23/03/2026
സമൂഹം ആദരിക്കുന്ന സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വ്യാജ പ്രചരണങ്ങൾ കൊണ്ട് അപമാനിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടും. ഏതവനാണെങ്കിലും ആരുടെ നിർദേശം ആണെങ്കിലും പിടിച്ചുകെട്ടാൻ നന്നായിട്ടറിയാം. വ്യാജ പ്രചരണത്തിനെതിരെ പാർട്ടി ശക്തമായ നിയമനടപടികൾ സ്വീകരിച്ച് വരികയാണ്.
പോസ്റ്റ് ചെയ്ത്, ഒടുവിൽ ഭയന്ന് പിൻവലിച്ച് ഓടിയ ഫ്രോഡിനെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെയും പിടികൂടുക തന്നെ ചെയ്യും. ഇമ്മാതിരി മേൽവിലാസം ഇല്ലാത്ത പണിയെടുക്കുന്നവരെ നിലക്ക് നിർത്തിയിട്ടുണ്ട്, വേണ്ട വിധത്തിൽ നേരിട്ടിട്ടുമുണ്ട്. പ്രിയപ്പെട്ട തങ്ങളെ അവഹേളിച്ച് രക്ഷപ്പെടാമെന്ന് ഒരുത്തനും കരുതേണ്ട..
പി.എ ജബ്ബാർ ഹാജി
(പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത്)