25/09/2021
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ വിമുക്തി പദ്ധതിയുടെ പ്രവർത്തനത്തിന് രൂപരേഖ തയ്യാറാക്കി.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ കോലഴി റേയ്ഞ്ച് എക്സെയ്സ് ഡിപ്പാർട്ട്മെന്റും, ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ ഉൽഘാടനം കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് AKG സ്മാരക പരീശീലനഹാൾ, മുണ്ടൂരിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷ ടീച്ചർ നിർവ്വഹിച്ചു. യോഗത്തിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിന്റി ഷിജു ; ഗ്രാമ പഞ്ചായത്ത് ആരോഗ്യം - വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഉമേഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.ഒ . ഔസേപ്പ് , റിൻസിജോയൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യോഗത്തിൽ കോലഴി റേയ്ഞ്ച് വനിത സിവിൽഎക്സെയ്സ് വനിത ഓഫീസർ കെ.കെ.സതി വിമുക്തി പരിപാടിയുടെ പ്രോഗ്രാം വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് ICDS സൂപ്പർവൈസർ പൂർണ്ണിമ കെ.ദാസ്സ് , സ്വാഗതവും, ഗ്രാമ പഞ്ചായത്ത് മെമ്പർ സുഷിത ബാനീഷ് നന്ദിയും രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് തലത്തിൽ വിമുക്തിയുടെ സംഘാടക സമിതിയുടെ ഘടനക്ക് രൂപം നൽകി.ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതി ചെയർമാനായി കെ.കെ. ഉഷ ടീച്ചർ, കൺവീനർ പൂർണ്ണിമ കെ.ദാസ്സ്( ICDSസൂപ്പർവൈസർ ) എന്നിവർ ഉൾപ്പെടുന്ന 51 അംഗ എക്സി ക്യൂട്ടിവ് കമ്മിറ്റിക്ക് രൂപം നൽകി. വാർഡ് തല സമിതിക്ക് രൂപം നൽകുന്നതിന് വേണ്ടി പഞ്ചായത്തിൽ , താഴെ പറയുന്ന രീതിയിൽ യോഗങ്ങൾ നടത്തുവാൻ തീരുമാനിച്ചു. 2021 സെപ്തംബർ 30 ന് വാർഡ് 12, 13 4pm To 5 pm ( വിജയമാതാ കോളേജ് . പേരാമംഗലം) 2021 ഒക്ടോബർ 3 ഞായറാഴ്ച രാവിലെ 10 മണി മുതൽ 11 മണി വരെ, വാർഡ് 4,3,16 (സെന്റ് ജോർജ്ജ് ഹൈസ്ക്കൂൾ); വാർഡ് 9, 8,7 ഒക്ടോബർ 3 ഞായറാഴ്ച 11 Am മുതൽ 12 noon, വരെ;പാറപ്പുറം യുവജന സമാജം ഹാൾ; വാർഡ് 1,വാർഡ് 2 ഒക്ടോബർ 3 ന് ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ ( കൈപ്പറമ്പ് ക്ഷീരോൽല്പാദക സംഘം ഹാൾ); വാർഡ് 5, വാർഡ് 6, വാർഡ് 14, വാർഡ് 16, ഒക്ടോബർ 3 ഞായർ ഉച്ചക്ക് 2 മണി മുതൽ 3 മണി വരെ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഹാൾ, മുണ്ടൂർ ; 2021 ഒക്ടോബർ 3 ന് 3PM മുതൽ 4 PM വരെ വാർഡ്, 17, വാർഡ്18 (പുത്തൂർ ദശാക സമാജം സ്കൂൾ ) ഒക്ടോബർ 3 ഞായറാഴ്ച 4 pm മുതൽ 5 PM വരെ വാർഡ് 10, 11 (പേരാമംഗലം തെച്ചിക്കൊട്ടി കാവ് ക്ഷേത്ര ഹാൾ) ഈ ക്രമത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ മാർ ,RRT പ്രതിനിധികൾ, അംഗൻവാടി ടീച്ചർ, ഹെൽപ്പർ, യുവജന സംഘടന പ്രതിനിധികൾ, വാർഡിലെ പ്രധാന ക്ലബ്ബുകളുടെ ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിക്കണം. വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ എക്സെയ്സ് ഡിപ്പാർട്ട്മെന്റിലെ പ്രതിനിധികൾ സംബന്ധിക്കുന്നതാണ്.