Anvar Sadique

  • Home
  • Anvar Sadique

Anvar Sadique I Like wide friendship,

26/12/2025
പ്രിയപ്പെട്ട ആപ്പ , എം കെ കുഞ്ഞു മുഹമ്മദ് പാണ്ടിക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന്റെ കഴിഞ്ഞവർഷത്തെ പിടിഎ പ്രസിഡണ്ട്, ...
25/10/2025

പ്രിയപ്പെട്ട ആപ്പ , എം കെ കുഞ്ഞു മുഹമ്മദ് പാണ്ടിക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന്റെ കഴിഞ്ഞവർഷത്തെ പിടിഎ പ്രസിഡണ്ട്, അധികാരംഅലങ്കാരത്തിന് അപ്പുറം തികഞ്ഞ ഉത്തരവാദിത്തമായിരുന്നു. സ്വന്തമായി വാഹനം ഇല്ലായെങ്കിലും ഓട്ടോയിലും മറ്റും അതിരാവിലെ സ്കൂളിലെത്തി സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം, സ്കൂൾ പ്രവർത്തി സമയങ്ങളിൽ അധികസമയവും അക്കാദമിക , ഭരണകാര്യങ്ങളിലുള്ള ഇടപെടൽ. വിദ്യാർത്ഥികളുടെ ക്ഷേമം, രാഷ്ട്രീയത്തിന് അതീതമല്ലാത്ത അധ്യാപകരോടുള്ള നിറഞ്ഞ പുഞ്ചിരിയോടെ ഉള്ള ഇടപെടൽ, സ്കൂളിൻ്റെ ആവശ്യങ്ങൾആവശ്യങ്ങൾ കാണേണ്ടവരെ കണ്ട് സർക്കാർ സംവിധാനങ്ങൾക്കപ്പുറം സുമനസ്സുകളിൽ നിന്ന് നേടിയെടുത്തു കൊണ്ടുവരാനുള്ള അർപ്പണബോധം. ഒരു സർക്കാർ സ്കൂളിൻറെ മാനേജർ......., പറയാൻ ഗുണങ്ങൾ ഏറെ ഏറെ, ബഹുമാനത്തോടെ നന്ദി അറിയിക്കുന്നു. നന്മ നേരുന്നു........

പുതിയ പിടിഎ, എസ്.എം.സിയിലും കൂടുതൽ പ്രതീക്ഷയുണ്ട്.

NLP Advace ഉം പൂർത്തിയാക്കി. പരിശീലന മേഖലയിൽ എന്നെ കൈപിടിച്ച ഗുരുതുല്യരായ സുഹൃത്തുക്കൾക്കൊപ്പം, അതും ആത്മ മിത്രയില്
01/10/2025

NLP Advace ഉം പൂർത്തിയാക്കി. പരിശീലന മേഖലയിൽ എന്നെ കൈപിടിച്ച ഗുരുതുല്യരായ സുഹൃത്തുക്കൾക്കൊപ്പം, അതും ആത്മ മിത്രയില്

13/06/2025

ജീവിതത്തെ പ്രണയിച്ചു പ്രണയിച്ചു സ്വന്തമാക്കിയിട്ട് ഇന്നേക്ക് 20 വർഷം. 2005 ജൂൺ 13 ന് ഏറെ സ്വപ്നം കണ്ട സർക്കാർ ജോലിയിൽ ആദ്യമായി ഒപ്പുവച്ചത്. എൻറെ തട്ടകത്തിൽ (ജി.എച്ച്.എസ്.എസ് പാണ്ടിക്കാടിൽ) 20 വർഷം പൂർത്തിയായി. ഈ 20 വർഷം ഞാൻ ജീവിക്കാൻ പഠിക്കുകയായിരുന്നു. പഴയകാല ശൈവ വിവാഹം പോലെയാണ് . എട്ടുംപൊട്ടും മനസ്സിലാവാതെ പെട്ടെന്നൊരു ജീവിതമാറ്റം. ഓർഫനേജിൽ കുട്ടിക്കളിയും സൗഹൃദവും ആയി പക്വതയില്ലാതെ ജീവിക്കുന്നതിനിടയിൽ ഒരു അധ്യാപകനായി. പിന്നീട് ജീവിതം പുഷ്പിച്ചത് എല്ലാം ഇവിടെവെച്ച്. വൈവാഹിക ജീവിതം, മക്കൾ, ജീവിതത്തിന്റെ അതിപ്രധാനമായ 20 വർഷങ്ങൾ, ഈ സുന്ദര നിമിഷം പകർത്താൻ അന്ന് ടെക്നോളജികൾ ഒന്നുമില്ല. സ്കൂളിലുള്ള 3000 കുട്ടികൾക്കും നൂറിലേറെ അധ്യാപകർക്കും ഏക ആശ്രയം ഒരു ലാൻഡ് ഫോൺ. ഔദ്യോഗിക കാര്യങ്ങൾക്ക് അത്യാവശ്യ സമയങ്ങളിൽ മാത്രമേ അത് ശബ്ദിക്കാറുള്ളൂ. ജോലി ലബ്ധിക്കുശേഷമാണ് സത്യത്തിൽ ജീവിതം എന്തെന്ന് പഠിക്കുന്നത്. പിന്നീട് ഞാൻ പഠിക്കുകയായിരുന്നു. ഗുരുക്കന്മാരായി ഒരുപാട് പേർ അന്നത്തെ ഹെഡ്മാസ്റ്റർ മുതൽ സഹപ്രവർത്തകർ, കുട്ടികൾ, രക്ഷിതാക്കൾ എല്ലാവരും എന്നെ ഒരുപാട് പഠിപ്പിച്ചു. ഇപ്പോഴും പഠിക്കുന്നു.
ഇന്നലത്തെക്കാൾ മെച്ചപ്പെട്ട ഇന്ന് ഓരോ ദിവസവും. തമ്പുരാന് സ്തുതി .

Address


Telephone

+919846045401

Website

Alerts

Be the first to know and let us send you an email when Anvar Sadique posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Anvar Sadique:

  • Want your organization to be the top-listed Government Service?

Share