26/01/2022
#റിപ്പബ്ലിക്_ദിന_പരേഡും_രാജ്പഥും...
എത്ര തിരക്കുണ്ടെങ്കിലും ജനുവരി 26 ന് ടിവിയിൽ റിപ്പബ്ലിക് ദിന പരേഡ് കാണുക എന്നത് മുടങ്ങാതെ തുടർന്നുവരുന്ന ഒരു കാര്യമാണ്....
സ്വതവേ പ്രൗഢഗംഭീരയായ രാജ്പഥിന് റിപ്പബ്ലിക് ദിനത്തിൽ ഒരു പ്രത്യേക ഭംഗിയാണ്....
റൈസീന കുന്നിലെ സർവ്വ സൈന്യധിപൻ്റെ രാഷ്ട്രപതി ഭവൻ മുതൽ കരുത്തുറ്റ ഭരണ നേതൃത്വത്തിൻ്റെ ആസ്ഥാനമായ സൗത്ത് ബ്ലോക്കും നോർത്ത് ബ്ലോക്കും പിന്നിട്ട് 'ബീറ്റിങ്ങ് ദി റിട്രീറ്റ് ' ചടങ്ങിൻ്റെ വേദിയായ വിജയ് ചൗക്കും താണ്ടി ഇന്ത്യ ഗേറ്റിലൂടെ ദേശീയ യുദ്ധ സ്മാരകവും പിന്നിട്ട് ഡൽഹി നാഷണൽ സ്റ്റേഡിയം വരെ നീളുന്ന രാജപഥ്....
ബ്രിട്ടീഷുകാരുടെ കാലത്ത് Kingsway എന്നറിയപ്പെട്ടിരുന്ന രാജ്പഥ്....
സാധാരണ ദിനങ്ങളിൽ സഞ്ചാരികളെ കൊണ്ടും നടക്കാനും കാറ്റുകൊള്ളാനും എത്തുന്നവരെ കൊണ്ടും ഐസ്ക്രീം കച്ചവടക്കാരെ കൊണ്ടും നിറഞ്ഞുനിൽക്കുന്ന രാജ്പഥ് റിപ്പബ്ലിക് ദിനത്തിൽ ആകെ മാറും. ഇന്ത്യയെന്ന മഹാരാജ്യത്തിൻ്റെ സൗന്ദര്യവും ശക്തിയും പ്രകടമാക്കുന്ന റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നു എന്നതാണ് ആ മാറ്റത്തിന് കാരണം....
പഴയതിൽ നിന്ന് രാജ്പഥ് ഒരുപാട് മാറിയിരിക്കുന്നു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു രാജ്പഥിൽ....
രാഷ്ട്രത്തിനായി വീര ബലിദാനം ചെയ്ത 26,000 ധീര ജവാന്മാരുടെ പേരുകൾ ആലേഖനം ചെയ്ത, ചക്രവ്യൂഹാകൃതിയിൽ തീർക്കപ്പെട്ട ദേശീയ യുദ്ധസ്മാരകം രാജ്പഥിൻ്റെ പ്രൗഢി വർദ്ധിപ്പിക്കുന്നു. രാജ്പഥിൽ എത്തുന്ന ഭാരതീയന് ആ ധീര ജവാന്മാരുടെ വീരസ്മരണകൾക്ക് മുന്നിൽ നമ്രശിരസ്കനാകാതെ കടന്നുപോകാനാകില്ല....
ഇന്ത്യയുടെ അഭിമാനമായി തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഇന്ത്യ ഗേറ്റ്.... ഇന്ത്യ ഗേറ്റിൽ അമർജവാൻ ജ്യോതി....ഇന്ത്യൻ ജനതയുടെ ഹൃദയം കവർന്ന സ്വാതന്ത്രസമരസേനാനി നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ ഗ്രാനൈറ്റ് പ്രതിമ കൂടി സ്ഥാപിതമാകുന്നതോടെ രാജ്പഥിൻ്റെ പ്രൗഢി വാനോളം ഉയരും.... അവൾ കൂടുതൽ സുന്ദരിയാകും.
ആ രാജ്പഥിലാണ് ജനുവരി 26 ന് രാജ്യത്തിൻ്റെ അഭിമാനമായ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്.... ചെറുപ്പം മുതൽ ടിവിയിലൂടെ മാത്രം കണ്ടിട്ടുള്ള പരേഡ് മൂന്നുനാലു തവണ രാജ്പഥിൻ്റെ പുൽത്തകിടിയിൽ ഇരുന്ന് കാണാനുള്ള ഭാഗ്യം ലഭിച്ചു....
ഏതൊരു ഭാരതീയനും കൊതിക്കുന്ന സന്ദർഭമാണത്....
ഇന്ത്യ എന്ന മഹാരാജ്യത്തിൻ്റെ സൗന്ദര്യം,സൈനിക ശക്തി, നാനാത്വത്തിൽ ഏകത്വം, വൈവിധ്യം ഇതെല്ലാം റിപ്പബ്ലിക് ദിന പരേഡിൽ കാണാം....
ഇന്ത്യൻ സൈനിക ശക്തിയുടെ ഓരോ ഘടകങ്ങളും ചിട്ടയോടെ മാർച്ച് ചെയ്തു നീങ്ങുമ്പോഴും, ഭാരതീയ സൗന്ദര്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾ ഒഴുകി നീങ്ങുമ്പോഴും, ആകാശ വിസ്മയമൊരുക്കി യുദ്ധവിമാനങ്ങളുടെ നിര പറന്നകലുമ്പോഴും രോമാഞ്ചം കൊള്ളാതെ ഒരാൾക്കും രാജ്പഥിൽ ഇരിക്കാനാവില്ല....
കണ്ടിരിക്കുന്നവരുടെ സ്ഥിതി ഇതാണെങ്കിൽ രാജ്പഥിലൂടെ തലയുയർത്തിപ്പിടിച്ച് കൈകൾ വീശി മാർച്ച് ചെയ്തു നീങ്ങുന്ന സൈനികൻ അനുഭവിക്കുന്ന ആത്മാനുഭൂതി എന്തായിരിക്കും.... അത് അനുഭവിക്കണമെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിലൂടെ മാർച്ച് ചെയ്യുക തന്നെ വേണം....🔥🔥
1963 ൽ ട്രൗസറും വെള്ള ഷർട്ടും കറുത്ത തൊപ്പിയുമണിഞ്ഞ് ഗണവേഷത്തിൽ രാജ്പഥിലൂടെ മാർച്ച് ചെയ്ത എൻ്റെ പൂർവ്വികർ എത്ര ഭാഗ്യവാന്മാർ....♥️♥️
റിപ്പബ്ലിക് ദിന പരേഡിൻ്റെ അവസാനഭാഗത്ത് ദേശീയ ഗാനവും കഴിഞ്ഞു രാഷ്ട്രപതി മടങ്ങിയതിന് ശേഷം ഒറ്റക്കൊമ്പനെപ്പോലെ രാജ്പഥിലൂടെ തൻ്റെ ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത് നിർഭയം നടന്നു നീങ്ങുന്ന പ്രധാനമന്ത്രി രാജ്പഥിന് കഴിഞ്ഞ കുറച്ച് കാലമായി കിട്ടിയ വലിയ പുണ്യമാണ്....
എല്ലാവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിന ആശംസകൾ....