Kuttayi Dawa_Centre

Kuttayi Dawa_Centre social activities

13/10/2021
_Dawa Centre_നടത്തിവരുന്നഓർഫൻ കെയർ(അനാഥ സംരക്ഷണ പദ്ധതി)രണ്ടാം ഘട്ടംഇന്ന് വൈകുന്നേരം 4:30ന് മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ...
10/09/2021

_Dawa Centre_
നടത്തിവരുന്ന
ഓർഫൻ കെയർ
(അനാഥ സംരക്ഷണ പദ്ധതി)
രണ്ടാം ഘട്ടം
ഇന്ന് വൈകുന്നേരം 4:30ന് മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
*Cp കുഞ്ഞുട്ടി*
ഉദ്ഘാടനം ചെയ്തു,
ബഹുമാന്യ പണ്ഡിതൻ
*ഹംസ മദീനി* ഉദ്ബോധനം നടത്തി

10/01/2021

നാസ്തിക-ഇസ് ലാം സംവാദം
➖➖➖➖➖➖➖➖➖➖➖
ഇസ്‌ലാം വിമർശകർക്ക്
വീണ്ടുവിചാരത്തിന് ഒരവസരം
■■■■■■■■■■■■■■■
ഇന്നലെ(ജനു: 9) മലപ്പുറം റോസ് ലോഞ്ച് ഹാളിൽ ബഹുമാന്യനായ സഹോദരൻ എം എം അക്ബറും യുക്തിവാദി നേതാവ് ഇ എ ജബ്ബാറും തമ്മിൽ നടന്ന സംവാദം ഇസ് ലാമിനെ കാടടച്ച് വിമർശിക്കുന്നവർക്കെല്ലാം വീണ്ടുവിചാരത്തിന് ഒരു സുവർണാവസരമാണ് തുറന്നു വെച്ചിരിക്കുന്നത്.

ഞാൻ ഒരു എക്സ് മുസ്‌ലിമാണെന്ന് സോഷ്യൽ മീഡിയകളിൽ അഭിമാനപൂർവ്വം പറയാറുള്ള ചില ചെറുപ്പക്കാർക്ക് ഇന്നലത്തെ സംവാദത്തിൽ ചിന്തിക്കാൻ ഏറെയുണ്ട്.

തൻ്റെ കുടുംബത്തിൽ നിന്നോ മഹല്ലിൽ നിന്നോ സമുദായത്തിൽ നിന്നോ ഉണ്ടായ ഒറ്റപ്പെട്ട ചില തിക്താനുഭവങ്ങളുടെ പേരിലാണ് ചിലരൊക്കെ ഇസ് ലാം വിമർശനം ഒരു ഫാഷനായി കൊണ്ടു നടക്കാറുള്ളത്.

അതുപോലെതന്നെ ഇസ് ലാമിൻ്റെ നിയമനിർദ്ദേശങ്ങൾക്കകത്തു നിന്ന് ജീവിക്കൽ തൻ്റെ സ്വതന്ത്ര വിഹാരത്തിന് തടസ്സമാകുമെന്ന് കണ്ട് അതിൽനിന്ന് പുറത്തുകടക്കാനായി യുക്തിവാദം ഒരു ആദർശമായി ഏറ്റെടുത്തവരെയും നമുക്ക് കാണാം.

ഇസ്‌ലാമിനെ കുറിച്ചുള്ള അജ്ഞത കാരണം അത് പുരോഗമനത്തിനും ശാസ്ത്രത്തിനും എതിരാണെന്ന മുൻവിധിയോടെ ബുദ്ധിജീവി പട്ടം ചമയുന്നവരും യുക്തിവാദികളെന്ന് പറയുന്നവരിലുണ്ട്.

ധാർമിക മൂല്യങ്ങളിലൂടെ സമൂഹത്തിൽ പ്രസിദ്ധി കൈവരിക്കാൻ യാതൊരു നിലക്കും സാധ്യമല്ലാത്തവർ മുസ് ലിം പേരിൽ ഇസ്‌ലാമിനെ വിമർശിച്ച് രംഗത്തുവന്നാൽ പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ചാനലുകളിലും ലഭിക്കുന്ന പോപ്പുലാരിറ്റി ലക്ഷ്യംവെച്ച് ഇസ്‌ലാം വിമർശനത്തെ ഒരു തൊഴിലായി കൊണ്ടു നടക്കുന്നവരെയും നമുക്ക് കാണാൻ സാധിക്കും.

ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് കടന്നു ചെല്ലാതെ അധികാരത്തിലെത്താൻ ആവില്ലെന്ന് തിരിച്ചറിഞ്ഞ ഫാസിസ്റ്റ്- നിരീശ്വരവാദ ആശയമുള്ള സംഘങ്ങൾക്ക് വേസ്റ്റ് പേപ്പർ പോലെ ഉപയോഗിക്കാൻ ചില മുസ്‌ലിം നാമധാരികളെ എക്കാലത്തും ആവശ്യമാണ്. വ്യക്തിപരമായ ചില താൽപര്യങ്ങൾ നേടിക്കൊടുക്കുകയും സാമ്പത്തിക പിന്തുണ നൽകുകയും ചെയ്താൽ സമുദായത്തിൽ നിന്ന് ചിലരെ അതിനായി കിട്ടിയേക്കാം. അവരും യുക്തിവാദത്തിൻ്റെ കുപ്പായമിട്ടാണ് പലപ്പോഴും രംഗത്തുവരാൻ ശ്രമിക്കാറുള്ളത്.

എല്ലാ സ്വാർത്ഥ താല്പര്യക്കാരുടെയും അസംതൃപ്തരുടെയും സംരക്ഷണത്തിനായി നിവർത്തിവെച്ച ഒരു കുടയായിരുന്നു ഇസ്‌ലാം വിമർശനവും യുക്തിവാദവും. ഈ കുട സംരക്ഷിക്കാനായി ഞങ്ങളാണ് ഈ നാട്ടിലെ ഏറ്റവും ബുദ്ധിയുള്ളവരും ശാസ്ത്രബോധമുള്ളവരും എന്ന നാട്യത്തിൽ, ഖുർആനിനെയും മുഹമ്മദ് നബി(സ) യെയും നിശിതമായി വിമർശിക്കുകയും സർവ്വ സീമകളും ലംഘിച്ചുകൊണ്ട് പരിഹസിച്ച് മുന്നേറുകയുമായിരുന്നു ഇത്രയും കാലം ഇവർ.

ഖുർആൻ സൂക്തങ്ങളും പ്രവാചക വചനങ്ങളും സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് ഏകപക്ഷീയമായി ഇവർ നടത്താറുള്ള എഴുത്തുകളും പ്രസംഗങ്ങളും കേട്ട് അതിലെന്തോ സത്യമുണ്ടെന്ന് തെറ്റിദ്ധരിച്ച് ലിബറൽ സംസ്കാരത്തിലേക്ക് കാലൂന്നാൻ കാത്തുനിൽക്കുന്ന ചില മുസ് ലിം ചെറുപ്പക്കാരും ഇവരുടെ കെണിയിൽപെട്ടിട്ടുണ്ട്. ഇവരുടെ നേതാവായി സ്വയം വിരാജിക്കുകയായിരുന്നു ജബ്ബാർ.

വൈജ്ഞാനികമായും സാംസ്കാരികമായും കിടയൊത്ത എതിരാളിയല്ലെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടുതന്നെ ഇവരുമായി നേർക്കുനേർ ഒരു ഏറ്റുമുട്ടൽ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ഇസ് ലാമിക പക്ഷത്തുള്ളവർ.

എന്നാൽ അതിനെയൊരു സൗകര്യമായി കണ്ട് നിർലജ്ജം വെല്ലുവിളിയുമായി സാമൂഹ്യ മാധ്യമങ്ങളിൽ ഇയാൾ സ്വയം രാജാവായി ചമയുന്ന വേളയിലാണ് ബഹുമാന്യ സഹോദരൻ എം എം അക്ബർ ഇങ്ങനെ ഒരു സംവാദത്തിന് തയ്യാറായത്. അതോടുകൂടി യുക്തിവാദ ക്യാമ്പിൽ സംവാദത്തിൽ നിന്ന് പിൻമാറ്റത്തിനുള്ള സൂചനയാണ് പുറത്തു വന്നു തുടങ്ങിയത്.എന്നാൽ ഈ പ്രശ്നം ഇനി മുസ്‌ലിം സമുദായത്തെ വേട്ടയാടാൻ പാടില്ലെന്ന നിശ്ചയദാർഢ്യത്തോടെയാണ് അവർ വെച്ച അസ്വീകാര്യമായ പല നിബന്ധനകളും അംഗീകരിച്ചുകൊണ്ട് സംവാദം നടന്നത്.

അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹത്താൽ ഖുർആനിൻ്റെ അജയ്യത ഒരിക്കൽ കൂടി ജ്വലിച്ചുനിൽക്കുന്നതാണ് മലപ്പുറത്ത് റോസ് ലോഞ്ചിൽ നാം കണ്ടത്.

വലിയ ശാസ്ത്രബോധമുള്ളവരെന്ന് വാദിക്കുന്നവർക്ക് ഒരു പ്രസംഗം സാങ്കേതിക സൗകര്യങ്ങളുടെ പിന്തുണയോടെ സമയബന്ധിതമായി അവതരിപ്പിക്കാനുള്ള കഴിവ് പോലും ഇല്ലെന്ന് തെളിയിക്കുന്നതായിരുന്നു ജബ്ബാറിൻ്റെ വിഷയാവതരണവും അനുബന്ധ ഇടപെടലുകളും.

ആഴക്കടലിലെ അത്ഭുതങ്ങൾ സംബന്ധിച്ച് ഖുർആനിലെ ആയത്ത് അക്ബർ വിശദീകരിച്ചപ്പോൾ അതിന് ആദ്യറൗണ്ടിൽ മറുപടി പറയാൻ സാധ്യമാകാതെ പോയ ജബ്ബാറിൻ്റെ നിസ്സഹായത എല്ലാ യുക്തിവാദികൾക്കും ഒരു വീണ്ടുവിചാരത്തിന് അവസരം നൽകുമെന്ന കാര്യം തീർച്ചയാണ്.ബാലിശമെന്ന് പോലും പറയാൻ സാധ്യമാകാത്ത രീതിയിൽ ദുർബലമായിരുന്നു പിന്നീട് വന്ന മറുപടി. ഇത്രയും ദുർബലമായ ഒരു പ്ലാറ്റ്ഫോമിലാണ് ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്നത് എന്ന കാര്യം ഒരാവേശത്തിന് യുക്തിവാദ ക്യാമ്പിൽ ചേക്കേറിയവർ ഇനിയെങ്കിലും ചിന്തിക്കുന്നത് നല്ലതാണ്.

ഖുർആൻ അവതരണകാലത്തെ അറബികൾക്കറിയാത്ത ശാസ്ത്ര സൂചനകൾ ഒന്നെങ്കിലും ഖുർആനിലുണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ ശഹാദത്ത് കലിമ ചൊല്ലും എന്ന് പറഞ്ഞ വാക്ക്, ഒരേ ഒരു വചനത്തിലെ നാല് അറിവുകൾ ആധുനിക ശാസ്ത്രത്തിൻ്റെ പിൻബലത്തോടെ കൃത്യമായി സ്ഥാപിച്ചിട്ടും പകൽ വെളിച്ചം പോലെ കാര്യം വ്യക്തമായിട്ടും പ്രതീക്ഷിച്ച പോലെ ഇ.എ ജബ്ബാർ വാക്ക് പാലിച്ചിട്ടില്ല. എന്നാൽ സ്വന്തം ബുദ്ധി പണയം വെച്ചിട്ടില്ലാത്ത അദ്ദേഹത്തിൻ്റെ അനുയായികൾ ഇനിയെങ്കിലും വീണ്ടുവിചാരത്തിനു തയ്യാറാവുകയാണ് വേണ്ടത്.

മരണംവരെ നമ്മെ യുക്തിവാദിയായി ആനയിക്കാനാളുണ്ടാകും. മരണ ശേഷം നാം ഒറ്റക്കായിരിക്കും. നാം എത്ര നിഷേധിച്ചാലും പരലോകം സത്യമായി പുലരും. ആഴക്കടലിലെ അത്ഭുതങ്ങളെക്കുറിച്ച് ഖുർആൻ പറഞ്ഞത് എത്ര സത്യമായി നാം മനസ്സിലാക്കിയോ അതിലേറെ സത്യമായി നരക സ്വർഗ്ഗങ്ങൾ നേരിൽ കാണും. അവിടെ രക്ഷപ്പെടാൻ ഇനിയെങ്കിലും ചിന്തിക്കുക.

ഇസ്‌ലാമിൻ്റെ പ്രാഥമിക കാര്യങ്ങൾ പോലും പഠിക്കാതെ ഇസ്‌ലാം വിമർശകരുടെ ശ്രോതാക്കളായി സമുദായത്തിലുള്ളവർ മാറിപ്പോകുന്നതിലൂടെ ഉണ്ടാവുന്ന അപകടം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ മുസ്‌ലിം നേതൃത്വത്തിനും ബാധ്യതയുണ്ട്.
Prevention is better than cure എന്ന ആശയം ആരോഗ്യരംഗത്ത് മാത്രമല്ല ആശയ പ്രബോധന രംഗത്തും പ്രസക്തമാണ്.
ഇസ് ലാമോഫോബിയയും ലിബറലിസവും സമം ചേർത്ത് മുസ് ലിം ഐഡൻ്റിറ്റിയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമങ്ങളെ ചെറുക്കാൻ ദീർഘവീക്ഷണമുള്ള പദ്ധതികളും പരിശ്രമങ്ങളും അനിവാര്യമാണ്.
സഹോദരൻ എം.എം അക്ബറിന് അല്ലാഹു ഖൈറും ബർക്കത്തും നൽകുമാറാകട്ടെ.
_____________________
✍🏽ടി.കെ അഷറഫ്
ജനറൽ സെക്രട്ടറി,
വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ.

08/01/2021

⌛ ഭൂതകാലത്തെ അപനിർമിച്ചാണ് ഫാഷിസം കാലുറപ്പിച്ചത്.
⚔️ പിറന്ന നാടിൻ്റെ മാനം രക്ഷിക്കാനായി ഊരും ഉയിരും ബലി നൽകിയ മലബാർ സമരനായകരെയും സമര പോരാട്ടങ്ങളെയും പരിഹസിച്ചുകൊണ്ട് അവർ വീണ്ടും രംഗത്ത് വന്നിരിക്കുന്നു.

📜 ചരിത്രം രചിച്ചവർക്കേ അത് അയവിറക്കാൻ കഴിയൂ. മലബാർ സമരത്തിൻ്റെ യഥാർഥ മുഖം അനാവരണം ചെയ്യപ്പെടുന്നു...

വിസ്ഡം യൂത്ത്
ARCHIVES
Chapter: 1

🛡️ 1921: പോരാട്ടവും നവോത്ഥാനവും

🔘 2021 ജനുവരി 10, ഞായർ
🕰️ ഇന്ത്യൻ സമയം രാത്രി 8 മണിക്ക്

📺 മറക്കാതെ കാണുക 📺

🎬 തത്സമയം Wisdom Youth ഫേസ്ബുക്ക് പേജിലും Wisdom Global TV യൂട്യൂബ് ചാനലിലും_

- Wisdom Youth Kerala

13/12/2020

ഗുരുജി ഗോള്‍വാള്‍ക്കറുടെ നാമകരണത്തിലെ മതവും രാഷ്ട്രീയവും

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിന് എം.എസ് ഗോള്‍വാള്‍ക്കറുടെ പേരു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ആരായിരുന്നു ഗോള്‍വാള്‍ക്കര്‍? അദ്ദേഹത്തിന്റെ പേര് കാമ്പസിനു നല്‍കുന്നതിലെ അനൗചിത്യമെന്ത്? ഒരു വിശകലനം.

Read More..
https://nerpatham.com/vol-no-04/

Flip Version
https://nerpatham.com/vol-no-04/flip/

02/12/2020

രാജ്യത്തിന്റെ നട്ടെല്ലാണ് നമ്മുടെ കർഷകർ. ജീവിതത്തിലെ എല്ലാ സുഖലോലുപതകളെയും ഒഴിവാക്കി നമ്മെ ഊട്ടി വളർത്തുന്നവരാണവർ. അവർ നശിച്ചാൽ ഈ നാട് തന്നെ നശിച്ചുപോകും.

കർഷകർക്കൊപ്പം നിലകൊള്ളാം

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

Tamil, English, Kannada, Hindi , Urdu, Nepali posters in comment box

25/11/2020

കോവിഡ് മൃതദേഹം മതാചാരപ്രകാരം മറവ് ചെയ്യാം:പുതിയ ഉത്തരവ് പുറത്തിറങ്ങി.
മുസ്ലിം സംഘടനകളുടെ നീക്കം ഫലംകണ്ടു.
••••••••••••••••••••••••••••••••••••••••••••••••••••
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
■■■■■■■■■■■■■■■■■■
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്കരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ ഉയർത്തിയ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് പുതിയ ഉത്തരവ് പുറത്ത് വന്നു.

ആശുപത്രി വാസത്തിനു ശേഷം മരണപ്പെടുന്ന രോഗിയുടെ പ്രോട്ടോകോൾ അനുസരിച്ചുള്ള ശുചീകരണമാണ് ഏറ്റവും പ്രധാനമായി ഉന്നയിച്ചിരുന്ന പ്രശ്നം.
മരണപ്പെട്ട അതേ അവസ്ഥയിൽ വിസർജ്യങ്ങൾ പോലും വൃത്തിയാക്കാതെയാണ് പലപ്പോഴും മൃതദേഹങ്ങൾ ആശുപത്രിയിൽ ബോഡി ബാഗിലാക്കുന്നത് എന്ന വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ
ആശുപത്രി അധികൃതർ ബാഗിലാക്കി തരുന്നത് അതേ പ്രകാരം മറവു ചെയ്യണമെന്ന നിർദേശം മൃതദേഹത്തിൻ്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കണമെന്നും മതാചാരങ്ങൾ മാനിക്കണമെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണന്നും അതിനാൽ എത്രയും വേഗം പരിഹാരം കാണണമെന്നും മുസ്ലിം സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പ്രോട്ടോകോൾ പ്രകാരം പിപിഇ കിറ്റ് ധരിച്ച് മതപരമായ രീതിയിൽ ശുചീകരിക്കാൻ ബന്ധുക്കൾക്ക് അനുവാദം ലഭിക്കേണമെന്നതായിരുന്നു പ്രധാന ആവശ്യം. WHO യുടെ മാർഗനിർദേശത്തിൽ ഇതിന് അനുവാദവും നൽകുന്നുമുണ്ട്. മൃതദേഹം കുളിപ്പിക്കൽ, മുടി വെട്ടി കൊടുക്കൽ, നഖം മുറിക്കൽ എന്നിവ ചെയ്യുമ്പോൾ പിപിഇ കിറ്റ്, ഫെയിസ് ഷീൽഡ്, മാസ്ക് തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശങ്ങളാണ് ലോകാരോഗ്യസംഘടനയുടെ
ഏറ്റവും അവസാനമിറങ്ങിയ
മാർഗ നിർദേശങ്ങളിലുള്ളൂ. കർണാടക സർക്കാറും കുളിപ്പിക്കാൻ അനുവാദം നൽകിയതായി വാർത്ത വന്നിരുന്ന കാര്യവും സംഘടനകൾ സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

മൃതദേഹ സംസ്കരണം സങ്കീർണമായ സാങ്കേതിക കുരുക്കിലകപ്പെടാനുണ്ടായ സാഹചര്യം വൈകിയാണങ്കിലും വിലയിരുത്തി ഉചിതമായ തീരുമാനമെടുത്തതിൽ സർക്കാറിനെ അഭിനന്ദിക്കുന്നു.

സാധാരണയിൽ കൂടുതൽ ആഴത്തിലുള്ള ഖബറുകൾ വേണമെന്ന നിർദ്ദേശം ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്നില്ല.പത്തടി താഴ്ചയിൽ കുഴി എടുക്കണം എന്ന നിർദ്ദേശം ഗവൺമെൻറ് ഔദ്യോഗികമായി പുറപ്പെടുവിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
യാതൊരടിസ്ഥാനവുമില്ലാതെ തുടർന്ന് വന്ന അനാവശ്യ കീഴ് വഴക്കം മാത്രമായിരുന്നു ഇത്. ഈ വിഷയത്തിലും പുതിയ ഉത്തരവിൽ പരിഹാരമായിട്ടുണ്ട്.

ഈ വിഷയത്തിൽ മുസ്ലിം സംഘടനകളുടെ കോഡിനേഷൻ്റെ ആഭിമുഖ്യത്തിൽ ഒന്നിച്ച് പ്രമേയം പാസാക്കുകയും ഈ രംഗത്തുള്ള വിദഗ്ദരുമായി പലതവണ ചർച്ചകൾ സംഘടിപ്പിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ ശക്തമായ ഇടപെടൽ നടത്തുകയും ചെയ്തിട്ടും പരിഹാരം കാണാതെ വന്നപ്പോൾ മലപ്പുറത്ത് ചേർന്ന മുസ്ലിം കോഡിനേഷൻ സമിതി യോഗം ശക്തമായ അസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതാണ്.

പ്രസ്തുത യോഗത്തിൻ്റെ തീരുമാനപ്രകാരം ബഹു: ഇ.ടി മുഹമ്മദ് ബഷീർ, Dr എം കെ മുനീർ, Adv മുഹമ്മദ് ഷാ, Mc മായീൻ ഹാജി എന്നിവർ ആരോഗ്യമന്ത്രിയുമായി നടത്തിയ ആരോഗ്യകരമായ ചർച്ചയാണ് പുതിയ ഓർഡർ ഇറങ്ങുന്നതിൽ കാര്യമായ പങ്ക് വഹിച്ചത്.

സമുദായത്തെ ബാധിക്കുന്ന പൊതു പ്രശ്നങ്ങളിൽ ഒന്നിച്ചുള്ള ഇത്തരം നീക്കങ്ങൾ ഭാവിയിലും തുടരണം. എല്ലാ സംഘടനകളും ഇക്കാര്യത്തിൽ ആത്മാർഥമായ ഇടപെടലുകൾ നടത്തിയതും പുതിയ ഓർഡർ പുറത്തിറങ്ങുന്നതിൽ ചടുലതക്ക് കാരണമായിട്ടുണ്ട്.

ഈ വിഷയത്തിൻ്റെ തുടക്കം മുതലേ കോഡിനേഷൻ യോഗത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ക്രിയാത്മകമായി ഇടപെടാൻ സാധിച്ചതിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന് പ്രത്യേക സന്തോഷമുണ്ട്.

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേരുന്നു.
ഈ മഹാമാരിയിൽ നിന്ന് അല്ലാഹു നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടെ.
_____________________
✍️ TK Ashraf
General Secretary
wisdom Islamic Organisation.
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

20/11/2020

ഇസ്ലാമോഫോബിയ;
വെറുപ്പിന്റെ വ്യാപാരം

വിസ്ഡം ഡയലോഗ് 3.0
▶️ Part 1 Nov 21 Saturday
▶️ Part 2 Nov 22 Sunday
⏰ 7:15 PM IST

🔰 പങ്കെടുക്കുന്നവർ:
--------------------------------
🎙️TK അഷ്റഫ്
🎙️അബൂബക്കർ സലഫി
🎙️ഫൈസൽ മൗലവി
🎙️ഹാരിസ് ബിൻ സലീം
🎙️മുജാഹിദ് ബാലുശ്ശേരി
🎙️അബ്ദുൽ മാലിക് സലഫി
🎙️റഷീദ് കുട്ടമ്പൂർ
🎙️താജുദ്ദീൻ സ്വലാഹി
🎙️TK നിഷാദ് സലഫി
🎙️Dr. അബ്ദുല്ല ബാസിൽ CP

🎥 തത്സമയം
▶️ YouTube
https://www.youtube.com/WisdomGlobalTV/live

▶️ Facebook
https://www.facebook.com/Wisdomislamicyouth
▪️▪️▪️▪️▪️▪️▪️▪️▪️
WISDOM YOUTH KERALA

13/11/2020

ഇസ്‌ലാമോഫോബിയ;
വെറുപ്പിന്റെ വ്യാപാരം

WISDOM
ഡയലോഗ് 3.0

പാർട്ട് 1 - നവംബർ 21 ശനി | 7:15 PM
പാർട്ട് 2 - നവംബർ 22 ഞായർ | 7:15 PM

Wisdom Youth - Kerala

10/11/2020

പ്രവാചകനിന്ദയുടെ രാഷ്ട്രീയവും പ്രതികരണങ്ങളിലെ ഇസ്‌ലാമികതയും

പ്രവാചകനിന്ദയുടെ വാര്‍ത്തകള്‍ ലോകത്തിന് പുതുമയല്ല. പ്രവാചകന്‍ ദൗത്യം തുടങ്ങിയ നാള്‍ തൊട്ട് തുടങ്ങിയതാണത്. ഇത്തരം നിന്ദകളെ വിശ്വാസത്തിന്റെയും ക്ഷമയുടെയും കരുത്തോടെ, പ്രവാചക ദര്‍ശനത്തിന്റെ പ്രചാരണം വര്‍ധിപ്പിച്ച് പ്രതികരിക്കുകയാണ് വേണ്ടത്. കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച അധ്യാപകന്റെയും അയാളെ വധിച്ച പതിനെട്ടുകാരന്റെയും ഇസ്ലാമിനെതിരെ പ്രതികരണം നടത്തിയ മാക്രോണിന്റെയും തീവ്ര നടപടികള്‍ നീതീകരണം അര്‍ഹിക്കുന്നില്ല. മൂന്നു വിഭാഗവും നിലപാടുകള്‍ മാറ്റി ലോകത്തോട് മാപ്പ് പറയണം.

Read More..
http://nerpatham.com/vol-no-04/coverstory.html

Address

Kuttayi Town
Tirur
676562

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+919846187370

Website

Alerts

Be the first to know and let us send you an email when Kuttayi Dawa_Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kuttayi Dawa_Centre:

Share

Category