Citizens for Democracy

Citizens for Democracy ജനാധിപത്യ - മതേതര പൗര സമൂഹ പ്രസ്ഥാനം

24/06/2023
അലനൊപ്പം ❤....സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംയുക്ത പ്രസ്താവന
25/11/2022

അലനൊപ്പം ❤....

സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംയുക്ത പ്രസ്താവന

എൻഡോസൾഫാൻ ദുരിത ബാധിതരുടെ നീതിക്കായി ദയാബായി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ ഐക്യദ...
14/10/2022

എൻഡോസൾഫാൻ ദുരിത ബാധിതരുടെ നീതിക്കായി ദയാബായി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ ഐക്യദാർഢ്യം ....

സിറ്റിസൺസ് ഫോർ ഡെമോക്രസി പ്രസിഡന്റ് കെ ജി ജഗദീശൻ സമരമുഖം സന്ദർശിക്കുന്നു ...

ജനാധിപത്യ-മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ ഐക്യധാർ...
08/09/2022

ജനാധിപത്യ-മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ ഐക്യധാർഢ്യം.

ഗുജറാത്ത് വംശഹത്യ നടപ്പിലാക്കിയ ഹിന്ദുത്വ  ഭരണകൂടത്തിനെതിരെ 20 വർഷങ്ങൾ പോരാടിയ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതിൽ വാദിന്റേയ...
27/06/2022

ഗുജറാത്ത് വംശഹത്യ നടപ്പിലാക്കിയ ഹിന്ദുത്വ ഭരണകൂടത്തിനെതിരെ 20 വർഷങ്ങൾ പോരാടിയ
സാമൂഹിക പ്രവർത്തക ടീസ്റ്റ സെതിൽ വാദിന്റേയും ഗുജറാത്ത് മുൻ ഡി ജി പി ആർ ബി ശ്രീകുമാറിന്റേയും അന്യായമായ അറസ്റ്റിൽ പ്രതിഷേധിക്കുക.

ഹിന്ദുത്വ ഫാസിസത്തെ ചെറുക്കുക

സിറ്റിസൺസ് ഫോർ ഡെമോക്രസി ...

സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് യാത്രചെയ്യാൻ...
15/06/2022

സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക

ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് യാത്രചെയ്യാൻ പോലും അസാധ്യമാകും വിധം കേരളത്തിന്റെ പൊതുയിടങ്ങൾ പുരുഷ ക്രിമിനലുകളുടെ ലൈംഗിക അതിക്രമങ്ങൾക്കുള്ള വിഹാര കേന്ദ്രമായി മാറുകയാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ബാലരാമപുരത്തിന് സമീപം ആക്ടിവിസ്റ്റും സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ ജനറൽ സെക്രട്ടറിയുമായ ശ്രീജ നെയ്യാറ്റിൻകരക്കെതിരെ കെ എസ് ആർ ടി സി ബസിൽ വച്ചുണ്ടായ അതിക്രമം

ശ്രീജയ്ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. കുറ്റവാളിയെ കണ്ടെത്തി അറസ്റ്റു ചെയ്യണമെന്നും കുറ്റവാളിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയ ബസ് ഡ്രൈവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ അവശ്യപ്പെടുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിന്റെ പല സ്ഥലങ്ങളിലായി സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ഇതു പോലുള്ള അതിക്രമങ്ങൾ ഉണ്ടാവാറുണ്ട്. പലരും അത് പുറത്തു പറയാനോ പരാതിപ്പെടാനോ സാധിക്കാത്ത മാനസികാവസ്ഥയിൽ അകപ്പെട്ടു പോവുകയാണ്. നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന പുരുഷാധിപത്യ സങ്കല്പങ്ങളാണ് അതിന് കാരണം. ഒരു സ്ത്രീ ബസിൽ വച്ച് ആക്രമിക്കപ്പെട്ടിട്ട് അതിനോട് പ്രതികരിക്കാൻ കണ്ടക്ടറല്ലാതെ മറ്റാരും സന്നദ്ധമാവാതെ പോവുന്ന സമൂഹത്തിന്റെ ഈ നിസംഗതയാണ് ഇത്തരം കുറ്റവാളികൾക്ക് യഥേഷ്ടം വിഹരിക്കാൻ അവസരം നൽകുന്നത്. ഇതിനെതിരെ പൊതു സമൂഹം ഉണരേണ്ടതുണ്ട്. ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുന്നവർ രക്ഷപ്പെടാതെ, പൊലീസിനെ ഏൽപ്പിക്കാൻ ബസ് ജീവനക്കാരെ നിർബന്ധിതമാക്കും വിധം നിയമ നിർമ്മാണം നടത്തണമെന്നും ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു

പ്രസ്താവനയിൽ ഒപ്പ് വച്ചവർ

1. രമ്യ ഹരിദാസ് എം പി
2.കെ അജിത
3. ഡോ ജെ ദേവിക
4. കെ കെ രമ എം എൽ എ
5. ഡോ പി ഗീത
6. ഏലിയാമ്മ വിജയൻ
7. മേഴ്സി അലക്സാണ്ടർ
8. ഡോ സി എസ് ചന്ദ്രിക
9. മനില സി മോഹൻ
10. ഡോ രേഖ രാജ്
11. വി പി സുഹ്റ
12. ദീദി ദാമോദരൻ
13. ഡോ സോണിയ ജോർജ്ജ്
14. ശീതൾ ശ്യാം
15. കെ കെ ഷാഹിന
16. ഡോ കെ ജി താര
17. എം സുൽഫത്ത്
18. ഡോ എ കെ ജയശ്രീ
19.മൃദുല ദേവി എസ്
20. ഡോ എസ് ശാന്തി
21. സതി അങ്കമാലി
22. ശ്രീജ നെയ്യാറ്റിൻകര
23. ദീപ പി മോഹൻ
24. ഗോമതി ഇടുക്കി
25. അനിത എസ്
26. സീറ്റ ദാസൻ
27. അമ്മിണി കെ വയനാട്
28.പി ഇ ഉഷ
29 പ്രൊഫ കുസുമം ജോർജ്ജ്
30. അഡ്വ കുക്കു ദേവകി
31. ഫൈസൽ ഫൈസു
32.അഡ്വ ആശ ഉണ്ണിത്താൻ
33. ജോളി ചിറയത്ത്
34. അഡ്വ ഫാത്തിമ തഹ്ലിയ
35. തനൂജ ഭട്ടതിരി
36. ഡിംപിൾ ഗോസ്
37. ലക്ഷ്മി രാജീവ്
38. ഡോ ഹരിപ്രിയ
39. ബിന്ദു അമ്മിണി
40. അഡ്വ സുജാത വർമ്മ
41. എച്ച്മു കുട്ടി
42. സന്ധ്യ എൻ ബി
43. പ്രമീള ഗോവിന്ദ്
44. ഡോ ധന്യ മാധവ്
45. ലാലി പി എം
46. ഡോ അമല അനി ജോൺ
47. ഷമീന ബീഗം
48.ആശ ജോമിസ്
49.അമ്പിളി ഓമനക്കുട്ടൻ
50. അപർണ്ണ ശിവകാമി
51. റസീന കെ കെ
52 നിഷി ജോർജ്ജ്
53. സാവിത്രി കെ കെ
54. അഡ്വ കെ എം രമ
55. എം സുചിത്ര
56. അഡ്വ ദദ്രകുമാരി
57.കെ കെ റൈഹാന്നത്ത്
58. എസ് ഉഷ
59. ശരണ്യ മോൾ
60. ആരതി എം ആർ
61 കവിത എസ്
62. ബീന റസാഖ്
63. പ്രൊഫ ഒ ജെ ചിന്നമ്മ
64. ഡോ ഗിരിജ
65. സിസ്റ്റർ ത്രേസ്യാമ്മ
66. അഡ്വ രാജശ്രീ
67. ഐറിസ് കൊയ്ലി യോ
68. അഡ്വ ബീന മോൾ സി പി
69. ജിജി ജോഗി
70. അഡ്വ അഭിജ
71സജിത മുത്തു രാജ്
72 . അഡ്വ സൂര്യ ചന്ദ്രശേഖർ
73. ശ്രീജ ആറങ്ങോട്ടുകര
74. സിംപിൾ ഗോസ്
75. സുനിത നിസാർ
76. റീന ഫിലിപ്പ്
77. ഹണി എച്ച്
78. സുമയ്യ റഹിം
79. ആശ ജോസഫ്
80. സുജ ഭാരതി
81 ഡോ രാധ ഗോപാലൻ
82. ആശ ജോസഫ്
83 .രേണു ഹെൻട്രി
84. വീണ എം
85. റംസീന ഉമൈബ
86. മിനി മോഹൻ
87. ബോബി ജോസഫ്
88. ഗിരിജ കെ
89. സൗമിനി എ
90. സന്ധ്യ എസ്
91. എലിസബത്ത് ഫിലിപ്പ്
92. ഗിരിജ പതേക്കര
93. സുലേഖ ജോർജ്ജ്
94. ശോഭി പി വി
95. അനിത ഇ എ
96. അഡ്വ മരിയ
97.മായ എസ്പി
98. ജാസ്മിൻ ജാസൂ
99. ആശ പി പി
100. നിജി എ ആർ

വൈവിധ്യങ്ങളെ അംഗീകരിക്കാനാകാത്ത ഏത് മനുഷ്യരും അടിസ്ഥാനപരമായി ഫാസിസ്റ്റുകളാണ് ..  പ്രായപൂർത്തിയായ രണ്ടു പേർക്കിടയിലുള്ള സ...
14/06/2022

വൈവിധ്യങ്ങളെ അംഗീകരിക്കാനാകാത്ത ഏത് മനുഷ്യരും അടിസ്ഥാനപരമായി ഫാസിസ്റ്റുകളാണ് .. പ്രായപൂർത്തിയായ രണ്ടു പേർക്കിടയിലുള്ള സ്നേഹത്തെ, പ്രണയത്തെ, ഒരുമിച്ചുള്ള ജീവിതത്തെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രകൃതി വിരുദ്ധം എന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തി എന്താണ് " ..?

'പ്രകൃതി വിരുദ്ധ ലൈംഗികതയിലേക്കുള്ള വാതിൽ' എന്ന പേരിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം LGBTQ കമ്മ്യൂണിറ്റിക്കെതിരെ സംഘടിപ്പിപ്പിക്കുന്ന പരിപാടിയിൽ പ്രതിഷേധിച്ചു കൊണ്ട് സിറ്റിസൺസ് ഫോർ ഡെമോക്രസി വൈസ് പ്രസിഡന്റും പ്രമുഖ ട്രാൻസ് ജെൻഡർ ആക്‌ടിവിസ്റ്റുമായ ശീതൾ ശ്യാം എഴുതുന്നു .

"പ്രകൃതി വിരുദ്ധരും മനോരോഗികളും" ഭരിക്കുന്ന രാജ്യങ്ങള്‍.

ഐസ് ലാൻഡ്

2009 ഫെബ്രുവരി 1 ന് ഐസ് ലാൻഡിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി സിഗൂര്‍ദാര്‍ ഡോട്ടിര്‍ ഒരു ചരിത്രം സൃഷ്ടിച്ചു. ലോകത്തെ ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗി മേധാവിയായിട്ടാണ് അവര്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. ഫോബ്സ് മാഗസീന്‍ ലോകത്തിലെ ശക്തരായ നൂറു സ്ത്രീകളില്‍ ഒരാളായി സിഗൂര്‍ദാര്‍ ഡോട്ടിറെ തെരഞ്ഞെടുത്തിരുന്നു.
2002ല്‍ സിഗൂര്‍ദാര്‍ അവരുടെ സ്ത്രീ സുഹൃത്ത് ജോണിനലെഡ്സിനെ വിവാഹം കഴിച്ചു.

ന്യൂസിലാൻഡ്

ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോകപ്രസിദ്ധയായ ന്യുസിലാൻ്റിൻ്റെ വനിതാ പ്രധാനമന്ത്രി ജെസിന്ത ഉപപ്രധാനന്ത്രിയായി ഗ്രാന്‍റ് റോബര്‍ട്ട്‌സനെ പ്രഖ്യാപിച്ചത്. ജെസിന്തയുടെ അഭാവത്തില്‍ പ്രധാനമന്ത്രിയുടെ ചുമതലയുള്ള ഗ്രാന്‍റ് റോബര്‍ട്ട്‌സന്‍ ഒരു സ്വവര്‍ഗ്ഗരതിക്കാരനാണെന്നത് ആ രാജ്യത്തെ ബാധിക്കുന്ന വിഷയമേയല്ല.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏകദേശം ഇരുനൂറു രാജ്യങ്ങളില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുന്നൂറ്റി ഇരുപതോളം സ്വവര്‍ഗ്ഗരതിക്കാരില്‍ ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ വഹിച്ചവരില്‍ കൂടുതലും ന്യുസിലാൻ്റിൽ നിന്നുള്ളവരാണ്.

അയർലണ്ട്

"അപാരമായ അസാന്മാർഗികതയ്ക്ക് ഓസ്കാർവൈൽഡ് രണ്ടു വർഷത്തോളം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു!"

വിക്കിപീഡിയയിൽ ലോകപ്രശസ്ത എഴുത്തുകാരൻ ഓസ്കാർവൈൽഡിനെ പരിചയപ്പെടുത്തുന്ന ഒരു വാചകമാണിത്.

ലോർഡ് ആൽഫ്രഡ് ഡഗ്ലസ് എന്ന പ്രഭുകുമാരനുമായി ഓസ്കാർ വൈൽഡ് അനുരാഗത്തിലായത് അദ്ദേഹത്തിൻ്റെ ആരാധകരെ ഞെട്ടിച്ചിരുന്നു. സാമൂഹികതിരസ്കാരവും ജയിൽശിക്ഷയുമെല്ലാം അനുഭവിച്ച് ജന്മദേശമായ അയർലണ്ടിൽ നിന്നും പാരീസിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഗതികേട് ഓസ്കാർ വൈൽഡിനെപ്പോലൊരു വിഖ്യാതസാഹിത്യകാരനുണ്ടായത് അന്നത്തെ വിക്ടോറിയൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ഭുതമേയല്ലായിരുന്നു.

ഓസ്കാർ വൈൽഡിനെ നാടുകടത്തിയ അതേ അയർലണ്ടാണ് ജനവിധിയിലൂടെ സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത നല്‍കിയ ആദ്യത്തെ രാജ്യം.

അതേ അയർലണ്ടിലാണ് സ്വവര്‍ഗ്ഗാനുരാഗിയായ ഇന്ത്യന്‍വംശജന്‍ ലിയോ വരാദ്ക്കര്‍ 2017 മുതൽ 2020 വരെ പ്രധാനമന്ത്രിയായിരുന്നത്.

എന്തൊരു കാവ്യനീതിയാണല്ലേ?

കാലം മാറി എന്നർത്ഥം!

മാറാൻ നമ്മളും ശ്രമിച്ചേ മതിയാകൂ.

വൈവിധ്യങ്ങളെ അംഗീകരിക്കാനാകാത്ത ഏത് മനുഷ്യരും അടിസ്ഥാനപരമായി ഫാസിസ്റ്റുകളാണ് .. പ്രായപൂർത്തിയായ രണ്ടു പേർക്കിടയിലുള്ള സ്നേഹത്തെ, പ്രണയത്തെ, ഒരുമിച്ചുള്ള ജീവിതത്തെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രകൃതി വിരുദ്ധം എന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തി എന്താണ് ..?

രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധം പ്രത്യുൽപ്പാദനവും വംശവർദ്ധനവും മാത്രം ലക്ഷ്യമാക്കിയാണോ മുന്നോട്ടുപോകുന്നത്? ലോകം വളരെ വലിയ മാറ്റങ്ങളിലേക്ക് കുതിക്കുന്ന ഈ സാഹചര്യത്തിൽ സ്ത്രീകൾ, പെൺകുട്ടികൾ മുസ്ലിം മത നൂനപക്ഷങ്ങൾ ലിംഗ ലൈംഗീക നൂനപകഷങ്ങൾ ഇവർക്കൊക്കെ ഈ ലോകത്ത് ജീവിക്കാൻ വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുമ്പോൾ ന്യൂനപക്ഷമായ മുസ്ലിം സ്ത്രീകൾ തന്നെ നേതൃത്വം കൊടുക്കുന്ന ഒരു സംഘടന LGBTQ കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്ക് നേരെ ശബ്ദമുയർത്തുന്നത് പ്രതിഷേധാർഹമാണ് .

തമിഴ് നാട്ടിൽ കുറച്ചു മാസങ്ങൾക്കു മുൻപ് ആണ് കണവെൻഷൻ തോർപ്പി ബാൻ ചെയ്തു ബഹുമാനപ്പെട്ട ഹൈക്കോടതി വിധി പറഞ്ഞത് ജുഡീഷ്യറി, പോലീസ്, ഫാമിലി, സ്കൂൾ, പബ്ലിക്, ഇൻസ്റ്റിറ്റ്യൂഷൻ , എന്നിവിടങ്ങളിൽ ക്വീർ സമൂഹത്തെ കുറിച്ച് ബോധവൽക്കരണം നൽകാൻ ഗവൺമെന്റ് ചെയ്യേണ്ട ഉത്തരവാദിത്വമാണെന്ന്. ഇവിടേയും എത്രയും പെട്ടെന്ന് അത്തരത്തിൽ ഉള്ള ഒരു ഇടപെടൽ ആവശ്യം ആണ് .

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ക്വീർ വിഭാഗങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന ജനാധിപത്യ വിരുദ്ധ പരിപാടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

Address

Karamana
Trivandrum
695002

Website

Alerts

Be the first to know and let us send you an email when Citizens for Democracy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Citizens for Democracy:

Share