SDPI Tirurangadi

SDPI Tirurangadi SDPI തിരുരങ്ങാടി മണ്ഡലം

*രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറി:**ഭരണഘടനാ പദവികളുടെ വിശ്വാസ്യത തകര്‍ക്കുന്ന അവിശുദ്ധ കൂട്...
23/05/2026

*രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറി:*
*ഭരണഘടനാ പദവികളുടെ വിശ്വാസ്യത തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് - കെ കെ അബ്ദുൽ ജബ്ബാർ*
കേരളത്തിലെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ പേഴ്‌സനല്‍ സെക്രട്ടറിയായി നിയമിച്ച നടപടി ജനാധിപത്യ ബോധ്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും വെല്ലുവിളിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്ന മനോജ് കുമാര്‍ അഗര്‍വാറിനെ മുഖ്യമന്ത്രി സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയാണ് കേരളത്തിലും സമാന നിയമനം. എസ്ഐആറില്‍ ബിജെപിക്ക് അനുകൂലമായി ലക്ഷണക്കണക്കിന് വോട്ടുകള്‍ വെട്ടിമാറ്റിയതിലുള്ള പ്രത്യുപകരമാണ് മനോജ് കുമാര്‍ അഗര്‍വാളിന്റെ നിയമനമെന്ന ആക്ഷേപമുണ്ട്. രത്തന്‍ യു ഖേല്‍ക്കര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബിജെപിയുടെ സീല്‍ പതിച്ചത് വലിയ വിവാദമായിരുന്നു. 2019-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കമ്മീഷന്റെ ഔദ്യോഗിക രേഖയിലാണ് കമ്മീഷന്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുകയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തിരിക്കുന്നത് പല സംശയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. തികഞ്ഞ പക്ഷപാതിയും വംശീയ ചിന്താഗതിക്കാരനുമായ റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയായി നിയമിച്ചതും വലിയ ദുസ്സൂചനയാണ് നല്‍കുന്നത്. സംഘപരിവാര്‍ അനുകൂലികളും വംശീയവാദികളും മുഖ്യമന്ത്രിയുടെ ഉപദേശകരും സ്റ്റാഫുകളുമായി മാറുന്നത് ചില അന്തര്‍ധാരകള്‍ സജീവമാണെന്നതിന്റെ അപകട സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. - FB https://www.facebook.com/share/p/18q1RY2sRk/ - INSTA https://www.instagram.com/p/DYr6k2bkxTq/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== - X https://x.com/SDPIKeralam/status/2058208213833814524?s=20

YOUNG DEMOCRATSState Organising Committee, Keralam
20/05/2026

YOUNG DEMOCRATS
State Organising Committee, Keralam

YOUNG DEMOCRATSNewly Elected Kerala Office Bearers
20/05/2026

YOUNG DEMOCRATS
Newly Elected
Kerala Office Bearers

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാന്‍: സിപിഎ ലത്തീഫ്തിരുവനന്തപുരം...
19/05/2026

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാന്‍: സിപിഎ ലത്തീഫ്

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വി ഡി സതീശന്‍ അധികാരമേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ച നടപടി സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കുന്നതിനുവേണ്ടി നടത്തിയ അമിതാവേശമാണെന്ന് എസ്ഡിപിഐ പ്രസിഡന്റ് സിപിഎ ലത്തീഫ്. ഈ നടപടി സംസ്താനത്തിന്റെ മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തെ സംഘപരിവാര്‍ അജണ്ടകള്‍ക്ക് അനുകൂലമായി പാകപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമാണിത്.

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കുക എന്ന ദശാബ്ദങ്ങളായുള്ള ഔദ്യോഗിക കീഴ് വഴക്കമാണ് പുതിയ ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞാ വേദിയില്‍ കാറ്റില്‍പ്പറത്തപ്പെട്ടത്. വരികളുടെ ചരിത്രപരവും രാഷ്ട്രീയവുമായ പശ്ചാത്തലം വ്യക്തമായി അറിവുള്ളവര്‍ പോലും, തീവ്ര വലതുപക്ഷ ശക്തികളെ സുഖിപ്പിക്കുന്നതിനായി ഇത്തരം നടപടികള്‍ക്ക് മൗനാനുമതി നല്‍കുന്നത് മതേതര മൂല്യങ്ങള്‍ക്ക് വലിയ പരിക്കേല്‍പ്പിക്കും.

വലിയ ജനവിധി നേടി അധികാരമേറ്റ ആദ്യദിനം തന്നെ സംഘപരിവാര്‍ രാഷ്ട്രീയത്തോട് മൃദുസമീപനം പുലര്‍ത്താനും അവരെ പ്രീതിപ്പെടുത്താനുമുള്ള ഇത്തരം നീക്കങ്ങള്‍ പുതിയ ഭരണനേതൃത്വത്തിന്റെ ആദര്‍ശപരമായ അപചയത്തെയാണ് വ്യക്തമാക്കുന്നത്. തീവ്ര ഹിന്ദുത്വ അജണ്ടകളെ ശക്തമായി ചെറുക്കേണ്ടവര്‍ തന്നെ, പ്രതീകാത്മകമായ ഇത്തരം കീഴടങ്ങലുകളിലൂടെ ആര്‍ക്കാണ് വഴിവിളക്ക് കാണിക്കുന്നത് എന്ന് വ്യക്തമാക്കണം.

കേരളത്തിന്റെ മതേതര മനസ്സിനെ മുറിപ്പെടുത്തുന്നതും സംഘപരിവാരത്തെ സുഖിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമായ ഇത്തരം നീക്കങ്ങളില്‍ നിന്ന് ഭരണകൂടം പിന്തിരിയണം. സംഘപരിവാര്‍ ആശയങ്ങള്‍ ഒളിച്ചുകടത്താതിരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറാവണം. മതേതരത്വത്തിന്റെ കാവലാളാകേണ്ടവര്‍ തന്നെ സംഘപരിവാര്‍ പ്രീണനത്തിന് മുതിരുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിരോധവും മതേതര കൂട്ടായ്മകളും ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യങ് ഡെമോക്രാറ്റ്‌സ് പതാക പ്രകാശനം ചെയ്തുഎസ്‌ഡിപിഐയുടെ യുവജന സംഘടന ​യങ് ഡെമോക്രാറ്റ്‌സിന്റെ ഔദ്യോഗിക പതാക ന്യൂഡൽഹിയിൽ നടന...
15/05/2026

യങ് ഡെമോക്രാറ്റ്‌സ് പതാക പ്രകാശനം ചെയ്തു

എസ്‌ഡിപിഐയുടെ യുവജന സംഘടന ​യങ് ഡെമോക്രാറ്റ്‌സിന്റെ ഔദ്യോഗിക പതാക ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പ്രകാശനം ചെയ്തു.
​യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കൺവീനർ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ പതാക ഏറ്റുവാങ്ങി. മുഹമ്മദ് ഡാനിഷ്, അമീന ഇസ്മത്ത്, അഡ്വ. ഹസൻ ഫൈസി, എസ്.ഡി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങൾ സംബന്ധിച്ചു.

15/05/2026

യങ് ഡെമോക്രാറ്റ്‌സ് പതാക പ്രകാശനം ചെയ്തു

എസ്‌ഡിപിഐയുടെ യുവജന സംഘടന ​യങ് ഡെമോക്രാറ്റ്‌സിന്റെ ഔദ്യോഗിക പതാക ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പ്രകാശനം ചെയ്തു.
​യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കൺവീനർ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ പതാക ഏറ്റുവാങ്ങി. മുഹമ്മദ് ഡാനിഷ്, അമീന ഇസ്മത്ത്, അഡ്വ. ഹസൻ ഫൈസി, എസ്.ഡി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങൾ സംബന്ധിച്ചു.

എസ്.ഡി.പി.ഐ  തിരൂരങ്ങാടി മണ്ഡലം കൺവെൻഷനിൽ വെച്ച് പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചവർ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി അബ്ദുൽ മജ...
02/05/2026

എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം കൺവെൻഷനിൽ വെച്ച് പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചവർ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി അബ്ദുൽ മജീദ് മാസ്റ്റർ, ജില്ലാ - മണ്ഡലം നേതാക്കൾ എന്നിവർക്കൊപ്പം 💚❤️✊🏻

സ്ഥാനാർഥിയിൽ നിന്നും 💬🖋️
08/04/2026

സ്ഥാനാർഥിയിൽ നിന്നും 💬🖋️

തിരൂരങ്ങാടി മുനിസിപ്പാലിറ്റി.കക്കാട് ഭാഗത്ത്  മനഃപൂർവം നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ...
08/04/2026

തിരൂരങ്ങാടി മുനിസിപ്പാലിറ്റി.കക്കാട് ഭാഗത്ത് മനഃപൂർവം നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ ചില സാമൂഹ്യ വിരുദ്ധർ എസ്ഡിപിയുടെ പോസ്റ്ററുകളും ബാനറുകളും ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചു...

തിരൂരങ്ങാടി മേഖലയിൽ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി ഓഫ് ഇന്ത്യക്ക് വ്യാപകമായി ലഭിച്ചു കൊണ്ടിരിക്കുന്ന ജന പിന്തുണയും പാർട്ടിയുടെ വളർച്ചയിലും വിറളിപ്പൂണ്ടാണ് ഇരുട്ടിന്റെ മറവിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നത് എന്നറിയാം.

എസ്ഡിപിഐ എന്ന പാർട്ടിയെ വ്യക്തമായി അറിയാത്തവരാണ് ഇത്തരം നീചകരമായ ജനാധിപത്യ വിരുദ്ധ പ്രവർത്തികൾ ചെയ്യുന്നത്.
ജനാധിപത്യ രാഷ്ട്രീയത്തെ നേരിടേണ്ടത് ആശയം കൊണ്ടും ആദർശം കൊണ്ടുമാണ് അല്ലാതെ..... ഇത്തരം വിലകുറഞ്ഞ പ്രവർത്തികൾ കൊണ്ടൊന്നും എസ്ഡിപിഐയുടെ മുന്നേറ്റത്തെ ആർക്കും തടയാനാവില്ല മാത്രവുമല്ല
ഇതുപോലെയുള്ള പ്രവർത്തികൾ തുടർന്നാൽ ചെയ്യുന്ന പാർട്ടികൾക്കും പാർട്ടി പ്രവർത്തകർക്കും വലിയതോതിൽ തന്നെ ദോഷം നേരിടേണ്ടി വരുമെന്ന് ഓർമിപ്പിക്കുകയും ശക്തമായ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു

Address

Tirurangadi
Tirurangadi

Telephone

+919633349018

Website

Alerts

Be the first to know and let us send you an email when SDPI Tirurangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share