28/05/2024
തിരൂർ നഗരസഭയുടെ തമ്പുരാട്ടിക്ക് സാധാരണക്കാർ ബസ്സ് കാത്തിരിക്കുന്നത് മഴകൊണ്ട് വേണം എന്നൊരു വാശി അല്ലാതെ എന്തു പറയാൻ കുറെ കാലങ്ങൾക്ക് മുമ്പ് ലോറി അപകടത്തിൽ പെട്ട് തർന്ന ബസ്സ് വെയ്റ്റിംഗ് ഷെഡ് അധികൃതർ അത് തിരിഞ്ഞു നോക്കാതെ കിടന്നപ്പോൾ തിരുരിലെ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് അത് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല ഈ കാലവർഷമെങ്കിലും അവിടെ ഉള്ള സാധാരണക്കാരും വിദ്യാർഥികളും ഈ പ്രാവശ്യം മഴകൊള്ളേണ്ട എന്ന് കരുതി അവിടെ ബസ്സ് വെയ്റ്റിങ് ഷെഡ് നിർമാണം ആരംഭിച്ചു എന്ത് പറയാൻ അത് വരെ ഉറങ്ങി കിടന്ന തമ്പുരാട്ടിയും പരിവാരങ്ങളും ഉടൻ ഉണർന്നു അവിടെ നടന്നു കൊണ്ടിരിക്കുന്ന നിർമാണം നിർത്തി വെപ്പിച്ചു തമ്പുരാട്ടി ഭരിക്കുമ്പോൾ അവിടെ അവരുടെ പാർട്ടിയുടെ ബസ്സ് സ്റ്റോപ്പ് നിർമ്മിക്കുക വേണം എന്നാകും എന്നാലും വേണ്ടില്ല സാധരണക്കാർ ഈ തവണ എങ്കിലും മഴകൊള്ളാതെ അവിടെ കയറി നിൽക്കാൻ ഒരു ഇടം വേണം എന്ന് മാത്രം 😜😃😃
ഇപ്പോൾ ഉണർന്ന തമ്പുരാട്ടി തിരൂർ നഗരത്തിലെ തെരുവ് വിളക്കുകൾ കുറെ കാലമായി പ്രകാശിക്കാറില്ല സെൻട്രൽ ജങ്ഷൻ മുതൽ താഴെപാലം വരെ രാത്രിയിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് സാധാരണക്കാർക്ക് ഇത് പോലെ നിർത്തിവക്കാൻ ഇറങ്ങുന്ന ആത്മാർത്ഥത പോലെ തുടങ്ങാൻ ഉള്ള മനസികഅവസ്ഥ ഉണ്ടാകണം എന്ന് മാത്രം
എന്ന്
ഫൈസൽ മുഹമ്മദ്