SEKHAR VIEWS

SEKHAR VIEWS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SEKHAR VIEWS, Thodupuzha.

14/02/2023

ബഹു. ആൻ്റണി............
" വിശുദ്ധരിൽ ഏറ്റവും സൗമ്യനും ദയയുള്ളവനുമായ വിശുദ്ധ അന്തോനീസ്, നിങ്ങളുടെ ദൈവത്തോടുള്ള നിങ്ങളുടെ ജ്വലിക്കുന്ന സ്നേഹം, നിങ്ങളുടെ ഉന്നതമായ സദ്ഗുണം, നിങ്ങളുടെ സഹജീവികളോടുള്ള നിങ്ങളുടെ മഹത്തായ ദാനധർമ്മം, ഭൂമിയിൽ മറ്റൊരു വിശുദ്ധർക്കും നൽകാത്ത അത്ഭുത ശക്തികൾ സ്വന്തമാക്കാൻ നിങ്ങളെ യോഗ്യരാക്കി........."

സത്യമേ പറയാവു....പക്ഷെ എല്ലാ സത്യങ്ങളും തുറന്നു പറയുവാൻ എല്ലാവർക്കും സാധിക്കാറില്ല.......ശ്രീ. എ.കെ ആൻ്റണി ശരീര ഭാഷയിലൂടെ ധീരത പ്രകടിപ്പിക്കാറില്ലെങ്കിൽ തന്നെയും ആരും പറയാൻ ധൈര്യപ്പെടാത്ത വസ്തുതകൾ പലപ്പോഴും തുറന്നു പറയാനുള്ള ആർജ്ജവം കാണിച്ചിട്ടുണ്ട്.

ഹിന്ദു മതസ്ഥരായ ഈശ്വര വിശ്വാസികളെ ഹിന്ദു മത വർഗീയവാദികളായി ചിത്രീകരിച്ച് പ്രസ്ഥാനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തിയാൽ അവർ ബി.ജെ.പിയിൽ അണിനിരക്കുകയും മോദി വീണ്ടും അധികാരത്തിൽ വരികയും ചെയ്യുമെന്നാണ് അദ്ദേഹം പൊതുവായി പറഞ്ഞു വച്ചത്.

അദ്ദേഹം ഒരു ദേശീയ നേതാവായത് കൊണ്ടാണ് ഇന്ത്യയുടെ CONTEXT ൽ പറഞ്ഞത്.

സത്യത്തിൽ ഇത് പ്രമുഖ മതേതര കക്ഷികളെ മാത്രം ലക്ഷ്യം വച്ച് പറഞ്ഞതാണ്.

ഈ രാഷ്ട്രീയ കക്ഷികളിൽ പ്രവർത്തിക്കുന്ന ഹിന്ദു മതസ്ഥരായ ഈശ്വര വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർ, അവരുടെ വിശ്വാസത്തിൻ്റെ ഭാഗമായ ആചാരങ്ങൾ (custom) സ്വീകരിക്കുന്നതിനെ ഹിന്ദു വർഗീയതയായി ചിത്രീകരിച്ച് പ്രസ്ഥാനങ്ങളിൽ അവരെ ഒറ്റപ്പെടുത്താൻ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞ് വച്ചത്.

മതേതര പ്രസ്ഥാനങ്ങളിലുള്ള മുസ്ലിം മത വിശ്വാസി 5 നേരം നിസ്ക്കരിക്കുന്നു. വെള്ളിയാഴ്ച്ച നടക്കുന്ന സംസ്ഥാന - ജില്ലാ കമ്മറ്റി യോഗത്തിൽ നിന്ന് ഉച്ച നിസ്ക്കാരത്തിനായി പോയി വരുന്നു. ക്രിസ്തു മത വിശ്വാസി ഞായറാഴ്ച്ച യോഗം തൻ്റെ അനുഷ്ഠാനങ്ങൾക്കനുസരിച്ച് ക്രമീകരിക്കുന്നു. ഇത് മാറ്റി നിർത്തുന്നത് ചുരുക്കം ചില ഭാരവാഹികൾ മാത്രം. കാരണം ഇതൊക്കെ ഒഴിവാക്കി ഒരു ജീവിതം അവർക്കില്ല.

ശ്രീ. എ കെ ആൻ്റണി പറഞ്ഞതു പോലെ..... രാവിലെ വൃത്തിയായി കുളിച്ച് ക്ഷേത്ര ദർശനം നടത്തി കുറി ചാർത്തി (ഹിന്ദു മത അനുഷ്ഠാനങ്ങളുടെ ഭാഗം - അതിലുപരി ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗം) സംഘടനാ പ്രവർത്തനത്തിനെത്തുന്ന ഒരു ഭാരവാഹിയെ ദൈവ മാർഗ്ഗം സ്വീകരിക്കുന്ന വ്യക്തി ആയിട്ടാണോ അതോ മൃദു ഹിന്ദുത്വമെന്ന 'പുത്തൻ വ്യാഖ്യാനത്തിൻ്റ ' പരിധിയിൽ പെടുത്തുമോ ?

തികഞ്ഞ ദൈവ വിശ്വാസികളായ ന്യൂനപക്ഷ മതസ്ഥർ വിശ്വാസികളായ ഹിന്ദുക്കളുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ദൈവ മാർഗ്ഗമായി മാത്രമെ കാണുന്നുള്ളു.

അതായത് രാജ്യത്തിൻ്റെ ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന തികഞ്ഞ ഹിന്ദു മത വിശ്വാസികളായ ഭാരവാഹികളെ വർഗീയ വാദികളായി ചിത്രീകരിച്ച് പ്രസ്ഥാനങ്ങളിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ന്യൂനപക്ഷ മത വിശ്വാസികളല്ല, മറിച്ച് ചില രാഷ്ട്രീയക്കാർ മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്.

ന്യൂനപക്ഷ മതവിശ്വാസം ദൈവമാർഗവും ഹിന്ദു മത വിശ്വാസം വർഗീയതയും !

ഇക്കാരണത്താൽ കേരളത്തിൽ ബി.ജെ.പി യുടെ പടയോട്ടം സംഭവിക്കുമെന്ന അദ്ദേഹത്തിൻ്റെ വിലയിരുത്തലിനെ കുറിച്ച്.....

കേരളത്തിൽ ശ്രീ. ആൻ്റണി വെളിപ്പെടുത്തിയ മാനസികാവസ്ഥ മതേതര കക്ഷികളിൽ പ്രവർത്തിക്കുന്ന ഹിന്ദുക്കളിൽ പലർക്കും ഉണ്ടായാൽ തന്നെയും ബി.ജെ.പിയുടെ കേന്ദ്ര നേത്യത്വത്തിലുള്ള ' TEAM WORK ' കേരളത്തിലെ ബി ജെ.പി ഘടകത്തിലും അവർ പ്രതീക്ഷിക്കും.

ബി.ജെ.പിയുടെ കേന്ദ്ര നേത്യത്വത്തിലുള്ള ' TEAM WORK ' കേരള ഘടകത്തിൽ ഉണ്ടാകണമെന്നത് നിലവിലെ ബി.ജെ.പി പ്രവർത്തകരുടെയും ചിരകാല സ്വപ്നമാണ്.

ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലും പുതുതലമുറയെ പ്രചോദിപ്പിക്കുന്ന, കൂട്ടായ്മക്ക് മുൻതൂക്കം നൽകുന്ന ആദ്യ നിര നേതാക്കൾ അനിവാര്യമാണ്. ആദ്യ നിര നേതാക്കൾക്ക് പാർട്ടിയെ ' Lift ' ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിൽ ആ പ്രസ്ഥാനത്തിൻ്റെ വളർച്ച മന്ദഗതിയിലാകും.

കോൺഗ്രസിനെ കേരളത്തിൽ ' Lift ' ചെയ്യുവാൻ ഡോ.ശശി തരൂരിന് സാധിക്കുമെന്ന പാർട്ടി പ്രവർത്തകരുടേയും യു.ഡി.എഫ് ഘടക കക്ഷികളുടേയും ബോധ്യം നാം കണ്ടതാണ്.

ബി.ജെ.പി യോട് അഭിമുഖ്യം പുലർത്തി സ്വമേധയാ മുന്നോട്ട് വന്ന ശ്രീ. ഇ.ശ്രീധരൻ, ശ്രീ.അൽഫോൻസ് കണ്ണന്താനം, ശ്രീ.സുരേഷ് ഗോപി, ശ്രീ. ജേക്കബ് തോമസ് തുടങ്ങിയവരെ വേണ്ട വിധം ഉപയോഗപ്പെടുത്തി ആദ്യ നിരയിൽ എത്തിച്ചിരുന്നുവെങ്കിൽ ആൻ്റണി വെളിപ്പെടുത്തിയ ഈ ' അസംതൃപ്തർ ' ബി.ജെ.പിയിലേക്ക് ഒഴുകുകയും മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ബി.ജെ.പി വൻ മുന്നേറ്റം നടത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമായിരുന്നു.

ശ്രീ.ആൻ്റെണിയുടെ ഈ വെളിപ്പെടുത്തലിനെതിരെ യാതൊരു എതിരഭിപ്രായവും ഉയർന്നില്ലായെന്നത്, വസ്തുതകൾ അംഗീകരിക്കാനുള്ള പക്വത രാഷ്ട്രീയ പ്രവർത്തകരും കൈവരിച്ചിരിക്കുന്നു എന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ്.

01/11/2022
ചെറിയ മനുഷ്യരും. വലിയ ലോകവുംപ്രപഞ്ചം, ഭൂമി, കാലാവസ്ഥ, അന്തരീക്ഷം, ജീവജാലങ്ങൾ,  വിഭജനങ്ങൾ, രാഷ്ട്രവും രാഷ്ട്രീയവും, സമൂഹവ...
24/10/2022

ചെറിയ മനുഷ്യരും. വലിയ ലോകവും

പ്രപഞ്ചം, ഭൂമി, കാലാവസ്ഥ, അന്തരീക്ഷം, ജീവജാലങ്ങൾ, വിഭജനങ്ങൾ, രാഷ്ട്രവും രാഷ്ട്രീയവും, സമൂഹവും സാമുദായികവും എന്നിങ്ങനെ വൈവിധ്യമാർന്നതും ജൈവ നിലനിൽപിൻ്റെ സൂഷ്മതലങ്ങളുമായി ബന്ധപ്പെട്ടു വരുന്നതുമായ ചെറിയ ചലനങ്ങളെ വരെ നിരീക്ഷിക്കുകയും ചെയ്യുന്ന മനുഷ്യ വർഗം കാലാവസ്ഥ വ്യതിയാനങ്ങളുടെ കേന്ദ്ര ബിന്ദുവിനെ കണ്ടെത്തുന്നതിനുള്ള പരിശ്രമം ഊർജ്ജിതമാക്കുന്നതായി കാണുന്നു.

മനുഷ്യ കുലത്തിൻെറയും ഭൂമിയുടെ തന്നെ നിലനിൽപിനെയും അപകടത്തിലാക്കുന്ന തലത്തിലേക്ക് അന്തരീക്ഷവും കാലാവസ്ഥയും പതിയെ പതിയെ മാറുന്നു (Incremental Change) എന്ന സത്യം സൂഷ്മ നിരീക്ഷണ ബുദ്ധിയുള്ള ഗവേഷകർ സ്ഥിരീകരിക്കുന്നു.

ഗവേഷണ ബുദ്ധിയും അതിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന ചിന്തകളും (Thoughts) അതിനെ ശാസ്ത്രീയമായ (Scientific evidences) തെളിവുകളേയും മുൻകാല അനുഭവങ്ങളേയും ബന്ധപ്പെടുത്തികൊണ്ട് (Correlation) നടത്തുന്ന പ്രവചനം (Prediction) തന്നെയാണ് കാലാവസ്ഥ മാറ്റത്തെ മുൻകൂറായി നടത്തുന്ന വിധിയെഴുത്ത്.

ചുഴലിക്കാറ്റിൻ്റെ രൂപവും പരിണാമവും സഞ്ചാര പാതയും തീവ്രതയും പ്രവചിക്കുന്നതിൽ ഗവേഷകർക്ക് കൃത്യത പുലർത്താൻ കഴിയാറുണ്ട്. എന്നാൽ കാറ്റ് കര കയറുന്ന വേളയിൽ തീവ്രതയിൽ വരാവുന്ന മാറ്റങ്ങൾ സംബന്ധിച്ച പ്രവചനത്തിൽ കൃത്യത ലഭിക്കാറുമില്ല.

സാധാരണ ഗതിയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നത് കേരളത്തെ നേരിട്ട് ബാധിക്കാറില്ലെങ്കിലും ചുഴലിക്കാറ്റ് വടക്കോട്ടു നീങ്ങി കരതൊടുന്നത് വരെ കേരളത്തിൻ്റെ അന്തരീക്ഷം മേഘാവ്യതവും ' നൂൽമഴ ' ഉണ്ടാവുന്നതും പതിവാണ്.

ഈ ആഴ്ച്ച ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ഭാവത്തിൽ എത്തി ചുഴലിക്കാറ്റായി മാറി (സിത്രാന ചുഴലിക്കാറ്റ്-തായ്ലാൻ്റ് നൽകിയ പേര്) ബംഗാൾ-ബംഗ്ലാദേശ് മധ്യേ കരകയറുമെന്നാണ് പ്രവചനം.

നൂനമർദ്ദത്തിൻ്റെ സ്വാധീനം നിമിത്തം കഴിഞ്ഞ ആഴ്ചയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ നിന്ന് പിൻവാങ്ങിയിരുന്നില്ല. കൂടാതെ ബംഗാൾ ഉൾക്കടലിൽ നിന്ന് കേരളത്തിലേക്കുള്ള ഈർപ്പ പ്രവാഹം വർദ്ധിക്കുകയും ചെയ്തിരുന്നു. അതായത് കാലവർഷം+ ന്യൂനമർദ്ദ ഈർപ്പം+ തമിഴ്നാട് തീരം വരെയെത്തിയ തുലാവർഷ സ്വാധീനം.

കേരളം മഴ സമൃദ്ധമായിരുന്നു.

എന്നാൽ ഇത്തവണന്യൂനമർദ്ദം തീവ്രഭാവത്തിലേക്ക് മാറുമ്പോൾ കേരളത്തിൽ പതിവിന് വിപരീതമായി വളരെ അസ്വാഭാവിക മാറ്റമാണ് വരുന്ന ആഴ്ച സംഭവിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

കേരളത്തിൽ മഴയുടെ അളവിൽ ഈ ആഴ്ച ഗണ്യമായ കുറവാണ് പ്രവചിക്കുന്നത്.

ന്യൂനമർദ്ദം തീവ്രഭാവത്തിലായപ്പോൾ ദക്ഷിണേന്ത്യയിലെ ഈർപ്പത്തെ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിലേക്ക് തിരിച്ച് വലിക്കുന്നതായും അതിനെ തുടർന്ന് വടക്ക് പടിഞ്ഞാറ് ഇന്ത്യയിൽ നിന്ന് വരണ്ട കാറ്റ് കേരളത്തിൽ പ്രവേശിക്കാൻ തുടങ്ങിയതായും നിരീക്ഷിക്കുന്നു. ഇതോടെ കേരളത്തിൽ പകൽ ചൂട് കൂടുകയും മഴ കുറയുകയും ചെയ്യുമെന്നാണ് സ്വകാര്യ കാലാവസ്ഥ ഗവേഷകർ പ്രവചിക്കുന്നത്.

കാലവർഷം നിലനിൽക്കുമ്പോൾ....ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുമ്പോൾ... കേരളത്തിൽ വരണ്ട കാലാവസ്ഥ !! ചുഴലിക്കാറ്റ് കരകയറിയതിനു ശേഷം മാത്രം തുലാവർഷം. ഈ പ്രവചനത്തിൽ കൃത്യത ഉണ്ടാകില്ലെന്ന് മറ്റ് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നുമുണ്ട്.

പ്രകൃതിയുടെ വികൃതികൾക്ക് ഒരു ശാസ്ത്രീയ ഗവേഷണ നിരീക്ഷണങ്ങളാലും തടയിടുവാൻ സാധ്യമാകുന്നതല്ല. റോക്കറ്റ് മുഖേന ഛിന്നഗ്രഹത്തിൽ കൂട്ടിയിടി നടത്തി ഭൂമിയെ സംരക്ഷിക്കുന്നതിൽ അമേരിക്കൻ ശാസ്ത്രജ്ഞർ ശ്രമിച്ച് വിജയിച്ചുവെന്ന് അവകാശപ്പെടുമ്പോഴും 'കത്രീന' പോലുള്ള ചുഴലിക്കാറ്റിന് മുൻപിൽ നിസ്സഹായരായി നിൽക്കുന്നതാണ് നാം കണ്ടിട്ടുള്ളത്. പ്രകൃതിയുടെ സൃഷ്ടിയായ മനുഷ്യന് നിരീക്ഷണത്തിലൂടെ പ്രകൃതിയുടെ വികൃതികളെ തടയാൻ കഴിയില്ല. പക്ഷെ നിലനിൽപിനുള്ള മാർഗ്ഗം തേടാൻ സാധിക്കും.

കേരളത്തിൻ്റെ തെക്ക് ഇന്ത്യൻ മഹാസമുദ്രം, പടിഞ്ഞാറ് അറബിക്കടൽ. ഒരു നിമിഷം ഭാവനയിൽ കണ്ടു നോക്കൂ....അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം... ചുഴലിക്കാറ്റായി മാറി കിഴക്കോട്ട് നീങ്ങി 230 km/h വേഗത കൈവരിച്ച് കേരള തീരത്തേക്ക്.... ജനസാന്ദ്രത ഏറിയ കേരളം...പരശുരാമൻ മഴുവെറിഞ്ഞ് നേടിയത് എന്ന് ഐതീഹ്യമുള്ള കേരളം...ശവപറമ്പായി മാറാം. ദാരിദ്രത്തിലും വേദനകളിലും അലയുന്ന തലമുറകൾ...

പ്രകൃതി ഇന്ന് വരെ അതിന് മുതിർന്നിട്ടില്ല. ഭൂമിയുടെ വിവിധ പ്രവിശ്യകൾ ഭൂകമ്പം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ കഷ്ടതകൾ തലമുറകളായി അനുഭവിക്കുമ്പോൾ ഈ മണ്ണിനെ അതിൻ്റെ എല്ലാ സ്വാഭാവികതയോടെയും നിലനിർത്തുന്നതിൽ നാം വിമുഖത പുലർത്തിയിട്ടും പ്രകൃതിയുടെ ദയാവായ്പ് ഒന്നു കൊണ്ട് മാത്രം ഈ നാട് ഇന്നും GOD'S OWN COUNTRY.

Can U show ME a living example of the real.......HUGE HUGE PERSONALITY ?Here it is.......MUTAZ ESSA BARSHIM
02/08/2021

Can U show ME a living example of the real.......HUGE HUGE PERSONALITY ?

Here it is.......MUTAZ ESSA BARSHIM

ശ്രീകൃഷ്ണ ജയന്തി.ഭാരത സംസ്കാരത്തിന്‍റെ അടിസ്ഥാന ഗ്രന്ഥങ്ങളായ- 4 വേദങ്ങള്‍ പ്രപഞ്ച സ്രഷ്ടാവിലേക്കുള്ള മാര്‍ഗങ്ങള്‍ പറയുമ്...
11/09/2020

ശ്രീകൃഷ്ണ ജയന്തി.

ഭാരത സംസ്കാരത്തിന്‍റെ അടിസ്ഥാന ഗ്രന്ഥങ്ങളായ- 4 വേദങ്ങള്‍ പ്രപഞ്ച സ്രഷ്ടാവിലേക്കുള്ള മാര്‍ഗങ്ങള്‍ പറയുമ്പോള്‍- 108 ഉപനിഷത്തുകള്‍ പ്രപഞ്ച സ്രഷ്ടാവിനെ തന്നെ കാണിച്ചു തരുന്നു.

വേദങ്ങളും ഉപനിഷത്തുകളും പ്രപഞ്ച സത്യം തിരിച്ചറിയാൻ സഹായിക്കുന്നു.

- 18 പുരാണങ്ങള്‍ ധര്‍മ്മം എന്താണെന്ന് വരച്ചു കാട്ടുന്നു.

ഉത്തമ പുരുഷനായി കണക്കാക്കുന്ന ശ്രീരാമൻ്റെ ചരിത്രമായ രാമായണവും ജീവിതത്തിലെ സര്‍വ്വ സമസ്യകൾക്കും പരിഹാരം ശ്രീകൃഷ്ണനിലൂടെ നിര്‍ദ്ദേശിക്കുന്ന ശ്രീമദ് ഭഗവദ്ഗീത ഉള്‍പ്പെടുന്ന മഹാഭാരതവും.

-2 ഇതിഹാസങ്ങളും കൂടി ചേരുമ്പോൾ ഭാരതീയം

എന്നാല്‍ ഭാരതം ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്നത് മഹാഭാരതത്തിലെ 18 അധ്യായങ്ങളിലൂടെ നിബന്ധിച്ചിരിക്കുന്ന ശ്രീമദ് ഭഗവദ്ഗീതയാണ്.

വിദേശങ്ങളിലെ നിരവധി പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ ഭഗവദ്ഗീതയെ അടിസ്ഥാനമാക്കി ഗവേഷണങ്ങള്‍ നടക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഹിംസ അഹിംസ നന്മ തിന്മ തുടങ്ങിയ സാധാരണ മനുഷ്യന്‍റെ ചിന്തകളിലൂടെ സഞ്ചരിച്ച് പ്രായോഗിക ജീവിതം എങ്ങനെ നയിക്കാം എന്നതില്‍ തുടങ്ങി സര്‍വ്വ സമസ്യകള്‍ക്കുമുള്ള പരിഹാരവും ആധുനിക മാനേജ്മെൻറ് മാർഗ്ഗ നിർദേശങ്ങളും ശ്രീകൃഷണനിലൂടെ ശ്രീമദ് ഭഗവദ്ഗീത ലോകത്തിന് നല്‍കുന്നു.

Address

Thodupuzha

Telephone

+917012390180

Website

Alerts

Be the first to know and let us send you an email when SEKHAR VIEWS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SEKHAR VIEWS:

Share