14/12/2025
വാർഡ് 21 ലെ എസ് ഡി പി ഐ വോട്ടുകൾ എവിടെ പോയി?
ഒന്നാം വാർഡിനേക്കാൾ sdpi പ്രവർത്തകരും വോട്ടർമാരുമുള്ള ഇരുപത്തി ഒന്നാം വാർഡിൽ sdpi ക്ക് കിട്ടിയ വോട്ട് 32
സ്ഥാനാർഥിയുടെ
കൂടെ നടന്നവർ വോട്ട് ചെയ്താൽ തന്നെ മിനിമം 100 വോട്ട് കിട്ടണമായിരുന്നു.
എന്തായിരുന്നു ഡീൽ?
ഒന്നാം വാർഡിനേക്കാൾ ഇടതുപക്ഷം വിജയസാധ്യത കല്പിച്ചത് പ്രമുഖ നേതാവിന്റെ ഭാര്യ മത്സരിച്ച ഇരുപത്തി ഒന്നിൽ ആയിരുന്നു.
ഒന്നാം വാർഡിൽ ആവട്ടെ മത്സരം ത്രികൊണ മത്സരമായിട്ടാണ് ഇടതുപക്ഷവും കണ്ടത് പക്ഷേ യു ഡി എഫിന് അങ്ങനെ ആയിരുന്നില്ല.
എങ്ങനെ കണക്കു കൂട്ടിയാലും ജയിക്കില്ലെന്ന് മനസിലായ സി പി എം അവിടുത്തെ പാർട്ടി വോട്ടുകൾ പരമാവധി എസ് ഡി പി ഐ ക്ക് കൊടുത്ത് 21 ൽ എസ് ഡി പി ഐ വോട്ടുകൾ തിരിച്ചും കിട്ടുന്ന രീതിയിലായിരുന്നു ഡീൽ.
കണക്കുകൾ തന്നെ അത് അടിവരയിടുന്നു പാരമ്പര്യമായി ഒന്നാം വാർഡിൽ സി പി എമ്മിന് കിട്ടുന്ന വോട്ടിന്റെ അടുത്ത് എത്താൻ പോലും അവർക്ക് കഴിഞ്ഞില്ല...അവരുടെ വോട്ടുകൾ എസ് ഡി പി ഐ ക്ക് പോയി.
അങ്ങനെ അല്ലെങ്കിൽ നിങ്ങൾ രണ്ട് കൂട്ടരും ചില ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബാധ്യസ്ഥരാണ്...
1 ഇരുപത്തി ഒന്നാം വാർഡിലെ s d p i കേഡർ വോട്ടുകൾ എവിടെ പോയി നിങ്ങൾ ആ സ്ഥാനാർഥിയെ കൂടെ നടന്നു ചതിക്കുകയായിരുന്നോ?
2 ഒന്നാം വാർഡിൽ പാവപ്പെട്ട ഒരു സ്ത്രീയെ സ്ഥാനാർഥിയായി നിർത്തി കൂടെ ചിരിച്ചു നടന്നു നിങ്ങൾ അപ്പുറത്ത് നേതാവിന്റെ ഭാര്യക്ക് വേണ്ടി ഡീൽ ഉറപ്പിക്കുകയായിരുന്നില്ലേ? അല്ലെങ്കിലും നിങ്ങളുടെ പാരമ്പര്യ സി പി എം വോട്ടുകൾ എവിടെ പോയി?
ഇതിന് കൃത്യമായ ഡാറ്റാ വെച്ചുള്ള മറുപടി ഉണ്ടെങ്കിൽ ഞങ്ങൾ ഇത് പിൻവലിക്കാം.....
എന്നാലും വീട്ടിലിരിക്കുന്ന പാവപ്പെട്ട സ്ത്രീകളെ നിർബന്ധിച്ചു വിളിച്ചു കൊണ്ടുവന്ന് സ്ഥാനാർഥിയാക്കി കൂടെ ചിരിച്ചു നടന്ന് എങ്ങനെ നിങ്ങൾക്കിങ്ങനെ വഞ്ചന കാണിക്കാൻ കഴിയുന്നത്?