്ധതികള്‍ക്കായി 1.36 കോടി രൂപയും റോഡ് നവീകരണത്തിനായി1.55 കോടിയൂപയും ആരോഗ്യമേഖലയ്ക്ക് 54.78 ലക്ഷം രൂപയും കാര്‍ഷികമേഖലയ്ക്ക് 29.39 ലക്ഷം ലക്ഷവും മൃഗസംരക്ഷണം,ക്ഷീരവികസനത്തിനുമായി 19.06 ലക്ഷംരൂപവും, കുളം തോട് നവീകരണത്തിനായി 50 ലക്ഷവും, ബഡ്സ്സ്കൂള്‍ കെട്ടിടനിര്‍മ്മാണം, വനിതഓപ്പണ് ജിം എന്നിവയിക്ക് 20 ലക്ഷം രൂപയും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി ശ്രീധരന്, പി പി ശ്രീധരന്, വഫ ഫൈസല്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീകല വി, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.